99 :പ്രൊമോഷന്‍ കൊടുക്കാന്‍ മാനദണ്ഡങ്ങള്‍
ആര്‍ ഈ സി യില്‍ ഉയര്ന്ന തസ്തികകളിലേക്ക് കയറ്റം കിട്ടുവാന്‍ സീനിയോരിറ്റി മാത്രം പോരാ എന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. ലെക്ച്ചരര്‍ അസിസ്ടന്റ്റ് പ്രൊഫസര്‍ ആകണ മെങ്കിലും അസിസ്സ്ടന്റ്റ് പ്രൊഫസര്‍ പ്രൊഫ സര്‍ ആകണമെങ്കിലും ജോലിയിലിരുന്ന കാല ദൈര്ഘ്യം മാത്രം കണക്കാക്കി പ്രമോഷന്‍ കിട്ടാന്‍ വിഷമമാണ്. ഓരോ സെലക്ഷന്‍ കഴിയു മ്പോഴും ഡിപ്പാര്ട്ടുമെന്റില്‍ ചിലര്ക്കെങ്കിലും അവരോടു അനീതി കാട്ടി എന്ന് തോന്നുന്നു ണ്ടായിരുന്നു. സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം കോടതിയില്‍ പോലും ചോദ്യം ചെയ്‌താല്‍ കാര്യമില്ലാത്തത് കൊണ്ടു ഇത്തരം പരാതികളും വിമര്ശനങ്ങളും ക്യാമ്പസ്സില്‍ പറഞ്ഞു നടക്കുക മാത്രമേ കഴിയൂ. പിന്നീട് ആരെങ്കിലും പിരിക യറ്റി ഹൈക്കോടതിയില്‍ കേസ് കൊടു ക്കാം .ഇത്തരം സേവന സംബന്ധമായ കേസു കള്‍ തീരുമാനം ആയിവരുമ്പോള്‍ കേസ് കൊടു ത്ത കക്ഷികള്‍ സര്വീസസില്‍ നിന്ന് തന്നെ പിരിഞ്ഞു കഴിയുമല്ലോ. നമ്മുടെ കോടതികളില്‍ സിവില്‍ കേസു കളുടെ തീര്പ്പാകുമ്പോള്‍ ഒരു വ്യാഴവട്ടം ഒന്നും അത്രവലിയ കാലമല്ലല്ലോ. തല്ക്കാലത്തെ മാനസിക വിഷമം തീര്ക്കാം എന്ന് മാത്രം. എന്റെ അസിസ്ടന്റ്റ് പ്രൊഫസര്‍ പ്രൊമോഷന്‍ ആയപ്പോള്‍ ഇത്തരം ഒരു കേസ് ഹൈക്കോടതിയില്‍ വന്ന കാര്യം മുമ്പെഴുതി യിരുന്നു. ആ കേസ് എവിടെയെത്തിയെന്നു ആര്ക്കും അറിയില്ല.
ഉയര്ന്ന തസ്തികയിലേക്ക് കോളേജില്‍ തന്നെ ജോലി ചെയ്യുന്നവരും പുറത്തു നിന്ന് അപേക്ഷിച്ചവരും ഒരുമിച്ചു ഇന്റെര്വ്യുവിനു വരുമ്പോള്‍ സ്വാഭാവികമായും അകത്തുള്ള ആള്ക്കാരെപ്പറ്റി പ്രിന്സിപ്പാളിനും ഡിപ്പാര്ത്ടു മെന്റ്റ് തലവനും നന്നായി അറിയാം , എന്നാല്‍ പുറത്തുള്ളവരെപ്പറ്റി അവര്‍ കൊടുത്തിട്ടുള്ള വിവരങ്ങള്‍ അല്ലാതെ ഒന്നും അറിയില്ല. ഏതാനും മിനുട്ടുകള്‍ മാത്രം നടക്കുന്ന ഇന്റെര്വ്യു്വില്‍ നിന്ന് ഒരാളുടെ എല്ലാ കഴിവുകളും കഴിവുകേ ടുകളും മനസ്സിലാക്കാനും വിഷമം ആയിരിക്കു മല്ലോ. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പല പ്പോഴും കോളേജില്‍ വര്ഷങ്ങളായി ജോലി ചെയ്യുന്നവര്ക്ക് ചിലപ്പോഴെങ്കിലും ഗുണത്തെ ക്കാള്‍ ദൂഷ്യം ആണ് ഉണ്ടാവാറുള്ളത്. പ്രത്യേകി ച്ചും അധികാരികളെ അന്ധമായി അംഗീകരി ക്കാത്തവര്ക്ക് . അധികാരികളുടെ മുമ്പില്‍ നല്ല പിള്ള ചമയുന്നവര്ക്ക് അനുകൂലമായ തീരുമാ നങ്ങളും വഴക്കാളികള്ക്ക് പ്രതികൂലമായും കാര്യ ങ്ങള്‍ വന്നു കൂടാഴ്കയില്ല.
ഞാന്‍ ഇലക്ട്രിക്കല്‍ വിഭാഗം തലവനായിരുന്ന പ്പോള്‍ ഒരു മേജര്‍ സെലക്ഷന്‍ നടക്കുന്നു ണ്ടായിരുന്നു, രണ്ടു പ്രൊഫസര് വെക്കന്സിയും മൂന്നു അസിസ്റ്റന്റ്റ് പ്രൊഫസര്‍ വെക്കന്സിയും നികത്തണമായിരുന്നു. തസ്തികകള്‍ കുറവ്, അപേക്ഷകര്‍ സ്വാഭാവികമായും കൂടുതല്‍, പ്രത്യേകിച്ചും മിക്കവാറും എല്ലാവരും അകത്തു നിന്നുള്ളവര്‍ തന്നെ ആയിരുന്നു. അവര്‍ തമ്മില്‍ താരതമ്യ വിശകലനം വളരെ വിഷമം കൂടിയ തായിരുന്നു. അതുകൊണ്ടു ഞങ്ങള്‍ പ്രധാന പ്പെട്ട ഡിപ്പാര്ട്ടുമെന്റുകളുടെ ( സിവില്‍, ഇല്കട്രി ക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ) തലവന്മാര്‍ ഒത്തുകൂടി ഒരു പൊതുവായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ചു ഞങ്ങളുടെ അഭിപ്ര്രായം ഇന്റെര്വ്യു സമയത്ത് കമ്മറ്റി അംഗങ്ങളെ അറിയിക്കാനും തീരുമാനമായി. ഇതില്‍ നിര്ണാ്യക തീരുമാനങ്ങള്‍ ഡോ. വെങ്കടരമ ണിയും ഡോ. വിന്സന്റ് പോളും ഞാനും കൂടിയാണ് എടുത്തത്. എന്റെ ഓര്മ്മയില്‍ ആകെ 100 പോയിന്റു കിട്ടത്തക്ക വിധം ആയിരുന്നു. ഇതാണ് ഇങ്ങനെ ആയിരുന്നു മാനദണ്ഡം എന്നാണു ഓര്മ്മ
.
1.പ്രവൃത്തി പരിചയം : തസ്തികയ്ക്ക് വേണ്ട കുറഞ്ഞ പ്രവൃത്തി പരിചയത്തില്‍ കൂടുതല്‍ ഉള്ള ഓരോ വര്ഷത്തിനും ഒരു പോയിന്റു വച്ച് പരമാവധി കിട്ടാവുന്ന പോയിന്റു 10 മാത്രം ( അസിസ്ട്ടന്റ്റ് പ്രൊഫസര്‍ ആകാന്‍ കുറഞ്ഞ യോഗ്യത 5 വര്ഷനവും പ്രൊഫസര്‍ ആകാന്‍ 10 വര്ഷവും ആയിരുന്നു എന്നോര്ക്കു ക).
2.വിദ്യാഭ്യാസയോഗ്യത: കുറഞ്ഞ യോഗ്യതയില്‍ ഉപരിയുള്ള യോഗ്യതയ്ക്ക് ഓരോന്നിനും 5 പോയിന്റു വീതം, പരമാവധി 10 പോയിന്റു.
3.അദ്ധ്യാപന മികവു : പരമാവധി 10 പോയിന്റു (അന്ന് കോളേജില്‍ നിലവിലിരുന്ന വിദ്യാര്ഥികള്‍ അദ്ധ്യാപകരെ വിലയിരുത്തല്‍ രേഖകളില്‍ നിന്ന് )
4.ഡിപ്പാര്ട്ടു മെന്റിലെ പ്രവര്ത്തനങ്ങള്‍
എ) ലബോറട്ടറി വികസനം : പുതിയ ഏതെങ്കിലും ലബോറട്ടറി പ്രത്യേക ഗ്രാന്റു വാങ്ങി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എങ്കില്‍ , ഓരോന്നിനും 5 പോയിന്റു വീതം, പരമാവധി 10 പോയിന്റു.
ബി) തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ( സമ്മര്‍ / വിന്റെര്‍ സ്കൂള്‍ , ഹ്രസ്വ കാല കോഴ്സുകള്‍) : 15 ദിവസം ഉള്ള കോഴ്സിനു 10 പോയിന്ടു , ഒരാഴ്ചയില്‍ കുറയാത്തത്തിനു 5 പോയിന്റു, ഒന്നോ രണ്ടോ ദിവസം മാത്രമുള്ള കോഴ്സിനു മൂന്നു പോയിന്റു. പരമാവധി 10 പോയിന്ടു .
സി) ഗവേഷണ പ്രവര്ത്തനങ്ങള്‍ : പ്രസിദ്ധീകരണങ്ങള്‍ : ജേര്ണ്ല്‍ പ്രസിദ്ധീക രണങ്ങള്‍; 5 പോയിന്റു വീതം ഓരോന്നിനും. കൊണ്ഫെരന്സ് പ്രസിദ്ധീകരണങ്ങള്ക്ക് ഒന്നിനു രണ്ടു പോയിന്റു വീതം , ആകെ പരമാവധി 20 പോയിന്റു
ഡി) ഗവേഷണ മേല്നോട്ടം : പൂര്ത്തിയാക്കിയ പി എച് ഡി തീസിസ് മേല്നോ്ട്ടം : 10 പോയിന്റ, എം ടെക് തീസിസ് : ഒന്നിന് 2 പോയിന്റു വീതം. ആകെ പരമാവധി 10 പോയിന്റു.
ഇ) വ്യവസായ സംബന്ധമായ കണ്സല്ട്ടന്സി : കോളെജിനു കണ്സല്ടന്സി ഇനത്തില്‍ കിട്ടിയ തുക അനുസരിച്ച് പരമാവധി 10 പോയിന്റു.
5. കോളേജു ലെവലില്‍ ഉത്തരവാദിത്വങ്ങള്‍ :. ഹോസ്റ്റല്‍ വാര്ഡന്‍, ലൈബ്രറി ചാര്ജു, വാഹന ഇന്‍ ചാര്ജു, മുതലായവയ്ക്ക്, ഓരോന്നിനും 5 പോയിന്റു വീതം. പരമാവധി 10 പോയിന്റു
അങ്ങനെ ആകെ 100 പോയിന്റു കണക്കാക്കി അപേക്ഷക രെക്കൊണ്ടു തന്നെ ഈ വിവരങ്ങള്‍ പൂരിപ്പിച്ചു വാങ്ങി (പോയിന്റു മുന്കൂ്ട്ടി പറയാതെ) . ഇതനുസരിച്ച് അകത്ത് നിന്ന് അപേക്ഷിച്ചവര്ക്കു മാര്കിട്ടു വച്ചു. ഇന്റെര്വ്യുു സമയത്ത് മാത്രം ഇത് ഞങ്ങള്‍ വെളിപ്പെടു ത്തി. ആര്‍ ഈ സി പോലെയുള്ള ഒരു സ്ഥാപ നത്തില്‍ ഒരു അദ്ധ്യാപകന്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇങ്ങനെ ഉള്ക്കൊള്ളിച്ചു ഉണ്ടാക്കി യ ഈ ചോദ്യാവലി ഇന്റെര്വ്യു ബോര്‍ഡ് അംഗ ങ്ങളുടെ പ്രത്യേക പ്രശംസയും നേടി. ഇതു തന്നെ ചെറിയ മാറ്റങ്ങളോടെ അദ്ധ്യാപകരുടെ കരിയര്‍ അസ്സെസ് മെന്റിന് കേന്ദ്ര സര്ക്കാാര്‍ സ്വീകരിച്ചു എന്ന് ഞങ്ങള്ക്ക് പിന്നീട് മനസ്സി ലായി.
ഞങ്ങളുടെ ഡിപ്പാര്ട്ട്മെ ന്റില്‍ രണ്ടു പ്രൊഫ സര്‍ തസ്തികയിലേക്ക് മൂന്നു അപേക്ഷക രുണ്ടായിരുന്നു. പൊതുവേ ഈ മൂന്നു പേര്ക്കും കിട്ടിയ മാര്ക്കുകള്‍ കഷ്ടിച്ചു അമ്പതിനും അറുപതിനും ഇടയില്‍ ആയിരുന്നു. ഒരാള്‍ മാത്രം 60 നോടടു ത്തും മറ്റു രണ്ടു പേര്‍ 55 നോടടു ത്തും. ഇവര്‍ രണ്ടു പേരില്‍ ആരെ വേണമെന്ന് വ്യക്തമായി പറയാന്‍ വിഷമമായിരുന്നു. അതില്‍ ഒരാള്‍ എന്റെ കൂടെ കൂടെ പഠിച്ച ആളും , രണ്ടു പേരും നല്ല സുഹൃത്തുക്കളും. പക്ഷെ രണ്ടു പേരില്‍ ഒരാള്ക്കല്ലേ തസ്തിക കിട്ടുകയുള്ളൂ. യോഗ്യതയിലും തുല്യര്‍. ഗവേഷണ പ്രബന്ധങ്ങളും രണ്ടു പേര്ക്കും നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ. . രണ്ടു പേരും കോഴിക്കോട യൂനീവെര്സിട്ടിയില് നിന്നു പാര്‍ട്ട ടൈം ആയി ഗവേഷണം നടത്തി പി എച് ഡി കിട്ടിയവര്‍. ഇവര്‍ രണ്ടു പേരില്‍ നിന്ന ്ഏതാനും വര്ഷം കൂടുതല്‍ സര്വീസ് ഉള്ളയാളെയാണ് എടുത്തത്. എന്റെ കൂടെ പഠിച്ച ആളെ ഒഴിവാ ക്കി. എന്നാല്‍ ഞാന്‍ അയാളെ മൂന്നാമതാ യെങ്കിലും റാങ്കു ചെയ്യണം എന്ന് ശഠിച്ചു. രണ്ടു പോസ്റ്റിനു എന്തിനു മൂന്നു പേരെ റാങ്ക് ചെയ്യ ണം , മറ്റുള്ളവര്‍ ചോദിച്ചു . ഞാന്‍ പറഞ്ഞു അവര്‍ മൂന്നു പേരും യോഗ്യതയുള്ളവരല്ലേ, റാങ്ക് ചെയ്യപ്പെട്ടു എന്ന തൃപ്തി എങ്കിലും അവര്ക്ക് കിട്ടട്ടെ. മറ്റംഗങ്ങള്‍ സമ്മതിച്ചു ( പക്ഷെ ഞാന്‍ മറ്റൊരു കാര്യം മനസ്സില്‍ കണ്ടിരുന്നു, ഒരു വര്ഷം കഴിഞ്ഞു ഒരു പ്രൊഫസര്‍ വിരമിക്കാ നുണ്ടായിരുന്നു. സെലക്ഷന്‍ ലിസ്റ്റ് രണ്ടു വര്ഷ ത്തേക്ക് സാധുതയുള്ളതായത് കൊണ്ടു അയാ ള്ക്ക് ഒരു വര്ഷം കഴിഞ്ഞു പ്രൊഫസര്‍ ആകാന്‍ സാദ്ധ്യത ഉണ്ടെന്നു കരുതിയായിരുന്നു ഞാന്‍ ഇത് പറഞ്ഞത് ( പക്ഷേ പൂജാരി കൊടുത്താലും ദൈവം കൊടുക്കുകയില്ല എന്ന് പറഞ്ഞത് പോലെയായി. ഞാന്‍ ഉദ്ദേശിച്ചയാള്‍ പിരിയുന്നതിനു മുമ്പ് ആര്‍ ഈ സി യിലെ അദ്ധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 62 ആക്കി ഉയര്ത്തി. അങ്ങനെയും എന്റെ എളിയ ശ്രമം അയാള്ക്ക് പ്രയോജനം ചെയ്തില്ല. അങ്ങനെ എന്റെ സഹപാഠിയെ എനിക്ക് സഹായിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്നോടു കുറച്ചുനാള്‍ പിണങ്ങി നടക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി അ്ദ്ധ്യക്ഷനായ കമ്മട് ടിയില് വെരും അംഗമായ എനിക്കു ു ചെ്യ്യാവുന്നതിനു പരിമിതികലുണ്ടെന്നു മനസ്സിലാകാന് വൈകി.
അതുപോലെ അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റിനു അപേക്ഷിച്ചവര്‍ ഒന്നിനൊന്നു കേമന്മാരാ യിരുന്നു. ഒരാള്‍ വിദഗ്ദ്ധമായി തന്നെ തന്റെ കഴിവുകള്‍ ഉള്ളത് ഇരട്ടിയായി അവതരിപ്പി ക്കുവാന്‍ കഴിവുള്ളയാള്, ഇന്റെര്വ്യു് ബോര്ഡിലെ അംഗങ്ങള്ക്ക് വേണ്ടി അയാള്‍ സ്വന്തം കഴിവുകളുടെ ഒരു സംക്ഷിപ്ത രൂപം തയാറാക്കി ഇന്റെര്വ്യുവിനു വന്നപ്പോള്‍ കൊടുക്കുക തന്നെ ചെയ്തു. ഞങ്ങളുടെ മാര്ക്കിങ്ങിലും ഒന്നാമന്‍ അയാള്‍ തന്നെ. പിന്നെയുള്ള രണ്ടു പേരില്‍ ഒരാള്‍ പി എച് ഡി കഴിഞ്ഞിട്ടില്ല , പ്രസിദ്ധീകരണങ്ങളും ഇല്ല. എന്നാല്‍ അയാള്‍ മികച്ച ഒരു അദ്ധ്യാപകനും ഡിപ്പാര്ട്ടുമെന്റിനു വളരെയധികം സ്വന്തം ശ്രമം കൊണ്ടു തന്നെ സംഭാവന ചെയ്തയാളും ആയിരു ന്നു. മൂന്നാമത്തെയാള് പൊതുവേ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നയാളും. എന്നാലും ഞങ്ങളുടെ മാര്ക്കിങ്ങില്‍ ഇവര്ക്ര മൂന്ന് പേര്ക്കും 80 ലധികം മാര്ക്ക് കിട്ടിയിരുന്നു. അതുകൊണ്ടു ഇവരെ ഇങ്ങനെ തന്നെ റാങ്ക് ചയ്തു. പി എച് ഡി ഇല്ലെങ്കിലും ഡിപ്പാര്ട്ടുമെ ന്ടിനു വികസന കാര്യത്തില്‍ ഗണ്യമായ സംഭാ വനകള്‍ ചെയ്തയാളെ രണ്ടാമതും മറ്റേയാളെ മൂന്നാമതും. ഇന്റെര്വ്യു സമയത്ത് രണ്ടു പോസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് എങ്ങനെയോ മൂന്നാമത്തെയാളിനും അസിസ്റ്റന്റ്റ് പ്രൊഫസര്‍ നിയമനം കിട്ടി. ഇന്റെവ്യു ബോര്ഡിാലെ ഒരംഗം പറഞ്ഞത് ഓര്മ്മ വരുന്നു. “ വകുപ്പു അദ്ധ്യക്ഷ നെന്ന നിലയില്‍ താങ്കള്ക്കു ഈ അസിസ്റ്റന്റ്റ് പ്രൊഫസര്മാരായിരിക്കുമല്ലോ പ്രൊഫസര്മാ രെക്കാളും ഡിപ്പാര്ട്ട്മെന്റ് ഭരണത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുക” , അത് കുറെയൊക്കെ സത്യം തന്നെ എന്ന് കാലം തെളിയിച്ചു.
സെലക്ഷന്‍ കഴിഞ്ഞു ഞങ്ങള്‍ ഇങ്ങനെ അകത്തു നിന്നും ഉള്ള അപേക്ഷകരെ റാങ്ക് ചെയ്യാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ ഡിപ്പാ ര്ട്ടു മെന്റില്‍ പരസ്യമാക്കി. ചിലര്‍ പരാതി പറഞ്ഞു ഇത് ഞങ്ങള്‍ നേരത്തെ അറിഞ്ഞി രുന്നെങ്കില്‍ ഞങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമായിരുന്നു എന്ന്. അടുത്ത സെലക്ഷനു മുമ്പ് വേണ്ടത് ചെയ്തു കൊള്ളൂ എന്ന് ഞാനും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ