130 :രണ്ടു ചക്രത്തില്‍ നിന്ന് നാലിലേക്ക് മാറിയ കഥ
ക്യാമ്പസ്സില്‍ താമസിച്ച സമയത്ത് ഒരു സ്കൂട്ടര്‍ വാങ്ങിയ വിവരം പണ്ട് എഴുതി യിരുന്നു. LML Vespa യുടെ മൂന്നു ഗിയര്‍ മോഡല്‍. അത് ക്യാമ്പസില്‍ മാത്രമേ ഞാന്‍ ഓടിക്കാരുണ്ടായിരുന്നുള്ളൂ. വല്ല പ്പോഴും പന്ത്രണ്ടാം മൈലിലെ ചിന്മയാക്ഷേ ത്രത്തില്‍ പോകാനും അല്ലെങ്കില്‍ കട്ടാങ്ങല്‍ വരെ പോകാനും മാത്രം. കുന്നമംഗലം വരെ യോ മുക്കം വരെയോ പോലും ഞാന്‍ ആ വാഹനത്തില്‍ പോയിട്ടില്ല. കാരണം പേടി തന്നെ, എന്നെക്കാള്‍ ശ്രീമതിയുടെ പേടി ആയിരുന്നു. അതുകൊണ്ടു ഇതിനിടയില്‍ നാല് വീലുള്ള വാഹനം ഓടിക്കാനുള്ള ലൈസന്സ് എടുക്കുകയും ചെയ്തിരുന്നു. ടര്ക്കിയില്‍ പോകുന്നതിനു മുമ്പ് തന്നെ സ്കൂട്ടര്‍ ഞങ്ങളുടെ ഡിപ്പാര്ടുമെന്റിലെ ഒരു അദ്ധ്യാപകേതര സഹപ്രവര്ത്തകന് നിസ്സാ രമായ വിലക്ക് വിറ്റിട്ടാണ് പോയത്.
തിരിച്ചു വന്നപ്പോള്‍ ഒരു വാഹനം വേണമെ ന്ന് തോന്നി. സിംഗപൂരില്‍ ആറുമാസം ജോലി ചെയ്ത തില്‍ നിന്ന് ലാഭിച്ച അല്പം സമ്പാദ്യം കയ്യില്‍ ഉണ്ടായിരുന്നു എന്നതും സത്യം. അതുകൊണ്ടു ഒരു പഴയ വാഹനം നോക്കാം എന്ന് കരുതി. പുതിയത് വാങ്ങാന്‍ പല കാരണം കൊണ്ടും വേണ്ട എന്ന് വച്ചിരിക്കുമ്പോഴാണ് ബോംബെ യില്‍ ലാര്സന്‍ & ടൂബ്രോയില്‍ ജോലി ചെയ്യുന്ന ശ്രീമതിയുടെ ഒരു കസിന്‍ ജ്യേഷ്ടന് ഞാന്‍ ഒരു വണ്ടി ശരിയാക്കി തരാം എന്ന് പറഞ്ഞത്. ബോംബെയില്‍ ആകുമ്പോള്‍ വില കുറച്ചു കിട്ടുമെന്നും ആള്ക്കാര്‍ പറഞ്ഞു. അങ്ങനെ അയാള്‍ അയാളുടെ സുഹൃത്തിന്റെ പഴയ മാരുതി 800 എനിക്ക് വേണ്ടി വില പറഞ്ഞു കച്ചവടം ആക്കി. ഒരു ലക്ഷത്തിനു മേല്‍ വിലയായി എന്നാണു ഓര്മ്മ. അയാള്‍ വണ്ടി അവിടെ നിന്നും കോഴിക്കോട്ടേക്ക് എത്തിക്കാന്‍ ഒരു ഡ്രൈവറെയും ഏര്‍പ്പാടാക്കി . മോഹിച്ചു വാങ്ങിയ വണ്ടി ഡ്രൈവറെ തനിയെ ഏൽപ്പി ച്ചു വിടണ്ട എന്ന് കരുതി ഞാന്‍ ബോംബെ യില്‍ എത്തി. ഒരു ദിവസം നന്നേ പുലര്ച്ചെ അവിടെ നിന്ന് പുറപ്പെട്ടു.
സൌദിഅറേബ്യയില്‍ എവിടെയോ ദീര്ഘ കാലം ഡ്രൈവറായി ജോലി ചെയ്ത ആളായിരുന്നു കക്ഷി. വളരെ നല്ല ഡ്രൈവിംഗ്. ന്യായമായ വേഗത, ഒരിക്കലും റാഷ് ആകാത്ത ഓട്ടം . അയാള്‍ വഴിയില്‍ വച്ച് ഹോണടിക്കുന്നത് കേട്ടിട്ടെ ഇല്ല. ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറയുന്നു “ സാര്‍, ഞങ്ങള്‍ ഗള്ഫില്‍ ഹോണ്‍ അടിക്കേണ്ട ആവശ്യം ഉണ്ടാവാറില്ല, എല്ലാവരും ട്രാഫിക് നിയമം പാലിച്ചേ വണ്ടി ഓടിക്കാരുള്ളൂ. അല്ലാതിരുന്നാല്‍ മിക്കവാറും പോലീസ് പൊക്കും, ഡ്രൈവര്‍ ജോലിയാണെങ്കില്‍ ജോലിയും പോകും “ എന്ന്. സത്യം, ഞാന്‍ അമേരിക്കയിലും ഇംഗ്ളണ്ടിലും ഒക്കെ മക്കള്‍ വണ്ടി ഓടിക്കുമ്പോള്‍ മുമ്പില്‍ തന്നെ ഇരുന്നു യാത്ര ചെയ്തിട്ടുണ്ട്. ഒരിക്ക ലും ഹോണടിച്ചു മറ്റു ഡ്രൈവര്മാരുടെ ശ്രദ്ധ ക്ഷണിക്കേണ്ട ആവശ്യം കണ്ടിട്ടില്ല. നമ്മുടെ പ്രൈവറ്റ് ബസ്സ് ഡ്രൈവര്മാരു ടെയും മറ്റും രീതി കണ്ടാല്‍ നമ്മുടെ റോഡി ല്‍ സ്ഥിരമായി വണ്ടി ഓടിക്കുന്നവര്‍ ബധിരര്‍ ആകുമെന്ന് തീര്ച്ചയാണ്.
അമേരിക്കയിലും ഇന്ഗ്ലന്ടിലും ഒക്കെ ഹോണ്‍ അടിക്കുന്നത് മറ്റു ഡ്രൈവര്മാ്രെ ചീത്ത പറയാനാണത്രേ. മകന്‍ ഇന്ത്യയില്‍ നിന്ന് അന്തര്‍ ദ്ദേശീയ ലൈസന്സ് എടു ത്തിട്ടും സ്കോട്ട് ലന്റില്‍ ചെന്ന ശേഷം വീണ്ടും പഠിച്ചു ലൈസന്സ്‍ എടുത്തിട്ടു ആദ്യം വണ്ടി പുറത്തെടുത്തപ്പോള്‍ സുഹൃ ത്തുക്കള്‍ ചോദിച്ചത് എത്ര ‘ഹോന്ക്’ കേട്ടുവേന്നാണ്. ഒരു ‘ഹോന്ക്’ ആണെ ങ്കില്‍ ചെറിയ ചീത്ത, നീണ്ട ‘ഹോന്ക്’ ആണെങ്കില്‍ പച്ചത്തെറി ഇതാണ് പതിവ്.
പക്ഷെ നമ്മുടെ മാസ്റ്റര്‍ ഡ്രൈവര്‍ക്കും ഒരബദ്ധം പറ്റി, ഞങ്ങള്‍ മംഗലാപുരത്ത് എത്തുന്നതിനു അമ്പതിലധികം കിലോമീറ്റര്‍ മുമ്പ് വിജനമായ ഒരു സ്ഥലത്ത് വച്ചു വണ്ടി നിന്നു പോയി. എന്താണ് കാര്യം എന്ന് നോക്കിയപ്പോള്‍ പെട്രോള്‍ പൂര്ണമായും തീര്ന്നു പോയിരുന്നു. ആവശ്യമെങ്കില്‍ വഴിയില്‍ വെച്ച് പമ്പ് കാണുമ്പോള്‍ പെട്രോള്‍ അടിക്കണമെന്ന് പ്രത്യേകം ഞാന്‍ ഓര്മ്മിപ്പിച്ചതായിരുന്നു, എന്നാലും അയാള്‍ മറന്നു പോയി, ഉച്ചക്ക് മൂന്നു മണി നേരം . ഭാഗ്യത്തിനു വണ്ടിയില്‍ നിന്നിറങ്ങി ആരുടെയോ ദയവില്‍ കൈകാണിച്ചു നിര്ത്തി അടുത്തുണ്ടായിരുന്ന പമ്പില്‍ നിന്ന് ഒരു കുപ്പിയില്‍ പെട്രോള്‍ വാങ്ങി കൊണ്ടു വന്നു വണ്ടിയില്‍ ഒഴിച്ച് അടുത്ത പമ്പ് വരെ എത്തി ടാങ്ക് നിറച്ചു യാത്ര തുടര്ന്നു. ഏകദേശം 18 മണിക്കൂര്‍ കൊണ്ടു കോഴിക്കോട്ടെത്തി. ഹൈവേയിലെ പുകയും അഴുക്കും പിടിച്ചു തൂവെള്ള നിറമായിരുന്ന വാഹനം ഇവിടെ എത്തിയ പ്പോള്‍ ശ്രീമതി മൂക്കത്ത് വിരല്‍ വച്ചു. ഏതായാലും ഇവിടെ എത്തി വണ്ടി കഴുകി വൃത്തിയാക്കി ഭക്ഷണവും കഴിച്ചു രാത്രി കുറച്ചു വിശ്രമിച്ച ശേഷം ആണ് ഡ്രൈവര്‍ പറഞ്ഞ കൂലി വാങ്ങി തിരിച്ചു അയാളുടെ നാടായ തിരൂരെക്ക് പോയത്. ഡ്രൈവറായാ ലെന്ത് തോട്ടിയായാല്‍ എന്ത്, അവനവന്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്ഥതയും ശ്രദ്ധയും ഉള്ളയാള്‍ എപ്പോഴും ജീവിത ത്തില്‍ വിജയിക്കും തീര്ച്ച. അങ്ങനെ അയാ ളില്‍ നിന്നും ചിലത് പഠിക്കാന്‍ എനിക്ക് അവസരം ഉണ്ടായി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ