123 :പാലക്കാടുമായി ബന്ധപ്പെട്ട രണ്ടനുഭവങ്ങള്‍ കൂടി

 രണ്ടു വ്യക്തിപരമായ അനുഭവങ്ങള്‍ കൂടി പങ്കു വെച്ചുകൊള്ളട്ടെ , ഒന്ന് എന്റെ അനുജന്റെ പരീക്ഷാ സംബന്ധമായി, മറ്റൊന്ന് എന്റെ കൂടെ പരീക്ഷ പേപ്പര്‍ മൂല്യ നിര്ണയം ചെയ്ത സഹപരീക്ഷക നെപ്പറ്റി.
ആദ്യം എന്റെ അനുജന്റെ കാര്യം തന്നെ യാവട്ടെ. എന്റെ ഇളയ അനുജന്‍ വിമല്‍ കുമാര്‍ എന്‍ എസ് എസ്സില്‍ സിവില്‍ എഞ്ചി നീയറിങ്ങിനു പ്രവേശനം നേടി , ആര്‍ ഈ സി യില്‍ പ്രവേശനം കിട്ടാനുള്ള റാങ്കു അയാള്ക്കുണ്ടായിരുന്നില്ല. ഒന്നാം വര്ഷം എല്ലാ ബ്രാഞ്ചുകള്ക്കും അന്ന് ഒരേ സില ബസ് ആയിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീ യരിംഗ് ഒരു പരീക്ഷ പേപ്പറും. കാലിക്കറ്റ് യുണിവേര്സിറ്റി പരീക്ഷാ നിയമനത്തില്‍ എനിക്ക് ഈ പേപ്പര്‍ തന്നെയാണ് കിട്ടി യത്. പ്രൊഫ. ശ്രീകുമാരന്‍ നമ്പീശന്‍ സാര്‍ ചീഫ് എക്സാമിനരും ഞാന്‍ അഡീഷണല്‍ എക്സാമിനര്മാരില്‍ ഒരാളും. അന്ന് പരീ ക്ഷകനായി നിയമനം കിട്ടിയാല്‍ , പരീക്ഷ കന്റെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും ആ പരീക്ഷ എഴുതുന്നുണ്ട് എങ്കില്‍ പരീ ക്ഷാ കണ്ട്രോളരെ വിവരം അറിയിക്കണമെ ന്നാണ് നിയമം. ഇതനുസരിച്ച് എനിക്ക് പരീക്ഷ സംബന്ധിച്ച നിയമന ഉത്തരവ് കിട്ടിയ അന്ന് തന്നെ എന്റെ അനുജന്‍ ഈ പരീക്ഷ എന്‍ എസ് എസ് എഞ്ചി നീയറിംഗ് കോളേജില്‍ നിന്ന് എഴുതുന്നുണ്ട്, അത് കൊണ്ട് അയാളുടെ ഉത്തരക്കടാസ് എനിക്ക് അയച്ചു തരരുത് എന്ന് പ്രത്യേകം എഴുതി അറിയിച്ചു. എന്നാല്‍ തപാലില്‍ വന്ന ഉത്ത രക്കടലാസുകളുടെ കെട്ടു ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഫാള്സ് നമ്പര്‍ ഇട്ടിട്ടു ണ്ടായിരുന്നു എങ്കിലും അനുജന്റെ കയ്യ ക്ഷരം എനിക്ക് സുപരിചിതം ആയിരുന്നത് കൊണ്ടു അയാളുടെ ഉത്തര ക്കടലാസും കൂട്ടത്തില്‍ ഉണ്ടെന്നു കണ്ടു. യുനിവേര്സി്റ്റി അധികൃതര്‍ ഞാന്‍ അയച്ച അപേക്ഷ നോക്കിയിട്ടില്ല എന്ന് സാരം. ഏതായാലും ആ ഉത്തരക്കടലാസ് ഞാന്‍ മൂല്യ നിര്ണുയം ചെയ്യുന്നത് ധാര്മ്മി്കമായി തെറ്റായി എനിക്ക് തോന്നി. അതുകൊണ്ടു ഞാന്‍ ആ പേപ്പര്‍ നമ്പീശന്‍ സാറിനു അയച്ചു കൊടു ത്തു, ഈ ഉത്തരക്കടലാസ് സാറ് തന്നെ നോക്കിയാല്‍ മതി എന്നറിയിച്ചുകൊണ്ട്. കാരണം മാത്രം വ്യക്തമാക്കിയില്ല. ഒരു കാര്യം മാത്രം ചെയ്തു, അന്ന് ഞങ്ങള്‍ ഉണ്ടാക്കിയ മൂല്യ നിര്ണയ പദ്ധതി ( scheme of valuation) അനുസരിച്ച് അയാള്ക്ക് ‌ഓരോ ചോദ്യങ്ങള്ക്കും എന്റെ മൂല്യനിര്ണയത്തില്‍ കിട്ടാവുന്ന മാര്ക്ക് കൂട്ടി എന്റെ ഡയറിയില്‍ കുറിച്ച് വച്ചു. അത് 71/ 100 ആയിരുന്നു. പരീക്ഷാഫലം വന്നു കഴിഞു അനുജനെ കണ്ട പ്പോള്‍ അയാ ള്ക്ക് ‌ ഇലക്ട്രില്‍ എഞ്ചിനീയറിങ്ങിനു കിട്ടിയ മാര്‍ക്ക് എത്രയെന്നു ചോദിച്ചു , 81/100 ആയിരുന്നു അത്. അപ്പോള്‍ ചേട്ടന്‍ പരീക്ഷാപേപ്പര്‍ നോക്കാത്തത് നന്നായി എന്ന് അവനും ഞാനും പറഞ്ഞു ചിരിച്ചു.
മറ്റൊരനുഭവം ഇത് പോലെ ഒരു ഉത്തരക്ക ടലാസ് മൂല്യ നിര്ണയത്തില്‍ തന്നെ. ഞാന്‍ കുറച്ചു കൂടി സീനിയര്‍ ആയി. ഞാന്‍ ചീഫ് എക്സാമിനര്‍ ആയ ഒരു പേപ്പറിന് എന്‍ എസ് എസ്സിലെ ഒരു യുവ അദ്ധ്യാപകന്‍ അഡീഷണല്‍ എക്സാമിനര്‍ ആയിരുന്നു. സാധാരണ കൂടുതല്‍ ഉത്തരക്കടലാസുകള്‍ ഉള്ളപ്പോള്‍ ഒരു ചീഫ് എക്സാമിനരും രണ്ടോ മൂന്നോ അഡീഷണല്‍ എക്സാമി നര്‍മാരും ഉണ്ടാവും. അഡീഷണല്‍ മൂല്യ നിര്ണയം ചെയ്ത പരീക്ഷ കടലാസുകള്‍ ചീഫ് എക്സാമിനര്ക്ക് അയച്ചു കൊടുക്ക ണം . ചീഫ് എക്സാമിനര്‍ അതില്‍ 10% പേപ്പറുകളെങ്കിലും വീണ്ടും മൂല്യ നിര്ണയം (revaluation) ചെയ്തു മാര്ക്കില്‍ കാര്യമായ വ്യത്യാസം ഉണ്ടെങ്കില്‍ അത് റിപ്പോര്ട്ടു ചെയ്യണം എന്നാണു നിയമം. ബാക്കി എല്ലാ പരീക്ഷാ പെപ്പറിലെയും മാര്ക്ക് കൂട്ടിയിട്ട തില്‍ തെറ്റുണ്ടോ (recounting)എന്ന് പരി ശോധിക്കുകയും വേണം . ഇതനുസരിച്ച് ഞാന്‍ പാലക്കാട്ടെ സുഹൃത്ത്‌ മൂല്യ നിര്ണയം ചെയ്ത പരീക്ഷാ കടലാസുകള്‍ പരിശോധിച്ചു . പക്ഷെ ഫലം ഞെട്ടിക്കു ന്നതായിരുന്നു. അയാള്‍ മൂല്യനിര്ണയം ചെയ്തതു തീരെ ശ്രദ്ധയില്ലാതെ ആയിരുന്നു. മിക്ക പേപ്പറിലും പല ചോദ്യങ്ങള്ക്കും മാര്ക്ക് ഇട്ടിട്ടില്ല, ഇട്ടതു തന്നെ മൂല്യ നിര്ണ യ പദ്ധതി അനുസരിച്ചൊന്നുമല്ല എന്നും കണ്ടു. കുട്ടികള്ക്ക് അര്ഹമായ മാര്ക്ക് കിട്ടുവാന്‍ ചുരുക്കത്തില്‍ അയാള്‍ അയച്ചു തന്ന എല്ലാ പരീക്ഷാ കടലാസുകളും ഞാന്‍ വീണ്ടും മൂല്യ നിര്ണയം ചെയ്യേണ്ടി വന്നു. നിയമം അനുസരിച്ച് ചെയ്യേണ്ട 10% നു പകരം 100% പേപ്പറും വീണ്ടും ചെയ്യേണ്ടി വന്നു. ചീഫ് എക്സാമിനര്ക്ക് അയാള്‍ മൂല്യനിര്ണയം ചെയ്യുന്നതിന്റെ കൂടെ അഡീഷണല്‍ ചെയ്ത പേപ്പരുകളുടെ 10% പേപ്പര്‍ മാത്രം കൂട്ടിയാണ് പ്രതിഫലം കിട്ടുക. എനിക്ക് പ്രതിഫലം കിട്ടിയില്ലെ ങ്കിലും കുട്ടികള്‍ക്ക് അര്ഹമായ മാര്ക്ക് നഷ്ടപ്പെടരുത് എന്ന് എനിക്ക് നിര്ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ ഈ പരീ ക്ഷകനെ പറ്റി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അയാള്‍ കുറച്ചു മാസമായി ഒരു ആള്‍ദൈവ ത്തിന്റെ പുറകെ ഭക്തി മാര്ഗത്തില്‍ ആയിരുന്നു എന്നും അധികം താമസിക്കാതെ ചെറുപ്പക്കാരിയും സുന്ദരിയും സുശീലയുമായ ഭാര്യയേയും ഒന്നര വയസ്സുള്ള ഓമനക്കുഞ്ഞിനെയും ഉപേക്ഷിച്ചു സ്ഥിരമായി ആള്ദൈവത്തിന്റെ കൂടെ കൂടിയെന്നുമാണ്. ഏതായാലും പിന്നീട് അദ്ദേഹവുമായി എനിക്ക് ബന്ധപ്പെടെണ്ടി വന്നിട്ടില്ല. കേട്ടറിഞ്ഞത് അയാള്‍ അവരുടെ കീഴില്‍ ഉള്ള ഏതോ കോളേജില്‍ പ്രിന്സിപ്പാള്‍ ആയി ജോലി ചെയ്യുന്നു എന്നാണു. കുടുംബത്തെ ഉപേക്ഷിച്ചു തന്നെ . എന്നാല്‍ അയാളുടെ ഗുരു മറ്റുള്ളവര്ക്ക് ഉപദേശം കൊടുക്കുന്നത് “ മാനവ സേവ തന്നെയാണ് മാധവ സേവ “ എന്നാണു. ആദ്യം അവനവന്‍ ചെയ്യുന്ന കര്മ്മത്തില്‍ തികഞ്ഞ ആത്മാര്ഥത കാട്ടാന്‍ കഴിയാത്ത ഒരാള്‍ എത്ര ‘ഭക്ത’നായാലും എന്ത് കാര്യം ? മോക്ഷ പ്രാപ്തിക്കു ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് എത്ര മാത്രം ശരിയായിരിക്കും ? .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും