98 :തലകള്‍ ഉരുളുന്നു , നല്ലതിന് വേണ്ടി

റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജു പ്രവര്‍ ത്തനം തുടങ്ങിയ 1961 മുതല്‍ ഡിപ്പാര്ട്ടുമെന്റു കളുടെ തലവന്മാര്‍ ഒരാള്‍ തന്നെ ആയിരുന്നു. അങ്ങനെ ദീര്ഘകാലം തലവന്മാരായി ഇരുന്നവ രില്‍ ചില പ്രമുഖര്‍ ആയിരുന്നു സിവില്‍ എഞ്ചി നീയരിങ്ങിലെ ഡോ കെ എസ് മണി, ഇല്കട്രി ക്കലിലെ പ്രൊഫ്‌. ചാര്ളൂ , മെക്കാനിക്കലിലെ പ്രൊഫ്‌. അച്യുതന്‍ നായര്‍, മാത്തമാറ്റിക്സിലെ പ്രൊഫ്‌. കുഞ്ഞി പൌലോ ,പ്രൊഫ. വി സി നായര്‍ കേമിസ്ട്രിയിലെ പ്രൊ. എ കെ ആര് ഉണ്ണി സാര്‍ ഫിസിക്സിലെ പ്രൊഫ. ലോനപ്പന്‍ സാര്‍ മുതലാ യവര്‍. എന്നാല്‍ ഐ ഐ റ്റി കളിലും മറ്റു ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തലവന്മാര്‍ മൂന്നു വര്ഷം കഴിയുമ്പോള്‍ മാറണം എന്ന നിയമം വന്നു. ആദ്യകാലത്ത് ഒരൊറ്റ പ്രൊഫസര്‍ മാത്രമേ പല വകുപ്പിലും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സ്ഥാപനം വളര്ന്നപ്പോള്‍ ഓരോ ഡിപ്പാര്ട്ട്മെന്ടിലും ഒന്നില്‍ കൂടുതല്‍ പ്രൊഫ സര്‍മാര്‍ ഉണ്ടായി. ഇവരെ സീനിയോരിറ്റി മുറയ്ക്ക് തലവന്മാരാക്കാന്‍ ആയിരുന്നു തീരുമാനം. പ്രധാനമായും ഡിപ്പാര്‍ട്ടുമെന്റിന്റെ വളര്ച്ചയില്‍ എല്ലാവരുടെയും ആശയങ്ങള്ക്ക് അവസരം കൊടുക്കുന്നത് വഴി ഡിപ്പാരട്ടുമെന്ടു കളുടെ ബഹുമുഖമായ വളര്ച്ചയിലേക്ക് നയിക്കാന്‍ കഴിയും എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഒരു സ്ഥാപനത്തിന്റെ ചരിത്രത്തില്‍ മൂന്നു വര്ഷം അത്ര നീണ്ട കാലാവധിയൊന്നും അല്ല എങ്കിലും വിവിധ വ്യക്തികളുടെ ആശയ ങ്ങള്ക്ക നുസരിച്ച് പുതിയ പല വികസനങ്ങളും വരാന്‍ ഇത് കാരണമായി. 

എണ്പതുകളില്‍ ഈ തീരുമാനം കോഴിക്കോട് ആര്‍ ഈ സി യിലും നിലവില്‍ വന്നു. 1961 മുതല്‍ ഇലക്ട്രിക്കലില്‍ തലവനായിരുന്ന ചാര്ളൂ സാര്‍ മാറി ആദ്യം ശ്രീനിവാസന്‍ സാര്‍ വന്നു. അതു കഴിഞ്ഞ് ഡോ. തിരുവേങ്കടം, ഡോ ഗെര്വാഡിസ്, ഡോ നീലകണ്ടന്‍, ഡോ. വെങ്കടരമ ണി, ഡോ. പ്രഭാകരന്‍ എന്നിവരായായിരുന്നു പഴയ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ തലവന്മാര്‍. ഇവരെല്ലാവരും മൂന്നു വര്ഷം വീതം ഡിപ്പാര്ട്ട് മെന്റു തലവന്മാരായി .ഡോ. ഗജേന്ദ്രന്‍ മാത്രം തലവന്റെ ഉത്തരവാദി ത്വം ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറി. അദ്ദേഹം മുഴുവന്‍ സമയ ഗവേ ഷകനാകാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞു. കൊണ്ട്.

ഇല്കട്രിക്കല്‍ ഡിപ്പാര്ട്ടുമെണ്ടായിരുന്നു ആദ്യം ഇല്ക്ട്രോണിക്സിലും പിന്നീട് കംപ്യുട്ടര്‍ സയന് സി ലും ബി ടെക് കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതികള്‍ ഉണ്ടാക്കി യുണിവേര്സിറ്റിയുടെയും ഭരണ സമിതിയുടെയും കേന്ദ്ര സര്ക്കാരിന്റെയും അംഗീ കാരം വാങ്ങി കോര്സുകള്‍ തുടങ്ങിയത്. അതോ ടൊപ്പം ഈ കോര്സുകള്ക്ക് അവ ശ്യമായ പ്രൊഫസര്‍ , അസിസ്റ്റന്റ്റ് പ്രൊഫസര്‍ , ലെക്ച്ചരര്‍ ഈ തസ്തികയിലേക്ക് നിയമനവും നടന്നു. പഴയ ഇല്കട്രിക്കല്‍ ഡിപ്പാര്ട്ട്മെന്റില്‍ ഉണ്ടായിരുന്ന പലര്ക്കും ഈ ശാഖകളിലേക്കു മാറ്റം കിട്ടി, പ്രത്യേകിച്ചും കംപ്യുട്ടര്‍ സയന്സി ലേക്ക്.. അതതു ശാഖകളിലെ നിയമനത്തിന് അടിസ്ഥാന ബിരു ദമോ ബിരുദാന്തര ബിരുദ മോ അതാത് വിഷയ ത്തില്‍ വേണമെന്ന് നിര്ബിന്ധം ഉണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത്‌ കംപ്യുട്ടര്‍ സയന്സില്‍ ബി ടെക് ബിരുദം വളരെ അപൂര്വ്വം യൂണിവെര്സിറ്റി കളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താല്‍ ബിരു ദാനന്തര ബിരുദമോ ഗവേഷണ ബിരുദമോ കമ്പ്യുട്ടരുമായി ബന്ധപ്പെട്ട വിഷയ ങ്ങളില്‍ ചെയ്തവര്ക്ക് പ്രമോഷന്‍ കിട്ടി. അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ പ്രത്യേകിച്ചും മൂന്നു ഉപ ശാഖകളായി വളര്ന്നപ്പോള്‍ ചില സമയത്ത് പരസ്പരം വിമര്ശ്നങ്ങളും പരാതികളും കൂടി വന്നു. അത് കൊണ്ടു ഡിപ്പാര്മെട്ന്റു മൂന്നാക്കാ നുള്ള തീരുമാനം ഭരണ സമിതി എടുത്തു. അങ്ങനെ പഴയ ഇലക്ട്രിക്കല്‍ വിഭാഗം ഇലക്ട്രിക്കല്‍ എഞ്ചിനീയരിംഗ്, ഇലക്ട്രോ ണിക്സ് എഞ്ചിനീയരിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയ രിംഗ് എന്നിങ്ങനെ മൂന്നായി തരം തിരിഞ്ഞു. ഡോ. വെങ്കട രമണി ഇലക്ട്രോണിക്ിലും ഡോ. നീലകണ്ടന്‍ കമ്പ്യൂട്ടറിലും തലവന്മാരായി. പഴയ മുത്തച്ഛന്‍ ആയ ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ട്മെന്റ് തലവനായി ഞാനും ചാര്ജെ്ടുത്തു. 

ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്റില്‍ ആദ്യം മുതലേ എല്ലാവരും വകുപ്പിലെ പ്രധാനപ്പെട്ട ജോലികള്‍ വീതം വെച്ച് ഉത്തരവാദിത്വത്തോടെയും പരസ്പര സഹകരണത്തോടെയും ചെയ്തിരുന്നത് കൊണ്ടു തലവന്റെ ഭരണ നിര്വ ഹണത്തിന് എനിക്ക് വിഷമം ഒന്നുമുണ്ടായ ില്ല . സീനിയര്‍ ആയവരും ജുനി യര്‍ ആയവരും പൂര്ണ സഹകരണത്തോടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഞാന്‍ പുതിയതായി തുടങ്ങി വച്ച ചില കാര്യങ്ങള്‍ ഡിപാര്ട്ട്‌ മെന്റ്ന്റെ ചരിത്രം വ്യക്തമായി എഴുതി വക്കുക, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതെഴുതിയവര്‍ ഒരു കോപ്പി ഡിപ്പാര്ട്ടുമെന്റില്‍ സൂക്ഷിക്കുക, അത് മറ്റുള്ളവര്ക്ക് കാണത്തക്ക വിധം പ്രദര്ശിപ്പിക്കുക, അദ്ധ്യാപകരുടെയും എല്ലാവരുടെയും പി എച് ഡി പ്രബന്ധത്തിന്റെ കോപ്പി ഡിപാര്ട്ട് മെന്റ്റ് ലൈബ്രറിയില്‍ വക്കുക എന്നിവ ആയിരുന്നു. ഇക്കാര്യത്തില്‍ മാത്രം എനിക്ക് ചിലരോട് അല്പ്പം നിര്ബന്ധ പൂര്വം് സംസാരിക്കേണ്ടി വന്നു. ഡോ. ഗജേ ന്ദ്രന്‍ അദ്ദേഹം ഗൈഡ് ചെയ്ത തീസിസു കളുടെ കോപ്പി തരാന്‍ തയ്യാറായില്ല. ഒരു ദിവസം അദ്ദേഹം തര്ക്കം മൂത്ത് എന്നെ അടിക്കാന്‍ വരെ കയ്യുയര്ത്തി , ഭാഗ്യത്തിന് പേര് സൂചിപ്പിക്കു ന്നതുപോലെ ശക്തനായ അദ്ദേഹത്തിന്റെ മര്ദ്ദനം സഹിക്കാതെ ഞാന്‍ രക്ഷപെട്ടു. 

അദ്ധ്യാപകേതര ജീവനക്കാരില്‍ നിന്നും എനി ക്ക് പൂര്ണമായ പിന്തുണയും സഹകരണ വും കിട്ടി എന്ന് രേഖപ്പെടുത്തുന്നതില്‍ വളരെ സന്തോഷം തോന്നുന്നു. എന്റെ സഹപ്രവര്ത്ത കരോട് എന്റെ അകൈതവമായ നന്ദി അറിയിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും