104 :വൈദ്യുത വകുപ്പിലെ ആദ്യ കാല ഗവേഷണ ങ്ങളും വ്യവസായ ബന്ധവും

 പൊതുവേ ആര്‍ ഈ സി യില്‍ ആദ്യകാലത്ത് കാര്യമായ ഗവേഷണം ഒന്നും നടക്കുന്നുണ്ടാ യിരു ന്നില്ല. അദ്ധ്യാപനത്തിനു തന്നെ ആയിരുന്നു മുന്ഗണന. അടുത്ത കാലത്താണ് അദ്ധ്യാപകര്ക്ക് ഗവേഷണത്തില്‍ കൂടുതല്‍ താല്പതര്യവും പ്രസി ദ്ധീകരണങ്ങള്‍ ഉണ്ടാക്കാന്‍ അമിതമായ ആവേ ശവും ഉണ്ടായത്. കാരണം വ്യക്തമാണ്, പ്രൊമോ ഷന് വേണ്ടിയുള്ള വിലയിരുത്തലില്‍ ഗവേഷണ ത്തിനുള്ള സംഭാവനയും പ്രസിദ്ധീകരണങ്ങള്ക്കു ള്ള അമിത പ്രാധാന്യവും ഐ ഐ റ്റി കളിലെ പ്പോലെ എന്‍ ഐ റ്റി കളിലും അദ്ധ്യാപനത്തിന്റെ പ്രാധാന്യം കുറയുന്നതിന് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഐ ഐ റ്റി കളില്‍ നന്നായി പഠിപ്പിക്കുന്നവരേക്കാള്‍ കൂടു തല്‍ ഗവേഷണത്തില്‍ ശ്രദ്ധ പതിപ്പിക്കു ന്നവരും കണ്സല്ട്ടന്സി്യില്‍ പണമുണ്ടാക്കുന്നവരും ആണ് മുന്നിിരയില്‍ എത്തുന്നത് എന്ന് എല്ലാവ ര്ക്കും അറിയാവുന്നതാണ്. ഞാന്‍ പഠിച്ച രണ്ടു ഐ ഐ റ്റി കളിലും സ്ഥിതി വ്യത്യസ്തമായി രുന്നില്ല. ഡോ. വി ജി കെ മൂര്തിയെപ്പോലെയോ പ്രൊഫ. മഹാലാനാബിസിനെപോലെയോ ഏതെ ങ്കിലും അപൂര്വ്വം മാതൃകാ ആദ്ധ്യാപകരെ ചൂണ്ടി കാണിക്കാന്‍ കഴിയുമെങ്കിലും പൊതുവേ അവിടത്തെ അദ്ധ്യാപകര്‍ മറ്റു കോളേജിലെ അദ്ധ്യാപകരെക്കാള്‍ പിന്നോക്കമാണ്, പഠിപ്പിക്കു ന്ന കാര്യത്തില്‍. ഐ ഐ റ്റി കളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ ബുദ്ധിപരമായി വളരെ ഉയര്ന്ന നിലവാരം ഉള്ളവരും അവിടെയുള്ള സൌക ര്യങ്ങള്‍ വിപുലമായത് കൊണ്ടും കുട്ടികള്‍ ഉയര്ന്ന് നിലയില്‍ എത്തുന്നു എന്ന് മാത്രം.

എഴുപതുകളില്‍ ആര്‍ ഈ സി ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ എന്റെ ഓര്മ്മയില്‍ എന്തെങ്കിലും ഗവേഷണ സംബന്ധമായ പ്രവര്ത്തനം ചെയ്തി രുന്നത് റഷ്യയില്‍ നിന്ന് പി എച് ഡി ബിരുദവും ആയി തിരിച്ചെത്തിയ ഡോ. ശ്രീനിവാസന്‍ സാറി ന്റെ അദ്ധ്യക്ഷതയിലായിരുന്നു. പൊതുവേ യൂറോപ്യന്‍ രാജ്യങ്ങളിലെ സാങ്കേതിക സ്ഥാപന ങ്ങളിലെ ഗവേഷണം വ്യവസായ ങ്ങളുടെ സജീവ പ്രശ്നങ്ങള്ക്ക്യ ഉത്തരം നല്കുനന്നതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, റഷ്യയിലെയും ജെര്മ്മനിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ പ്രവര്ത്തനം വ്യ്വവസായങ്ങളുമായി പൂര്ണ സഹകരണ ത്തോടു കൂടിയാണ്. അതുകൊണ്ടു അവിടെ നിന്ന് ഗവേഷണ ബിരുദം നേടി വന്നവര്‍ അങ്ങനെയുള്ള ഗവേഷണം തിരിച്ചു വന്നതിനു ശേഷവും തുടരുന്നതിന് നല്ലൊരു മാതൃക ആയി രുന്നു ഡോ. ശ്രീനിവാസന്‍ സാര്‍. അദ്ദേഹം മികച്ച ഒരദ്ധ്യാപകനും ആയിരുന്നു എന്നത് അപ്പത്തിനു നെയ്‌ കൂടിയതു പോലെയും.

അദ്ദേഹം ആര്‍ ഈ സി യില്‍ ചെയ്തിരുന്ന പ്രധാന ഗവേഷണം തൈരിസ്റ്റര്‍ എന്ന ഇല ക്ട്രോണിക് ഉപകരണം ഉപയോഗിച്ചായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അന്ന് ധാരാളമായി ഉപയോഗിച്ചിരുന്ന ട്രാന്സിസ്റ്റര്രിന്റെ അടുത്ത തലമുറക്കാരനായ വൈദ്യുത ശക്തി യുടെ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാന്‍ കഴി യുന്നതായിരുന്നു തൈരിസ്റ്റര്‍ . സാധാരണ ഒരു ഉപകരണത്തിലേക്ക് വൈദ്യുതി നിയന്ത്രിക്കുന്ന സ്വിച്ചിനു പകരം ഇലക്ട്രോണിക് സ്വിച്ചുകള്‍ ഉപയോഗിച്ച് തുടങ്ങി യിരുന്നു. മൂന്നു ടെര്മിനല്‍ ഉള്ള ട്രാന്സിസ്റ്ററിന് പകരം നാല് ടെര്മിനലുകള്‍ ഉള്ള തൈരിസ്റ്റര്‍ എത്ര മാത്രം ശക്തിയുള്ള ഉപകരണത്തിനും നിയന്ത്രിതമായി വൈദ്യുതി കൊടുക്കുവാന്‍ കഴിയുന്നതായിരുന്നു, മുന്കാ്ല ത്തെ മെര്കൂരി ആര്ക്ക് റെക്ടിഫയരിനു പക രം . ഇതുപയോഗിച്ചുള്ള നിയന്ത്രണ ഉപകരണ ങ്ങളായിരുന്നു ഡോ. ശ്രീനിവാസന്റെ പ്രധാന ഗവേഷണം. സാധാരണ ഫാനിന്റെ വേഗത നിയന്ത്രിക്കാന്‍ പറ്റുന്ന ഒരു ചെറിയ ഫാന്‍ റെഗുലെറ്റര്‍ സാര്‍ ഉണ്ടാക്കിയി രുന്നു, മറ്റു റെഗുലെറ്റര്‍ പോലെ ചൂടാകുകയില്ല, റെഗു ലെറ്റര്രില്‍ കാര്യമായ ഊര്ജ നഷ്ടവും ഉണ്ടാ വുകയില്ല. ഇതായിരുന്നു അതിന്റെ ഗുണം. ചിലവും അത്ര കൂടുതലൊന്നും ആയിരുന്നില്ല. ഇപ്പോഴത്തെ ഇലക്‌ ട്രോണിക് രേഗുലലേറ്റര്‍ ഈ തത്വം ഉപയോഗിച്ചാണ് നിര്മ്മിക്കുന്നത്. 

ഇതേ തത്വം ഉപയോഗിച്ച് അദ്ദേഹം മറ്റു പല നിയന്ത്രണ ഉപകരണങ്ങളും ഉണ്ടാക്കിയിരുന്നു. ഡി സി മോട്ടോറിലെ കമ്മ്യുട്ടെറ്റര്‍ ഒഴിവാക്കാ നും വേഗത നിയന്ത്രിക്കാനും ഉള്ള മാര്ഗം സഹ അദ്ധ്യാപകരായ ശ്രീ തോമസ്‌ ജൊസെഫ് സാറും ( പിന്നീട് ജോലി രാജി വെച്ച് നൈജീരിയ യില്‍ പോയി ) ശ്രീ ഗെര്വാടിസ് സാറും കൂടി ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് ബോംബെയിലെ സെഞ്ച്വറി മില്ല്സില്‍ നിന്നും ഒരു ഗവേഷണ സംബന്ധമായ അന്വേഷണം വന്നത്. 

സെഞ്ച്വറി മില്സില്‍ പരുത്തി വസ്ത്രങ്ങള്‍ നിര്മ്മിക്കുന്ന ഫാക്ടറിയില്‍ ധാരാളം റിലേ സമ്പര്ക്കങ്ങള്‍ ഉപയോഗിച്ച് പരുത്തി നൂലുകള്‍ മുമ്പോട്ടും പിന്നോട്ടും ചുറ്റാനും മറ്റും ഉപയോഗി ച്ചിരുന്നു. പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഇലക്‌ട്രിക് കരണ്ടു നിര്ത്തുമ്പോള്‍ ഉണ്ടാകുന്ന ആര്ക്ക് മൂലം ഈ സമ്പര്ക്കങ്ങളുടെ അനുരക്ഷണം ബുദ്ധിമുട്ടായിരുന്നു. ഇക്കാരണത്താല്‍ ഫാക്ടറി യില്‍ ഉത്പാദനം ഇടയ്ക്ക് തടസ്സപ്പെടുന്നുണ്ടായി രുന്നു. ശ്രീനിവാസന്‍ സാര്‍ ഈ സമ്പര്ക്കങ്ങള്ക്ക് പകരം തൈരിസ്റ്റര്‍ ഉപയോഗിച്ചുള്ള ഒരു സ്ടാര്ട്ടര്‍ മോട്ടോറിന് ഘടിപ്പിച്ചാല്‍ മതി എന്ന് സ്ഥാപിച്ചു. അവരുടെ ആവശ്യ പ്രകാരം ഒരു മോട്ടോറിന് ഇങ്ങനെ ഒരു സ്റാര്റ്റര്‍ ഉണ്ടാക്കി, ഞങ്ങളുടെ ലാബോരട്ടരിയില്‍ കുറെ ദിവസം വിജയകരമായി പ്രവര്ത്തിപ്പിച്ചു. ഈ സാധനം ബോംബെയിലെ സെഞ്ച്വറി മില്ല്സില്‍ സ്ഥാപി ക്കാന്‍ ഡിപ്പാര്ട്ടുമെന്റില്‍ നിന്ന് എന്നെ നിയോ ഗിച്ചു. ഞാന്‍ ഒരു സമ്മര്‍ സ്കൂളിനോ മറ്റോ ബോംബെയില്‍ പോകുന്നുണ്ടായിരുന്നു.

അങ്ങനെ ഞാന്‍ ആദ്യമായി ഒരു വ്യവസായ സ്ഥാപനത്തില്‍ ആര്‍ ഈ സി യില്‍ വികസിപ്പി ച്ചെടുത്ത ഒരു ഉപകരണം അവരുടെ ഒരു ഫാക്ടറിയിലെ ഒരു മോട്ടോറിന് അവര്‍ ഉപയോഗിക്കുന്ന സ്ടാര്ട്ടറിന് പകരം സ്ഥാപിച്ചു പ്രവര്ത്തനം കാണിച്ചു കൊടുത്തു. രാവിലെ ഈ ഫാക്ടറിയില്‍ ചെന്ന് അവരുടെ ടെക്നീഷ്യന്മാ രുടെ സഹായത്തോടെയാണ് ഇത് ചെയ്തത്. തൃപ്തികരമായ പ്രവര്ത്തനം ആണെന്ന് അവര്‍ ഉറപ്പു തന്നു. ഞാന്‍ വിവരം ഡോ. ശ്രീനിവാസന്‍ സാറിനെ അറിയിക്കുകയും ചെയ്തു. അവരുടെ ഫാക്ടറി ഷോപ്പില്‍ നിന്ന് കുട്ടികള്‍ക്ക് ഡ്രസിന് കുറച്ചു തുണിയും വാങ്ങി .

അദ്ധ്യാപന ജോലിയില്‍ പ്രവേശിച്ചിട്ട് ആദ്യമായി ഒരു ഫാക്ടറിയില്‍ അങ്ങനെ ഒരു ഉപകരണം വിജയകരമായി സ്ഥാപിച്ചു തിരിച്ചു പോന്നു. പൊതുവേ നമ്മുടെ കോളേജുകളിലെ അദ്ധ്യാപ കര്ക്ക് വ്യവസായശാലകളുമായി സമ്പര്ക്കം തീരെ ഇല്ല എന്നത് ഖേദകരമാണ് വല്ലപ്പോഴും കുട്ടികളെ ടൂറിനു കൊണ്ടു പോകുമ്പോഴല്ലാതെ. വ്യവസായ ങ്ങളില്‍ ഉണ്ടാകുന്ന ചില പ്രശ്ന ങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു പരിഹാര മാര്ഗം കണ്ടെത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായം ആവശ്യപ്പെടുന്നതു നമ്മുടെ നാട്ടില്‍ വളരെ കുറവാണല്ലോ. പൊതു വേ അക്കാഡമിക് സ്ഥാപനങ്ങളിലെ ഗവേഷ ണങ്ങളോടു വ്യ്വവസായത്തിലെ എഞ്ചിനീയ ര്മാതര്ക്ക് പുച്ഛവും വിദ്യാഭ്യാസ സ്ഥാപന ങ്ങളിലുള്ളവര്‍ തിരിച്ചും അങ്ങനെ തന്നെ ആണല്ലോ. പരസ്പരം സഹായിച്ചു മുന്നോട്ടു പോകേണ്ട ഇവര്‍ പരസ്പര വിശ്വാസവും സഹകരണവും ഇല്ലാതെ പ്രവര്ത്തിക്കുന്നത് കൊണ്ടു ആര്ക്കു നേട്ടം ?

വാവസായിക ഗവേഷണം കാര്യമായ രീതി യില്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. വിദേശത്ത് നിന്ന് വരുന്ന ഉപകരണങ്ങളില്‍ നിന്ന് പകര്ത്തി എടുക്കുന്ന പുനര്‍ എഞ്ചിനീയറിങ്ങില്‍ (Re-engineering) ആണ് കൂടുതല്‍ വ്യവസായ ങ്ങളും ശ്രദ്ധ പതിപിക്കുന്നത് എന്നതാണ് പരക്കെ ഉള്ള ആക്ഷേപം. വ്യവസായ സ്ഥാപന ങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സഹകരിച്ചു പ്രവര്ത്തിക്കണം എന്ന് സെമിനാറുകള്‍ നടത്തു കയും ഘോര ഘോരം പ്രസംഗിക്കുകയും ചെയ്യുന്നവര്‍ പോലും കാര്യം വരുംപോള്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. 

കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ അദ്ധ്യാപകര്ക്ക് സാമ്പത്തിക നഷ്ടം ഇല്ലാതെ മൂന്നു മാസത്തില്‍ കുറയാതെ ഒരു വ്യവസായ ശാലയില്‍ പ്രവര് ത്തി്ച്ചു കാര്യങ്ങള്‍ പഠിക്കാന്‍ ചില പരിശീലന പദ്ധതികള്‍ നിലവിലുണ്ട് എങ്കിലും അപൂര്വ്വം അദ്ധ്യാപകര്‍ മാത്രമേ ഇതുപയോഗിച്ച് കണ്ടി ട്ടുള്ളൂ. എഞ്ചിനീയരിങ്ങിന്റെ പ്രായോഗിക ഉപ യോഗം അറിയാന്‍ വയ്യാത്ത അദ്ധ്യാപകര്‍ പഠിപ്പിച്ചാല്‍ കുട്ടികള്ക്ക് പ്രായോഗിക പരി ജ്ഞാനം കുറവായിരിക്കും. വിദേശ രാജ്യങ്ങളി ല്‍ അദ്ധ്യാപകര്‍ ഇടയ്ക്ക് വ്യവസായങ്ങളിലും അത് പോലെ വ്യവസായങ്ങളിലെ എഞ്ചിനീയര്‍ മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. കാര്യങ്ങള്‍ പഠിച്ചു പരസ്പരം സഹായിക്കുന്നു. ഇതൊക്കെ നമ്മുടെ നാട്ടില്‍ എന്ന് വരുമോ, ആവോ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും