135 : അഴിമതി നിരോധനം ആര്‍ ഈ സി യില്‍ (വിജിലന്‍സ്ആഫീസര്‍ ആയികുറച്ചു നാള്‍ )

പുതിയ ഡയരക്ടര്‍ ചാര്‍ജെടുത്തു. മദിരാ ശി ഐ ഐ റ്റി യില്‍ നിന്ന് വന്ന ഒരു പ്രൊ ഫസര്‍ ആയിരുന്നു കക്ഷി. അദ്ദേഹത്തിന്റെ ഭാര്യ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാ പികയും. പതിവ് പോലെ ഡയരക്ടരുടെ തുടക്കം ഗംഭീരം തന്നെ ആയിരുന്നു പുതിയ ഉത്തരവാദിത്വങ്ങള്‍ അദ്ധ്യാപകരില്‍ നിന്നും ഗാലപ് പോളിലൂടെ ( വോട്ടിങ്ങില്‍ കൂടി ) തിരഞ്ഞെടുക്കും എന്ന് ഒരു പ്രഖ്യാപനവും. നല്ലത് .

അതിനിടയില്‍ ആണ് ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു നോട്ടീസ് കണ്ടത്. എന്‍ഐ റ്റി കള്‍ക്ക് വേണ്ടി മാത്രം ഒരു വിജിലന്‍സ് ആഫീസര്‍ ഉണ്ടായിരുന്നു. അയാളുടെ കീഴില്‍ അദ്ദേഹ ത്തെ സഹായിക്കാന്‍ ഓരോ എന്‍ ഐ റ്റി യിലും ഓരോ വിജിലന്‍സ് ആഫീസരും. അങ്ങനെ കോഴിക്കോട് എന്‍ ഐ റ്റി യില്‍ ഏതെങ്കിലും രീതി യില്‍ അഴിമതി നടക്കു ന്നുന്റെങ്കില്‍ അത് കേന്ദ്ര വിജിലന്‍സ് അഫീസരുടെ ശ്രദ്ധയില്‍ പെടുത്തുക എന്നതായിരുന്നു എന്‍ ഐ റ്റി യിലെ വിജിലന്‍സ് ആഫീസരുടെ ജോലി. സ്ഥാപ നത്തിലെ ദൈനം ദിന ഭരണത്തില്‍ ഭാഗഭാക്കാകാത്ത ഒരാളെ ആയിരുന്നു നോമിനേറ്റു ചെയ്യേണ്ടിയിരുന്നത്. ഞാന്‍ അന്ന് ക്ലാസ് എടുക്കുകയല്ലാത്ത മറ്റു ഔദ്യോഗിക സ്താനം ഒന്നും വഹിക്കുന്നില്ലാ യിരുന്നു.
മേല്‍പ്പറഞ്ഞ നോട്ടീസ് അനുസരിച്ച് ഓരോ ഡിപ്പാരട്ടുമെന്ടിലും താല്പര്യം പ്രകടിപ്പിച്ച ആള്‍ക്കാരില്‍ നിന്ന് മെക്കാനിക്കല്‍ വകുപ്പിലെ താരതമ്യേന ജുണിയര്‍ ആയ ഒരു ലെക്ച്ചരരുടെ (മലയാളിയല്ലാത്തയാള്‍, ഉത്തര പ്രദേശുകാരന്‍) പേര് ആണ് ഡയരക്ടര്‍ കേന്ദ്രത്തിലേക്ക് അയച്ചത്. എന്നാല്‍ ഒരാളിന്റെ പേര്‍ അല്ല, മൂന്നു പേരുടെ ഒരു പാനല്‍ ആണ് വേണ്ടത് എന്ന് പറഞ്ഞു അവര്‍ മടക്കി. അങ്ങനെ മൂന്നു പേരുടെ പജിലന്‍സ് ആഫീ സര്‍ ആകാന്‍ താല്പര്യം ഉള്ളവര്‍ പേര് കൊടു ക്കാന്‍. എന്താണ് ഈ വിജിലന്‍സ് ആഫീസര്‍ എന്ന ജോലി എന്തെന്ന് അന്നെനിക്ക് കാര്യമായി ര്യമായി അറിവില്ല. ഇലക്ഷന്‍ കമ്മീഷന്റെ നിരീക്ഷകന്‍ എന്ന പോലെ യുള്ള ഏതോ പണിയാണെന്ന് കരുതി ഞാനും പേര് കൊടുത്തു. അത് കഴിഞ്ഞാ ണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഭാഗമാ യ നിയമനം ആണെന്ന് മനസ്സിലായത്‌.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം വിജി ലന്‍സ് കമ്മീഷന്റെ നിരീക്ഷണത്തിലാണ്. എന്‍ ഐ റ്റി കളും അങ്ങനെ വിജിലന്‍സി ന്റെ വലയിൽ ആക്കിയിരുന്നു. . അഴിമതി ഇല്ലാതാക്കാന്‍ , ഉണ്ടായാല്‍ കണ്ടു പിടിച്ചു കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ എത്തി ക്കാന്‍ ഉണ്ടാക്കിയ സ്ഥാപനം .1964 ലാണ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം തുടങ്ങിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നിന്ന് അഴിമതി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ കീഴില്‍ ഓരോ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന വിജില ന്‍സ് അഫീസര്മാര്‍ ഈ ശ്രുംഖലയുടെ ഭാഗ മാകുന്നു.
കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുന്റെ നലില്‍ എന്റെ പേരും ഉണ്ടായിരുന്നു. പാനലില്‍ ഉള്‍പ്പെട്ട വേറെ ഒരു പ്രൊഫസര്‍ അന്ന് ഡീന്‍ ആയിരുന്നു. അതു കൊണ്ടു എന്നെയാണ് നോമിനേറ്റു ചെയ്തത്. അതിന്റെ നിയമന ഉത്തരവ് എന്‍ ഐ റ്റി രേജിസ്ട്രാര്‍ എനിക്ക് അയച്ചു തന്നു. അതില്‍ നിന്ന് ആരാണ് എന്നെ എന്‍ ഐ റ്റി യിലെ വിജിലന്‍സ് ആഫീസരായി നിയമിച്ചത് എന്ന് വ്യക്ത മല്ലായിരുന്നു, അത് കൊണ്ടു ആരാണ് എന്നെ വിജി ലന്‍സ് ആഫീസര്‍ ആയി നിയമിച്ചത് എന്ന് വ്യക്തമാക്ക ണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു . അപ്പോള്‍ ആണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അറിഞ്ഞത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്ടെ അനുവാദത്തോടു കൂടി എം എച് ആര്‍ ഡി യിലെ ചീഫ് വിജിലന്‍സ് ആഫീസര്‍ ( ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ) ആയിരുന്നു എന്നെ നിയമിച്ചത് എന്ന് എനിക്ക് വിവരം തന്നു.

എന്‍ ഐ റ്റി യിലെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും ഡയരക്ടരുടെ നിയന്ത്രണത്തില്‍ ആയിരുന്നു, വലിയ തുകയുടെ തീരുമാനങ്ങള്‍ മാത്രം ഭരണ സമിതിയോ അതിന്റെ ഉപ സമിതി യായ ഫിനാന്‍സ് കമ്മറ്റിയോ ആയിരിക്കും എടുക്കുന്നത്. അതുകൊണ്ടു വിജിലന്‍സ് സംബന്ധമായ വിവരങ്ങള്‍ ഡയരക്ടരെ അറിയിച്ചു മേലേക്ക് അയക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് വരും എന്ന് എനിക്ക് തോന്നി. അതു കൊണ്ടു ഞാന്‍ കേന്ദ്ര വിജിലന്‍സ് ആഫീ സര്‍ക്ക്‌ നേരിട്ട് റിപ്പോര്‍ട്ട് അയച്ചു കൊള്ളാന്‍ കേന്ദ്ര ത്തിലെ വിജിലന്‍സ് ആഫീസര്‍ എനിക്ക് അനുവാദം തന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷണരുടെ നിര്‍ദേശം അനുസരിച്ച് ആരെങ്കിലും അഴിമതി സംബന്ധിച്ച് പരാതി തന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താതെ തന്നെ പ്രാഥമിക അന്വേഷണം നടത്തി വേണ്ട മേല്നടപടിക്ക്ക് വേണ്ടി കുറ്റാന്വേഷണ എജെമ്സിയെ ഏല്‍പ്പിക്കാന്‍ എന്‍ ഐ റ്റി വിജിലന്‍സ് ആഫീസര്‍ക്ക്‌ അധികാരം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.

പൊതുവേ ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയാന്‍ വയ്യാത്തത് കൊണ്ടു, കേന്ദ്ര സി വി സി യുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്‍ ഐ റ്റി യുടെ വെബ്സൈറ്റില്‍ “വിജിലന്‍സ് കോര്‍ണര്‍” എന്ന പേരില്‍ ഞാന്‍ ഉണ്ടാക്കി പ്രസിദ്ധീകരിച്ചു. അതില്‍ അഴിമതി സംബന്ധമായ ഏതു പരാതിയും വിജിലന്‍സ് ആഫീസര്‍ക്ക്‌ പേര് വച്ച് അയക്കാം എന്നും അപേക്ഷകന്‍ ആവശ്യപ്പെട്ടാല്‍ അയാളുടെ പേര് വെളിപ്പെടുത്തുകയില്ല എന്നും വ്യക്തമായി എഴുതിയിരുന്നു. വര്‍ഷത്തില്‍ ഒരാഴ്ച വിജിലന്‍സ് വാരം ആയി ആഘോഷിച്ച സമയത്ത് വിജിലന്‍സ് സംബന്ധമായ വിവരങ്ങള്‍ ജീവനക്കാരെ ബോധവാന്മാരാക്കാന്‍ വിദഗ്ദ്ധരെക്കൊന്ടു ക്ലാസ് എടുപ്പിക്കുകയും ചെയ്തു.

പ്രധാനമായും കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങളില്‍ ആയിരുന്നു പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത. പോരാഞ്ഞു പുതിയ ഡയരക്ടര്മാര്‍ വരുമ്പോള്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ധാരാളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടാ യിരുന്നു. ഇതിന്റെ ചില ടെണ്ടരുകള്‍ ഞാന്‍ പരിശോധനക്ക് ആവശ്യപ്പെട്ടു . ആദ്യം അത് തരാന്‍ അധികാരികള്‍ മടിച്ചു എങ്കിലും ഞാന്‍ രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ തരാതെ നിവൃ ത്തിയില്ലാതായി. അന്ന് ഡയരക്ടര്‍ക്ക് തീരുമാനം എടുക്കാവുന്ന പരമാവധി തുക പത്തു ലക്ഷം വരെ ആയിരുന്നു. എന്നാല്‍ അന്ന് നടന്ന പല റിപ്പെയര്‍ ജോലികളും നാല്‍പ്പതും അമ്പതും ലക്ഷത്തിന്റെ തായിരുന്നു. ഒരേ കോണ്ട്രാക്ടര്‍ തന്നെ പത്തു ലക്ഷത്തിന്റെ അകത്തുള്ള ജോലികളായി നാലോ അഞ്ചോ ടെണ്ടരായി മുറിച്ചു മുറിച്ചു ചെയ്യുക ആയിരുന്നു എന്ന് ഞാന്‍ കണ്ടു. അതായത് ഉയര്‍ന്ന തുകയാകുമ്പോള്‍ ഫിനാന്‍സ് കമ്മറ്റിയുടെ അനു വാദത്തിനു വയ്ക്കാതെ ഡയരക്ടര്‍ തനിയെ തീരുമാനം എടുക്കാന്‍ കുറുക്കു വഴി കണ്ടെത്തിയ തെന്നു ഞാന്‍ മനസ്സിലാക്കി. ഇത് ഒരു സാമ്പത്തിക ക്രമക്കെടായി തോന്നി, അവരുടെ വിശദീകരണം തേടി. പണി എളുപ്പം നടത്താന്‍ വേണ്ടി ആണെന്ന് മാത്രം ആയിരുന്നു വിശ്ദീകരണം. അതത്ര തൃപ്തികരമല്ല എന്ന് കണ്ടു ഞാന്‍ കേന്ദ്ര വിജിലന്‍സ് ആഫീസര്‍ക്ക്‌ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തു, ഡയരക്ടരെ അറിയിക്കാതെ. ഇത് അദ്ദേഹത്തിന് അത്ര പിടിച്ചില്ല. കാരണം വ്യക്തമാണല്ലോ, ഡയരക്ടര്‍ കൂടി ഉള്‍പെട്ട ഭരണ സംവിധാനം നടത്തിയ ക്രമക്കേട് സ്വാഭാവികമായും അദ്ദേഹം തന്നെ മുമ്പോട്ട്‌ അയക്കുമെന്ന് എനിക്ക് ഉറപ്പി ല്ലായിരുന്നു. അക്കാരണത്താല്‍. സി ബി ഐ യിലെ ഒരു ഉദ്യോഗസ്ഥനോടും ഞാന്‍ ഇതിനെപ്പറ്റി ഫോണില്‍ കൂടി സംസാരിച്ചു . അവര്‍ പറഞ്ഞത് “ സാറേ ഞങ്ങള്‍ക്ക് ചെറിയ തുകയുടെ കാര്യ ങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി അയക്കാന്‍ വേണ്ടത്ര സ്റാഫ് ഇല്ല, കോടികള്‍ ഉള്‍പ്പെട്ട കേസുകള്‍ വല്ലതും ഉണ്ടെങ്കില്‍ ഞങ്ങള്‍ അവിടെ വരാം “. ഏതായാലും ഇങ്ങനെയുള്ള ചില പരിപാടികള്‍ കൊണ്ടു ഞാന്‍ ഡയരക്ടര്‍ക്ക് അനഭിമത നായി എന്ന ഒരു പ്രയോജനം മാത്രമേ ഉണ്ടായുള്ളൂ. ( തല്‍ഫല മായി കുറച്ചു നാള്‍ കഴിഞ്ഞു വിജിലന്‍സ്ആ ഫീസര്രെ പ്പറ്റി ഒരു പരാതി ഡയരക്ടര്‍ തന്നെ സദയം എനിക്ക്ന് അയക്കുകയും ചെയ്തു ) എന്റെ റിപ്പോര്ട്ടിന്‍മേല്‍ സി വി ഓ യും സി ബി ഐ യും ഒന്നും ചെയ്തില്ല. കാര്യങ്ങള്‍ എല്ലാം മുറ പോലെ നടന്നു കൊണ്ടിരുന്നു. പോതുജങ്ങളുടെ പരാതികള്‍ കൂടിയതുകൊണ്ടു കുറെയേറെ നാള്‍ കഴിഞ്ഞാണ് എന്‍ ഐ റ്റി യിലെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ കേന്ദ്ര പൊതു മരാമത്തു വകുപ്പിനെ ഏല്പ്പിച്ചത്. അതുകൊണ്ടു ആര്‍ക്കും ഗുണമുണ്ടായില്ല എന്ന് മാത്രമല്ല പണികള്‍ കൂടുതല്‍ താമസിച്ചു പൂര്‍ത്തിയാകുകയും ചെയ്തു. പൊതുവേ ന്നിര്‍മ്മാണത്തിന്റെ ഗുണ നിലവാരവും കുറഞ്ഞു അത്ര തന്നെ.

ഇന്നും നമ്മുടെ നാട്ടില്‍ അഴിമതി നിരോധനം എന്ന് പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും വാങ്ങി കൊടുക്കാന്‍ അമ്പതോ നൂറോ രൂപ കൈക്കൂലി വാങ്ങുന്ന പ്യുണിനെ പിടിക്കാനാണ് ലക്ഷങ്ങളോ കൊടികളോ വെട്ടിക്കുന്ന മന്ത്രിമാരെയും CEO മാരെയും പിടിക്കാനല്ല, അവര്‍ സസുഖം വാഴുന്നു. പാവങ്ങള്‍ സസ്പെന്‍ഷനും ഡിസ്മിസ്സലും ആയി ജീവിതം തുലക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും