127 : തുര്ക്കിയിലേക്കുള്ള യാത്ര



 ഞങ്ങളുടെ ഗള്ഫെയര്‍ വിമാനം ചെന്നയില്‍ നിന്നാണ് ബുക്ക് ചെയ്തിരുന്നത് . ചെന്നയി ലേക്ക് ട്രെയിനില്‍ പുറപ്പെട്ടു. കോഴിക്കോട്ടു റെയില്വേ സ്റ്റേഷനില്‍ ട്രെയിനില്‍ കേറാന്‍ നല്ല തിരക്ക് . നമ്മുടെ നാട്ടുകാരുടെ സ്വഭാ വം അറിയാമല്ലോ , ഒരാളെ യാത്രയാക്കാന്‍ ഒരമ്പതു പേര്‍ വരും , അതില്‍ പത്തു പേരെ ങ്കിലും യാത്ര ചെയ്യുന്ന ആളിനെ സഹായി ക്കാന്‍ കമ്പാര്ട്ട്മെന്റില്‍ കയറും. ചുരുക്ക ത്തില്‍ യഥാര്ത്ഥ യാത്രക്കാര്ക്കാണ് ബുദ്ധിമുട്ടനുഭവിക്കെണ്ടി വരുന്നത്. ഇപ്പോള്‍ ട്രെയിനില്‍ യാത്രാടിക്കറ്റില്ലാത്തവര്‍ ട്രെയിനില്‍ കയറാന്‍ പാടില്ല എന്ന് നിയമം ഉണ്ടാക്കിയത് കൊണ്ടു കുറച്ചു സമാധാനം ഉണ്ട്. എങ്കിലും നമ്മുടെ നാട്ടിന്പുറത്ത് നിന്നു വരുന്ന നിഷ്കളങ്കരായ മനുഷ്യര്ക്ക് ‌ ഇതൊന്നും ബാധകമല്ല അന്നും ഇന്നും.
വിദേശത്തേക്കുള്ള വിമാനങ്ങള് മിക്കതും പുലര്ചെ പുറപ്പെടുന്നത് കൊണ്ടു തലേ ദിവസം തന്നെ മദിരാശിയില്‍ എത്തണ മായിരുന്നു . രാവിലെ ഒന്പതുമണിക്കാ യിരുന്നു വിമാനം. ഏഴു മണിക്കു മുമ്പ് തന്നെ വിമാനത്താവളത്തില്‍ എത്തി .പക്ഷെ ഞങ്ങളുടെ സാധനങ്ങളുമായി വിമാനത്താ വള ത്തിനകത്തെക്ക് കയറാന്‍ നന്നേ വിഷ മിച്ചു. കോഴിക്കോട്ടെ അനുഭവം ഇവിടെ വിമാനത്താവളത്തിലും തുടരുന്നു. ഇവിടെ യും മറ്റുള്ളവരെ യാത്രയാക്കാന്‍ വന്നവരുടെ എണ്ണം കൊണ്ടു തന്നെ ബുദ്ധിമുട്ട്. ഒരു വിധം അകത്തു കടന്നു. അപ്പൊഴാ ണു വിവരം മന സ്സിലാകുന്നതു. വളരെ പ്രാ‍യമായ ആള്കാര്‍ നിര നിരയായി ഇരിക്കുന്നു. , അറുപതു അറുപതഞ്ചു വയസ്സില്‍ അധികം ഉള്ളവര്‍. ഒറ്റ വെള്ള വസ്ത്രം മാത്രം ഉടുത്തു നിരനിര യായി തിരിച്ചറിയല്‍ രേഖ കഴുത്തില്‍ തൂക്കി അവരുടെ മുറ നോക്കി ഇരിക്കുന്നു. പല ര്ക്കും കാലില്‍ നീരും വേറെ അസുഖങ്ങളും ഉണ്ടെന്നു വ്യക്തമാണു. പക്ഷെ ഹജ്ജിനു പോകുന്നതിലുള്ള സന്തോഷ ത്തില്‍ എല്ലാം മറന്നവര്‍. ഞങ്ങളുടെ ഫ്ലൈറ്റിനു തൊട്ടു മുന്പു് ഹജ്ജു യാത്രക്കാരെ കയറ്റിയ ഒരു സൌദി ഫ്ലൈറ്റ് ഉണ്ടു. അതായിരുന്നു തിരക്കിന് കാരണം.
യുറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്ക്കി യെ കെമാല്‍ പാഷ എന്നാ സേനാനായകനാണ് ആധുനിക വല്ക്ക രിച്ചത് . ഒന്നാം ലോക മഹായുദ്ധ കാലത്ത് ഓട്ടോമന്‍ രാഷ്ട്രത്തിന് വേണ്ടി സഖ്യ കക്ഷികള്ക്കെ്തിരെ ഗള്ളിപോളി യുദ്ധ ത്തിലെ വിജയത്തിനു ശേഷമാണ് അദ്ദേഹം നേതൃത്വ ത്തിലേക്ക് വന്നതു. പക്ഷെ ലോക മഹായുദ്ധ ത്തിനു ശേഷം പരാജി തരായ ഓട്ടോമന്‍ രാജ്യത്തെ സഖ്യ കക്ഷി കള്‍ വീതിച്ചെടുക്കുന്നത് തടയാനും കെമാല്‍ പാഷ നേതൃത്വം കൊടുത്ത ടര്ക്കിഷ് സ്വാന്ത്ര്യ പ്രസ്ഥാനത്തിനു കഴി ഞ്ഞു. ഈ യുദ്ധത്തിനു ശേഷം അങ്കാര തലസ്ഥാനമായി ഓട്ടോമന്‍ രാജ വാഴ്ച അവസാനിപ്പിച്ചു ഒരു ടര്ക്കി ഷ് റിപ്പബ്ലിക് അദ്ദേഹമാണ് സ്ഥാപിച്ചത്. ആ രാഷ്ട്ര ത്തിന്റെ ആദ്യത്തെ രാഷ്ട്രപതി യായി. 1924ല്‍ ടര്ക്കിഷ് പാര്ലിമെന്റാണ് അദ്ദേഹത്തിന് അത്തത്തുര്ക്ക് ( തുര്ക്കി യുടെ പിതാവ് ) എന്ന സ്ഥാനപ്പേരു നല്കി യത്. പ്രാഥമിക വിദ്യാഭ്യാസം സൌജന്യ മാക്കി, എല്ലാവര്ക്കും പ്രൈമറി വിദ്യാ ഭ്യാസം നിര്ബ്ന്ധിതമാക്കി. മതവും രാഷ്ട്രീയ വുമായി യാതൊരു ബന്ധവും പാടില്ല എന്നും നിയമം ഉണ്ടാക്കി. മുസ്ലിം രാജ്യമാ യിരുന്നു എങ്കിലും സ്ത്രീകള്ക്ക് പുരുഷ ന്മാരെപ്പോലെ എല്ലാ സ്വാതന്ത്ര്യവും തുല്യമാ യി അനുവദിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായിരുന്നു ടര്ക്കി . ( ചില പാശ്ചാത്യ രാജ്യങ്ങള്ക്ക്് മുമ്പേ തന്നെ ) രാജ്യത്തി ന്റെ എല്ലാ ഭാഗങ്ങളെയും കൂട്ടി ചേര്ത്ത് വിശദ മായ ഒരു ടര്ക്കീകരണം തന്നെ അദ്ദേഹം തുട ങ്ങി. ന്യുന പക്ഷത്തില്‍ പെട്ടവര്‍ പോലും ടര്ക്കിഷ് ഭാഷ പഠിച്ചിരിക്കണം എന്നത് നിര്ബ്ന്ധമാക്കി.
ഞങ്ങളുടെ ഫ്ലൈറ്റ് ബഹ്രീന്‍ വഴി ഇസ്റ്റാമ്ബുളില്‍ ആണ് എത്തുക. പകുതി ഭാഗം യുറോപ്പിലും ബാക്കി ഏഷ്യയിലും ഉള്ള പട്ടണമാണ് ഇസ്താം ബുള്‍. ടാര്ക്കി യുടെ ഉത്തര ഭാഗത്തുള്ള ഇസ്ട്ടാം ബുളില്‍ നിന്ന് ഞങ്ങള്ക്ക്് ദക്ഷിണഭാഗത്ത്‌ മദ്ധ്യ ധരണ്യാഴിയുടെ തീരത്ത് നിന്ന് അധികം ദൂരത്തല്ലാത്ത അഡനയിലേക്ക് വേറെ ഫ്ലൈറ്റ് പിടിക്കണം . ഞങ്ങള്‍ ചെന്നപ്പോള്‍ ആദ്യത്തെ ഫ്ലൈറ്റ് മിസ്സായി, രാത്രി പതിനോന്നു മണിക്കുള്ള രണ്ടാമത്തെ ഫ്ലൈറ്റില്‍ അഡന വിമാനത്താ വളത്തില്‍ എത്തി. നല്ല തണുപ്പ് കൊണ്ടു പുറത്തി റങ്ങാന്‍ തന്നെ വിഷമിച്ചു. എന്നാലും ഒരു വിധം ഒരു മണിയോടെ യുണിവേര്സിറ്റിയുടെ അതിഥി മന്ദിരത്തില്‍ എത്തി , നീണ്ട യാത്രക്ക് ശേഷം കിടക്ക യിലേക്ക് മറിഞ്ഞു എന്ന് പറയുന്നതാ യിരിക്കും ശരി.

അഭിപ്രായങ്ങള്‍