134 :എന്‍ ഐ റ്റി യിലെ ഭരണ സാരഥിയുടെ നിയമനവും ചില കളികളും
ആര്‍ ഈ സി കള്‍ നാഷണല്‍ ഇന്‍സ്റ്റിട്യുട്ട് ഓഫ് ടെക്നോളജി ആയി മാറിയപ്പോള്‍ വന്ന ഭരണ സംവിധാനത്തിലെ പ്രധാന മാറ്റങ്ങളെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. പ്രിന്‍സിപ്പാളിന് പകരം ഡയരക്ടര്‍ , വിവിധ ഡീന്‍മാര്‍ സ്വന്തമായ സെനറ്റ് , അക്കാദമിക് കൌണ്‍സില്‍ എന്നിവ പ്രത്യേകതകളായി രുന്നു. ഡീന്മാരെ സീനിയരായ പ്രൊഫസ ര്മാരില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് നോമി നേറ്റു ചെയുകയായിരുന്നു. ചെറിയ ഒരു പ്രതിഫലം ഉണ്ടായിരുന്നു എങ്കിലും സ്ഥാന ത്തിന്റെ പ്രാധാന്യം കൊണ്ടു പലരും അതില്‍ തല്പരര്‍ ആയിരുന്നു. ആദ്യത്തെ സംഘം ഡീന്മാരില്‍ എന്നെ സൌകര്യ പൂര്‍വ്വം ഒഴിവാക്കിയതും മുമ്പെഴുതിയി രുന്നു.
ആര്‍ ഈ സി കള്‍ എന്‍ ഐ റ്റി കളാക്കിയത് അന്നത്തെ എന്‍ ഡി എ സര്‍ക്കാര്‍ ഭരണ ത്തില്‍ ഇരുന്നപ്പോഴായിരുന്നു. അതാതു ആര്‍ ഈ സി കളിലെ പ്രിന്‍സിപ്പല്‍മാര്‍ ആദ്യത്തെ ഡയരക്ടര്മാരായി തുടരാന്‍ അനുവദിക്കപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ പുതിയ ഡയരക്ടര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങി. അതിനു പുതിയ നിബന്ധനകളും ഉണ്ടാ ക്കി. ഒന്നാമതായി ഡയരക്ടര്‍ നിയമനം കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ അഞ്ചു വര്‍ഷ ത്തേക്കാക്കി. ഒരഞ്ചു വര്ഷം കൂടി സ്ഥാപ നത്തിനും വ്യക്തിക്കും താല്പര്യമുണ്ട് എങ്കില്‍ തുടരാനും സാദ്ധ്യത നില വില്‍ വന്നു. രാജ്യ ത്തെ പതിനഞ്ചിലധികം എന്‍ ഐ റ്റി കളി ലേക്ക് ഒരുമിച്ചായിരുന്നു നിയമനം സംബ ന്ധിച്ച പരസ്യം വന്നത്.
മറ്റൊരു നിബന്ധന അപേക്ഷകര്‍ക്ക് കുറഞ്ഞത് അഞ്ചു വര്ഷം എങ്കിലും ബാക്കി സര്‍വീസ് ഉണ്ടായിരിക്കണം എന്നായിരുന്നു. അന്ന് കോഴിക്കോട്ടു ആര്‍ ഈ സി യിലെ റിട്ടയര്‍മെന്ടു പ്രായം 62 ആയിരുന്നു. അതനുസരിച്ച് സീനിയര്‍ അദ്ധ്യാപകരില്‍ പലര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയു ണ്ടായിരുന്നു. അതുകൊണ്ടു ഞാനും മറ്റൊരു പ്രൊഫസറും അപേക്ഷ അയച്ചു. അപ്പോഴത്തെ പ്രിന്സിപാളിനു അഞ്ചു വര്ഷം സര്‍വീസ് ഇല്ലാതിരുന്നതുകൊണ്ട് അപേക്ഷിച്ചോ എന്നറിയില്ല. എന്ത് കൊണ്ടാ ണെന്നറിയില്ല ഞങ്ങളെ രണ്ടു പേരെയും ഇന്ടര്വ്യുവിനു ക്ഷണിച്ചില്ല. അപേക്ഷയിലെ വ്യവസ്ഥകളനുസരിച്ച് എല്ലാം കൊണ്ടും അര്‍ഹരായിരുന്ന ഞങ്ങളെ രണ്ടു പേരെയും ഒഴിവാക്കിയതില്‍ എന്തോ ചെറിയ കളി നടന്നു എനിക്ക് സംശയം തോന്നി.
ഞാന്‍ ഈ വിവരങ്ങള്‍ എല്ലാം കാണിച്ചു ഹൈക്കോടതിയില്‍ ഒരു പരാതി കൊടു ത്തു. അര്‍ഹതയുള്ള എനിക്കും ഇന്റര്‍വ്യു അനുവദിക്കണമെന്ന് നിര്‍ദ്ദേശം കൊടു ക്കാന്‍. അതനുസരിച്ച് കോടതിയുടെ ഉത്ത രവുമായി ഞാന്‍ കൊച്ചിയില്‍ നിന്ന് ന്യു ഡല്‍ഹിയിലേക്കു വിമാനത്തില്‍ കയറി. അവിടെ ചെന്ന് കോടതി ഉത്തരവ് എന്‍ ഐ റ്റി യുടെ കാര്യങ്ങള്‍ നോക്കുന്ന മാനവ ശേഷി വിഭവ വികസന വകുപ്പിലെ ഉദ്യോഗ സ്ഥനെ കാണിച്ചു. അയാള്‍ കടലാസ് നോക്കിയിട്ട് “ നിങ്ങള്‍ കേരളക്കാര്‍ കോട തിയുടെ ഉത്തരവും ആയി വന്നോ ? “ എന്ന് ചോദിച്ചു. “നിങ്ങള്‍ക്ക് കോടതി ഉത്തരവ് അനുസരിക്കാന്‍ ബുദ്ധിമുട്ടുന്റെങ്കില്‍ അതെഴുതി തന്നാല്‍ ഞാന്‍ മടങ്ങിപ്പോ യ്ക്കൊള്ളാമെന്നു” പറഞ്ഞപ്പോള്‍ അയാള്‍ അകത്തുപോയി മേലു ദ്യോഗസ്ഥനെ കാണിച്ചു തിരിച്ചു വന്നു. ഇന്റര്‍വ്യു അനുവ ദിച്ചു എന്നറിയിച്ചു. ഇന്റര്‍വ്യു സമയത്ത് ആദ്യം തന്നെ എന്നോടു ചോദിച്ചത് “ നിങ്ങള്ക്ക് അഞ്ചു വര്ഷം ഇനിയും സര്‍വീസ് ഇല്ലല്ലോ “ എന്നായിരുന്നു. ഞാന്‍ പറഞ്ഞു “ഉണ്ടല്ലോ “, അതെങ്ങനെ , ഞങ്ങളുടെ സ്ഥാപനത്തില്‍ റിട്ടയര്‍മെന്ടു പ്രായം 62 ആയതു കൊണ്ടു എനിക്ക് അഞ്ചില്‍ കൂടുതല്‍ വര്ഷം സര്‍വീസ് ഇനിയും ബാക്കി ഉണ്ട് എന്ന് പറഞ്ഞു. അത് കേട്ട് സീനിയര്‍ സെക്ട്രട്ടരി അയാളുടെ അസിസ്ട്ടന്റിനോടു തട്ടിക്കയരുന്നത് കാണാമായിരുന്നു. അതായത് എന്റെ ഊഹം ശരിയായിരുന്നു. മറ്റു ചില ആര്‍ ഈ സി കളില്‍ അന്ന് 60 വര്ഷം ആയിരുന്നു പെന്‍ഷന്‍ പറ്റുന്ന വയസ്സ്. അതെ മാനദണ്ഡം വച്ച് തെറ്റായി എന്നെ അവര്‍ ഒഴിവാക്കിയ തായിരുന്നു എന്ന് അതില്‍ നിന്ന് വ്യക്തമായി. ഇന്ടര്വ്യുവിനു ഇടയില്‍ അവര്‍ ചോദിച്ചു “നിങ്ങള്‍ എന്ത് കൊണ്ടാണ് കോഴിക്കോട് എന്‍ ഐ റ്റി മാത്രം തിരഞ്ഞെടുത്തത് ?: ഞാന്‍ പറഞ്ഞു “ ഞാന്‍ കഴിഞ്ഞ 32 വര്‍ഷമായി കോഴിക്കോട്ടു ആര്‍ ഈ സി യില്‍ ജോലി ചെയ്യുന്നു. ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ എനിക്ക് ചെയ്യാവുന്നത് ഞാന്‍ ചെയ്തിട്ടൂമുണ്ട്. അവിടെ മേലധികാരിയാ വാന്‍ അവസരം കിട്ടിയാല്‍ കോഴിക്കോട്ടു എന്‍ ഐ റ്റി യുടെ വളര്‍ച്ചക്ക് എന്ത് ചെയ്യ ണമെന്ന വ്യക്തമായ കാഴ്ചപ്പാട് എനിക്കു ണ്ട്, എന്റെ അദ്ധ്യാപന ജീവിതത്തിലെ ഈ വൈകിയ കാലത്ത് എനിക്ക് മറ്റു എന്‍ ഐ റ്റി കളില്‍ പോയി ഭാഗ്യം അന്വേഷിക്കാന്‍ താല്പര്യവും ഇല്ല” : എന്ന് പറഞ്ഞു. അവര്‍ പറഞ്ഞു സര്‍ക്കാരിന്റെ പോളിസി അനുസ രിച്ച് അതാതു എന്‍ ഐ റ്റി കളില്‍ നിന്നുള്ള വരെ അവിടെ തന്നെ ഡയരക്ടര്‍ ആവാന്‍ നിയമിക്കാന്‍ പാടില്ല എന്നാണു തീരുമാനം എന്ന് ഇന്റെര്‍വ്യു ബോര്‍ഡു ചെയര്‍മാന്‍ തന്നെ വ്യക്തമാക്കി. ഇന്റെര്‍വ്യു കഴിഞ്ഞു വിമാനക്കൂലിയും വാങ്ങി ഞാന്‍ തിരിച്ചു പോന്നു.
പക്ഷെ ഈ ഇന്റര്‍വ്യുവിന്റെ പിന്നാമ്പുറത്ത് ചില കാര്യങ്ങള്‍ നടക്കുന്നു എന്ന് മനസിലാ യി. ഡല്‍ഹിയില്‍ ഞാന്‍ താമസിച്ചത് എന്റെ ഒരു കസിന്റെ വീട്ടില്‍ ആയിരുന്നു. അയാള്‍ പറഞ്ഞു “ചേട്ടാ ഇന്റര്‍വ്യു ഒക്കെ കൊള്ളാം , പക്ഷെ നിയമനം കിട്ടണമെങ്കില്‍ അല്‍പ്പം ചിലവാക്കേണ്ടി വരും “ എന്ന്. ഞാന്‍ പറഞ്ഞു “ഏതായാലും നിങ്ങള്‍ അന്വേഷിക്കു , എത്രയാണ് എന്നറിഞ്ഞിട്ടു തീരുമാനിക്കാം , നിങ്ങള്ക്ക് ഈ അന്വേഷണ ത്തിന് വേണ്ട ചെലവ് ഞാന്‍ വഹിച്ചു കൊള്ളാം “ എന്ന്. അതനുസരിച്ച് അവര്‍ അന്വേഷിച്ചു . ഞാന്‍ ഇന്റെര്‍വ്യു കഴിഞ്ഞു ചെന്നപ്പോള്‍ വിവരം അന്വേഷിച്ചു വച്ചിരു ന്നു. ചെലവ് ഏതാനും ഫോന്‍ വിളികള്‍ മാത്രം . പത്തു രൂപ ആയിരുന്നു അന്നത്തെ തുക. അതും ഉടനേ കൊടുക്കേണ്ട ആവശ്യ മില്ല, നിയമന ഉത്തരവ് കിട്ടിക്കഴിഞ്ഞു കൊടുത്താല്‍ മതിയത്രെ. ഈ രീതിയില്‍ ഭരണചുമതല ഏൽക്കുന്നവര്‍ മുടക്ക് മുതലും പലിശയും ഈടാക്കുന്നത് സ്വാഭാ വികം. അക്കാദമിക് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അന്ന് മോശമല്ലാത്ത തുക സംഭാവന വാങ്ങുന്നുണ്ട് എന്ന് ഞാന്‍ കേട്ടത് ഇപ്പോള്‍ നേരിട്ട് ബോദ്ധ്യമായി.
‘തരികിട’ പരിപാടിക് തയാറാകാത്ത എനിക്ക് നിയമനം കിട്ടിയില്ല, കോടതി ഉത്തര വും കൊണ്ടു ചെന്ന് എന്നെ തിരഞ്ഞെടു ക്കുമെന്നു എനിക്ക് തീരെ പ്രതീക്ഷയും ഇല്ലായിരുന്നു. എനിക്ക് അര്‍ഹതയുണ്ട് എന്ന് തെളിയിക്കുക മാത്രമായിരുന്നു എന്റെ ലക്‌ഷ്യം. അത് നേടുകയും ചെയ്തു. മഹാരാ ഷ്ട്രയില്‍ നിന്നുള്ള ഒരാളാണ് അന്ന് ഡയര ക്ടര്‍ ആയി നിയമിതനായത്. എന്‍ ഐ റ്റി തുടങ്ങിയപ്പോള്‍ ഡയരക്ടര്‍ ആയിരുന്ന പഴയ ആര്‍ ഈ സി പ്രിന്‍സിപ്പാള്‍ തുടര്‍ നിയമനം കിട്ടാത്തതില്‍ പ്രതിഷേധിച്ചു ജോലി രാജി വച്ചു തമിഴ് നാട്ടിലെ ഏതോ സ്വാശ്രയ സ്ഥാപനത്തിലേക്ക് വണ്ടിയും കയറി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ