120 :കാലിക്കറ്റ് യുണിവേര്സി്റ്റി പരീക്ഷകള്‍ എഴുപതുകളില്‍

ആര്‍ ഈ സി എന്‍ ഐ റ്റി ആകുന്നതു വരെ (2002) വരെ കാലിക്കറ്റ് യുനിവേര് സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട ഒരു കോളേജായിരുന്നല്ലോ. അദ്ധ്യാപകരില്‍ മൂന്നു വര്ഷം എങ്കിലും പ്രവൃത്തി പരിചയം ഉള്ള വര്‍ യുനിവേര്സിറ്റി പരീക്ഷാ ജോലിക്ക് അര്ഹരാണ്, അത് ഏറ്റെടുക്കേണ്ടത് ജോലി യുടെ ഒരു ഭാഗമായി തന്നെ ഞങ്ങളില്‍ ചിലരെങ്കിലും കണക്കാക്കിയിരുന്നു. അതു കൊണ്ടു പരീക്ഷകനായി നിയമനം ലഭിച്ചാല്‍ അത് സന്തോഷപൂര്വ്വം ഏറ്റെ ടുത്ത് കഴിവനുസരിച്ച് പരീക്ഷ നടത്തുക യും ചെയ്തിരുന്നു. ഇതിനു ചെറിയ പ്രതിഫലം കിട്ടുമായിരുന്നു എന്നത് ശരി തന്നെ. പക്ഷെ അന്നൊക്കെ പരീക്ഷകള ക്കുള്ള പ്രതിഫലം രണ്ടോ മൂന്നു വര്ഷം കഴിഞ്ഞു മാത്രമേ കിട്ടിയിരുന്നുള്ളൂ. അതുകൊണ്ടു പലര്ക്കും പുറത്തു പരീക്ഷയ്ക്ക് പോകാന്‍ മടിയായിരുന്നു.

നാല് തരം പരീക്ഷാ ജോലിയായിരുന്നു സാധാരണ അദ്ധ്യാപര്ക്കു ണ്ടായിരുന്നത്. കോളേജില്‍ നടത്തുന്ന യുനിവേര്സിറ്റി തിയറി പരീക്ഷകളില്‍ ഇന്വിജിലെറ്റര്‍ ആയും , കോളേജില്‍ വച്ച് നടക്കുന്ന പ്രായോഗിക പരീക്ഷകളില്‍ അസിസ്റ്റന്റ് എക്സാമി നറായും ഇന്റെര്ണല്‍ എക്സാമിനരായും ആയും നാലാമതായി മറ്റു കോളേജുകളില്‍ എക്സ്റ്റെര്ണല്‍(ബാഹ്യ) പരീക്ഷകനായി പ്രായോഗിക പരീക്ഷയ്ക്ക് പോകുക എന്നിവയായിരുന്നു ഇവ. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടു കുറഞ്ഞ പണി തിയറി പരീക്ഷ യുടെ ഇന്വിജിലെറ്റര്‍ ആകുക എന്നതാ യിരുന്നു. ഇവിടെ ചെയ്യേണ്ട ജോലി രാവി ലെ 930 നു തുടങ്ങുന്ന പരീക്ഷക്ക്‌ കൃത്യം ഒമ്പത് മണിക്ക് പ്രിന്സിപ്പാള്‍ ( ചീഫ് സൂപ്രണ്ട് ) ന്റെ മുറിയില്‍ ചെന്ന് ചോദ്യപേപ്പര്‍, ഉത്തര പേപ്പര്‍ എന്നിവ വാങ്ങി അതാതു ഹാളില്‍ പോയി 930 നു അത് വിതരണം ചെയ്തു പരീക്ഷ ഹാളില്‍ കൊപ്പിയടിയൊ ന്നും നടക്കാതെ പരീക്ഷ നടക്കുന്നു എന്നുറപ്പ് വരുത്തി 1230 നു ഉത്തരക്കടലാ സുകള്‍ തിരിച്ചു വാങ്ങി കൃത്യമായി എണ്ണി ചീഫ് സൂപ്രണ്ടിനെ ഏല്പിക്കുക എന്നതായി രുന്നു. വലിയ ഹാള്‍ ആകുമ്പോള്‍ രണ്ടോ മൂന്നോ ആള്ക്കാര്‍ ഉണ്ടാകും ഇന്വിജിലെ റ്റര്മാരായി. പക്ഷെ ആര്‍ ഈ സി യില്‍ കോപ്പിയടി വളരെ കൂടുതല്‍ ആണെന്ന് ഒരു കുപ്രസിദ്ധി ഉണ്ടായിരുന്നു. പണ്ടു മുതലേ പല ഉത്തരെന്ത്യന്‍ സംസ്ഥാനങ്ങ ളില്‍ നിന്ന് വരുന്ന കുട്ടികളില്‍ ഈ ദുശ്ശീലം കൂടുതലായി കണ്ടിരുന്നു. അവിടെ സ്കൂളി ലും കോളേജുകളിലും കോപ്പിയടി വളരെ സാധാരണമായിരുന്നു എന്ന് കേട്ടിരുന്നു. അവര്‍ കോപ്പിയടിക്കാന്‍ കൊണ്ടു വരുന്ന തുണ്ടുകള്‍ കനം കുറഞ്ഞ പേപ്പറില്‍ മീറ്ററുകള്‍ നീളത്തിലായിരുന്നു. ഗുഹ്യ ഭാഗത്ത്‌ പോലും ഒളിപ്പിച്ചു വച്ച് പരീക്ഷാ ഹാളില്‍ കൊണ്ടുവരാന്‍ മടിയില്ലാത്തവര്‍ ! ചിലപ്പോള്‍. എന്നെപ്പോലെയുള്ള ആള്ക്കാര്‍ ഇന്വിജിലെറ്റര്‍ ആയി പോയാല്‍ ഒന്നോ രണ്ടോ ആള്ക്കാരെ എങ്കിലും കോപ്പിയടി ച്ചതിന് പിടിക്കുക പതിവായിരുന്നു. ഈ പരിപാടിയില്‍ മെക്കാനിക്കലിലെ ഡോ വിജയന്‍ നായരും (ഇന്ന് ജീവിച്ചിരിപ്പില്ല) ഞാനും മുമ്പന്തിയില്‍ ആയിരുന്നു. ഞങ്ങള്‍ ഇന്വിജിലെറ്റര്‍ ആയാല്‍ ഒരു പരീക്ഷയ്ക്ക് ഒരാളെയെങ്കിലും പിടിച്ചിരിക്കും. ചില പരീക്ഷ് തുണ്ടെഴുതി കൊണ്ടു വന്നത് പിടിച്ചാല്‍ അത് വാങ്ങി കുട്ടികളെ പുറത്താ ക്കും, ഇത് മിക്കവാറും അവസാനം ആണെ ങ്കില്‍ കുട്ടി കൊണ്ടു വന്നത് ഉപയോഗിച്ച് പരീക്ഷ എഴുതിയിട്ടുണ്ടാവും. അവരെ പുറ ത്താക്കിയിട്ട് കാര്യമൊന്നുമില്ല. പക്ഷെ ഞങ്ങളെപ്പോലെയുള്ളവര്‍ കോപ്പിയടി ക്കുന്ന സ്ലിപ്പ് പിടിച്ചാല്‍ അത് റിപ്പോര്‍ട്ടു ചെയ്യുമെന്നുറപ്പായിരുന്നു. ആദ്യം സ്ലിപ്പില്‍ കുട്ടിയുടെ ഒപ്പ് വാങ്ങും, അവന്‍ എഴുതി ക്കൊണ്ടിരുന്ന ഉത്തര ക്കടലാസിലും. ആ ഉത്തര ക്കടലാസു വാങ്ങി പുതിയ ഉത്തര ക്കടലാസില്‍ അയാളെ പരീക്ഷ തുടര്ന്നെ ഴുതാന്‍ അനുവദിക്കുന്നു. കോപ്പിയടി പിടിച്ച വിവരം പിടിച്ചെടുത്ത ഉത്തരക്കടലാസും കോപ്പിയടിക്കാന്‍ ഉപയോഗിച്ച കുറിപ്പോടും കൂടി രേഖാമൂലം ചീഫ് സൂപ്രണ്ടിനെ അറിയിക്കുന്നു. ചീഫ് സൂപ്രണ്ട് പ്രാഥമിക മായ അന്വേഷണം നടത്തി യുനിവേര്സ റ്റിയ്ക്ക് അയക്കുന്നു. യുനിവേര്സിിറ്റി വിശദമായി പഠിച്ച തിനു ശേഷം ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു വിശദമായ അന്വേഷണ റിപ്പോരട്ടു വാങ്ങുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്ഷം വരെ പരീക്ഷക്ക്‌ ഇരിക്കാന്‍ അനുവദിക്കാതെ ആക്കുന്നു. പക്ഷെ കുറ്റം റിപ്പോര്ട്ട് ചെയ്ത പരീക്ഷകനും സാക്ഷികളും എല്ലാം അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരാകണം . (ഈ അന്വേഷണവും റിപ്പോര്ട്ടും എല്ലാം കഴിയണമെങ്കില്‍ മൂന്നു വര്‍ഷം എങ്കിലും ആവും . ഇതിനിടയില്‍ കുറ്റാരോപ ണത്തില്‍ പെട്ടവര്‍ എഴുതിയ പരീക്ഷയുടെ ഫലം തടഞ്ഞു വച്ചിരിക്കും). ഇതെല്ലാം ബുദ്ധിമുട്ടാണെന്ന് തോന്നുന്നവരാണ് ഇത്തരം കൊപ്പിയടിക്കുന്ന കുട്ടികളെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത്. അത് കൊണ്ടു തന്നെയാണ് കോപ്പിയടി കൂടിക്കൊണ്ടും ഇരിക്കുന്നത്. ചുരുക്കത്തില്‍ ഞങ്ങളെപ്പോലെയുള്ളവര്‍ പരീക്ഷയ്ക്ക് ഉണ്ടെന്നു കണ്ടാല്‍ പരീക്ഷാഹാളിനു പുറത്തു കോപ്പിയടി ക്കാന്‍ കൊണ്ടു വന്ന കുറിപ്പുകളുടെ ഒരു കൂന തന്നെ കാണാം. പിന്നെ ചില ചീഫ് സൂപ്രണ്ടുമാര്‍ തന്നെ “ ഇതെല്ലാം ഒരു തൊന്തരവ്‌ താനേ “ എന്ന് പറയുന്നവരും ഉണ്ടായിരുന്നു. ഇന്വിജിലെറ്റര്‍ പണിക്ക് ഇത്തരം ബുദ്ധിമുട്ടുകല ഉണ്ടായിരുന്നു എങ്കിലും ഒരു ഗുണം ഉള്ളത് അതിന്റെ കൂലി പരീക്ഷ കഴിഞ്ഞു ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു കോളേജില്‍ നിന്ന് തന്നെ കിട്ടുമെന്നതായിരുന്നു.

രണ്ടാമത്തെ ജോലി പ്രായോഗിക പരീക്ഷ യ്ക്ക് അസിസ്ടന്റ്റ് എക്സാമിനര്‍ ആകു ക എന്നതായിരു ന്നു. ഇതു ചെറിയ ജോലി യായിരുന്നു. ഞങ്ങളുടെ ഇലക്ട്രി ക്കല്‍ ലാബില്‍ കുട്ടികള്‍ ചെയ്ത സര്ക്യുറ്റ് പരി ശോധിച്ച് ശരിയാണോ എന്ന് നോക്കണം , പരീക്ഷക്കിടയ്ക്ക് കുട്ടികള്ക്ക് റീഡിംഗ് എടുക്കാന്‍ സഹായിക്കുക എന്നിവ ആയിരുന്നു. ഓരോ സെഷനും മുമ്മൂന്നു മണിക്കൂര്‍ ആയിരിക്കും. ഒരു ദിവസം മൂന്നു സെഷന്‍ ഉണ്ടാവും. അവിടെയും വിരുത ന്മാ്ര്‍ക്ക് കോപ്പിയടിക്കാം. സര്ക്യുറ്റ് കൈവെള്ളയിലോ തുണ്ട് കടലാ സിലോ വരച്ചു കൊണ്ടു വരുക, ചില പരീക്ഷ ണങ്ങള്‍ ചെയ്താല്‍ കിട്ടുന്ന റീഡിംഗ് എഴുതി ക്കൊണ്ട് വരുക ഇവയൊക്കെയാണ് തരികിട പണികള്‍. ഒരിക്കല്‍ അദ്ധ്യാപകര്‍ ഇരിക്കുന്ന മേശക്കു തൊട്ടടുത് പരീക്ഷണം നടതിക്കൊണ്ടിരുന്നയാല്‍ മേശയ്ക്കുതാഴെ നിലത്തു വച്ചിരുന്ന ട്രാന്സഫോര്മരില്‍ വൈദ്യതി കൊടുക്കാതെ തന്നെ റീഡിങ്ങു മായി വന്നപ്പോള്‍ പരീക്ഷകനു ഞാന്‍ സൂചന കൊടുത്തു പരീക്ഷകന്‍ കുട്ടിയോട് ആ റീഡിംഗ് എടുത്തത് എങ്ങനെ എന്ന് കാണിച്ചു കൊടുക്കുവാന്‍ പറഞ്ഞു. അയാള്ക്ക് ‌ അറിയില്ലായിരുന്നു. പഠിക്കുന്ന കാലത്ത് നാലോ അഞ്ചോ കുട്ടികളടങ്ങിയ ഒരു ബാച്ചില്‍ തീരെ താല്പര്യം ഇല്ലാതെ കയ്യ്യും കെട്ടി നിന് റീഡിങ്ങും റെക്കാര്ഡും കോപ്പിയടിച്ചു നടക്കുന്നതിന്റെ ഫലം ഇതൊക്കെ ആയിരുന്നു.

മൂന്നാമത്തെ ജോലി ഇന്റെര്ണല്‍ എക്സാ മിനര്‍ ആകുക എന്നതാണ്. ഓരോ പ്രായോഗിക പരീക്ഷയ്ക്കും കോളേജില്‍ നിന്നുള്ള ഒരു പരീക്ഷകനും പുറത്തുനിന്നു വന്ന (ബാഹ്യ) പരീക്ഷകന് ആണ്‌ ഉണ്ടാവുക. കുട്ടികളെ നല്ല വണ്ണം അറിയാവുന്ന ആളാ യിരികും ഇന്റെര്ണല്‍. അതുകൊണ്ടു ബാഹ്യ പരീക്ഷകനെ സഹായിക്കുക എന്നതാണ് പ്രധാന ജോലി. ഓരോ പരീക്ഷണത്തിനും പത്തോ പതിനഞ്ചോ മിനിട്ടു വാചാ പരീക്ഷ നടത്തുന്നതും കൂടുതലും ബാഹ്യ പരീക്ഷ്ക നായിരികും. ദിവസ ത്തിന്റെ അവസാനം അന്ന് പരീക്ഷ എഴുതിയ എല്ലാവരുടെയും ഉത്തര കടലാസ് മാര്ക്കിട്ട ശേഷമേ പരീക്ഷകരുടെ അന്നത്തെ ജോലി തീരുക യുള്ളൂ. മാര്ക്കിടുന്നതില്‍ രണ്ടു പരീക്ഷ്ക രും കൂടിയാ യിരിക്കും അവര്ക്ക് തുല്യ ഉത്തരവാദിത്വം ആണു ള്ളത്. ആരും ആരെക്കാളും വലുതല്ല എങ്കിലും പതിവനുസരിച്ച് പുറത്തു നിന്ന് വരുന്ന അദ്ധ്യാപകനായിരിക്കും അവസാന തീരുമാനത്തിന് അര്ഹന്‍ പുറത്ത് നിന്ന് വരുന്ന പരീക്ഷകന്‍ വളരെ കര്ശനമായി നോക്കി കൂടുതല്‍ കുട്ടികള്‍ തോല്ക്കാന്‍ സാഹചര്യം ഉണ്ടായാല്‍ ഇന്റെര്ണ‍ല്‍ ഇടപെടും, അല്ലെങ്കില്‍ എല്ലാം മുറപോ ലെ നടക്കും. ഈ രീതി ഇപ്പോഴും തുടരുന്നു. പല കുട്ടികള്ക്കും പരീക്ഷണങ്ങള്‍ ഒരു മാതിരി ശരിയായി ചെയ്താലും വാചാ പരീക്ഷയ്ക്ക് കാര്യമായി ഉത്തരം ഒന്നും പറയാന്‍ അരിയില്ല. എന്നാലും ശരിയായി പരീക്ഷണം പൂര്തിയാക്കി വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുന്റെങ്കില്‍ പരീക്ഷ ജയിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും