107 :എണ്പതുകളിലെ ആര്‍ ഈ സി പ്രവേശനം - ഞങ്ങളുടെ മകളുടെയും.

  റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശനം ആദ്യമുതലേ പകുതി സംസ്ഥാനത്തി നകത്ത്‌ നിന്നും പകുതി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്വാട്ട സമ്പ്രദായത്തിലും ആയിരുന്ന ല്ലോ. കേരളത്തില്‍ ആദ്യം മുതലേ കുട്ടികള്ക്ക് പ്രി ഡിഗ്രി പരീക്ഷയ്ക്ക് മാത്തമാറ്റിക്സ് ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളില്‍ കിട്ടിയമാര്ക്കനുസരിച്ചായിരുന്നു പ്രവേശനം എന്നാല്‍ എണ്പതുകളില ചിലരൊക്കെ മാര്ക്ക് ലിസ്റ്റ് തിരുത്തി 0+0+0 = 448 എന്ന ഫോര്മുല ഉപയോ ഗിച്ച് അവിഹിതമായി പ്രവേശനം വാങ്ങി എന്ന കാര്യം പുറത്തു വന്നപ്പോള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശനം ഒരു പ്രവേശന പരീക്ഷയിലെ റാങ്കനുസരിച്ചായി. എന്നാല്‍ ആര്‍ ഈ സി യില്‍ കുറച്ചു നാള്‍ കൂടി മാര്ക്കനുസരിച്ചു തന്നെ ആയിരുന്നു പ്രവേശനം. കേരളത്തില അന്ന് നിലവിലുണ്ടായിരുന്ന മൂന്നു യൂണിവേര്സിറ്റികളിലും പ്രി ഡിഗ്രിക്ക് കൊടു ത്തിരുന്ന പരമാവധി മാര്ക്കില്‍ ഗണ്യമായ വ്യത്യാസം ഉണ്ടായിരുന്നത് കൊണ്ടു ഇങ്ങനെ വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും പുതിയ യൂണിവേര്സിറ്റിയില്‍ നിന്ന് പ്രിഡിഗ്രീ പാസായി വന്നവര്ക്ക് ആര്‍ ഈ സി യില്‍ വളരെ കൂടു തല്‍ പേര്ക് പ്രവേശനം കിട്ടി. മാര്ക്കനുസരിച്ചു പ്രവേശനം ആയപ്പോള്‍ പെണ്കുട്ടികളുടെ എണ്ണം ആണ്കുട്ടികളോടോപ്പമോ ചിലപ്പോള്‍ അതില്‍ കൂടുതലും ആയി ചില വര്ഷങ്ങളില്‍. 

ഇങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ മകള്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിനു തുടങ്ങുന്നത്. മെഡിസിന് ശ്രമിക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെ ങ്കിലും അല്പ്പം വാശിക്കാരിയായ അവള്‍ ബയോളജി പഠിക്കാന്‍ താല്പര്യം തീരെ ഇല്ല, എഞ്ചി്ചിനീയരിംഗ് മതി എന്നു നിര്ബന്ധമായി പറഞ്ഞു. അതനുസരിച്ച് 1988 ലെ പ്രവേശന ത്തിനു ആയിരുന്നു അവള്‍ ശ്രമിച്ചത്. പൊതു വേ നല്ല മാര്ക്ക് വാങ്ങി പരീക്ഷകള്‍ പാസായി രുന്ന അവള്ക്ക് മിക്കവാറും ആര്‍ ഈ സി യില്‍ പ്രവേശനം കിട്ടുമെന്ന് ഉറപ്പായിരുന്നു. അതു കൊണ്ടു അവള്‍ കേരള പ്രവേശന പരീക്ഷയ്ക്ക് കാര്യമായി തയ്യാറായില്ല. ഐ ഐ റ്റി എന്ട്ര ന്സിനു ശ്രമിച്ചു എങ്കിലും അന്നും ഇന്നും സംസ്ഥാന പ്രവേശന പരീക്ഷകള്ക്കും ഐ ഐ റ്റി പ്രവേശന പരീക്ഷയുടെയും തയ്യാറെടുപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷെ ഡിസംബര്‍ മാസം ആയപ്പോള്‍ ആര്‍ ഈ സി യിലും പ്രവേശനം കേരള എന്ട്രന്സ് റാങ്ക് അനുസരിച്ചാണെന്ന് തീരുമാനം ആയി. അവള് ക്കു യാതൊരു കൂസലും ഇല്ലായിരുന്നു എങ്കിലും ഞങ്ങള്‍ അല്പം വെപ്രാളപ്പെട്ട് അവളെ യൂണി വേര്സല്‍ കോച്ചിംഗ് കേന്ദ്രത്തില്‍ എന്ട്രന്സ് തയ്യാറെടുപ്പിന് കുറച്ചു മാസം അയച്ചു. ട്യൂഷന് പോകാന്‍ പോലും മടിയായിരുന്ന അവള്‍ ഏതാ യാലും മൂന്നു മാസം വാരാന്ത്യത്തില്‍ രണ്ടു ദിവസം കോഴിക്കോട്ടു കൊച്ചിങ്ങിനു പോയി. 
പ്രി ഡിഗ്രി പരീക്ഷയ്ക്ക് PCM നു 450ല്‍ 448 മാര്ക്കുണ്ടായിട്ടും പ്രവേശന പരീക്ഷയുടെ ഫലം വന്നപ്പോള്‍ അവളുടെ റാങ്ക് 600 നും മുകളില്‍ ആയി. ഐ ഐ റ്റി കിട്ടിയുമില്ല. സംസ്ഥാന പ്രവേശനത്തില്‍ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേ ജില്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചും ആര്‍ ഈ സി യില്‍ സിവില്‍ ബ്രാഞ്ചും കിട്ടി. പൊതുവേ അന്നു സിവില്‍ ബ്രാഞ്ചിനോടു ആള്ക്കാ്ര്ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. എല്ലാവരും ഇലക്ട്രോണി ക്സിന്റെ പുറകെ ആയിരുന്നു. ആര്‍ ഈ സി യില്‍ അവള്ക്കു ഇലക്ട്രോണിക്സ് കിട്ടാന്‍ തീരെ സാദ്ധ്യത ഇല്ലായിരുന്നു. രണ്ടാമത്തെ ആലോട്ട്മെന്റില്‍ ഇലക്ട്രിക്കല്‍ കിട്ടാന്‍ ചെറിയ സാദ്ധ്യത ഉണ്ടായിരുന്നു എങ്കിലും അച്ഛന്റെ ഡിപ്പാര്ട്ടുമെന്റില്‍ പഠിക്കുകയില്ല എന്ന അവളു ടെ വാശിയില്‍ അതിനു ശ്രമിച്ചും ഇല്ല. അതെ സമയം തൃശ്ശൂരില്‍ രണ്ടാമത്തെ ആലോട്ട്മെ ന്റില്‍ അവള്ക്കു ഇലക്ട്രോണിക്സ് കിട്ടാന്‍ നല്ല സാദ്ധ്യത ഉണ്ടായിരുന്നു. പെണ്കു്ട്ടിയല്ലേ , കൂടെ താമസിച്ചു കിട്ടിയത് പഠിക്കട്ടെ എന്ന് തീരുമാ നിച്ചു അവളെ ആര്‍ ഈ സി യില്‍ തന്നെ ചേര് ത്തു . അങ്ങനെ ഞങ്ങളുടെ മകള്‍ ആര്‍ ഈ സി യില്‍ വിദ്യാര്ഥി ആയി. 

മൂന്നു വര്ഷം അവള്‍ ഞങ്ങളുടെ കൂടെ താമ സിച്ചു അമ്മയുണ്ടാക്കിയ ഭക്ഷണവും കഴിച്ചു അച്ഛന്റെ സ്കൂട്ടറിന്റെ പുറകില്‍ ഇരുന്നു എട്ടു മണി ക്ലാസിനു അവസാന നിമിഷം ചാടിക്കയറി യിരുന്നെത്തി പഠിച്ചു, അവസാന വര്ഷം മാത്രം ഞങ്ങള്‍ ക്യാമ്പസ്സില്‍ നിന്ന് നഗരത്തിലേക്ക് വീട് വച്ച് താമസം മാറ്റിയപ്പോള്‍ ഒരു വര്ഷം ആര്‍ ഈ സി ലേഡീസ് ഹോസ്റ്റലിലും താമസിച്ചു പഠിച്ചു. മോശമല്ലാത്ത മാര്ക്ക് വാങ്ങി തന്നെ ബി ടെക് പാസായി. സിവില്‍ ആയതു കൊണ്ടു ക്യാമ്പസ് പ്ലേസ് മെന്റു കിട്ടിയുമില്ല.

ഉന്നത വിദ്യാഭ്യാസത്തിനെങ്കിലും ഐ ഐ റ്റി യില്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു GATE പരീക്ഷ എഴുതിയെങ്കിലും അതും ക്ലിക്കായില്ല. കര്ണാടക ആര്‍ ഈ സി യില്‍ മറൈന്‍ സ്ട്രക്ചെര്സ് ബ്രാഞ്ചില്‍ പ്രവേശനം കിട്ടി ഞങ്ങള്‍ അവളെ അവിടെ ചേര്ത്തു. എന്നാല്‍ അവിടെ രണ്ടു സെമസ്റ്റര്‍ പൂര്ത്തിയാക്കുന്നതി നിടയ്ക്ക് ഞങ്ങള്‍ അറിയാതെ അവള്‍ GATE പരീക്ഷ വീണ്ടും എഴുതി 98.4 percentile score വാങ്ങിഐ ഐ റ്റി യില്‍ ചേരണം എന്നായി. ഞങ്ങള്‍ വീണ്ടും വിഷമത്തിലായി. ഒരു പെണ്കുട്ടി യുടെ പ്രായത്തില്‍ ഒരു വര്ഷം അത്ര കുറഞ്ഞ കാലമല്ലല്ലോ. സൂരത്കലില്‍ ഒരു വര്ഷം കള ഞ്ഞു ഐ ഐ റ്റി യില്‍ ചേ രുന്നതിനോടു ഞങ്ങള്ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു എങ്കിലും അവളുടെ ആഗ്രഹത്തിന് വഴങ്ങി അവള്ക്കു ഐ ഐ റ്റി യില്‍ ഒന്നാമത്തെ ചോയിസ് കിട്ടിയാല്‍ അവിടെ ചേര്ക്കാമെന്നു വാക്ക് കൊടുത്തു. ഐ ഐ ടി ബോംബെയില്‍ GATE സ്കോര്‍ ഇന്റെര്വ്യുവിനു വിളിക്കാന്‍ മാത്രം സഹായിച്ചു. അതുഅഴിഞ്ഞു അവര്‍ നടത്തിയ പ്രവേശന പരീക്ഷയും കഴിഞ്ഞു സ്ട്രക്ച്ചരല്‍ എഞ്ചിനീയറിങ്ങില്‍ 15 ല്‍ 13 ആമതായി അവള്ക്കു സെലക്ഷന്‍ കിട്ടി. അങ്ങനെ ഞങ്ങളുടെ വാക്ക് പാലിച്ചു അവളെ ഐ ഐ റ്റി ബോംബെയില്‍ എം ടെക് സ്ട്രക്ച്ച രല്‍ എഞ്ചിനീയറിങ്ങിനു ചേര്ത്തു. എം ടെക് അവസാന സെമസ്റ്ററില്‍ ക്യാമ്പസ് സെലക്ഷനില്‍ ടാറ്റ കണ്സല്ടന്സിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലിയും കിട്ടി. 

അങ്ങനെ അവളുടെ ആഗ്രഹം അനുസരിച്ച് തന്നെ തന്റെ പ്രൊഫഷനല്‍ ജീവിതം തുടങ്ങി. 
മൂന്നു വര്ഷം TCS ല്‍ ജോലി ചെയ്ത ശേഷം വിവാഹവും കഴിഞ്ഞു വിദേശത്തേക്ക് ഒരവ സരം കിട്ടി H1B വിസയില്‍ അമേരിക്കയിലേക്ക് രണ്ടു പേരും കൂടി പോകുകയും ചെയ്തു.

അവളുടെ 1992 ല്‍ ആര്‍ ഈ സി യില്‍ നിന്ന് പാസായവരുടെ രജത ജുബിലീ സംഗമമാണ് ഇന്ന്. അതിനു എല്ലാ വിധ മംഗളാശംസകളും നേരുന്നു. രണ്ടു മാസം മുമ്പ് ഞങ്ങളുടെ കൂടെ ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോയ അവള്ക്കും കുടുംബത്തിനു വീണ്ടും യാത്ര ചെയ്തു ഇവിടെ എത്തി അതില്‍ പങ്കു കൊള്ളാന്‍ ആഗ്രഹമുണ്ടാ യിരുന്നു എങ്കിലും കഴിഞ്ഞില്ല. അവളുടെ ആശം സകളും സുഹ്രുത്തുക്കളെ അറിയിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും