122 :പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പാലക്കാട്ട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജില്‍

മറ്റൊരു കോളേജില്‍ സ്ഥിരമായി പ്രാക്ടി ക്കല്‍ പരീക്ഷയ്ക്ക് ഞാന്‍ പോയിരുന്നത് പാലക്കാട്ട് എന്‍ എസ് എസ് എഞ്ചിനീയ റിംഗ് കൊളെജില്‍ ആയിരുന്നു. പാലക്കാടി നോടു എനിക്ക് 1962-63 വര്ഷം മുതലേ പരിചയം ഉണ്ടായിരുന്നു. പ്രീ യുണിവേര്സിറ്റി ക്ക് പഠിച്ചത് ഗവ. വിക്ടോറിയ കോളേജില്‍, ജ്യെഷ്ടന്‍ 1973 വരെ അവിടെ അദ്ധ്യാപക ന്‍ ആയിരുന്നതു കൊണ്ടു യുപ്രി പഠിത്തം കഴിഞ്ഞിട്ടും കൊല്ലത്ത് എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും മദ്ധ്യവേനല്‍ അവധിക്കു ഞാന്‍ ഒന്ന് രണ്ടാഴ്ചയെ ങ്കിലും അവിടെ കഴിയുക പതിവായിരുന്നു, ചുരുക്കത്തില്‍ പാലക്കാട്ടെ ചുരത്തില്‍ നിന്ന് വരുന്ന വരണ്ട കാറ്റും അവിടത്തെ തെരുവുകളും കല്പാത്തി പുഴയും കുതിരച്ചാണകത്തിന്റെ ദുര്ഗന്ധവും എല്ലാം എനിക്ക് നല്ല പരിചയമായിരുന്നു. അതുകൊണ്ടു അവിടെ പരീക്ഷയ്ക്ക് നിയമിച്ചാല്‍ പോകും.

പാലക്കാട്ടും പരിചയമുള്ള ആള്ക്കാര്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും താമസം ലോഡ്ജില്‍ തന്നെ. നഗരത്തില്‍ , അല്ലെ ങ്കില്‍ ഒലവക്കോട് ഒരു ലോഡ്ജില്‍. എഞ്ചി നീയറിംഗ് കോളേജു മലമ്പുഴയ്ക്ക് പോകുന്ന വഴി അകത്തേത്തറ എന്ന സ്ഥലത്തായിരു ന്നു. പക്ഷെ ബസ്സിറങ്ങിയാല്‍ അവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ കോളെജിലേക്ക് നടക്ക ണം. ആരെങ്കിലും പരിചയം ഉള്ളവര്‍ കാറി ല്‍ വന്നാല്‍ ഒരു ലിഫ്റ്റ് കിട്ടിയാല്‍ നന്ന്. സ്ഥിരം പോകുന്ന കുട്ടികള്ക്കും അധ്യാപക ര്ക്കും കോളേജു ബസ്സിന്റെ ട്രിപ്പ് ഉപയോഗി ക്കാം, പക്ഷെ അതിഥി ആയ എക്സ്റ്റെര് ണല്‍ എക്സാമിനര്ക്ക് അങ്ങനെ സൗക ര്യം ഒന്നും പ്രതീക്ഷിക്കെണ്ടല്ലോ. പോരാ ഞ്ഞു അന്ന് ഇന്നത്തെപ്പോലെ എല്ലാവര് ക്കും കാറോ സ്കൂട്ടറോ ഇല്ല താനും. അതു കൊണ്ടു ചിലപ്പോള്‍ അകത്തെതറയില്‍ ഇറങ്ങി നടക്കും. മറ്റൊരു വഴി റെയില്വേ കോളനി വഴി ആട്ടോ റിക്ഷായില്‍ ആണ്. എന്നാല്‍ അവിടെ ഒരു റെയില്വേ ക്രോസ് ഉള്ളത് കൊണ്ടു ചിലപ്പോള്‍ സമയം തെറ്റും. ക്ലാസായാലും പരീക്ഷയായാലും താമസിച്ചു എത്തുന്ന ശീലമില്ലാത്തത് കൊണ്ടു അത്യാ വശ്യം ഉള്ളപ്പോള്‍ മാത്രം ആട്ടോ പിടിക്കും. എന്നും ആട്ടോ പിടിച്ചാല്‍ കാലിക്കറ്റ് യുണി വേര്സിറ്റി തരുന്ന പണം കൊണ്ടു മതിയാ വുകയില്ല (അതും ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞു എപ്പോഴെങ്കിലും കിട്ടിയാല്‍ ആയി ).

അവിടെ നിന്ന് ആര്‍ ഈ സി യില്‍ മിക്ക വാറും പരീക്ഷയ്ക്ക് വന്നു കൊണ്ടിരുന്ന ശ്രീകുമാരന്‍ നമ്പീശന്‍ സാര്‍, ഹരിഹരന്‍ സാര്‍, രാമ പണിക്കര്‍ സാര്‍ ഇവരെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു. ഇവരെല്ലാം ഇലക്ട്രിക്കല്‍ വിഭാഗത്തിലുള്ളവര്‍ ആയിരുന്നു. മറ്റു ഡിപ്പാര്ട്ടുമെന്ടുകളിലും ചില സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മദ്രാസ്‌ ഐ ഐ റ്റി യില്‍ വച്ച് സമ്മര്‍ സ്കൂളില്‍ വച്ച് പരിചയപ്പെട്ട സിവിലിലെ രാജശേഖരന്‍, മെക്കാനിക്കല്‍ കര്ത്താ സാറും ,ആര്‍ ഈ സി യില്‍ പഠിച്ച ദിവാകരന്‍ എന്നിവരും , പില്ക്കാലത്ത്‌ എന്റെ വിദ്യാര്ഥിയും സഹോ ദര തുല്യനുമായ രാജന്‍ ബാബുവും വി പി മോഹന ദാസും എല്ലാവരും നല്ല കൂട്ടായിരു ന്നു. വി പി യുടെ ഭാര്യ ലത എന്റെ ജ്യേഷ്ടന്റെ സുഹൃ ത്തും സാഹിത്യകാര നായിരുന്ന പി ജി പുരുഷോത്തമന്‍ പിള്ള സാറിന്റെ മകളും ആയിരുന്നു. അവരുടെ കുടുംബവുമായി അന്ന് തൊട്ടേ പരിചയം ഉണ്ടായിരുന്നു, അതുപോലെ പില്ക്കാലത്ത്‌ മുഖ്യ മന്ത്രിയായ സി അച്യുതമേനോന്റെ ജ്യേഷ്ടന്‍ സി ആര്‍ മേനോന്റെ കുടുംബവു മായും അടുപ്പമുണ്ടായിരുന്നു. ഗുരുവായൂ രില്‍ വച്ച് നടന്ന എന്റെ വിവാഹത്തിനും ഞങ്ങള്‍ പാലക്കാട്ട് നിന്നാണ് പുറപ്പെട്ടത്‌. വിവാഹം കഴിഞ്ഞുള്ള ആദ്യ നാളു കളും സുല്ത്താന്‍ പേട്ടയില്‍ താമസിച്ചിരുന്ന ജ്യേഷ്ടന്റെ വീട്ടില്‍ ആയിരുന്നു,
പാലക്കാട്ട് പരീക്ഷ നടത്തിയതില്‍ ഒരു ഓര്മ്മ പില്ക്കാലത്ത്‌ ആര്‍ ഈ സി യില്‍ എന്റെ എം ടെക് വിദ്യാര്ഥിയും ദീര്ഘകാലം സഹപ്രവര്ത്തകനും ആയി തീര്ന്ന ഒരാളെ പറ്റിയാണ്. ഞാന്‍ അവസാന വര്ഷം ഉള്ള ഒരു പരീക്ഷയ്ക്ക് എക്സ്റ്റെര്ണല്‍ എക്സാ മിനര്‍ ആയിരുന്നു . നാല് ദിവസത്തെ പര്രീ ക്ഷയുടെ അവസാന ദിവസം. ആ ദിവസം രണ്ടു ബാച്ചിനെ പരീക്ഷയുള്ളൂ. 9 – 12 വരെയുമം 11 - 2 വരെയും ആക്കി തീര്താ ല്‍ നേരത്തെ തിരിച്ചു കോഴിക്കോട്ടെക്ക് പുറപ്പെടാമല്ലോ എന്ന് കരുതി അന്ന് ഇന്റെര് ണ‍ല്‍ എക്സാമിനര്‍ ആയ നമ്പീശന്‍ സാര്‍ എല്ലാവരെയും പ്രത്യേകിച്ചും ഓര്മ്മിപ്പി ച്ചു . മൂന്നു ബാച്ചുള്ളപ്പോള്‍ ഒരു മണിക്കൂര്‍ ഓവര്ലാപ് അല്പ്പം ബുദ്ധിമുട്ടുള്ളതാണ്. കുട്ടികള്‍ എല്ലാം കൃത്യമായി ചെയ്തില്ലെ ങ്കില്‍ പ്രശ്നം ആവാം. അങ്ങനെയിരിക്കെ അന്ന് ആദ്യത്തെ ബാച്ചിലെ ഒരു കുട്ടി പരീക്ഷയ്ക്ക് ഒരു മണിക്കൂറിലധികം വൈകി ആണ് വന്നത്. സാധാരണ ഒരു പരീക്ഷയ്ക്കും അര മണിക്കൂറില്‍ കൂടുതല്‍ താമസിച്ചു വന്നാല്‍ പരീക്ഷക്കിരിക്കാന്‍ അനുവദിക്കാന്‍ നിയമമില്ല. ഇയാള്‍ ക്ലാസിലെ നല്ല മാര്ക്ക് കിട്ടുന്ന ആളാ ണെന്നു ഇന്റെര്ണ‍ല്‍ പറഞ്ഞു. നിയമം അനുസരിച്ച് അനുവദിക്കേണ്ട എങ്കിലും അയാള്‍ കുറെ ദൂരത്തു കോങ്ങാട് നിന്ന് വന്ന ബസ്സ് വഴിയില്‍ വച്ച് തകരാറായി വേറെ ബസ്സില്‍ കയറി കോളേജില്‍ എത്തിയതായിരുന്നു എന്ന് പറഞ്ഞു അയാള്‍ കരച്ചിലിന്റെ വക്കത്തായി. ഇന്റെര്ണല്‍ ഒന്നും വിട്ടു പറയുന്നും ഇല്ല, അനുകൂലമായോ പ്രതികൂലമായോ. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അന്തിമ തീരുമാനം എക്സ്ട്ടെര്ണല്‍ പരീക്ഷ കന്റെതാണ്. ഇയാളെ ഒരു മണിക്കൂര്‍ താമസിച്ചു പരീക്ഷയ്ക്ക് കയറ്റിയാല്‍ അടുത്ത ബാച്ചിലെ ഒരാളിന് പ്രശ്നം ആകാനും സാദ്ധ്യത ഉണ്ടാവും. ഏതായാലും ഞാന്‍ പറഞ്ഞു : ബാക്കിയുള്ള രണ്ടു മണിക്കൂര്‍ തരാം, അതുകൊണ്ടു പരീക്ഷ പൂര്ത്തിയാക്കാന്‍ നിങ്ങള്ക്ക് അവസരം തരാം , എന്താ ? “ എന്ന്ചോദിച്ചു. അയാള്‍ സമ്മതിച്ചു രണ്ടു മണിക്കൂറിനു പകരം ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ടു അയാള്‍ പരീക്ഷ വൈവാ ഉള്പ്പെടെ എല്ലാം നന്നായി ചെയ്തു തീര്ത്തു . നിയമം കൃത്യ മായി പാലിച്ചാല്‍ അയാളുടെ ഒരു വര്ഷം പോകുമെന്നുറപ്പായിരുന്നു. ചേതം ഇല്ലാത്ത ഉപകാരം അയാള്‍ ഓര്ക്കു്ന്നുണ്ടോ എന്നറി യില്ല, പക്ഷെ. കക്ഷി ഇപ്പോഴും ആര്‍ ഈ സി / എന്‍ ഐ റ്റി യില്‍ പ്രൊഫസര്‍ ആയി ജോലി ചെയ്യുന്നു, പേര് ഡോ കെ എസ് ശിവാ നന്ദന്‍. ദീര്ഘകാലം ഞങ്ങള്‍ ഒരേ മുറിയിലാ ണ് ഇരുന്നത്, ഒരു പി എച് ഡി കുട്ടിയുടെ സഹഗൈഡും ആയിരുന്നു.

അഭിപ്രായങ്ങള്‍