97 : എല്ലാവര്ക്കും ആര്‍ ഈ സിയിലേക്ക് സ്വാഗതം - തുറന്ന വീട്
എഴുപതുകളില്‍ മൂന്നോ നാലോ വര്ഷങ്ങള്‍ കൂടുമ്പോള്‍ ആര്‍ ഈ സി യില്‍ ഒരു പ്രദ ര്ശനം നടത്തിയിരുന്നു, ഇതിനെ തുറന്ന വീട് ( Open house ) എന്നും പറഞ്ഞിരുന്നു. സംഭവം ഇതാണ് .ഒരാഴ്ച യോളം ആര്‍ ഈ സി യിലെ പരീക്ഷണശാലകള്‍ ഉള്പ്പെടെ എല്ലാം പൊതു ജനങ്ങള്ക്ക് കാണാന്‍ വേണ്ടി തുറന്നു കൊടുക്കുന്ന അവസരം ആയിരുന്നു ഇത്. നാട്ടുകാരും സ്കൂള്‍ കുട്ടികളും എല്ലാം ദൂരസ്ഥല ങ്ങളില്‍ നിന്ന് വരെ ബസ്സ് പിടിച്ചു പ്രദര്ശനം കാണാന്‍ എത്തുമായിരുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാ യിരുന്നു പ്രദര്ശനം. മിക്കവാറും ഒരാഴ്ച , തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ യാണ് പ്രദര്ശനം. തിരക്ക് മൂലം ചില ദിവസങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നില്ക്കു ന്ന കുട്ടികളും അദ്ധ്യാപകരും വല്ലാതെ ബുദ്ധി മുട്ടിയ അവസരവും ഉണ്ടായി രുന്നു.
വെറുതെ പരീക്ഷണശാലകള്‍ തുറന്നു വക്കുക മാത്രമല്ല, ഓരോ ഡിപ്പാര്ട്ട്മെനറും അവരവ രുടെ പരീക്ഷണ ശാലയില്‍ എഞ്ചിനീയരി ങ്ങിന്റെ പ്രാഥമിക തത്വങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയുന്ന രീതിയില്‍ ചില പ്രോജ ക്ടുകള്‍ കുട്ടികള്‍ തന്നെ ഉണ്ടാക്കുമായിരുന്നു. പ്രോജെക്റ്റിനു വേണ്ടി കുറെ പണം ചിലവാകും എന്നാലും കുട്ടികളും അദ്ധ്യാപകരും രാത്രിയും പകലും അദ്ധ്വാനിച്ചാണ് പ്രോജക്ടുകള്‍ പൂര്തി യാക്കിയിരുന്നത്. ഓരോ അദ്ധ്യാപകനും ഒന്നോ രണ്ടോ പ്രോജെക്ടിന്റെ വഴികാട്ടി ആയി ഉണ്ടാ വും, കുട്ടികള്ക്ക് ആവശ്യമായ ഉപദേശം കൊടുക്കാന്‍. ഞാന്‍ അങ്ങനെ നേതൃത്വം കൊടുത്ത ഒരു പ്രോജക്റ്റ് ആയിരുന്നു ഇലക്ട്രിക് ട്രെയിന്‍. ഞങ്ങളുടെ ലാബില്‍ നിന്ന് തന്നെ മരം കൊണ്ടു ഒരു ചെറിയ എഞ്ചിന്‍ റൂമും രണ്ടു പേര്ക്ക് ഇരിക്കാനുള്ള മുറിയും ഉണ്ടാക്കി, പ്ലൈവുഡ് ഉപയോഗിച്ചായിരുന്നു അത് ഉണ്ടാക്കിയത്. നാല് വീലും അത് കറക്കാന്‍ 1 HP മോട്ടറും എല്ലാം ഫിറ്റു ചെയ്തു റെയില്‍ പാളത്തില്‍ കൂടി നീങ്ങുന്ന രീതിയില്‍ ആയിരു ന്നു. പട്ടിക മുറിച്ചു പാളം ഉണ്ടാക്കി, നീണ്ട വയറില്‍ കൂടി മോട്ടോറിന് കരണ്ടു കൊടുത്താ യിരുന്നു യാത്ര. ശരിക്കും തീവണ്ടി എഞ്ചിന്റെ പ്രതീതി ഉളവാക്കിയിരുന്നു. മെക്കാനിക്കലിലെ പണിശാലയില്‍ രാത്രി കാലങ്ങളില്‍ ആയിരുന്നു മരം മുറിക്കലും മറ്റും ചെയ്തത്. ഡിപ്പാര്ത്ടു്മെ ന്ടല്‍ കെട്ടിടത്തിന്റെ പടിഞ്ഞാറുള്ള ഇലക്ട്രി ക്കല്‍ വകുപ്പില്‍ നിന്ന് കിഴക്കുള്ള മെക്കാനി ക്കല്‍ വകുപ്പ് വരെ ആയിരുന്നു പാളം ഉണ്ടാ ക്കിയത്. ചില സമയം പാളത്തിലെ പലകകള്‍ ഇളകിയത് മൂലം പ്രദര്ശനം നിര്ത്തി വെക്കേ ണ്ടി വന്ന അനിഷ്ട സംഭവം അല്ലാതെ മറ്റു പ്രയാസങ്ങളൊന്നും ഉണ്ടായില്ല.
ഞങ്ങളുടെ ഇലക്ട്രിക്കല്‍ ലാബില്‍ പല മാന്ത്രിക വിദ്യകളും കാണിച്ചിരുന്നു. കാന്ത ശക്തി ഉപയോഗിച്ച് ചില സാധനങ്ങളെ വായു വില്‍ ഉയര്ത്തി കാണിക്കുക, കറങ്ങുന്ന മോട്ടോരിന്റെയും മറ്റും ചുറ്റല്‍ വേഗത അള ക്കുന്ന സ്ട്ട്രോബോസ്കൊപ്പു ഉപയോഗിച്ച് ഒരു പുലിയും കൂടും മാത്രം ഉള്ള ഫലകം പല വേഗ തയില്‍ കറക്കി ആറും എട്ടും പതിനാറും പുലി കളെ കൂട്ടിലാക്കി കാണിക്കുക, ഓസിലോസ് കൊപ്പില്‍ വൈദ്യുത തരംഗങ്ങള്‍ കാണിക്കുക, പ്രത്യേക ആവൃത്തിയില്‍ ഉള്ള തരംഗങ്ങള്‍ കൂട്ടി ചേര്ത്ത് അത്യപൂര്വമായ ചിത്രങ്ങള്‍ വരച്ചു കാണിക്കുക, ഇതൊക്കെ ഞങ്ങളുടെ ലാബിലെ ആകര്ഷണീയമായ പ്രദര്ശന വസ്തുക്കളായി രുന്നു. ഇലക്ട്രിക്കല്‍ പണിശാലയില്‍ വിവിധ തരം വിളക്കുകളുടെ പ്രദര്ശനം, വോല്ട്ടെജ് കുറച്ചും കൂട്ടിയും ചില തമാശകളും , ആശുപത്രി യിലെ വയറിങ്ങ്, കോണിപ്പടി വയറിങ്ങ് ( hospital wiring, stair case wiring) എന്നീ വിവിധ വയറിംഗ് രീതികള്‍ എല്ലാം കുട്ടികള്ക്കും വലിയവര്ക്കും വിശദമായി പരിചയപ്പെടുത്തി കൊടുക്കാന്‍ കുട്ടികള്‍ മുഴുവന്‍ സമയവും പണിപ്പെട്ടു. റേഡിയോ ഉണ്ടാക്കി കാണിക്കുക, മറ്റു ഇലകട്രോണിക് ഉപകരണങ്ങളുടെ പ്രവര്ത്തനം പരിചയപ്പെടുത്തുക ഇവയൊക്കെ ചെയ്തിരുന്നു. കാണാന്‍ വരുന്ന ആള്ക്കാരുടെ ഉത്സാഹം കൂടുന്നതനുസരിച്ചു പറഞ്ഞു കൊടുക്കുന്നവരുടെ താല്പര്യവും കൂടി വന്നു.
സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്ട്ടുമെന്റില്‍ വിവിധ ഗൃഹനിര്മ്മാണ വസ്തുക്കളുടെയും അവയുടെ ബലവും ഉറപ്പും പരിശോധിക്കാ നുള്ള മാര്ഗ്ങ്ങളും അണക്കെട്ടുകളുടെയും വൈദ്യുത നിലയങ്ങളുടെയും മാതൃകയും റെയില്വെയിലെ നിര്മ്മാണ രീതികളും മറ്റും കാണിച്ചു. മെക്കാനിക്കല്‍ വകുപ്പില്‍ വിവിധ യന്ത്രങ്ങളോടോപ്പം വിമാനത്തിന്റെ വിശദ വിവരങ്ങള്‍ , പണി ശാലയിലെ ലെയ്തും മറ്റു യന്ത്രങ്ങളും എല്ലാം പ്രവര്ത്തി്പ്പിച്ചു കാണിച്ചു വന്നു.
ഫിസിക്സ് ലാബില്‍ പ്രാഥമിക തത്വങ്ങള്‍ വിശദീകരിച്ചു കാണിക്കും, രസതന്ത്ര ലാബില്‍ വിവിധ ആസിഡുകളും അമ്ലങ്ങളും ഉപയോഗിച്ചു വിവിധ നിറങ്ങള്‍ ഉണ്ടാക്കുന്ന വിധവും അദൃശ്യ മായ പേപ്പറില്‍ എഴുതിയ അക്ഷരങ്ങള്‍ തെളിയിച്ചു കാണിക്കുകയും മറ്റും ചെയ്തു. കണക്കിലെ കളികളും മറ്റു ആ ഡിപ്പാര്ത്ടു മെന്ടു വകയായി ഉണ്ടാക്കി വച്ചിരുന്നു.
ഇന്ന് എന്തിനും ഏതിനും മോശമല്ലാത്ത തുക പ്രവേശന ഫീസായി വാങ്ങി പ്രദര്ശനം നടത്തു മ്പോള്‍ അന്ന് യാതൊരു ഫീസും വാങ്ങാതെ ആയിരുന്നു ആര്‍ ഈ സി യിലെ പ്രദര്ശനങ്ങള്‍ നടന്നിരുന്നത്.
പക്ഷെ ഇത്തരം പ്രദര്ശങനത്തിന്റെ ഒരു വിപരീത ഫലം ഓരോ പ്രദര്ശനവും കഴിയു മ്പോള്‍ ലാബിലെ കുറെയധികം ഉപകരണങ്ങള്‍ പരുക്കനായി ഉപയോഗിച്ചത് കൊണ്ടു തകരാ റായി പോകുന്നു എന്നത് മാത്രമായിരുന്നു. എന്നാല്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെ സമൂഹത്തോടുള്ള ചെറുതെങ്കിലും വലിയ കടപ്പാട് ഞങ്ങള്‍ ഇങ്ങനെ പൂര്ത്തിയാക്കി യിരുന്നു. പൊതുജനങ്ങളുടെ ആവശ്യപ്രകാരം പലപ്പോഴും പ്രദര്ശനം രണ്ടാമത്തെ ആഴ്ചയിലേക്ക് നീട്ടെണ്ടതായും വന്നിട്ടുണ്ട്.
അന്ന് ഉണ്ടായിരുന്ന ആറോ ഏഴോ എഞ്ചിനീയ റിംഗ് കോളേജുകളില്‍ പ്രവേശനം കിട്ടി പഠിക്കാന്‍ ഭാഗ്യം കിട്ടാത്ത ആയിരക്കണക്കിനു കുട്ടികളെ എന്താണ് എഞ്ചിനീയറിംഗ് എന്ന് മനസ്സിലാക്കി കൊടുക്കാന്‍ അന്ന് ഞങ്ങള്ക്ക് ഈ തുറന്ന വീട്ടില്‍ കൂടി കഴിഞ്ഞു എന്നത് ചാരിതാര്ത്ഥ്യം ഉണ്ടാക്കുന്നു. എല്ലാ പ്രദര്ശന ങ്ങളും ഞങ്ങള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വിജയകരമായി അവസാനിക്കുകയും ചെയ്തിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ