128 :തുര്ക്കിയിലെയും സൈപ്രസിലെയും ഒന്നര വര്ഷം
തുര്ക്കിയിലെ അഡന എന്ന ചെറിയ പട്ടണ ത്തില്‍ ഞങ്ങള്‍ ആറു മാസം താമസിച്ചു ജോലി ചെയ്തു. ആദ്യത്തെ രണ്ടാഴ്ച യുനി വേര്സിറ്റി അതിഥി മന്ദിരത്തില്‍ കഴിഞ്ഞു അതിനു ശേഷം നഗരത്തില്‍ ഒരു വാടക വീട്ടില്‍ ഫര്ണിച്ചര്‍ ഉള്‍പ്പെടെ എല്ലാം വാങ്ങി ജീവിച്ചു. സുന്ദരമായ നാളുകള്‍. ശ്രീമതിക്കു ഒന്ന് രണ്ടു നല്ല കൂട്ടുകാര്‍, ഇന്ഗ്ല ണ്ടില്‍ നിന്ന് വന്ന പ്രൊഫ. റിച്ചാര്ഡ്സണി ന്റെ ഭാര്യ ജമീലയും വകുപ്പ് അദ്ധ്യക്ഷന്‍ സുലെയ്മാന്റെ ഭാര്യ ഖദീജയും . നഗരം ചുറ്റി നടന്നു കാണാനും മറ്റും നല്ല കൂട്ടുകാര്‍. അതു പോലെ എനിക്കും കോളേജില്‍ നല്ല് സുഹൃ ത്തുക്കള്‍ യുക്രെയിനില്‍ നിന്ന് വന്ന പ്രൊഫ. പീറ്റര്‍, പ്രൊഫ, റിച്ചാര് ഡ്സന്‍. റഷ്യക്കാരന്‍ കൊസേന്കൊവ് എന്നിങ്ങനെ. അവരുമൊ ത്ത് കഴിഞ്ഞ ജീവിത ത്തിന്റെ ഓര്മ്മക്കു റിപ്പുകള്‍ ഒരു ചെറു പുസ്തകമായി അടു ത്തു പ്രസിദ്ധീകരിക്കുന്നുണ്ട്. ചില ഭാഗ ങ്ങള്‍ ശ്രീമതിയുടെ കുറിപ്പുകള്‍ ഉപയോ ഗിച്ച് ഞങ്ങള്‍ എഡിറ്റു ചെയ്തു ബ്ലോഗാ യി പ്രസിദ്ധീകരിച്ചത് ഇവിടെ കാണാം. (http://turkishmemoriesmalathy.blogspot.in/)
നല്ല സ്നേഹമുള്ള മനുഷ്യര്‍, ഇന്ത്യകാരെ നല്ല വണ്ണം സ്നേഹിക്കുന്നവര്‍. പാകി സ്താന്‍ കാരെ സഹോദരര്‍ ആയു ഹിന്ദ്സ്ഥാ ന്‍ കാരെ സുഹൃത്തുക്കള്‍ ആയും ഒരു പോലെ സ്നേഹിക്കുന്നവര്‍. സുന്ദരികളായ സ്തീകള്‍. ആരോഗ്യമുള്ളവര്‍ , ഒലിവെണ്ണ യും ധാരാളം പച്ചക്കറികളും സാലഡായി കഴിക്കുന്നവര്‍. പകുതി വെന്ത കബാബു (Barbeque) രുചിയോടെ കഴിക്കുകയും തണുപ്പു കാലത്ത് മൈതാനങ്ങളില്‍ വച്ചുണ്ടാക്കി കഴിക്കയും ചെയ്യുന്നവര്‍. ഗാന്ധി സിനിമയും ഇന്ദിരാ ഗാന്ധിയെയും ബഹുമാനിക്കുന്നവര്‍ . അങ്ങനെ അങ്ങനെ പലതും.
പക്ഷെ അവിടത്തെ നാണയപ്പെരുപ്പം വളരെ രൂക്ഷമായിരുന്നു, അത് കൊണ്ടു സെമസ്റ്റര്‍ അവധിക്കു ഇന്ഗ്ലണ്ടും അമേരി ക്കയും സന്ദര്ശിച്ചു തിരിച്ചു വന്ന ശേഷം തുര്ക്കിഷ് സൈപ്രസ്സിലേക്ക് ഒരു പ്രൈവറ്റ് യുനിവേരിറ്റിയില്‍ കുറേക്കൂടി മെച്ചപ്പെട്ട വേതനം വാഗ്ദാനം ചെയ്ത ജോലിയില്‍ കയറി അങ്ങോട്ട് കപ്പല്‍ കയറി. സൈപ്രസിലെ ജീവിതവും ബ്ലോഗില്‍ ഉണ്ട്. ഒരു വര്ഷം സൈപ്രസ്സിലും കഴിഞ്ഞു .
ആര്‍ ഈ സി യില്‍ നിന്ന് രണ്ടു വര്ഷ ത്തെ അവധിയെടുതാണ് ടര്ക്കിയിലേക്ക് പുറപ്പെ ട്ടത് . ആറുമാസം മാത്രമേ ടര്ക്കി്യില്‍ കഴിഞ്ഞുള്ളു. സൈപ്രസ്സില്‍ ഒരു വര്ഷം കഴിയാറായി. അവിടെ വിദേശത്തില്‍ നിന്ന് വരുന്ന അദ്ധ്യാപകരുടെ കരാര്‍ വര്ഷാവര്ഷം ആണ് പുതുക്കുക. ആവശ്യമെങ്കില്‍ ഒരു വര്ഷം കൂടി തുടരാം, അല്ലെങ്കില്‍ എടുത്ത അവധിയില്‍ ബാക്കിയുള്ള ആറുമാസം കൂടി തുടരാം, എന്താണ് താല്പര്യം എന്ന് അധികാ രികള്‍ ചോദിച്ചു കൊണ്ടിരുന്നപ്പോഴാണ് ആര്‍ ഈ സി , കേന്ദ്ര സര്ക്കാരിലെ മാനവ ശേഷി വികസന വകുപ്പിന്റെ കീഴില്‍ ഒരു ദേശീയ സ്ഥാപനം , നാഷണല്‍ ഇന്സ്ട്ടിട്യൂട് ഓഫ് ടെക്നോളജി ആയി പ്രഖ്യാപിതമായത്. തനതായ പരീക്ഷകള്‍ നടത്തി ഡിഗ്രീ കൊടുക്കാന്‍ കഴിവുള്ള പൂര്ണ്മായ അക്കാ ഡമിക് സ്വയം ഭരണം ഉള്ള സ്ഥാപനം 1969 മുതല്‍ 2002 വരെ ആ സ്ഥാപനത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു എന്റെ സേവനം ഈ സ്ഥാപനത്തിന്റെ പുതിയ അലകും പിടിയും നിര്മ്മിക്കാന്‍ ഏതെങ്കിലും രീതി യില്‍ ആവശ്യമാണെങ്കില്‍ ഞാന്‍ ബാക്കി അവധി റദ്ദു ചെയ്തു ഉടന്‍ തന്നെ തിരിച്ചു ജോലിയില്‍ പ്രവേശിക്കാം എന്ന് പ്രിന്സി പ്പാളിനു എഴുതി. അദ്ദേഹം വളരെ സ്നേഹ പൂര്വ്വം് " എന്‍ ഐ റ്റി എന്ന പുതിയ സ്ഥാപ നം നിങ്ങളെ പോലെയുള്ളവരുടെ ബലിഷ്ട മായ തോള്കളില്‍ തന്നെയാണ് നിര്മ്മി ക്കാന്‍ ഉദ്ദേശിക്കുന്നത്” എന്ന് മറുപടി എഴുതി. അതനുസരിച്ച് ഒന്നര വര്ഷ്ത്തെ മദ്ധ്യ ധരണ്യാഴി ദേശത്തെ ജോലി പൂര്ത്തി യാക്കി തിരിച്ചു ജോലിയില്‍ പ്രവേശിച്ചു. ശേഷം പിന്നാലെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ