100 :ആര്‍ ഈ സി ക്വാര്ട്ടര്‍സ അ്ലോട്മെന്ടും എഞ്ചിനീയരിംഗ് യൂണിട്ടുമായി ന്ധപ്പെട്ട ചില പ്രശ്നങ്ങള്ലും


ആര്‍ ഈ സി യില്‍ എഴുപതുകളിലും എണ്പ് തുകളിലും അന്യദേശങ്ങളില്‍ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാര്ക്ക് താമസിക്കാന്‍ ആവശ്യമായത്ര ക്വാര്ട്ടറുകള്‍ ഇല്ലായിരുന്നു. നഗരത്തില്‍ നിന്ന് ഇരുപത്തിരണ്ടു കിലോമീറ്റര്‍ ദൂരത്തിലായത് കൊണ്ടു എന്നും യാത്ര ചെയ്യാനലോട്മെന്‍ ബുദ്ധിമുട്ട് ഉള്ളവര്ക്ക് പുറത്തു താമസിക്കാന്‍ കെട്ടിടങ്ങള്‍ തീരെയില്ല. ആവശ്യക്കാര്‍ കൂടു തലായപ്പോള്‍ ക്വാര്ട്ടരുകള്‍ അലോട്ടു ചെയ്യു ന്നതില്‍ പല പരാതികളും ഉണ്ടായി. ഒന്നാമ തായി ക്വാര്ട്ടര്‍ അനുവദിക്കുന്നതിന് വേണ്ടി യുള്ള മാനദണ്ഡം ജോലിയില്‍ ഉള്ള സീനിയോ രിറ്റി അല്ല, ക്യാമ്പസില്‍ വന്ന സീനിയോറിറ്റി ആണെന്നത് തന്നെ ഒരു പ്രശ്നം. പോരാഞ്ഞു വിവിധ നിലയില്‍ ഉള്ള ജീവനക്കാര്ക്ക് വേണ്ടി ഉണ്ടാക്കിയ വിവിധ ടൈപ്പ് ക്വാര്ട്ടരുകളില്‍ ചിലത് മോശമായ നിര്മ്മാണരീതി കൊണ്ടും കാലപ്പഴക്കം കൊണ്ടും ചോര്ച്ചയും മറ്റും ഉള്ളതായി രുന്നത് കൊണ്ടു, ആള്ക്കാര്‍ പ്രൊമോഷന്‍ കിട്ടിയാലും അവരുടെ ഉയര്ന്ന തസ്തികകള്ക്ക്ര നിശ്ചയിക്കപ്പെട്ട ക്വാര്ട്ടറി ലേക്ക് നീങ്ങാനും വിസമ്മതിച്ചിരുന്നു. 

അദ്ധ്യാപകര്ക്ക് വേണ്ടി നിര്മ്മിച്ച അഞ്ചു തരം A B C D E ക്വാര്ട്ടരുകള്‍ ആയിരുന്നു. A ടൈപ്പ് പ്രിന്സിപ്പാളിനും B പ്രോഫസര്മാര്ക്കും C അസിസ്റ്റന്റ്റ് പ്രോഫസര്മാര്ക്കും D ലെകച്ച രര്മാര്ക്കും E ജൂനിയര്‍ ലെക്ച്ചരര്‍ മാര്ക്കും ആയിരുന്നു. ആദ്യകാലത്ത് നിര്മ്മി ച്ച E ടൈ പ്പും D ടൈപ്പും ആയിരുന്നു ഏറ്റവും കൂടുതല്‍. അന്നു ആര്‍ ഈ സി യിലെ നിര്മ്മാണ ജോലി കള്ക്ക മുഴുവന്‍ മേല്നോട്ടം വഹിച്ചിരുന്നത് കോളേജിലെ എഞ്ചിനീയറിംഗ് യൂനിറ്റ് ആയി രുന്നു. പ്രധാനപ്പെട്ട നിര്മ്മാണജോലികള്ക്ക് ടെണ്ടര്‍ വിളിക്കുക, വാര്ഷിക റിപ്പെയര്‍ ജോലികള്ക്ക് മേല്നോട്ടം വഹിക്കുക എന്നിവ യായിരുന്നു എഞ്ചിനീയറിംഗ് യൂനിറ്റിലെ സിവില്‍ വിഭാഗത്തിന്റെ ജോലി. ഇലക്ട്രിക്കല്‍ വിഭാഗം വീടുകളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട തകരാറുകള്‍ മാറ്റാനും വയറിംഗ് സംബന്ധമായ ജോലികള്ക്ക് മേല്നോട്ടം വഹിക്കുകയും ചെയ്തു വന്നു.

അദ്ധ്യാപകരുടെയും അദ്ധ്യാപകേതരരുടെയും ക്വാര്ട്ടര്‍ അലോട്ട്മെന്റും എഞ്ചിനീയറിംഗ് യൂനിട്ട് തന്നെയാണ് ചെയ്തിരുന്നത്. പക്ഷേ പലപ്പോ ഴും ഇത് തര്ക്കത്തിലും പരാതിയിലും അവ സാനിക്കുക പതിവായിരുന്നു. ഒരിക്കല്‍ എനിക്ക് ക്വാര്ടര്‍ അല്ലോട്ടു ചെയ്തു ഓര്ഡര്‍ കയ്യില്‍ വാങ്ങി വീട്ടിലെത്തി ഭാര്യയുമായി സന്തോഷ വര്ത്താമാനം പങ്കു വെക്കുന്നത്തി നിടയില്‍ ആ അലോട്ട്മെന്റ് മെമ്മോ തിരിച്ചു വാങ്ങിയ അനു ഭവവും എനിക്കുണ്ടായിരുന്നു. ചില സീനിയര്‍ അദ്ധ്യാപകര്‍ എതു കാര്യത്തിലും അനാവശ്യ മായി ഇടപെട്ടു പ്രശ്നം ഉണ്ടാക്കാന്‍ ഒരുമ്പെട്ടിരി ക്കുന്നുണ്ടായിരുന്നു. അവരായിരുന്നു ഇതിന്റെ യൊക്കെ പിന്നില്‍. അലോട്ട് ചെയ്യുന്ന ആള്ക്കാ ര്ക്ക് ഇത് ഒരു നിത്യതല വേദനയായി മാറിയി രുന്നു. 

മറ്റൊരു പ്രശ്നം, അവരവര്ക്ക അര്ഹമായ ക്വാര്ട്ടെര്സ് ഒഴിവാകുമ്പോള്‍ ആള്ക്കാര്‍ അതിലേക്കു മാറുന്നില്ല എന്നതായിരുന്നു. ഉദാഹ രണത്തിന് D ടൈപ്പില്‍ താമസിക്കുന്ന അദ്ധ്യാപ കന്‍ പ്രമോഷന്‍ കിട്ടി അസിസ്സ്ടന്റ്റ് പ്രൊഫസര്‍ ആകുമ്പോള്‍ C ടൈപ്പ് ക്വാരട്ര്‍ ഒഴിവു വന്നാല്‍ അതിലേക്കു മാറാന്‍ ബാധ്യസ്ഥരാണ്. പക്ഷെ ഒരു ക്വാര്ടരില്‍ 10 ലധികം വര്ഷം താമസി ച്ചവര്‍ അവിടെ നിന്ന് പോകാന്‍ വിസമ്മതി ക്കുക പതിവായിരുന്നു. ഇത് മൂലം വാടകയിന ത്തില്‍ കോളെജിനു കിട്ടേണ്ട വരുമാനം കുറഞ്ഞുപോകുന്നു എന്ന് ആഡിറ്റര്മാര്‍ ചൂണ്ടികാണിച്ചപ്പോള്‍ ഇങ്ങനെ ക്വാര്ട്ടര്‍ മാറാത്തവര്‍ ഉയര്ന്ന വാടക കൊടുക്കണം എന്ന് പ്രിസിപ്പാള്‍ ഉത്തരവിറക്കി. സാധാരണ വാടക അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാ നമോ ക്വാര്ത്ടരിന്റെ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റാന്ടെര്ഡ് വാടകയോ ഏതോ കുറവ് അതാണ് കൊടുക്കേണ്ടിയിരുന്നത്. ഇങ്ങനെ അവരവര്‍ക്ക് അര്ഹമായ ക്വാര്ട്ടറില്‍ താമസി ക്കാന്‍ വിസമ്മതിച്ചവര്‍ മേല്പ്പറഞ്ഞവാടകയില്‍ കൂടിയ വാടക ( 10% ലധികം) കൊടുക്കണം എന്നായിരുന്നു പുതിയ നിയമം. ഇത് ചിലര്ക്ക് സാമ്പത്തിക നഷ്ടവും മനോവിഷമവും ഉണ്ടാ ക്കി

ഇതിനിടയില്‍ ക്യാമ്പസ്സില്‍ തീരെ കുറവാ യിരുന്ന B ടൈപ്പ് കുറെ ക്വാര്ട്ടരുകള്‍ ഉണ്ടാ ക്കി. ഇവയുടെ മോശമായ രൂപ കല്പ്പനകൊ ണ്ടോ നിര്മ്മാണം കൊണ്ടോ പൊതുവേ തീരെ താമസ യോഗ്യമായവയായിരുന്നില്ല. അഷ്ടഭുജ ആകൃതിയിലുള്ള മുറികളും അനാവശ്യമായ ഇടനാഴികളും ഇവയെ ക്യാംപസ്സിലെ ഏറ്റവും മോശപ്പെട്ട ക്വാര്ത്ട രുകള്‍ ആയി ഗണിക്കപ്പെട്ടു, പ്രൊ്ഫസര്‍ മാരായവര്‍ അങ്ങോട്ട്‌ താമസം മാറ്റാന്‍ വിസമ്മതിച്ചു. 

ചുരുക്കത്തില്‍ ആര്‍ ഇ സി യില്‍ ക്വാര്ട്ടര്‍ അലോട്ട്മെന്ടു പലര്ക്കും വിഷമങ്ങള്ക്കും സാമ്പത്തിക നഷ്ടത്തിലേക്കും നയിച്ചു ഇതിനെ തിരായി അസോസിയേഷനും മെമ്മോറാണ്ടവു മായി ബോര്ഡ്് മെമ്പര്മാ്രെയും മറ്റും സമീപിച്ചു തുടങ്ങി. ദൈനം ദിന പ്രവര്ത്ത്ന ങ്ങളില്‍ ഇടപെടാന്‍ ബോര്ഡ് അംഗങ്ങള്‍ വിസമ്മതിച്ചു. ഞാന്‍ അസിസ്സ്ടറ്റ് പ്രൊഫസര്‍ ആയപ്പോള്‍ D യില്‍ നിന്നും C ടൈപ്പിലേക്ക് മാറി മെയിന്‍ റോഡില്‍ നിന്ന് കുറേക്കൂടി ദൂര ത്തായിരുന്നത് കൊണ്ടു കുട്ടികള്ക്ക് രാവിലെ സ്കൂള്‍ ബസ്സില്‍ പോകാന്‍ അല്പ്പം കൂടി നേരത്തെ പുറപ്പെടെണ്ടി വന്നു. എനിക്കും രാവിലെയും ഉച്ചയ്ക്കും കുറച്ചു ദൂരം കൂടുതല്‍ നടക്കുക ആവശ്യമായി വന്നു. 

ആര്‍ ഈ സി യിലെ നിര്മ്മാണപ്രവര്ത്തനങ്ങള്‍ ഇപ്പോള്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ (C P W D) യുടെ മേല്നോ്ട്ടത്തിലാണ് നടക്കു ന്നത്. ഫലത്തില്‍ കെട്ടിടങ്ങളുടെ നിര്മ്മാണ ത്തില്‍ കൂടുതല്‍ കാലതാമസവും നിര്മ്മാണ ത്തില്‍ കൂടുതല്‍ മോശമായും വരുന്നു എന്ന് കേള്ക്കുന്നു. കോളേജിലെ എഞ്ചിനീയറിംഗ് യൂനിട്ടു ചെയ്തപ്പോള്‍ അഴിമതി ആരോപണ ങ്ങള്‍ ഉണ്ടായപ്പോഴായിരുന്നു എന്ന് തോന്നുന്നു നിര്മ്മാണം കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ആക്കിയത്. ഇക്കാരണം കൊണ്ടു തന്നെ കുട്ടികള്ക്ക് വേണ്ടി നിര്മ്മിച്ച ഹോസ്ടലുകളും മറ്റും വളരെ വൈകിയാണ് പണി തീരുന്നത്. എഞ്ചിനീയറിംഗ് യൂനിട്ട് ചെയ്തിരുന്നപോള്‍ എത്ര വലിയ കെട്ടിടം ആയാലും ഒന്നൊന്നര കൊല്ലം കൊണ്ടു പണി തീര്ക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും