124 :എം ജി യുണിവേര്സിറ്റിയിലും മറ്റു യുനിവേര്സിറ്റികളിലും പരീക്ഷ ജോലികള്‍

കാലിക്കറ്റ് യുനിവേര്സിറ്റിയില്‍ ആയിരുന്നു എങ്കിലും ചിലപ്പോള്‍ ഞങ്ങളില്‍ ചിലരെ മറ്റു യൂണിവെര്സിറ്റികളിലും പരീക്ഷകരായി നിയമിക്കാരുണ്ടായിരുന്നു. അങ്ങനെ കോതമം ഗലം എഞ്ചിനീയറിംഗ് കോളേജില്‍ ഒന്ന് രണ്ടു പ്രാവശ്യം പരീക്ഷയ്ക്ക് പോയിട്ടുണ്ട് . ഇതിനു പ്രധാന കാരണം അവിടത്തെ ഇലക്ട്രിക്കല്‍ വിഭാഗം അദ്ധ്യക്ഷന്‍ ആയിരുന്ന എന്റെ സുഹൃ ത്ത്‌ ബേബി കെ ഐസക് ആയിരുന്നു.
കോഴിക്കോട്ടു ചാത്തമംഗലം ക്യാമ്പസ്സില്‍ നിന്ന് കോതമംഗലത്ത് എത്തിപ്പെടാന്‍ കുറെ വിഷമം ആയിരുന്നു, പൊതുവേ ഞാന്‍ നീണ്ട യാത്രകള്‍ ബസ്സില്‍ പോകാറില്ല, ഞാനും ശ്രീമതിയും കഴി വതും ട്രെയിനില്‍ തന്നെ ആണ് യാത്ര ചെയ്യുക. ഒന്നാമതായി അല്പ്പം പ്ലാന്‍ ചെയ്‌താല്‍ സൌകര്യ മായ ട്രെയിനില്‍ പോകാം, സമയം ലാഭം, സാമ്പ ത്തിക ലാഭം , ശാരീരികമായി ബസ്സ് യാത്രയുടെ ക്ഷീണവും ഇല്ല എന്നീ വിവിധ മെച്ചങ്ങള്‍ ഉള്ളതായിരുന്നു പ്രധാന കാര്യം . ഇതിനെല്ലാം ഉപരി ആദ്യകാലത്ത് ശ്രീമതി കൂടുതല്‍ യാത്ര ചെയ്‌താല്‍ ‘സിക്ക്’ ആകുമെന്ന പേടിയും. അവോമിന്‍ ഗുളിക കഴിച്ചാലും അയാള്ക്ക് ‌ ബസില്‍ കയറിയാല്‍ കിടക്കണം. അത് ബസ്സില്‍ എന്റെ മടിയില്‍ മാത്രമല്ലേ പറ്റുകയുള്ളൂ. ട്രെയി നില്‍ ആണെങ്കില്‍ തിരക്ക് കുറവാണെങ്കില്‍ അല്പ്പ സമയം കിടക്കാം . കോതമംഗലത്ത് പോകാനും ഞാന്‍ ആലുവ വരെ ട്രെയിനില്‍ പോകും , അവിടെ കോതമംഗലത്തെക്കോ പെരുമ്പാവൂരെക്കോ ബസ്സ് പിടിച്ചു കോത മംഗലത്ത് കോളേജില്‍ എത്തും. ബേബി സാറിന്റെ പ്രത്യേക ഔദാര്യം ആണോ എന്നറിയില്ല കോളേജു ഹോസ്റ്റലില്‍ ഒരു മുറി താമസിക്കാന്‍ കിട്ടുമായിരുന്നു , അവിടെ തന്നെ ഭക്ഷണവും , അതുകൊണ്ടു ഹോട്ടല്‍ ഭക്ഷണം കഴിച്ചു വയറു കേടാക്കണ്ട. അതു വലിയ ഉപകാരമായിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കാ യിരുന്നത് കൊണ്ടു മൂന്നു നാല് ദിവസം വരെ ഉണ്ടാവും.
പിന്നീട് കേന്ദ്രീകൃത മൂല്യ നിര്ണയം തുടങ്ങി യപ്പോള്‍ ക്യാമ്പ് എം ജി യൂനിവെര്സിറ്റി ക്യാമ്പ സ്സില്‍ ആയിരുന്നു. കോട്ടയത്ത്‌ ട്രെയിന്‍ ഇറങ്ങി അവിടെ എത്താനും ചെറിയ വിഷമങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കേന്ദ്രീകൃത ക്യാമ്പാ കുമ്പോള്‍ വണ്ടിക്കൂലിയും മറ്റും അവസാന ദിവസം കിട്ടുമെന്ന ഒരു ഗുണം ഉണ്ടായിരുന്നു. അവിടെ നിന്നു മിക്കപ്പോഴും തൃശ്ശൂര്‍ വരെയോ കോഴിക്കോട്ടു വരെ തന്നെയോ ബസ്സില്‍ തന്നെ തിരിച്ചു വരേണ്ടി വന്നു. കുറെ നാള്‍ കഴിഞ്ഞു മുക്കം കൂടരഞ്ഞി യില്‍ നിന്ന് ഒരു ട്രാന്സ്പോ ര്ര്ടു ബസ് സൂപര്‍ ഫാസ്റ്റായി തൊടുപുഴ വരെ പോകുന്നുണ്ടായിരുന്നു. കൂടരഞ്ഞി എം എല്‍ എ സിറിയക് ജോണും തൊടുപുഴ എം എല്‍ എ പി ജെ ജോസെഫും കൂടിയാണ് ഈ ബസ്സ് തുടങ്ങാന്‍ കാരണം, അതുകൊണ്ടു സിറിയക് ജോണ് പി ജെ ജോസഫ്‌ സൂപ്പര്‍ ഫാസ്റ്റ് എന്നും വിളിച്ചിരുന്നു. ഈ ബസ് കോഴിക്കോട്ടു വന്നു അര മണിക്കൂര്‍ കഴി ഞ്ഞേ പോകുകയുള്ളൂ എങ്കിലും മിക്കപ്പോഴും ഈ ബസ്സായിരിക്കും ടൌണില്‍ നിന്ന് മുക്കം ഭാഗത്തേക്കുള്ള അവസാനത്തെ ബസ്സ്. ആര്‍ ഈ സി യില്‍ വന്നു ടൌണില്‍ സിനിമ കണ്ടു മടങ്ങു ന്ന കുട്ടികള്‍ നിറയെ ഈ ബസ്സില്‍ കാണാറുണ്ടു, പലപ്പോഴും കുട്ടികളെയും സാറന്മാരെയും തിരിച്ച റിയാന്‍ വയ്യാത്ത പാകത്തില്‍.
കേരള യുനിവേര്സിറ്റിയില്‍ കുറെ നാള്‍ പരീക്ഷ പേപ്പര് മൂല്യ നിര്ണ യവും ചോദ്യ പേപ്പര്‍ ഉണ്ടാ ക്കുകയും ചെയ്തിരുന്നു. വര്ഷങ്ങള്‍ ചെയ്ത ജോലി കള്ക്ക് വല്ലപ്പോഴും ഒരു ചെറിയ തുകയുടെ ചെക്ക് മാത്രം അയച്ചു കിട്ടിയിരുന്നു. അവസാനം ക്ഷമ കെട്ടിട്ട്‌ കിട്ടാനുള്ള പണത്തിന്റെ ഒരു ലിസ്റ്റും ആയി ഇനി ഈ പണം കിട്ടിയാല്‍ മാത്രമേ ഞാന്‍ പരീക്ഷാജോലി ഏറ്റെടുക്കുകയുള്ളൂ എന്ന് കാണിച്ചു പരീക്ഷാ കണ്ട്രോളരക് ഒരു കത്തെഴു തി. അതിനു മറുപടി പോലും അയക്കാന്‍ അവര്‍ സൌമനസ്യം കാണിച്ചില്ല. അതോടു കൂടി കേരള യുനിവേര്സിറ്റിയിലെ പരീക്ഷാജോലി അവസാ നിപ്പിച്ചു.
തമിഴ് നാട്ടിലെ ഭാരതിയാര്‍ യുനിവേര്സിറ്റിയിലെ പരീക്ഷകരുടെ ബോര്‍ഡില്‍ കുറച്ചു നാള്‍ ഉണ്ടാ യിരുന്നു. പൊതുവേ നമ്മുടെ യുനിവേര്സിറ്റി കളെ അപേക്ഷിച്ച് കുറച്ചു കൂടി ചിട്ടയോടെ ആണ് അവിടെ കാര്യങ്ങള്‍ ചെയ്യുന്നത്. കണ്ട്രോളരുടെ ആഫീസില്‍ മിക്കവാറും എല്ലാവരും സ്ത്രീകള്‍ തനിച്ചാണ് ജോലി ചെയ്യുന്നത്, ഒരു പക്ഷെ അത് കൊണ്ടാവാം കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കുന്നത്. ചായ കുടിക്കാനും ‘സൊറ’ പറയാനും അധികം സമയം കളയാതെ .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും