143: ഡീന്‍ ആയിരുന്നപ്പോള്‍ .സിംഗപൂരിലേക്കു ഒരു യാത്ര
എന്‍ ഐ റ്റി യും ഒരു വിദേശ സ്ഥാപന വുമായി ബന്ധപ്പെടാന്‍ ഒരവസരം ഉണ്ടായി. വിദേശം എന്ന് കേട്ടപ്പോള്‍ താല്പര്യമുള്ള ഡയരക്ടര്‍ ഒട്ടും മടിക്കാതെ ആ അവസരം ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സ്ഥാപനവും സിംഗപൂരിലെ നീ ആന് പോളി റ്റെക്നിക്കുമായി (Ngee Ann Polytechnic) ഒരു ധാരണാപത്രം ഒപ്പിടുകയായിരുന്നു യാത്ര യുടെ ഉദ്ദേശം. അവിടെ നിന്നു 30 വിദ്യാറ്ത്ഥി കളും രണ്ടു അദ്ധ്യാപകരും ആറാശ്ച ഞങ്ങ ളുടെ കാമ്പസ്സില് താമസിച്ചു ഇന്ത്യയിലെ കലാ സാസ്കാരിക വ്യാപാര വ്യവസായ മേഖല കളെപ്പറ്റി പഠിക്കുകയായിരുന്നു ലക്ഷ്യം. പോളിറ്റെക്നിക് രണ്ടാം വര്ഷ വിദ്യാറ്ഥിക ള്കു പഠിക്കേണ്ട ഒരു വിഷയത്തിന്റെ ഭാഗമാ യിരു ന്നു ഇത്. പെട്ടെന്നാണ് പരിപാടി ഇട്ടതു. സിംഗപൂര്‍ എനിക്ക് പരിചിതമായ സ്ഥലം ആയതു കൊണ്ടു എനിക്ക് അത്ര താല്പര്യം ഇല്ലായിരുന്നു. എന്നാല്‍ ബോസ്സിന് ആ കാര ണം കൊണ്ടു തന്നെ ഞാന്‍ കൂടെ വേണമെ ന്നായി. അങ്ങനെ ഡയരക്ട്രര്‍ക്ക് വഴികാട്ടി ആയാണ് പുറപ്പെട്ടതൂ, സര്‍ക്കാര്‍ ചിലവില്‍ തന്നെ.
സിംഗപൂരിലെ ചാംഗി വിമാനത്താവളത്തില് ഞങ്ങളെ സ്വീകരിക്കാന് ആ സ്ഥാപനത്തി ന്റെ പ്രതിനിധികള് ഉണ്ടായിരുന്നു. എയറ് ഇന്ത്യയുടെ ചെന്നൈ സീംഗപൂര് വിമാനത്തില് നാലു മണിക്കൂറ് പറന്നു രാത്രി 8 മണിക്കു അവിടെ എത്തി. വിമാനത്താവളത്തില് നിന്നു പോകുന്ന വഴി തന്നെ വൈകുന്നേരത്തെ ഭക്ഷണം കഴിച്ചതിനു ശേഷം താമസ സ്ഥല ത്തേക്കു പോകാമെന്നു അവര് പറഞ്ഞ തനുസരിച്ചു നമ്മുടെ നാട്ടുകാരുടേതെന്നു പറയാവുന്ന ‘ലിറ്റില് ഇന്ത്യ’ യിലേക്കു തന്നെ കാറ് പാഞ്ഞു. ആദ്യം തന്നെ ചൈനാക്കാ രുടെ ഭക്ഷണം കഴിപ്പിക്കേണ്ട എന്നു കരുതി ആവണം ഞങ്ങളെ ‘ വാഴ യില റെസ്റ്റോ റന്റ്‘ (Banana Leaf Restaurant) എന്ന ഹോട്ടലിലേക്കാണു കൊണ്ടു പോയതു. സ്വീകരിക്കാന് വന്നവരില് ഒരാള് ചൈനാക്കാ രനും മറ്റെയാള് ഇന്ത്യാക്കാരനുമായൊരുന്നു. അതുകൊണ്ടു ഭൂരി പക്ഷം നമുക്കു തന്നെ. വളരെ വൃത്തിയുള്ള ഹോട്ടല്, സ്റ്റീല് പ്ലേറ്റില് വാഴയില വിരിച്ചു അതിലാണു ഭക്ഷണം. യാത്രയില് എന്തൊക്കെയോ ഭക്ഷിച്ചതു കാരണം കാര്യുമായ വിശപ്പില്ലാത്തതു കൊണ്ടു ഞങ്ങള് രണ്ടു പേരും ഒരോ മാങ്ങാ ജ്യൂസിലും ദോശയിലും നിറുത്തി. ആതിഥേ യര് ഫ്രൈഡ് റൈസും ചിക്കനും ഭക്ഷിച്ചു. ചെറുപ്പ ക്കാരായ അവരുടെ ഒപ്പം ഭക്ഷണം കഴിക്കാന് ഞങ്ങള്ക്ക് ഏതായാലും ആവില്ലല്ലോ. ചുറ്റും ഭക്ഷണം കഴിക്കുന്നവരില് നല്ലൊരു ഭാഗം ചൈനീസ് സിംഗപൂര് വാസി കളാണ്, ന്യൂ ഡല്ഹി കൊണാട്ട് പ്ലേസിലെ മദ്രാസ് കഫേയില് മസാലദോശ തിന്നുന്ന വരില് കൂടുതലും സറ്ദാറ്ജിമാരും മറ്റു ഉത്തരേന്ത്യക്കാരും ആണെന്നുള്ളതു പോലെ.
ഭക്ഷണ ശേഷം താമസ സ്ഥലത്തേക്കു തിരിച്ചു. സിംഗപൂരിന്റെ പതിനായിരം വിളക്കുകളുടെ മാസ്മര ഭംഗി ആസ്വദിച്ചു കൊണ്ടു ഞങ്ങള് കാറില് ഇരുന്നു. നീ ആന് പോളിയുടെ ഒരു സ്റ്റാഫ് ക്വാറ്ട്ടേ ര്സിലാണു താമസം. അടുത്തു പണി തീറ്ന്നിട്ടേ ഉള്ളൂ. എതാനും ദിവസങ്ങള്കു മുമ്പു ഉണങ്ങി വരുന്ന പെയിന്റിന്റെ മണം നഷ്ടപ്പെട്ടിരു ന്നില്ല. സമയം പതിനൊന്നു മണി കഴിഞ്ഞി രുന്നു. പിറ്റേ ദിവസത്തെ വിശദമായ പരിപാടി കയ്യില് തന്നു. നേരം വളരെ വൈകിയതു കൊണ്ടു ആതിഥേയരെ യാത്രയാക്കി ഞങ്ങളും വിശ്രമിക്കാന് ശ്രമം തുടങ്ങി.
ഏ സി പ്രവറ്ത്തിക്കുന്നുണ്ടു പക്ഷേ മറ്റു ചില പ്രശ്നങ്ങള് ഓരോന്നായി തുടങ്ങുന്നതു. വീട്ടിലേക്കു വിളിച്ചു വിവരം അറിയിക്കാന് ഫോണ് ഇല്ല. നമ്മുടെ നാട്ടില് മൊബൈല് ഫോണിന്റെ ഉപയോഗം കൂടിയിട്ടുണ്ടെങ്കിലും ഇന്നും ലാന്ഡ് ഫോണ് തീര്ത്തും ഒഴിവാക്ക പ്പെട്ടിട്ടില്ലല്ലോ. ഇന്ററ്നാഷണല് റോമിങ്ങിനു വേണ്ടി മുങ്കൂട്ടി അപേക്ഷിക്കാത്തതുകൊണ്ടു, കയ്യിലുള്ള മൊബൈല് ഫോണ് വെറും നോക്കു കുത്തി ആയി ഉണ്ടു. ബോസ്സിന്റെ ബ്ലാക് ബെറിയില് ബന്ധം കിട്ടുന്നും ഇല്ല. വാങ്ങിയപ്പോള് ഇന്റെര്ണാഷണല് റോമിങ് ഉണ്ടു എന്നു പറഞ്ഞു വാങ്ങിയതാണത്രേ. പക്ഷേ അതു യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറ് എങ്കിലും പ്രവറ്ത്തന ക്ഷമം ആക്കണമത്രേ. ഈ വിവരം ഞങ്ങള് തിരിച്ചു വന്നപ്പോള് അറിഞ്ഞു. നേരത്തെ ആവശ്യ പ്പെടാത്തതിന്റ്റെ വിഷമം. മറ്റൊന്നു, കുളിമുറിയില് യാതൊരു സാധനവും ഇല്ല. നമ്മളൊക്കെ കുളിമുറിയില് കയറിയാല് ആദ്യം അന്വേഷിക്കുന്ന ബക്കറ്റും മഗ്ഗും ഇല്ല. കുറച്ചു ടിഷ്യൂ പേപ്പറ് മാത്രം ചുരുട്ടി വച്ചിട്ടു ണ്ടു. വിദേശ ങ്ങളില് പല പ്രാവശ്യം പോയിട്ടും താമസിച്ചിട്ടും ഉണ്ടെങ്കിലും കടലാസ് ഉപയോ ഗിച്ചു ശൌചം ചെയ്യു ന്ന രീതി പൂറ്ണമായി ശീലം ആയിട്ടും ഇല്ല. സോപ്പിന്റെ ഒരു കഷണം പോലും ഇല്ല. ഭാഗ്യത്തിനു ശ്രീമതി എന്റെ ടോയ്ലെറ്റ് കേസില് വച്ച ഒരു ലക്സ് സോപ്പ് രണ്ടു കഷണമായി ഒരു പ്ലാസ്റ്റിക് ചരടു കൊണ്ടു മുറിച്ചു ഒരു കഷണം ബോസ്സിനും നല്കി. ഒരു ചെറിയ പ്ലാസ്റ്റിക് കപ്പും സംഘടി ച്ചു അത്യാവശ്യകാര്യം സാധിക്കാനുള്ള സംവി ധാനം ആയി. ചൂടു വെള്ളവും തണുത്ത വെള്ളവും വേണ്ട രീതി യില് കിട്ടുന്ന ഷവറ് ഉള്ളതു കൊണ്ടു കുളിക്കാന് മാത്രം കുശാല്. അങ്ങനെ ‘ വല്ലഭനു പുല്ലും ആയുധം’ എന്ന ചൊല്ലു അന്വര്ത്ഥം ആക്കി കൊണ്ടു ഞങ്ങള് താമസം തുടങ്ങി.
(ചില ചിത്രങ്ങള്‍ Google ഇല നിന്ന് )



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ