117 :ആര്‍ ഈ സി യുടെ പില്ക്കാ്ല ചരിത്രവും ഭരണാധികാരികളും
ഞാന്‍ ആര്‍ ഈ സി യില്‍ ജോലി ചെയ്തി രുന്ന കാലത്ത് പ്രധാനമായും പ്രിന്സിപ്പല്‍ ആയി മൂന്നു പേരുടെ കീഴില്‍ ആണ് ജോലി ചെയ്തിരുന്നത്. ആദ്യത്തെ പ്രിന്സി പ്പല്‍ ഡോ എം വി കേശവ റാവുവിന്റെ കീഴില്‍ പ്രവര്ത്തിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ മൂന്ന് പേരുടെയും ഭരണ കാലം പല രീതി യിലും പ്രത്യേകതകള്‍ ഉള്ളതായിരുന്നു സ്ഥാപനത്തിനും ജീവനക്കാര്ക്കും വ്യക്തി കള്ക്കും.
1969 ലാണ് ആര്‍ ഈ സി യില്‍ അദ്ധ്യാപക നായി ചേര്ന്നത്, അസോസിയേറ്റ് ലക്ചറര്‍ ആയി.. 1981 - 83 വരെ ആര്‍ ഈ സി കളുടെ ചരിത്രത്തിലെ പൊതുവേ ഇരുണ്ട കാലം ആയിരുന്നു. ജനനത്തില്‍ തന്നെയുള്ള വൈ കല്യങ്ങള്‍ എങ്ങനെ ഒരു കൂട്ടം സ്ഥാപന ങ്ങളുടെ വളര്ച്ചയെ മുരടിപ്പിക്കും എന്ന തിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു ആര്‍ ഈ സി കളുടെ ചരിത്രം .കേന്ദ്രസംസ്ഥാ ന സര്ക്കാരുകളുടെ സംയുക്ത നിയന്ത്രണ ത്തില്‍ ആയിരുന്ന ഈ സ്ഥാപനങ്ങള്ക്ക് കേന്ദ്രത്തില്‍ നിന്ന് കിട്ടിയിരുന്ന ഉദാരമായ ധനസഹായങ്ങള്‍ പൂര്‍ണമായി ഉപയോഗി ക്കുന്നതില്‍ പ്രധാന തടസ്സം ആയി നിന്നത് ഭരണ സമിതിയില്‍ നിര്ണായക പ്രാതിനി ധ്യം ഉണ്ടായിരുന്ന സംസ്ഥാന സര്ക്കാരിന്റെ പ്രതിനിധികള്‍ ആയിരുന്നു. ആര്‍ ഈ സി കളുടെ പ്രവര്ത്തനത്തിനാവശ്യമായിരുന്ന മൂലധന ചിലവുകള്‍ പൂര്ണമായും വഹിച്ചിരു ന്നത് കേന്ദ്ര സര്ക്കാരും വാര്ഷിക ചിലവു കള്‍ പകുതി വീതം കേന്ദ്ര സംസ്ഥാന സര്ക്കാരുകളും ആയിരുന്നു. സ്ഥാപനത്തിന് വേണ്ടിയിരുന്ന സ്ഥലം, വെള്ളം, വൈദ്യുതി എന്നിവ സംസ്ഥാന സര്ക്കാര്‍ ആണ് നല്കി യത്. ഭരണ സമിതിയുടെ അദ്ധ്യക്ഷന്‍ മിക്ക പ്പോഴും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും അംഗങ്ങളായി സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍, ധനവകുപ്പ് സക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇവരും അതതു യുണിവേര്സിറ്റിയുടെ പ്രതിനിധിയും കേന്ദ്ര സര്ക്കാരിന്റെ പ്രതിനിധിയും അതതു മേഖലയിലെ ചില വ്യവസായ പ്രമുഖരും ആയപ്പോള്‍ ഭരണ സമിതി പൂര്ണമായി. പലപ്പോഴും തീരുമാനങ്ങള്‍ തിരുവനന്ത പുരത്ത് നിന്ന് വരുന്ന ഏതാനും ഔദ്യോ ഗിക അംഗങ്ങളുടെയും അദ്ധ്യക്ഷനായ മന്ത്രിയുടെയും താല്പര്യങ്ങള്ക്കനുസരിച്ചായി രുന്നു. കേരള സര്ക്കാരിന്റെ നേരിട്ടു ള്ള നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലില്ലാത്ത സൌക ര്യങ്ങള്‍ ഒന്നും ആര്‍ ഈ സി യില്‍ ഉണ്ടാവ രുത് എന്ന് പോലും ചിലപ്പോള്‍ ഇവരുടെ തീരുമാനങ്ങളില്‍ പ്രതി ബിംബിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആയിരി ക്കുകയില്ല. ആര്‍ ഈ സി യിലെ നിയമനങ്ങ ളില്‍ പോലും അവിഹിതമായ ഇടപെടലു കള്‍ ഉണ്ടായി എന്ന് ആര്‍ ഈ സി കളുടെ പ്രവര്ത്തനം വിലയിരുത്താന്‍ കേന്ദ്ര സര്ക്കാ്ര്‍ ഉണ്ടാക്കിയ ഒരു കമ്മറ്റി ചൂണ്ടി ക്കാണിക്കുകണ്ടായി. ഇത് പല കാലത്തും ഏറിയും കുറഞ്ഞും ഉണ്ടായിരുന്നു എന്നത് സത്യമാണ്. പല കാര്യങ്ങളിലും രണ്ടമ്മമാ രുടെ കുഞ്ഞിനു ആവശ്യത്തിനു മുല പ്പാല്‍ കിട്ടുകയില്ല എന്നതായിരുന്നു അവസ്ഥ.
1968 മുതല്‍ 1981 വരെ പ്രിന്സിപ്പാള്‍ ആയിരുന്ന പരേതനായ പ്രൊഫ.. കെ എം ബഹാവുദ്ദീന്‍ സാറാ യിരുന്നു. അദ്ദേഹം മാഞ്ച്സ്ടര്‍ യൂണീവെര്സി റ്റിയില്‍ നിന്നുള്ള എം എസ് ബിരുദധാരി, സിവില്‍ എഞ്ചിനീ യര്‍, പ്രസിദ്ധ വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ഇവയൊക്കെ ആയിരുന്നു എങ്കിലും പല ദൌര്ബല്യങ്ങളും ഉള്ള വ്യക്തിയും കൂടിയാ യിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം ദൌര്ബ ല്യങ്ങള്‍ ചൂഷണം ചെയ്യുവാന്‍ എപ്പോഴും ഒരു ഉപജാപക സംഘം കൂടെ ഉണ്ടായിരു ന്നു .എല്ലാ കാര്യങ്ങളും നേരിട്ട് മനസ്സിലാ ക്കാന്‍ ആര്‍ ഈ സി പോലെയുള്ള ഒരു വലിയ സ്ഥാപനത്തിന്റെ മേലദ്ധ്യക്ഷന് കഴിയു കയില്ല എങ്കിലും ഈ സംഘത്തില്‍ അദ്ദേഹത്തിനു ണ്ടായിരുന്നു അമിതമായ വിശ്വാസം അദ്ദേഹത്തിന് വിനയായി. അദ്ദേഹത്തിന് പലരിലും വിശ്വാസമില്ലാതാ ക്കി. ഇങ്ങനെ വിശ്വാസമില്ലാതായവരില്‍ പെട്ട എന്നെപ്പോലെയുള്ള ചില പാവങ്ങള് ക്ക് പോലും അദ്ദേഹത്തില്‍ നിന്നും വിവേ ചനപരമായ പല തീരുമാനങ്ങളും സഹി ക്കേണ്ടി വന്നു. താന്‍ പറയുന്നതെന്തും എല്ലാവരും അംഗീകരീക്കണമെന്നു കുറെയൊക്കെ പിടി വാശി കാണിച്ച അദ്ദേഹത്തിനെതിരെ അദ്ധ്യാപകരുടെ സംഘടനയായ സ്റ്റാഫ് അസോസിയേഷനും അദ്ധ്യാപകെതര ജീവനക്കാരുടെ സംഘടന യായ എന്‍ ടി എസ് ഓ യും തിരിഞ്ഞു. ഇതിന്റെ ഫലമായി കോടതി കേസുകളും സമര ആഹ്വാനങ്ങളും എല്ലാം ഉണ്ടായി. ആര്‍ ഈ സി യുടെ ഭരണത്തില്‍ പ്രിന്സിപ്പാ ളിനുണ്ടായിരുന്ന അമിതമായ അധി കാരം അദ്ദേഹത്തെ കൂടുതല്‍ വാശിക്കാരനു മാക്കി. ഭരണ സമിതി അദ്ധ്യക്ഷനും സെക്ര ട്ടറിയായ പ്രിന്സിപ്പാളും എകാഭിപ്രായ ക്കാരായാല്‍ കുറെയൊക്കെ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു , അല്ലെങ്കില്‍ ഭരണ സമിതിയില്‍ പ്രിന്സി്പ്പാള്‍ പറയുന്നത് പോലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവസാന കാലത്ത് ഇടതു പക്ഷ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി യുമായി നിരന്തരമായ അഭിപ്ര്രായ വ്യത്യാസം ഉണ്ടായി വന്നപ്പോള്‍ അദ്ദേഹം പ്രിന്സിുപ്പാള്‍ സ്ഥാനം രാജി വച്ച് അലിഗര് യൂനീവെര്സിറ്റിയില് പ്രൊ വൈസ് ചാന്സലരായി പോകുകയാണുണ്ടായത്. അതുകഴിഞ്ഞ കേന്ദ്ര സര്ക്കാരിന്റെ കീഴിലു ള്ള പല സ്ഥാപനങ്ങളിലും അദ്ദേഹം പ്രശസ്തമായ നിലയില്‍ പ്രവര്ത്തി ച്ചിട്ടുണ്ട്.
പ്രൊഫ, ബഹാവുദീന്‍ സാര്‍ പോയി ക്കഴിഞ്ഞു കുറച്ചു നാള്‍ പ്രൊഫ. പി കെ. ചാര്ളൂ സാര്‍ ഇന്‍ ചാര്ജായി ഒരു വര്ഷത്തോളം ഇരുന്നു. അതു കഴിഞ്ഞാണ് ഡോ. ഉണ്ണികൃഷ്ണപിള്ള സാര്‍ പ്രിന്സി പ്പാളായത്. ക്യാനഡായിലെ ക്വീന്‍സ് യൂനീ വെര്സിറ്റിയില് നിന്നും പി എച് ഡി നേടി തിരുവനന്ത പുരം എഞ്ചിനീയരിംഗ് കോളേ ജില്‍ നിന്ന് പ്രൊഫ സറായി ആര്‍ ഈ സി യില്‍ വന്ന അദ്ദേഹം 1983 ല പ്രിന്സി പ്പാളായി. അദ്ദേഹത്തിന്റെ ഭരണ കാലമാ യിരുന്നു ആര്‍ ഇ സിയുടെ സുവര്ണ കാലം എന്ന് പറയാവുന്ന കാല ഘട്ടം. സ്ഥാപന ത്തിന്റെ വളര്ച്ചയ്ക്കും ജീവനക്കാരുടെ മേല്ഗതിക്കും പുതിയ കോഴ്സുകള്‍ തുടങ്ങി പുതിയ തസ്തികകള്‍ സൃഷ്ടിച്ചു അദ്ധ്യാപകരുടെയും മറ്റും പ്രശ്നങ്ങള്‍ ഒരു വിധം അദ്ദേഹം ഇല്ലാതാക്കി. ദോഷൈക ദൃക്കുകള്‍ അന്നും ഉണ്ടായിരുന്നു എങ്കിലും പൊതുവേ ആര്‍ ഈ സി ശാന്തമായിരുന്നു. കുടുംബത്തെ തിരുവനന്തപുരത്ത് വിട്ടിട്ടു തനിച്ചു താമസിച്ചിരുന്ന അദ്ദേഹം പൂര്ണ സമയവും സ്ഥാപനത്തിന്റെ വളര്ച്ചക്ക് വേണ്ടി പ്രയത്നിച്ചു എന്നത് ശത്രുക്കള്‍ പോലും സമ്മതിക്കും. കര്ക്കശ സ്വഭാവ ക്കാരനായ അദ്ദേഹം മാനുഷിക വശങ്ങ ള്ക്കു തീരെ പരിഗണന കൊടുത്തിരുന്നില്ല എന്ന പരാതി നിലനിന്നിരുന്നു. 1996 ഇല്‍ പിരിഞ്ഞു പോകുന്നതിനു ഏതാനും മാസങ്ങള്ക്ക് മുമ്പ് അദ്ദേഹം എടുത്ത ചില തീരുമാനങ്ങളില്‍ ജീവനക്കാരില്‍ നിന്നും കാര്യമായ എത്രുപ്പുണ്ടായി എന്നത് സത്യമാണ്. പതിമൂന്നിലധികം വര്ഷം മേലദ്ധ്യക്ഷ്നായിരുന്ന അദ്ദേഹം ആദ്യത്തെ പതിനൊന്നു വര്ഷവും പൊതുവേ എല്ലാവ ര്ക്കും സമ്മതനായിരുന്നു. അദ്ദേഹത്തെ ഉപദേശിക്കാനോ തീരുമാനങ്ങളില്‍ ഇടപെടാ നോ അദ്ദേഹം ആരെയും അനുവദിച്ചിരുന്നില്ല. എല്ലാ കാര്യങ്ങളും സ്വന്തം തീരുമാനങ്ങള്ക്കനുസരിച്ചു നടത്തുന്നതില്‍ കുറെയൊക്കെ ഒരു ധാര്ഷ്ട്യം പോലും അദ്ദേഹത്തിനുണ്ടാ യിരുന്നു എന്ന് ഞങ്ങളില്‍ ചിലര്ക്ക് തോന്നിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ അദ്ദേഹം കോളേജില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ അത്ര ആഹ്ലാദവാനായിട്ടല്ല പോയത് എന്ന് ഞങ്ങള്ക്ക് തോന്നി. എങ്കിലും 1961 ഇല്‍ തുടങ്ങിയെങ്കിലും 1983 വരെ മുരടിച്ചു നിന്നിരുന്ന സ്ഥാപനത്തെ തികച്ചും ഒരു ദേശീയ സ്ഥാപനമായി ഉയര്ത്തിയത് അദ്ദേഹം തന്നെ ആയിരുന്നു. അതുകൊണ്ടു ഇന്നും അദ്ദേഹത്തിന്റെ കാലത്ത് ഇവിടെ പഠിച്ചി രുന്ന കുട്ടികളും സഹപ്രവര്ത്ത്കരാ യിരുന്ന ഞങ്ങളും അദ്ദേഹത്തെ ആത്മാര്ഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജി ല്‍ നിന്ന് ബിരുദം നേടി ദീര്ഘകാലം യൂണി യന്‍ പബ്ലിക് സര്വീസ് കമ്മീഷനിലും ബിറ്റ്സ് പിലാനിയിലും ജോലിയില്‍ ഇരിക്കുകയും പല സമയത്തും പ്പ്രിന്സിപ്പാല്‍ ഇന്‍ ചാര്ജു ആവുകയും ചെയ്തിരുന്ന ഒരു വകുപ്പ് തലവ നായിരുന്നു അടുത്ത പ്രിന്സിപ്പാള്‍ എന്ന് എല്ലാവരും കരുതിയിയിരുന്നു. . അദ്ദേഹത്തെ മലര്ത്തിയടിച്ചു ഡോ എം പി ചന്ദ്രശേഖരന്‍ പ്രിന്സിുപ്പാള്‍ ആയി. ദീര്ഘകാലം ഞങ്ങളു ടെയെല്ലാം സുഹൃത്തായിരുന്ന അദ്ദേഹം ഒരു സുപ്രഭാതത്തില്‍ പ്രിന്സിപ്പാളായപ്പോള്‍ പൊതുവേ ഞങ്ങള്ക്കെല്ലാം അത്ഭുതം ആയിരുന്നു. കൊച്ചി യൂനീവെര്സിറ്റിയിലെ വൈസ് ചാന്സലര്‍ നിയമനവും ഇതേ കാലത്ത് തന്നെയാണ് നടന്നത് .ആര്‍ ഈ സി പ്രിന്സിപ്പാളിന്റെയും കൊച്ചി യൂണീവെര്സി റ്റി വൈസ് ചാന്സലര്‍ നിയമനത്തിനും തമ്മില്‍ എന്തോ ചില ബന്ധങ്ങള്‍ ഉണ്ടാ യിരുന്നു എന്ന ചില അന്ത:പുര രഹസ്യങ്ങള്‍ കേട്ടിരുന്നു . ഏതായാലും തുടക്കം മുതല്‍ ആര്‍ ഈ സി യില്‍ തന്നെ ജോലി ചെയ്തി രുന്ന അദ്ദേഹം പൊതുവേ ജനസമ്മതനാ യിരുന്നു. നര്മ്മഭാഷണത്തില്‍ ആരെയും കയ്യിലെടുക്കാന്‍ കഴിവുള്ള അദ്ദേഹം മുമ്പ ത്തെ പ്രിന്സിപ്പല്‍ ചെയ്ത നല്ല കാര്യ ങ്ങളുടെ ഫലം തീര്ച്ചയായും അനുഭവിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് ആര്‍ ഈ സി യെ തുടക്കം മുതല്‍ അലട്ടിയിരുന്ന രണ്ടു സര്കാരുകളുടെ നിയന്ത്രണം ഒഴിവാ ക്കി കേന്ദ്ര സര്ക്കാരിന്റെ മാത്രം കീഴിലുള്ള സ്ഥാപനമാക്കി മാറ്റിയത്. എന്പതു കളില്‍ തുടങ്ങിയ അക്കാഡമിക് സ്വയം ഭരണം നേടാനുള്ള ശ്രമം അങ്ങനെ സഫലമായി, ഐ ഐ റ്റി കളെപ്പോലെ . പാര്ലമെന്റില്‍ പാസാക്കിയ നിയമം മൂലം ആര്‍ ഈ സി കളെ നാഷണല്‍ ഇന്സ്ട്ടിട്യൂട് ഓഫ് ടെക്നോളജി എന്ന പേരില്‍ ദേശീയ സ്ഥാപനങ്ങളാക്കി മാറ്റി 2002 ഇല്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടതു എം പി സി യുടെ കാലത്തായിരുന്നു. അതിന്റെ ആദ്യത്തെ ഡയരക്ടരുമായി അദ്ദേഹം . എന്നാല്‍ പുതിയ ഡയരക്ടര്‍ നിയമനം നടത്തിയ പ്പോള്‍ അദ്ദേഹത്തിനു പുനര്‍ നിയമനം കിട്ടാത്തതില്‍ പ്രതിഷേധിച്ചു അദ്ദേഹം രാജി വച്ച് പോകുകയാണ് ഉണ്ടായത്. കേന്ദ്ര മാനവ വിഭവ വികസന വകുപ്പ് തീരുമാനം അനുസരിച്ച് ഡയരക്ടര്‍ നിയമനം അഞ്ചു വര്ഷത്തെ കോണ്ട്രാക്ട് നിയമനം ആക്കുകയും അതാതു സ്ഥാപ നങ്ങളിലെ ആള്ക്കാര്ക്ക്ര അതാതു സ്ഥാപനങ്ങളില്‍ ഡയരക്ടര്‍ ആവാന്‍ പാടില്ല എന്ന വഴക്കവും അങ്ങനെ നിലവില്‍ വന്നു.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ