125 : മകന്റെ വിവാഹവും ഡോക്ടര്‍ കുടുംബവുമായുള്ള ബന്ധവും

ഞങ്ങള്‍ സിംഗപൂരില്‍ നിന്ന് തിരിച്ചെത്തി യപ്പോള്‍ മകന്‍ എം ഡിയും അതോടൊപ്പം DNB യും പൂര്ത്തിയാക്കി കോഴിക്കോട്ടു ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി തുടങ്ങിയിരുന്നു. കേരള സര്ക്കാരി ന്റെ ആരോഗ്യ വകുപ്പില്‍ അസിസ്റ്ന്റ്റ് സര്ജന്‍ ആയി നിയമനം കിട്ടിയെങ്കിലും അയാള്‍ സ്പെഷ്യലൈസ് ചെയ്ത ജോലി (റേഡിയോ ഡയഗ്നോസിസ്) പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടാത്തത് കൊണ്ടു നീണ്ട അവധിക്കു എഴുതി കൊടുത്തു. (മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു ) . സ്വാഭാ വികമായും അയാളുടെ അടുത്ത പടി വിവാഹം ആയിരുന്നുവല്ലോ. വിവാഹം ആലോചന നടത്തുന്നതില്‍ അയാള്ക്ക് ‌ പ്രതികൂല മനോഭാവം ഒന്നും ഇല്ലയെന്നും മനസിലായി. സ്വന്തം ജോലിയില്‍ നിന്നുള്ള ആളാണെങ്കില്‍ നല്ലത് എന്ന് ഞങ്ങള്ക്കും അയാള്ക്കും സ്വീകാര്യമായിരുന്നു. വീട്ടിൽ മൂന്ന് എഞ്ചിനീയർമാർ ഉള്ളപ്പോൾ രണ്ടു ഡോക്ടർമാർ ഉള്ളതു നല്ലതല്ലേ?
അന്നത്തെ സാഹചര്യത്തില്‍ പത്രത്തില്‍ ഒരു ചെറിയ പരസ്യം കൊടുക്കുകയാണ് ഏറ്റവും നല്ലതെന്ന് തോന്നി . അതിനു മാതൃഭൂമിയില്‍ എഞ്ചിനീയറായ സഹോദരീ ഭര്ത്താവിനെ ചുമതലപ്പെടുത്തി. മോശമ ല്ലാത്ത അന്വേഷണങ്ങള്‍ കിട്ടി. അതില്‍ നിന്ന് ആദ്യമേ തന്നെ കണ്ടെത്തിയ ഒന്നില്‍ എം ബി ബി എസ് കഴിഞ്ഞ കുട്ടി, അച്ഛന്, സഹോദരന്‍ അമ്മാവന്‍ എല്ലാവരും ഡോക്ട ര്മാര്‍ ആയുള്ള ഒരു കുടുംബം സ്വീകാര്യമാ യി തോന്നി. തിരുവനന്തപുരം മെഡിക്കല്‍ കോളെജിനു അടുത്താണ് വീട്, കുട്ടിയുടെ അച്ഛന്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാര്ഡിയോ തൊറാസിക് സര്ജ്ന്‍ , അമ്മാവന്‍ ജനറല്‍ സര്ജന്‍ ,മെഡിക്കല്‍ കോളേജില്‍ നിന്ന് പിരിഞ്ഞു സ്വന്തമായ ഒരു സര്ജി്ക്കല്‍ ക്ലിനിക് നടത്തുന്നു. അങ്ങ നെ പലതു കൊണ്ടും നമുക്ക് ചേരുന്ന കുടുംബം. ഡോക്ടര്ക്ക് ഡോക്ടര്മാരുടെ കുടുംബവുമായി തന്നെയാവട്ടെ ബന്ധം എന്ന് കരുതി.
പ്രാഥമികമായ അന്വേഷണം നേരിട്ട് നടത്തു ന്നതിനു തിരുവനന്തപുരത്തുള്ള മകളുടെ ഭര്ത്താവിന്റെ അച്ഛനെയും അമ്മയെയും ( എന്റെ മച്ചുനത്തി, ചേച്ചി എന്ന് വിളിക്കും ) ഏര്പ്പെടുത്തി . അവര്‍ കുമാരപുരത്തു പോയി കുട്ടിയെ കണ്ടു മാതാപിതാക്ക ളുമായി സംസാരിച്ചു. ചേച്ചി അന്ന് രാത്രി പറഞ്ഞത് നമ്മുടെ മകളെപ്പോലെ എപ്പോ ഴും ചിരിച്ചു കൊണ്ടിരിക്കുന്ന കുട്ടി, നാതൂ ന്മാര്‍ നല്ല ചേര്ച്ച ആയിരിക്കുമെന്നും പറഞ്ഞു. പതിവു പോലെ കാര്യങ്ങള്‍ മുന്നോട്ടു പോയി. കുട്ടിയുടെ അച്ഛനും അമ്മാവനും മറ്റു ചില ബന്ധുക്കളും ഞങ്ങളുടെ കോഴിക്കോട്ടെ വീട്ടില്‍ വന്നു കാര്യങ്ങള്‍ അന്വേഷിച്ചു. 2001 ജനുവരിയില്‍ ഞങ്ങളുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു മംഗളമായി നടന്നു.ചേച്ചി പറഞ്ഞത് പോലെ ഒരു കിലുക്കാംപെട്ടി , എല്ലാ സമയത്തും നല്ല പ്രസാദാത്മകമായ മുഖഭാവം ഉള്ള കുട്ടി. ഗുരുവായൂര്‍ വിവാഹം കഴിഞ്ഞു ഞങ്ങള്‍ കോഴിക്കോട്ടേക്ക് പോന്നു , അടുത്ത ദിവസം വൈകുന്നേരം ഞങ്ങളുടെ വീട്ടിനടുത്തുള്ള അഴകൊടി ഭഗ വതീ ക്ഷേത്രം വക കല്യാണ മണ്ഡപത്തില്‍ ആര്‍ ഈ സി യിലെ സഹപ്രവര്ത്തകര്ക്കും മകന്റെ സുഹൃത്തുക്കള്‍ക്കും സത്കാര വും നടത്തി . അങ്ങനെ ഞങ്ങളുടെ വീട്ടില്‍ രണ്ടു ഡോക്ടര്മാര്‍ ആയി, മകനും മകന്റെ ഭാര്യയും , ഞങ്ങളുടെ ഇളയ മകളായി അവള്‍ പെട്ടെന്ന് ഞങ്ങളുടെവീട്ടിലെ അംഗ മായി മാറി.
മരുമകള്ക്ക് പി ജി ചെയ്യണമെന്നുണ്ട്. അതിനുള്ള തയാറെടുപ്പും നടന്നു കൊണ്ടിരു ന്നു. ഈ സമയത്താണ് എനിക്ക് മറ്റൊരു വിദേശ ജോലിക്ക് ക്ഷണം കിട്ടിയത്. മദ്ധ്യ ധരണ്യാഴിയുടെ തീരത്ത് തുര്ക്കിയിലെ അഡന എന്ന ചെറിയ പട്ടണ ത്തില്‍ .അതിനെപ്പറ്റി പിന്നീട്.
LikeShow more reactions
Comment

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും