102:കംപ്യുട്ടര്‍ സാക്ഷരതയും അല്പം വരുമാനം ഉണ്ടാക്കലും
എണ്പതുകളുടെ ആദ്യമായിരുന്നു നമ്മുടെ സ്ഥാപനങ്ങളില്‍ കംപ്യുട്ടര്‍ വാങ്ങി ഉപയോ ഗിച്ചു തുടങ്ങിയത്. ആര്‍ ഈ സി യില്‍ 1981 - 82 ലാണ് ആദ്യത്തെ കംപ്യുട്ടര്‍ വാങ്ങുന്നത്. ഹിന്ദുസ്ഥാന്‍ കംപ്യുട്ടെര്സ് ലിമിറ്റെഡ് എന്ന കമ്പനിയുടെ ഒരു ചെറിയ കംപ്യുട്ടര്‍. പണിക്കു തിര (H C L Work horse) എന്ന പേരില്‍ അറിയപ്പെട്ട ഐ ബി എം പി സി ഇനത്തില്‍ ഉള്ളത്. അന്ന് രണ്ടു ലക്ഷത്തോളം രൂപ മുടക്കി ഇല്കട്രിക്കല്‍ വകുപ്പി ലെ ഒന്നാം നിലയില്‍ ഉള്ള ഒരു ചെറിയ ക്ലാസ് മുറി വൃത്തിയാക്കി എ സി സ്ഥാപിച്ചു അവിടെ ആണ് ഇതിന്റെ പ്രവര്ത്തനം തുടങ്ങിയത്.
ഒന്നായിരുന്ന (പിന്നെ മൂന്നായ) അവിഭക്ത ഇലക്‌ട്രിക്കല്‍ വകുപ്പില്‍ ഡോ നീലകണ്ടനും മറ്റും ആയിരുന്നു ഇതിന്റെ പിന്നില്‍ പ്രവര്ത്തി ച്ചത്. ഞാനും ആദ്യം മുതലേ ഇതിന്റെ പ്രവര്തന ത്തിലും പ്രതിഷ്ടാപനതിലും ബന്ധപ്പെട്ടിരുന്നു. ഐ ഐ റ്റി മദ്രാസിലും ദല്ഹിയിലും ഡെഹ്രാ ഡൂണ്ലെ ONGC യിലും ഉള്ള കംപ്യുട്ടര്‍ പരിചയം ആത്മ വിശ്വാസവും വര്ദ്ധിപ്പിച്ചു.
അന്നത്തെ കണക്കനുസരിച്ച് ഭീമമായ തുക മുടക്കി വാങ്ങിയ കമ്പ്യുട്ടറില്‍ നിന്നും അല്പം വരുമാനം ഉണ്ടാക്കാന്‍ എന്ത് ചെയ്യാമെന്നായി. അതനുസരിച്ച് പൊതുജനങ്ങള്ക്കാ യി കംപ്യുട്ടര്‍ ക്ലാസുകള്‍ നടത്താന്‍ ധാരണയായി. പക്ഷെ ഒരു കുഴപ്പം ആര്‍ ഈ സി നഗരത്തില്‍ നിന്ന് വളരെ ദൂരെ ആയതുകൊണ്ട് സായാഹ്ന ക്ലാസു കള്‍ ഇവിടെ വച്ച് നടത്തിയാല്‍ ആളെ കിട്ടുക യില്ല, അതുകൊണ്ടു നഗരത്തില്‍ വച്ച് ക്ലാസും ആര്‍ ഈ സി യില്‍ വാരാന്ത്യത്തില്‍ പ്രായോഗിക പരി്ശീലനവും എന്ന് തീരുമാനിച്ചു. നഗരത്തില്‍ വച്ച് ക്ലാസ് എടുക്കാന്‍ ഏതെങ്കിലും സ്കൂള്‍ കെട്ടിടത്തില്‍ ഒന്നോ രണ്ടോ ക്ലാസ് മുറികള്‍ കിട്ടുമോ എന്ന് നോക്കി. ഭാഗ്യത്തിന് പ്രോവിഡ ന്സ്‍ സ്കൂളിലെ മദര്‍ സൗകര്യം ചെയ്യാമെന്ന് ഏറ്റു. മാനാഞ്ചിറയില്‍ ഉള്ള ബി ഈ എം സ്കൂളു കാര്‍ ആദ്യം തയാറായി ക്ലാസില്‍ വരുന്നവര്ക്ക് സൗകര്യം ആയിരുന്നു എങ്കിലും അവിടെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ക്ലാസ് നടന്നുള്ളൂ. കാരണം മാനാഞ്ചിറ മൈതാനത്തില്‍ നിന്നോ ടൌണ്‍ ഹാളില്‍ നിന്നോ വൈകുന്നേരത്തെ പൊതു സമ്മേളനത്തിലെ പ്രസംഗങ്ങളും കലാ പരിപാടികളും ഞങ്ങളുടെ ക്ലാസ്സിനു ശല്യം ആയി മാറിയത് കൊണ്ടു. സ്കൂള്‍ അധികൃത ര്ക്ക് ചെറിയ ഒരു തുക സംഭാവനയായി നല്കി വന്നു.
ന്യായമായ ഒരു ഫീസ് വാങ്ങിയാണ് കോഴ്സിനു പ്രവേശനം കൊടുത്തത്. കോളേജില്‍ നിന്ന് വൈകുന്നേരം വാഹനം വിട്ടു തന്നു. രാത്രി തിരിച്ചു ക്യാമ്പസ്സില്‍ തിരിച്ചെത്താനും .ചില ദിവസങ്ങളില്‍ രാത്രി പത്തുമണി കഴിഞ്ഞാണ് വീട്ടില്‍ എത്തിയത്, വാഹനം ഇല്ലാത്ത ദിവസങ്ങ ളില്‍. ക്ലാസ് എടുക്കുന്നവര്ക്ക് മണിക്കൂറിനു ഇത്ര എന്ന് വച്ച് പ്രതിഫലവും പ്രായോഗിക ക്ലാസ് എടുക്കുന്നവര്ക്ക് അദ്ധ്യാപകെതര ജീവനക്കാര്ക്കും ചെറിയ പ്രതിഫലം കൊടു ക്കാനും കഴിഞ്ഞു. കോളേജിലെ ഉപകരണ ങ്ങള്‍ ഉപയോഗിച്ചുള്ള കണ്സല്ട്ടന്സിയുടെ അംഗീകൃത രീതിയില്‍ ഫീസായി വാങ്ങിയ സംഖ്യയുടെ 40% ക്ലാസ് എടുത്തവര്ക്കും മറ്റുമായും 60% കോളെജിനു വരുമാനം ആയും നിശ്ചയിച്ചു.
കമ്പ്യുട്ടരിനെപറ്റിയുള്ള പൊതു വിജ്ഞാനത്തോ ടൊപ്പം ആദ്യം ബേസിക്കും കൊബോളും (BASIC , COBOL ) ആണ് പഠിപ്പിച്ചത്. ബേസിക് പഠിപ്പിക്കാന്‍ ആള്ക്കാര്‍ തയ്യാറായെങ്കിലും കൊബോള്‍ പഠിപ്പിക്കാന്‍ തയ്യാരുള്ളവര്‍ കുറവായിരുന്നു. അതിനു ഡോ വെങ്കട രമണി യും ഡോ റോബര്ട്ട് സാമുവേലും ഞാനും മാത്രമേ തയാരായുള്ളൂ. കൊബോള്‍ ഭാഷ ഇങ്ങ്ലീഷ് ഭാഷ പോലെ നീണ്ട നീണ്ട സ്റ്റെയിറ്റ്മെ ന്റുകള്‍ എഴുതി പഠിപ്പിക്കുന്നത് ചിലര്ക്ക് അരോചകമായി തോന്നിയതാവാം കാരണം. അദ്ധ്യാപകനെന്ന നിലയില്‍ എന്തും പഠിച്ചു പഠിപ്പിക്കാന്‍ തയ്യാറായ ഞങ്ങള്‍ ആകെയുള്ള ക്ലാസ് മണിക്കൂര്‍ ഭാഗം വെച്ചു ക്ലാസ് എടുത്തു. പിന്നീട് ഫോര്ത്രാ ന്‍ (FORTRAN) ഭാഷയും പഠിപ്പിച്ചു. വേര്ഡ്പ്രോസേസ്സിംഗ് , ലോറ്റസ് 1-2-3 (Word processing, Lotus 123 ) എന്നീ പ്രത്യേക പാക്കേജുകളും പഠിപ്പിച്ചു.
ചില ബാങ്കുകള്‍ , പ്രത്യേകിച്ചും എസ് ബി ഐ, എസ് ബി റ്റി തുടങ്ങിയവര്‍ ആവശ്യപ്പെട്ടതനുസ രിച്ച് അവരുടെ പ്രത്യേക സിലബസ് പ്രകാരം ഞങ്ങള്‍ ക്ലാസെടുത്തു. കോഴിക്കോട്ടു മാനാഞ്ചിറ ക്ലിയറിംഗ് ഹൌസിലും തിരൂറിലെ ഒരു ബ്രാഞ്ചി ലും ഞങ്ങള്‍ പോയി ക്ലാസ് എടുത്തു. മൂന്നും നാലും ആഴ്ച നീണ്ടുനിന്ന ഇത്തരം ഇരുപതില ധികം ബാച്ചുകള്ക്ക് ഞങ്ങള്‍ ക്ലാസെടുത്തി ട്ടുണ്ട്. . കേരള ഇലക്ട്രിസിറ്റി ബോര്ഡിലെ എഞ്ചിനീയര്മാര്‍ക്ക് രണ്ടോ മൂന്നോ ബാച്ചിനും ഞങ്ങള്‍ കംപ്യുട്ടര്‍ പഠിപ്പിച്ചു കൊടുത്തു. ചീഫ് എഞ്ചിനീയര്‍ ആയിരുന്ന ശ്രീ ദാമോദരന്‍ നായ നാര്‍ അന്ന് ക്ലാസില്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുട രുന്നു.
ചുരുക്കത്തില്‍ ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റി ല്‍ നിന്ന് കണ്സല്ട്ടന്സി വരുമാനം കുറവാ യിരുന്നു എന്ന പരാതി ഇങ്ങനെ ഇരുപത്തഞ്ചി ലധികം കംപ്യുട്ടര്‍ കോഴ്സുകള്‍ നടത്തി ഞങ്ങള്‍ തീര്ത്തു . ചെറുതല്ലാത്ത തുക കോളെജിനു വരുമാനം ആയി കിട്ടി, വൈകുന്നേരം ക്ലാസെടു ക്കുന്നതുല്പ്പെടെ ഇതുമായി സഹകരിച്ച എല്ലാവ ര്ക്കും ചെറുതെങ്കിലും ഒരു അധിക വരുമാനം ഉണ്ടാക്കാനും കഴിഞ്ഞു. എന്നാലും ഇത്തരം പരിപാ ടിയില്‍ സഹകരിക്കാന്‍ ചെറുപ്പക്കാരായ അദ്ധ്യാ പകര്‍ ആരും മുമ്പോട്ട് വന്നില്ല എന്നത് ഖേദപൂര്വ്വം രേഖപ്പെടുത്തട്ടെ. ഏതെങ്കിലും കമ്പ്യൂട്ടര്‍ ബന്ധം പറഞ്ഞു കമ്പ്യൂട്ടര്‍ ഡിപ്പാര്ട്ടു മെന്റിലെ തസ്തികകള്ക്ക് ആവശ്യക്കാര്‍ ഉണ്ടായെങ്കിലും ഇത്തരം സാമൂഹ്യ പ്രതിബദ്ധ തയും സ്ഥാപനത്തിന് വരുമാനം ഉണ്ടാക്കുന്ന തുമായ സംരംഭങ്ങളില്‍ സ്വമേധയാ ഭാഗഭാക്കു കളാകാന്‍, താരതമ്യേന സീനിയര്‍ ആയ ഞങ്ങ ളെപ്പോലെയുള്ള ഏതാനും പേര്‍ മാത്രമേ തയാ റായിരുന്നുള്ളൂ. സ്വന്തം കാര്യം മാത്രം സിന്ദാബാദ് വിളിക്കുന്ന തലമുറ വളര്‍ന്നു വരുകയായിരുന്നു.
പഴയ രീതിയില്‍ രണ്ടു ഫ്ലോപ്പി ഡ്രൈവും ഫ്ലോപ്പിയില്‍ കൂടി ബൂട്ട് ചെയ്യുന്നതും ആയ കമ്പ്യുട്ടറിന്റെ മാതൃക കാണാം ഫോട്ടോയില്‍. HCL ആദ്യകാല കംപ്യുട്ടര്‍ നിര്മ്മാണ കമ്പനി ആയിരുന്നു. 31 വര്ഷത്തെ നല്ല പ്രവര്ത്തന ത്തിന് ശേഷം കമ്പനി HCL Infotech എന്നോ മറ്റോ പേര് മാറ്റിഎന്ന് തോന്നുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ