137 : പുതിയ ഡയരക്ടര്‍ (ഇന്‍ ചാര്‍ജും ) ഡീന്‍ ആകലും
ആര്‍ ഈ സി എന്‍ ഐ റ്റി ആയിക്കഴിഞ്ഞ തിന് ശേഷം കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ നിയമിതനായ ആദ്യത്തെ ഡയരക്ടര്‍ പെട്ടെ ന്നൊരു ദിവസം കേന്ദ്ര സര്ക്കാരിന്റെ തീരുമാന പ്രകാരം പുറത്താക്കപ്പെട്ടു. ഒന്നും രണ്ടുമല്ല രാജ്യത്തിലെ എല്ലാ എന്‍ ഐ റ്റി കളിലും അതാതു സ്ഥാപനങ്ങളിലെ ഏറ്റ വും സീനിയര്‍ ആയ പ്രൊഫസര്‍മാര്‍ ആയിരുന്നു താല്‍ക്കാലിക ഡയരക്ടര്മാ രായത്. കോഴിക്കോട് എന്‍ ഐ ടി യില്‍ സിവില്‍ വിഭാഗത്തിലെ എന്റെ സുഹൃ ത്തായ ഒരു പ്രൊഫസര്‍ ആയിരുന്നു ഡയരക്ടര്‍ ആയതു. എന്പതുകള്‍ മുതലേ ഞങ്ങള്‍ തമ്മില്‍ പല അക്കാദമിക് കാര്യ ങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിച്ചു വരുക യായിരുന്നു. ആദ്യമായി ആര്‍ ഈ സി യില്‍ രണ്ടു വകുപ്പുകള്‍ സഹകരിച്ചു ഒരേ സമയം രണ്ടു സമ്മര്‍ സ്കൂളുകള്‍ വളരെ വിജയ കരമായി ഞങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഗവേഷണ താല്പര്യങ്ങളും എന്റെതും തമ്മില്‍ ചില സാമ്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പി എച് ഡി വിദ്യാര്‍ഥികളുടെ ഡോക്ടോരല്‍ കമ്മറ്റികളില്‍ ഞാന്‍ പലതിലും അംഗമായിരുന്നു.
അദ്ദേഹം ചാര്‍ജെടുത്തു കഴിഞ്ഞാണ് ആദ്യത്തെ ഡയരക്ടര്‍ നിയമിച്ച ഡീന്മാരുടെ കാലാവധി കഴിഞ്ഞത്. പുറത്താക്കപ്പെട്ട ഡയരക്ടര്‍ പുതിയ ഡീന്‍മാരെ നിയമിക്കാന്‍ പ്രാഥമിക നടപ ടികള്‍ തുടങ്ങിയിരു ന്നു. അദ്ദേഹം പറഞ്ഞ ഗാലപ് പോളില്‍ കൂടി ആള്‍ക്കാരുടെ അഭിപ്രായം അറിയിക്കാന്‍ നോട്ടീസ് ഇട്ടിരുന്നു എന്നാണു എന്റെ ഓര്‍മ്മ. അതനുസരിച്ച് എന്റെ ഡിപ്പാര്ട്ടുമെ ന്റിലെ താരതമ്യേന ജുണിയരായ ആയ ഒരു പ്രൊഫസര്‍ ഡീന്‍ ആകാന്‍ വേണ്ടി മറ്റുള്ളവരുടെ വോട്ടു ചോദിച്ചു നടക്കുന്നു എന്നും ആരോ പറഞ്ഞു കേട്ടിരുന്നു. വകുപ്പ് തലവന്മാരായി പ്രവര്‍ത്തിച്ചു ഭരണപരമായ പരിച യം ഉള്ള പ്രൊഫസര്‍മാരില്‍ ഒരാളായ എന്നെ പി ജി & റിസര്‍ച് ഡീനാക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കേട്ടിരുന്നു. കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ എന്റെ “ഉത്തരവാദിത്വ മില്ലായമ്മ” യെ പറ്റിയുള്ള ഊമക്കത്ത് എന്റെ ഈ സാദ്ധ്യത ഇല്ലാതാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായിരുന്നോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു.
ഏതായാലും പുതിയ ഡയരക്ടര്‍ എന്നെ വിളിച്ചു “താങ്കള്‍ വെറുതെ വിജിലന്‍സില്‍ ആഫീസരായി ഇരുന്നു പോലീസ് ജോലി ചെയ്യേണ്ട ആളല്ല, താങ്കള്‍ക്ക് എന്‍ ഐ റ്റി യിലെ അക്കാദമിക് കാര്യങ്ങളില്‍ പലതും ചെയ്യാന്‍ കഴിയും കഴിയണം . അതു കൊണ്ട് നിങ്ങളെ പി ജി ഡീന്‍ ആകാന്‍ ക്ഷണിക്കുന്നു “ എന്ന് പറഞ്ഞു. ടര്‍ക്കിയില്‍ നിന്ന് കിട്ടിയ അവധി റദ്ദാക്കി ഞാന്‍ തിരിച്ചു വന്നപ്പോള്‍ എന്ത് ചെയ്യണമെന്നു ആഗ്രഹി ച്ചുവോ അതിനു വൈകിയ വേളയിലെങ്കിലും അവസരം കിട്ടിയതിനു ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു ബിരുദാന്തര ബിരുദ കൊഴ്സുകളുടെയും ഗവേഷണ സംബന്ധമായ കാര്യങ്ങള്‍ നോക്കുന്ന എന്‍ ഐ റ്റി യിലെ രണ്ടാമത്തെ അക്കാദമിക് ഡീന്‍ ( Dean Post Graduate Studies and Research : PGS&R ) ആയി ഞാന്‍ ചാര്‍ജെടുത്തു. വിജിലന്‍സ് ആഫീസരായി എനിക്ക് തനിച്ചു ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഉറപ്പായി.
അന്ന് എന്‍ ഐ റ്റി യില്‍ കുറെ നാളുകളായി പുതിയ കോഴ്സുകള്‍ ഒന്നും തുടങ്ങിയി രുന്നില്ല. അതുകൊണ്ടു ആദ്യത്തെ ശ്രമം പുതിയ കോഴ്സുകള്‍ കൊണ്ടുവരാന്‍ ആയിരുന്നു. പ്രധാനപ്പെട്ട വകുപ്പുകളായ സിവില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ വകുപ്പുകളില്‍ അന്ന് രണ്ടു വീതം പി ജി കോഴ്സുകള്‍ ആണ് ഉണ്ടായിരുന്നത്. ഇലകട്രോണിക്സിലും കമ്പ്യൂട്ടര്‍ സയന്‍സിലും ഓരോന്നും. എല്ലാ ഡിപ്പാര്ട്ടുമെന്ടിലും പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ ഡയരക്ടരുടെ നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ ശ്രമങ്ങള്‍ തുടങ്ങി. അതോടൊപ്പം സയന്‍സ് വകുപ്പുകളിലും എം എസ്സി കോര്സുകള്‍ തുടങ്ങാനും പദ്ധതിയിട്ടു. ഇതോടൊപ്പം തന്നെ വിവിധ കോഴ്സുകളുടെ നിയമാവലികള്‍ (Ordinance and Regulations) വിശദമായി പഠിച്ചു പുതുക്കാനും ശ്രമങ്ങള്‍ തുടങ്ങി. അതുവരെ ഉണ്ടായിരുന്നത് ഏതോ ഐ ഐ റ്റി യിലെ നിയമാ വലി പൂര്‍ണമായി പകര്തിയതായിരുന്നു.
ആര്‍ ഈ സി ആയിരുന്നപ്പോള്‍ സിവില്‍ ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ ഗവേഷണത്തിനു ഒന്നോ രണ്ടോ സ്കോളര്‍ഷിപ്പ് മാത്രമേ ഉണ്ടാ യിരുന്നുള്ളൂ. എന്‍ ഐ റ്റി ആയപ്പോള്‍ ഗവേഷണ ത്തിന് കൂടുതല്‍ പരിഗണന കൊടുക്കുന്നത്തിനു എല്ലാ ഡിപ്പാര്‍ ട്ട്മെന്ടുകളിലും അവശ്യം വേണ്ടത്ര ഗവേഷണ സ്കോളര്‍ഷിപ്പ് കൊടുക്കുവാനും ഡയരക്ടരുടെ ശ്രമഫലമായി കഴിഞ്ഞു. ഗവേഷണം നയിക്കാന്‍ പ്രാപ്തരായ എല്ലാവരെയും ഉത്സാഹിപ്പിച്ചു കൂടുതല്‍ ഗവേഷണ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. എല്ലാവ ര്ക്കും ഡോക്ടോരല്‍ കമ്മറ്റികള്‍ ഉണ്ടാക്കി പതിവായി മീറ്റി ങ്ങുകള്‍ കൂടി ഗവേഷണ വിദ്യാര്‍ഥികളുടെ പുരോഗതി മനസ്സി ലാക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാന്‍ കഴിഞ്ഞു. കര്‍ശനമായി ഇത്തരം എല്ലാ മീറ്റിങ്ങുകളിലും ഡീന്‍ എന്ന നിലയില്‍ ഞാന്‍ പങ്കെടുത്തു വന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ