131 : ഞങ്ങള്ക്ക് ഒരു കൊച്ചു മകനുണ്ടായി
മകന്റെ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ കഴിഞ്ഞാ യിരുന്നു ഞാനും ഭൈമിയും കൂടി ടര്ക്കിയിലേക്ക് പോയത്, മകനെയും ഭാര്യയേയും അവരുടെ സ്വാതന്ത്ര്യത്തിനു വിട്ടിട്ടു. മകന്‍ പ്രൈവറ്റ് ആശുപത്രിയിലും മരുമകള്‍ പി ജി ക്ക് തയാ റെടുപ്പും ആയി കഴിയുകയായിരുന്നു. ഞങ്ങള്‍ ടര്ക്കിയില്‍ ആറുമാസം കഴിഞ്ഞു പണപ്പെരുപ്പം ഭീകരമായപ്പോള്‍ ടര്ക്കി യില്‍ നിന്ന് ടര്ക്കിഷ് അധീനതയിലുള്ള സൈപ്രസിലേക്ക് കപ്പല്‍ കയറി. അവിടെ മോശമല്ലാത്ത പ്രതിഫലം കിട്ടി, പോരാഞ്ഞു പകുതി പണം സുസ്ഥിര മൂല്യമുള്ള കറന്സി കളായ പൌണ്ടിലോ അമേരിക്കന്‍ ഡോളറിലോ കിട്ടുമെന്നും ഉറപ്പുണ്ടായി രുന്നു. ടര്ക്കിഷ് ലീറായില്‍ കിട്ടുന്ന പകുതി കൊണ്ടു ചെലവ് കഴിയാം ബാക്കി കൊണ്ടു യാത്രയും മറ്റും നടത്താം എന്ന നിലയിലായിരുന്നു. ടര്‍ക്കിയില്‍ തന്നെ തുടര്ന്നിരുന്നുവെങ്കില്‍ മടക്ക യാത്രക്ക് പണം കുട്ടികളുടെ കയ്യില്‍ നിന്ന് കടം വാങ്ങേണ്ടി വരുമായിരുന്നു. ആ സാഹചര്യത്തി ലാണ് സൈപ്രസ്സിലേക്ക് പോയത്.
ഉത്തര (ടര്ക്കിഷ്) സൈപ്രസ്സില്‍ വിദ്യാഭ്യാസം നല്ല ഒരു വ്യവസായം ആണ്. അവിടെ നാലഞ്ച് പ്രൈവറ്റ് യുനിവേര്സി റ്റികള് ഉണ്ട്. “അമേരിക്കന്‍ യുനിവേര്സിറ്റി ഓഫ് സൈപ്രസ്” “യുറോപ്യന്‍ യുണിവേര്സിറ്റി ഓഫ് ലെഫ്കെ” എന്നിങ്ങനെ ആകര്ഷണീയമായ പേരുകളും. അറെബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും ടര്ക്കിയില്‍ നിന്നും വരുന്ന പണക്കാരായ കുട്ടികള്‍ ആണ് അവിടെ പഠിക്കാന്‍ വരുന്നത്. നല്ല തുക ഫീസായി കൊടുക്കണം, ടര്ക്കിയിലെ ഒന്ന് രണ്ടു യുനിവേര്സിറ്റികളുടെ വിദൂര ക്യാമ്പസ്സും അവിടെ ഉണ്ടായിരുന്നു (METU - Middle East Technical University, ITU Istaambul Technical University എന്നിവയുടെ ക്യാമ്പസ്സുകള്‍ ) നമ്മുടെ സ്വാശ്രയ കോളേജുകള്‍ പോലെ കുട്ടികളോട് വലിയ ഫീസ് വാങ്ങി നടത്തുന്ന സ്ഥാപനങ്ങള്‍ .ഞങ്ങള്‍ അദ്ധ്യാപകര്ക്ക് താമസിക്കാന്‍ ഗ്യാസും ഫ്രിഡ്ജും അത്യാവശ്യ ഫര്ണിച്ചരും മറ്റു സൌകര്യങ്ങളും ഉള്ള ഫ്ലാറ്റും ഉണ്ടായിരുന്നു. ആഴ്ചയിലൊ രിക്കല്‍ ഞങ്ങള്‍ കൂട്ടമായി മിലി ട്ടറി കാന്റീ നില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ട് വരുക യും ചെയ്തിരുന്നു.
ടര്ക്കിയില്‍ നിന്നും ആദ്യ വെക്കേഷന് അമേരിക്കയില്‍ മകളുടെ അടുത്താണ് പോയത്. സൈപ്ര സ്സില്‍ പോയ ആദ്യത്തെ അവധി ഡിസംബറില്‍ നാട്ടില്‍ എത്തിയപ്പോള്‍ മകന്റെ ഭാര്യ ഗര്ഭി ണിയായി എന്നറിഞ്ഞു. ഗര്ഭാരംഭകാലത്തെ ബുദ്ധിമുട്ടുകള്‍ കാരണം അവള്‍ വളരെ ക്ഷീണിച്ചിരുന്നു. മകളെ തനിച്ചാക്കി പോരാന്‍ അമ്മക്ക് ഇഷ്ടം ഇല്ലാതിരുന്നത് കൊണ്ടു ഞാന്‍ തനിച്ചാണ് തിരിച്ചു പോന്നത്.
ആദ്യമായി തനിച്ചു ഭക്ഷണം പാകം ചെയ്തു കഴിക്കേണ്ട ആവ ശ്യം അങ്ങനെ ഉണ്ടായി. സായിപ്പിന്റെ നാട്ടിലെ ഹോട്ടല്‍ ഭക്ഷണം കഴിച്ചാല്‍ ദിവസങ്ങള്ക്കകം നമ്മള്‍ തടിച്ചു കൊഴുക്കും. ചിക്കനോ ബീഫോ വയ്ക്കാത്ത സാണ്ട്വിച്ചു പോലും കിട്ടുകയില്ല അത് കൊണ്ടു ഭക്ഷണം ഞാനും സുഹൃത്ത് ഡീനും കൂടി ഉണ്ടാക്കും. അവിടെ കിട്ടുന്ന പച്ചക്കറികള്‍ കൊണ്ടു അവിയലും സാമ്പാറും എല്ലാം ഉണ്ടാക്കി. മസാലപ്പൊടി പാക്കറ്റുകള്‍ ഇവിടെ നിന്ന് കുറെ കൊണ്ടു പോയിരുന്നു എന്ന് കൂട്ടിക്കോളൂ.
അങ്ങനെയും ആറുമാസം കഴിച്ചു കൂട്ടി. നല്ല ചിക്കന്‍ വാങ്ങി മസാല ചേര്ത്ത്് ഉണ്ടാക്കി വച്ചാല്‍ നാലഞ്ചു ദിവസം കഴിക്കാം. നല്ല ഫ്രിഡ്ജും ഉണ്ടായിരുന്നത് കൊണ്ടു. ശ്രീമതി എഴുതി വച്ച പാചക വിധി ഗ്യാസ് സ്റ്റൌവിന്റെ കീഴെ തന്നെ വച്ചിരുന്നു, അത്യാവശ്യം വന്നാല്‍ ഫോണില്‍ വിളിച്ചു സംശ യം തീര്ത്തു കൊണ്ടും ഇരുന്നു. വിദേശത്ത് ജോലിയ്ക്ക് വേണ്ടിയും പഠിക്കാനും പോകുന്ന യുവ സുഹൃത്തുക്കളോട് ആണായാലും പെണ്ണായാലും ഒരു വാക്ക്. നിങ്ങള്‍ പോകാന്‍ ശ്രമിക്കുന്നതി നോടൊപ്പം അത്യാവശ്യം ഭക്ഷണം ഉണ്ടാക്കാനും കൂടി പഠി ക്കുക,അല്ലെങ്കില്‍ ചിലപ്പോള്‍ പട്ടിണി കിടക്കേണ്ടി വരും, കപ്പയും മീനും ദോശയും ചോറും കിട്ടിയില്ലെങ്കിലും വിശപ്പടങ്ങാന്‍ തനിയെ ഭക്ഷണം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നന്ന് , പ്രത്യേകിച്ചും സസ്യ ഭക്ഷണം മാത്രം കഴിച്ചു ശീലിച്ചവര്‍ക്ക്.
സൈപ്രസില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ മകന്റെ വക ഒരു കൊച്ചുമോന്‍ ഭൂജാതനായി കഴിഞ്ഞിരുന്നു. ഞങ്ങളുടെ ആദ്യത്തെ പേരക്കുട്ടി. ഇതിനിടയില്‍ മരുമകള്ക്ക് കോഴിക്കോട് മെഡി ക്കല്‍ കോളേജില്‍ നേത്ര രോഗ വിഭാഗത്തില്‍ പി ജി പ്രവേശനവും കിട്ടി. കുട്ടനെ അമ്മുമ്മയുടെ കൂടെ ആക്കി ഞാനും മകളും രാവിലെ 8 മണിക്ക് ഞങ്ങളുടെ ബോംബെ മാരുതി കാറില്‍ പുറപ്പെടും അയാളെ മെഡിക്കല്‍ കോളേജില്‍ ഇറക്കിയ ശേഷം ഞാന്‍ ആര്‍ ഈ സി യിലേക്ക് പോകുമാ യിരുന്നു. മരുമകള്‍ അയാളുടെ ജോലി കഴിയു മ്പോള്‍ തിരിച്ചു ബസ്സില്‍ പോരും,. ഞാന്‍ പതിവ് പോലെ ആരീസി യില്‍ നിന്ന് 4 – 5 മണിക്ക് പുറപ്പെട്ടു വീട്ടില്‍ എത്തും.
കൊച്ചുമകന്റെ കളികള്‍ കണ്ടു സമയം പോകുന്ന തറിയില്ലായിരുന്നു. അമ്മുമ്മക്കും അപ്പുപ്പനും. പകല്‍ സമയം മുഴുവന്‍ അമ്മുമ്മയുടെ കൂടെ, അമ്മ വരുന്ന സമയം ആയാല്‍ കുഞ്ഞു തയ്യാറാ യി നില്ക്കും , അമ്മ വന്നാല്‍ പിന്നെ മറ്റാരും വേണ്ട. അവധി ദിവസം അമ്മയ്ക്ക് കോളേജില്‍ പോകണം, അപ്പോള്‍ അപ്പുപ്പനായിരുന്നു കളിക്കൂട്ട്. അങ്ങനെ ജീവിതത്തിലെ അടുത്ത ഘട്ടം ഞങ്ങള്‍ പരമാവധി ആസ്വദിച്ചു ജീവിച്ചു.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ