105 കാലിക്കറ്റ് യൂണിവേര്സിറ്റിയും ആര്‍ ഈ സി യും

കേരളത്തില്‍ 1968 വരെ ഒരു യൂണിവേര്സിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ എല്ലാ കൊളെജുകള്ക്കും കൂടി ഒരേ ഒരു കേരള യൂണി വേര്സിറ്റി, ആര്ട്സ് & സയന്സ് , എഞ്ചിനീയറിംഗ്, മെഡിക്കല്‍ ,ഫാര്മ്സി, ഡെന്റല്‍ , എല്ലാത്തിനും കൂടി ഒന്ന് മാത്രം. രണ്ടാമതുണ്ടായ യൂണിവേര്സി റ്റിയാണ് കാലിക്കറ്റ് യൂണിവേര്സിറ്റി. പ്രധാനമാ യും സീ എച് മുഹമ്മദ്‌ കോയയുടെ ശ്രമഫലമായി ഈ എം എസ് നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായിരു ന്നപ്പോഴാണ് ഈ യൂണിവേര്സിറ്റി പ്രവര്ത്തനം ആരംഭിച്ചത്. 

സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ ആയിരുന്ന പ്രൊഫ. കെ സി ചാക്കോ ആയിരുന്നു കാലിക്കറ്റ് യൂണിവേര്സിറ്റി തുടങ്ങുമ്പോള്‍ സ്പെഷ്യല്‍ ആഫീസരായും പിന്നീട് ആദ്യത്തെ പ്രൊ വൈസ് ചാന്സലരും ആയതു. വളരെ സാത്വികനായ ശ്രീ മുഹമ്മദ്‌ ഗനി ആയിരുന്നു ആദ്യത്തെ വൈസ് ചാന്സലര്‍. 

ഞാന്‍ എഞ്ചിനീയറിംഗ് പാസായതും അതെ വര്ഷം തന്നെ. കേരള യൂണിവേര്സിറ്റിയില്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ എഞ്ചിനീയറിങ്ങിനു പഞ്ച വത്സര കോര്സ്റ ആയിരുന്നു, എസ് എസ് എല്‍ സി കഴിഞ്ഞു ഒരു വര്ഷം പ്രീ യൂണിവേ ര്സിറ്റിക്ക് പഠിക്കണം, അത് കഴിഞ്ഞു പഞ്ച വത്സര കോര്സ. എന്നാല്‍ 1970 ല്‍ എഞ്ചിനീയ റിംഗ് ഡിഗ്രീ നാല് വര്ഷകമായി കുറച്ചു. പ്രീ . യൂണിവേര്സിറ്റിക്ക് പകരം രണ്ടു വര്ഷ പ്രീ ഡിഗ്രി യും നിലവില്‍ വന്നു. പിന്നീടാണ് നാല് വര്ഷം എട്ടു സെമസ്റ്റര്‍ കോര്സായത്. 

കാലിക്കറ്റ് യൂണിവേര്സിറ്റിയില്‍ ആദ്യം മൂന്നു എഞ്ചിനീയറിംഗ് കൊളെജുകളായിരുന്നു ഉണ്ടായി രുന്നത്, കേരള സര്ക്കാ്ര്‍ കൊളെജായ ത്രിശ്ശൂര്‍ എഞ്ചിനീയറിംഗ് കൊളേജു, പാലക്കാട് എന്‍ എസ എസ എഞ്ചിനീയറിംഗ് കോളേജു, പിന്നെ ആര്‍ ഈ സി യും. ഇതില്‍ പരീക്ഷകളുടെ നട ത്തിപ്പിലും പഠന പദ്ധതിയുടെ നിര്മ്മാണത്തിലും എല്ലാം മുന്കയ്യെടുത്തിരുന്നത് ആര്‍ ഈ സി തന്നെ ആയിരുന്നു. ഒന്നാമതായി തൃശ്ശൂര്‍ കോളേ ജിലെ അദ്ധ്യാപകര്‍ ഇടയ്ക്കിടയ്ക്ക് സ്ഥലം മാറി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് കൊണ്ടു കാലിക്കറ്റ് യൂണി വേര്സിറ്റിയുടെ പരീക്ഷാ സമി തിയിലോ സില ബസ് പുനര്നിര്ണയിക്കു ന്നതിനു ള്ള കമ്മറ്റികളില്‍ ഉത്തരവാദിത്വം വഹിക്കുന്നത് കുറവായിരുന്നു. പാലക്കാട് പൊതുവേ ആര്‍ ഈ സി യെപ്പോലെ ഉയര്ന്ന് ബിരുദം നേടിയവരും അന്ന് കുറവ്. അതു കൊണ്ടു മിക്കവാറും കാര്യം മറ്റു രണ്ടു കോളേ ജുകളിലെ ആള്ക്കാര്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെ ങ്കിലും ആര്‍ ഈ സി യുടെ നിയന്ത്രണത്തില്‍ ആയിരുന്നു. പ്രത്യേകിച്ചും ഈ മൂന്നു കോളജുക ളിലെ പരീക്ഷാനടത്തിപ്പ് യൂണിവേര്സിറ്റിക്ക് തികഞ്ഞ തലവേദന ആയിരുന്നതു കൊണ്ട്. എഞ്ചിനീയരിംഗ് ബിരുദത്തിനു പഠിക്കുന്ന ഒന്നോ രണ്ടോ ആയിരം കുട്ടികള്ക്ക് അമ്പതിലധികം പരീക്ഷ പേപ്പരുകള്ക്ക് ചോദ്യ പേപ്പര്‍ ഉണ്ടാക്കു കയും പരീക്ഷകരെ കണ്ടെത്തുകയും എല്ലാം അവിടത്തെ ആഫീസര്‍ മാര്ക്ക് ബുദ്ധിമുട്ടാ യിരുന്നു. ആര്ട്സ് & സയന്സ് കോളേജുകളില്‍ കുറച്ചു കോര്സുകള്‍ ഓരോ കോര്സിനും അയ്യായിരമോ അതിലധികമോ കുട്ടികളും . പോരാഞ്ഞു സെനറ്റിലും സിണ്ടി ക്കെട്ടിലും നിര്ണായക ശക്തിയായ ആര്ട്ട്സ് സയന്സ് വിഷയങ്ങളിലെ അംഗങ്ങള്‍.

അന്നത്തെ പ്രധാന പ്രശ്നം എഞ്ചിനീയറിംഗ് പരീക്ഷകള്‍ കൃത്യ സമയത്ത് നടക്കാത്തത് കൊണ്ടു നാലു വര്ഷ്ത്തെ കോര്സുകള്‍ നാലര വര്ഷവും അതിലധികവും നീണ്ടു പോകുക എന്നതായിരുന്നു. പരീക്ഷ തീയതി തീരുമാനിച്ചു പ്രഖ്യാപിച്ചാല്‍ തന്നെ പാലക്കാട്ടോ ത്രിശ്ശൂരോ ഹോസ്റ്റലില്‍ വെള്ളം ഇല്ല, കുറെ ദിവസം സമരം നടത്തി വിദ്യാര്ഥികള്ക്ക് ക്ലാസ് നഷ്ടപ്പെട്ടുവെന്നു പറഞ്ഞു കുട്ടികള്‍ കോളേജു ബസ്സില്‍ കൂട്ടമായി വന്നു യൂണിവേ ര്സിറ്റി അധികാരികള്ക്ക്ക് മുമ്പില്‍ കുത്തി യിരിപ്പ് സത്യാഗ്രഹം നടത്തി പരീക്ഷ ദിവസം മാറ്റി വെപ്പിക്കുക പതിവായിരുന്നു. ആര്‍ ഈ സി യില്‍ സമരങ്ങളും രാഷ്ട്രീയ ഇടപെടലുകളും വളരെ കുറവായത് കൊണ്ടു കൃത്യമായി ക്ലാസ് കഴിയും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നു പഠിക്കുന്ന കുട്ടികള്ക്ക് പരീക്ഷ കൃത്യ സമയത്ത് നടന്നാല്‍ മാത്രമേ വല്ലപ്പോഴും എങ്കിലും അവരുടെ നാട്ടില്‍ പോകാന്‍ കഴിയു മായിരുന്നുള്ളൂ. അതുകൊണ്ടു ഞങ്ങള്‍ പരീ ക്ഷ കൃത്യസമയത്ത് തന്നെ നടത്താന്‍ വാശി പിടിക്കുമായിരുന്നു.അന്നും ഇന്നും പാസാകുന്ന കുട്ടികളില്‍ മിക്കവര്ക്കും ക്യാമ്പസ് സെലക്ഷ നില് കൂടി നല്ല ജോലി കിട്ടിയിരുന്നത് കൊണ്ടു പരീക്ഷ കൃത്യ സമയത്ത് നടന്നില്ലെങ്കില്‍ അവ ര്ക്ക് കിട്ടിയ ജോലി പോകുമെന്ന സാഹചര്യ വും ഉണ്ടായിരുന്നു. 

മറ്റു രണ്ടു കോളേജിലും കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ മാത്രമേ പഠിക്കാരുള്ളൂ. പൊതുവേ രാഷ്ട്രീയപ്പാര്ട്ടിികളുടെ വാലാട്ടികളായ വിദ്യാ ര്ഥി സംഘടനകള്‍ സമ്മര്ദം ചെലുത്തി കൃത്യ സമയത്തില്‍ ക്ലാസ് തീര്ക്കാതെയും പരീക്ഷ മാറ്റി വപ്പിച്ചും കുട്ടികളുടെ ഭാവി അവ താളത്തി ലാക്കി കൊണ്ടിരുന്നു. അസാമാന്യമായ പ്രകട നോത്സുകതയുള്ള ഏതാനും വിദ്യാര്ഥികള്‍ ഭൂരി പക്ഷമായ നിശബ്ദരായ കുട്ടികളുടെ ഭാവി പോലും നശിപ്പിക്കുകയായിരുന്നു ഇങ്ങനെ. 
പരീക്ഷ മാറ്റിവക്കുന്നത് പതിവായപ്പോള്‍ ഞങ്ങള്‍ മുന്കയ്യെടുത് അടുത്ത സെമസ്റ്റര്‍ ക്ലാസുകള്‍ ഉടനെ തുടങ്ങി പരീക്ഷ സെമസ്റ്റരി നു ഇടയ്ക്ക് നടത്തി എങ്ങനെയെങ്കിലും കോര്‍സ് കാലവിളംബം കൂടാതെ പൂര്ത്തിയാ ക്കാന്‍ ശ്രമിച്ചു , എന്നാലും പല ബാച്ചുകളും ആറു മാസം വരെ താമസിച്ചാണ് കോര്‍സ് പൂര്ത്തിയാക്കിരുന്നത്. 

അതുപോലെ സിലബസ് പുതുക്കുന്നതിലും ഞങ്ങള്‍ നിര്ണായക പങ്കു വഹിച്ചു. ശരിയായ രീതിയില്‍ സിലബസ് പുതുക്കുമ്പോള്‍ ആധുനി ക പ്രവണതകള്‍ ഉള്പ്പെടുത്തി നല്ല നിലവാര മുള്ള പാട്യപദ്ധതി ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇത്തരം സിലബസ് അമേരിക്കയിലെ എം ഐ റ്റി യില്‍ നിന്നും സ്ട്രാന്സ്ഫോര്ഡില്‍ നിനും കോപ്പിയടിച്ചതാണ് എന്ന് പറഞ്ഞു മറ്റുള്ളവര്‍ തടസ്സങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു. ലാബോറട്ടരിയില്‍ മറ്റു രണ്ടു കോളേജില്‍ ചെയ്യാന്‍ കഴിയുന്ന പരീക്ഷണ ങ്ങള്‍ മാത്രമേ ഉള്പ്പെടുത്താന്‍ പറ്റൂ എന്നും അവര്‍ നിര്‍ബ്ന്ധം പിടിച്ചു.. പ്രായോഗിക പരീ ക്ഷയ്ക്ക് പരീക്ഷകരാകാന്‍ മറ്റുള്ള കോളേജു കളില്‍ നിന്ന് ബാഹ്യ പരീക്ഷകന്‍ വരേണ്ടി യിരുന്നത് കൊണ്ടു ഞങ്ങള്ക് ഇതംഗീകരി ക്കാതെ നിവൃത്തി ഇല്ലാതായി. അങ്ങനെ കേന്ദ്ര സര്ക്കാ്രിന്റെ ഗ്രാന്റു നേടി വാങ്ങിയ പല ആധുനിക ഉപകരണങ്ങളും ആര്‍ ഈ സി യില്‍ വിദ്യാര്തികള്ക്ക് പ്രയോജനപ്പെടാതെ തുരുമ്പ് പിടിച്ചു നശിച്ചു പോകും എന്ന ഘട്ടം വരെ ഉണ്ടായി. ഈ സാഹചര്യത്തിലാണ് ആര്‍ ഈ ഇ സി ക്ക് അക്കാഡമിക് സ്വയംഭരണം വേണം എന്ന മുറവിളി ഞങ്ങള്‍ മുഴക്കി യത്. പക്ഷെ അന്നത്തെ കേരള നിയമസഭ പാസാക്കിയ യൂണിവേര്സിറ്റി നിയമത്തില്‍ സ്വയംഭരണ കോളേജുകള്‍ എന്ന തരം കോളെജുകള്‍ ഇല്ലാ യീരുന്നു. ഭരണപരമായ സ്വാതന്ത്ര്യം ഉണ്ടായിരു ന്നു എങ്കിലും അക്കാഡമിക് സ്വയം ഭരണം ഇല്ലാത്തത് കൊണ്ടു ആര്‍ ഈ സി യുടെ വളര്ച്ച 2002 ല് എന്‍ ഐ റ്റി ആകുന്നത്‌ വരെ മുരടിച്ചു നിന്നു. 

ഇതിനിടയില്‍ അഞ്ചു വര്ഷത്തെ എഞ്ചിനീയ റിംഗ് ബിരുദ കോര്‍സ് നാല് വര്ഷമാക്കി, പിന്നീട് അത് എട്ടു സെമസ്റ്റര്‍ ആക്കി , ഇതൊന്നും കൊണ്ടു എഞ്ചിനീയറിംഗ് കോര്സിന്റെ അല കും പിടിയും മാറാതെ തന്നെ നില നിന്നു. വിദ്യാര്ഥി സംഘടനകളുടെ സമ്മര്ദം കൊണ്ടു മുന്‍ സെമസ്റ്ററില്‍ പല വിഷയങ്ങള്‍ തോറ്റവ ര്ക്കും മുമ്പോ ട്ടു പോകാന്‍ കഴിഞ്ഞു. നാല് വര്ഷം കോര്‍സ് പൂര്ത്തിയാക്കി കഴിയുമ്പോള്‍ മുപ്പതും അതിലധി കവും ബാക്ക് പേപ്പറുകള്‍ വരെ എഴുതി എടുക്കാനുള്ളവര്‍ ഉണ്ടായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും