115 :സിസ്റ്റംസ് സൊസൈറ്റിയും അഖിലേന്ത്യാ സെമിനാറും



ഡല്ഹി് ഐ റ്റി യില്‍ ഗവേഷണ വിദ്യാര്ഥി- ആയിരുന്ന കാലത്ത് ഇലക്ട്രിക്കല്‍ എഞ്ചി നീയരിംഗ് വിഭാഗത്തിലെ പ്രേം സത്സംഗി എന്ന പ്രൊഫസര്‍ സിസ്റ്റംസ് സൊസൈറ്റി എന്ന പേരില്‍ ഒരു പ്രൊഫഷണല്‍ സംഘടന ഉണ്ടാ ക്കുവാന്‍ ഞങ്ങള്‍ വിവിധ സംസ്ഥാ നങ്ങളില്‍ നിന്നും വന്നവരെ ക്ഷണിച്ചു സ്ഥാപക അംഗങ്ങളാക്കിയതായി മുമ്പൊ രിക്കല്‍ എഴുതിയിരുന്നു. സ്ഥാപക ആജീ വനാന്ത അംഗങ്ങളായ ഞങ്ങള്‍ അവരവ രുടെ സ്ഥാപനങ്ങളില്‍ തിരിച്ചു പോകു മ്പോള്‍ സിസ്റ്റംസ് സംബന്ധമായ പരിപാടി കള്‍ മുമ്പോട്ട്‌ കൊണ്ടു പോകണമെന്ന തായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. അതനുസരിച്ച് ഞാന്‍ ആര്‍ ഈ സി യ്ലെ കുറെയേറെ ആള്ക്കാ്രെ സിസ്റ്റംസ് സൊസൈറ്റിയില്‍ ചേര്ത്തു . കൂടുതലും പേരും ഒറ്റ പ്രാവശ്യം തുക കൊടുത്തു ആജീവനാന്ത അംഗങ്ങള്‍ ആവുകയാണ് ചെയ്തത്.
വ്യുഹങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ എല്ലാ എഞ്ചി നീയറിംഗ് ശാഖയിലും ആവശ്യമാ യത് കൊണ്ടു മറ്റു ഡിപ്പാര്ട്ട് മെന്റുകളില്‍ നിന്നുള്ളവരും അംഗങ്ങളായി ചേര്ന്നു . ആര്‍ ഈ സി യില്‍ ഈ സൊസൈറ്റിയുടെ ആദ്യത്തെ ചാപ്റ്റര്‍ തുടങ്ങുകയും ചെയ്തു. ഭരതന്‍ സാര്‍ അദ്ധ്യക്ഷനും ഞാന്‍ കാര്യ ദര്ശിയും ആയി . വൈകുന്നേര ങ്ങളില്‍ ചില പ്രഭാഷണങ്ങളും മറ്റും നടത്തി വന്നു.
സിസ്റ്റംസ് സൊസൈറ്റി തുടങ്ങാന്‍ പ്രധാന കാരണം എല്ലാ വര്ഷവും ഈ മേഖലയില്‍ പ്രവര്ത്തിക്കുന്നവരെ ഒന്നിച്ചു കൂട്ടി ഒരു അഖിലേന്ത്യാ കൊണ്ഫെരന്സ് മുടക്കം കൂടാതെ നടത്തുക എന്നതായിരുന്നു. തെക്കേ ഇന്ത്യയില്‍ പി എസ ജി കോളേ ജില്‍ രണ്ടു പ്രാവശ്യം ഈ കൊണ്ഫെര ന്സ്് നടത്തി യിരുന്നു, അത് പോലെ തിരുവനന്തപുരം ഐ എസ ആര്‍ ഓ യിലും. ഈ സൊസൈറ്റിയുടെ ആദ്യത്തെ ചാപ്റ്റര്‍ എന്ന നിലയില്‍ ഒരു ദേശീയ സിസ്റ്റംസ് കൊണ്ഫെരന്സ് ആര്‍ ഈ സി യില്‍ നടത്തിയാലോ എന്ന് ഞങ്ങള്‍ എല്ലാവരും കൂടി ആലോചിച്ചു. പ്രിന്സിപ്പാള്‍ അനുവാദം തന്ന തോടു കൂടി 1997 ഡിസംബറില്‍ വാര്ഷിക സിസ്റ്റംസ് കൊണ്ഫെരന്സ് ഇവിടെ വച്ച് നടത്താന്‍ എല്ലാവരും തീരുമാ നിച്ചു . ഞങ്ങളില്‍ പലരും ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലെയും സിസ്റ്റംസ് കൊണ്ഫെ റന്സില്‍ പങ്കെടുത്തിരുന്നത് കൊണ്ടു എങ്ങ നെ എന്തൊക്കെയാണ് ചെയ്യേ ണ്ടത് എന്ന് ഒരു ഏകദേശ രൂപം ഉണ്ടാക്കി. കൊണ്ഫര ന്സിനെ പ്രധാന സന്ദേശം “ സുസ്ഥിര വളര്ച്ചിക്ക് സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പരിസ്ഥിതി “ ( Technology Education Environment for Sustainable Growth” എന്നായിരുന്നു.

സംഘാടക സമിതിയില്‍ എല്ലാ വകുപ്പു കള്ക്കുംി പ്രാതിനിധ്യം നല്കി. സംഘാടക കാര്യദര്ശിയായി ശ്രീ മൊയ്ദീന്കുുട്ടി യെയും ജനറല്‍ കണ്‍വീനറായി എന്നെയും എഡിറ്റര്മാരായി എബ്രഹാം മാത്യു വിനെയും വെങ്കടരമണി സാറിനെയും നിശ്ചയിച്ചു. 1998 ഡിസംബര്‍ 11 മുതല്‍ 13 വരെയായി രുന്നു കൊണ്ഫെരന്സ്f ദിവസങ്ങള്‍. നേരത്തെ ഐ എസ റ്റി ഈ യുടെ ഒരു വാര്ഷിക കണ്വെ ന്ഷന്‍ ആര്‍ ഇ സി യില്‍ നടത്തിയ പരിചയം മാത്രമേ എല്ലാവര്ക്കും ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഒത്തൊരുമിച്ചു പ്രവര്ത്തി്ക്കാന്‍ തയ്യാറായതു കൊണ്ടു എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം ഉണ്ടാ ക്കാം എന്ന് ആത്മവിശ്വാസം ഉണ്ടായി. 

ഇത്തരം ദേശീയ കൊണ്ഫെരന്സ്ട സംഘടിപ്പി ക്കുമ്പോള്‍ പ്രധാന പ്രശ്നം സാമ്പത്തികം തന്നെ ആയിരുന്നു. പ്രതിനിധി കളായി വരുന്നവരുടെ കയ്യില്‍ നിന്നും ചെറിയ തുക രെജിസ്ട്രേഷന്‍ ഫീസ്‌ ആയി വാങ്ങാം , അതല്ലാതെ സര്ക്കാര്‍ സ്ഥാപന ങ്ങളില്‍ നിന്നും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങ ളില്‍ നിന്നും സ്പോന്സ്ര്‍ ചെയ്യുന്നതില്‍ നിന്ന് കിട്ടുന്ന തുക ആണ് പ്രധാനം . ഇത് കിട്ടുവാന്‍ ആര്‍ ഈ സി എന്ന സ്ഥാപന ത്തി നോട് കൂറുള്ള പൂര്വ വിദ്യാര്ഥികളും മറ്റു അഭ്യുദയ കാംക്ഷികളുടെയും പരമാവധി സഹകരണം ആവശ്യമായിരുന്നു. സര്ക്കാ്ര്‍ സ്ഥാപനങ്ങളില്‍ കേന്ദ്ര സയന്സ് & ടെക്നോളജി വകുപ്പ്,(Department of science and Technology) പ്രതിരോധ ഗവേഷണ വികസന വകുപ്പ്,(DRDO :Defense Research & Development Organisation) ശാസ്ത്ര വ്യവസായ ഗവേഷണ കൌണ്സില്‍ (CSIT: Council of Scientific & Industrial Research ) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് (Kerala State Science Technology & Environment Department ) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (Indian Space Research Organisation) എന്നിവര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാലും ബഡ്ജ്റ്റനു സരിച്ചു കുറെ കമ്മി ഉണ്ടായിരുന്നു.

ബാക്കി പണം ഉണ്ടാക്കാന്‍ ശരിക്കും വീട്ടില്‍ ചെന്ന് സംഭാവന ചോദിക്കാന്‍ തീരുമാനിച്ചു. പ്രധാനപ്പെട്ട എല്ലാ ഡിപ്പാര്ട്ടുമെന്ടിലെയും സീനിയര്‍ പ്രോഫസര്മാരുടെ ഒരു ടീം ഒരു വണ്ടിയെടുത്ത് രാവിലെ ആര്‍ ഈ സി യില്‍ നിന്ന് പുറപ്പെട്ടു. കോഴിക്കൊട്ടിനും എറണാകുളത്തിനും ഇടയ്ക്കുള്ള പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ നേരിട്ട് സന്ദര്ശിച്ചു സ്പോന്സ ര്ഷിപ്പ് ഉണ്ടാക്കുകയായിരുന്നു ലക്‌ഷ്യം. പോയ വഴി അങ്കമാലി TELK, ആലുവാ പ്രീമിയര്‍ ടയെര്സ്, FACT, പോപ്പുലര്‍ ആട്ടോമോബയില്സ്, എഡഡി കരണ്ട് കണ്ട്രോള്സ് , തോഷിബ ലാമ്പ്സ് എന്നിവയെലാം സന്ദര്ശി ച്ചു ഞങ്ങളുടെ ആവശ്യം അവതരിപ്പിച്ചു. വൈകുന്നേരം അഞ്ചര മണി ആയപ്പോള്‍ പനമ്പള്ളി നഗറിലെ Allied Industries ന്റെ ഓഫീസില്‍ അവസാനിപ്പിച്ചപ്പോള്‍ ഒന്നര ലക്ഷം രൂപ വാഗ്ദാനമായി കിട്ടി. അതു കൊണ്ടു പരിപാടി നടത്താനുള്ള കമ്മി ഒരു മാതിരി നികത്താന്‍ കഴിയുമെന്ന് തോന്നി.
ഈ കൊണ്ഫരന്സില്‍ പ്രധാനമായും 6 വിഷയ ങ്ങളില്‍ ആയി 81 പ്രബന്ധങ്ങള്‍ ആണ് മൂന്നു ദിവസമായി അവതരിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന ഗവേഷകര്‍ കൊണ്ഫെ രന്സില്‍ പങ്കെടുത്ത് പ്രബന്ധങ്ങളവതരിപ്പിച്ചു. കൊന്ഫെറന്സില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ 480 പേജുള്ള ഒരു പുസ്തകം ന്യു ഡല്ഹിയിലെ അലൈഡ് പബ്ലിഷേര്സ് പ്രസിദ്ധീകരിച്ചു. അത് അവസാന രൂപം ആക്കുന്നതില്‍ പ്രധാന എഡി റ്റര്മാരായ എബ്രഹാം മാത്യുവി നെയും ഡോ വെങ്കടരമണിയെയും പ്രത്യേകം സ്മരിക്കുന്നു. കൊണ്ഫരന്സിനു ശേഷം ഈ പുസ്തകത്തിന്റെ കോപ്പി പ്രധാനപ്പെട്ട പല സ്ഥാപനങ്ങള്ക്കും അയച്ചു കൊടുക്കുകയും ചെയ്തു. അത് ഈ കൊണ്ഫെരന്സിന്റെ ശാശ്വതമായ സംഭാവന സയായി ലൈബ്രറികളില്‍ ഉണ്ടാവും. (കൂടെ കൊടുത്തിട്ടുള്ള ചിത്രം കാണുക)
കൊണ്ഫെരന്സ്് വളരെ വിജയമായി രുന്നു എന്ന് പങ്കെടുത്തവര്‍ അറിയിച്ചു. ഇത്ര ബ്രുഹത്തായ ഒരു സമ്മേളനം ആര്‍ ഈ സി യില്‍ ആദ്യമായായിരുന്നു നടന്നത്. അതില്‍ പങ്കെടുത്ത് സഹായിച്ച എല്ലാവര് ക്കും നന്ദി രേഖപ്പെടുത്തുന്നു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും