84 :വീണ്ടും ഇന്ടര്വ്യൂ വും പ്രമോഷനും

ആര്‍ ഈ സി യിലെ അദ്ധ്യാപക ജീവനക്കാ രുടെ പ്രധാന പ്രശ്നം വര്ഷങ്ങളായി ഒരേ തസ്തികയില്‍ ജോലി ചെയ്യേണ്ടി വരുക എന്നതായിരുന്നു. അതു കൊണ്ടു കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മാര്ഗങ്ങള്‍ എന്താണ് എന്നായിരുന്നു പുതിയ പ്രിന്സി് പ്പാലിന്റെ ശ്രമം. പുതിയ ബി ടെക് കോര്സു കള്‍ തുടങ്ങിയപ്പോള്‍ അതാതു ബ്രാഞ്ചില്‍ പുതിയ ഒഴിവുകള്‍ ഉണ്ടായി. ഞങ്ങളുടെ ഇലകട്രി ക്കല്‍ വകുപ്പില്‍ പുതുതായി തുടങ്ങിയ ഇല ക്ട്രോണിക്സ് , കംപ്യുട്ടര്‍ എന്നീ ബി ടെക് കോര്സുകളുടെതായ പ്രൊഫസര്‍ അസി സ്ടന്റ്റ് പ്രൊഫസര്‍ പോസ്റ്റുകള്‍ വന്നു. പക്ഷെ ഇത് കൊണ്ടു ഞങ്ങളുടേത് പോലയുള്ള വലിയ വകുപ്പുകളിലെ പ്രശ്നം തീരുകയില്ല എന്ന് വ്യക്തമായി.

അപ്പോഴാണ്‌ കേന്ദ്ര സര്ക്കാര്‍ നിയമിച്ച ഒരു കമ്മറ്റിയുടെ നിര്ദ്ദേശം നടപ്പിലാക്കാന്‍ ഭരണ സമിതി അംഗീകാരം നല്കിയത്. മദന്‍ കമ്മറ്റി നിര്ദേശങ്ങള്‍ എന്നറിയപ്പെട്ട ഇതനുസരിച്ചു പൊതുവേ വിവിധ തസ്തികകളില്‍ അംഗീകരിക്കപ്പെട്ട ജോലി ഭാരം അനുസരിച്ചു ബി ടെക് കോര്സുകള്ക്ക് ആവശ്യമായ പ്രൊഫസര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ലെക്ച്ചരര്‍ തസ്തികകളുടെ എണ്ണം പുനര്‍നിര്ണയിക്കണമെന്നായിരുന്നു കമ്മറ്റി നിര്ദേശിച്ചത്. അന്നത്തെ പഠനപദ്ധതി അനുസരിച്ച് സുമാര്‍ 15 കുട്ടികളുടെ ഒരു യൂണിറ്റില്‍ ഒരു പ്രൊഫസര്‍ രണ്ടു അസിസ്റ്റന്റ്റ് പ്രൊഫസര്‍ 4 ലെക്ച്ചരര്‍ എന്നി ങ്ങനെ 7 അദ്ധ്യാപകര്‍ വേണം എന്ന് കണക്കാ ക്കപ്പെട്ടു. അപ്പോള്‍ 60 കുട്ടികള്‍ ഉള്ള ഞങ്ങളുടെ ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ 4 പ്രൊഫസര്‍ 8 അസിസ്ടന്റ്റ് പ്രൊഫസര്‍ 16 ലെക്ചറര്‍മാര്‍ ഉണ്ടാവണമെന്നു കണക്കാക്ക പ്പെട്ടു. ഇതിനു പുറമേ എം ടെക് കോര്സിന്റെ ഒരു പ്രഫസറും ഒരു അസിസ്റ്റന്റ് പ്രൊഫസറും. എല്ലാ ഡിപ്പാര്ട്ടുമെന്ടിലും ഇങ്ങനെ പുതിയ തസ്തികകള്‍ ഉണ്ടാക്കി അപേക്ഷകള്‍ ക്ഷണിച്ചു നിയമനം നടത്താന്‍ നടപടികള്‍ തുടങ്ങി.

അങ്ങനെ ഇല്കട്രിക്കല്‍ വകുപ്പില്‍ ഇല്കട്രി ക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്നും ഇല്കട്രോ ണിക്സില്‍ ഒന്നും പുതിയതായി ഉണ്ടായി. ബി ടെക് ഇല്കട്രോണിക്സില്‍ ഒന്നും കമ്പ്യൂട്ടര്‍ സയന്സിുല്‍ ഒന്നും പ്രൊഫസര്‍ പോസ്റ്റ് നേര ത്തെ ഒഴിവുണ്ടായിരുന്നു. ഈ പോസ്റ്റുകള്‍ എല്ലാം പരസ്യപ്പെടുത്തി അപേക്ഷകള്‍ ക്ഷണി ച്ചു. ബി ടെക് ഇലക്ട്രോണിക്സില്‍ ഡോ.വെങ്കട രമണിയും കമ്പ്യുട്ടറില്‍ ഡോ നീലകണ്ടനും ഉറപ്പായിരുന്നു. പക്ഷെ ആ സമയം ഡോ നീലക ണ്ടന്‍ എം ടെക്കിന്റെ പ്രൊഫസര്‍ ആയി പ്രമോ ഷന്‍ വാങ്ങിയിരുന്നു ഡോ ഭര അവധിയില്‍ പോയപ്പോഴുണ്ടായ ലീവ് വെക്കന്സിയില്‍. അതുകൊണ്ടു നീലകണ്ടന്‍ കമ്പ്യൂട്ടര് പ്രൊഫ സര്‍ ആകുമ്പോള്‍ ആ പോസ്റ്റു ഒഴിവാകും അങ്ങനെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ മൂന്നു ബി ടെക് പ്രൊഫസറും ഒരു പി ജി പോസ്റ്റും പരസ്യപ്പെടുത്തി. പി ജി പോസ്റ്റ് ഭരതന്‍ സാര്‍ തിരിച്ചു വരുന്നത് വരെയുള്ള താല്ക്കാലിക പോസ്റ്റ് ആയിരുന്നു. ഏതായാലും ഞാന്‍ ഇലക്ട്രിക്കല്‍ പോസ്റ്റിനും പി ജി പോസ്ടിനും അപേക്ഷിച്ചു. ഇതില്‍ പുതുതായി സൃഷ്ടിച്ച ഇലക്ട്രിക്കലിലെയും ഇലക്ട്രോണിക്സിലെയും ഓരോ പ്രൊഫസര്‍ പോസ്റ്റ്‌ അടുത്ത അദ്ധ്യയനം വര്ഷം തുടക്കത്തില്‍ (ജൂണ്‍ മാസം) മാത്രമേ നികത്തുകയുള്ളൂ എന്നായിരുന്നു തീരുമാനം.
1987 ഏപ്രില്‍ മാസത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു ആഗസ്റ്റ്‌ മാസം ആണ് ഇന്റെര്വ്യു് നടന്നത്. അന്ന് ഭരണസമിതി ചെയര്മാന്‍ ശ്രീ കെ ചന്ദ്രശേഖരന്‍ ആയിരുന്നു , ജനതാ പാര്ട്ടിയെ പ്രതിനിധാനം ചെയ്തുകൊണ്ട്. അന്ന് കാലിക്കറ്റ് യൂനിവെര്സിറ്റി വൈസ് ചാന്സെലര്‍ ശ്രീ . ജയചന്ദ്രന്‍ IAS ഉം ഞങ്ങ ളുടെ ഭരണസമിതിയില്‍ ഉണ്ടായിരുന്നു. ഇന്റെര്വ്യു മിക്കവാറും പൂര്ണമായി തന്നെ നിയന്ത്രിച്ചത് ശ്രീ ജയചന്ദ്രന്‍ ആയിരുന്നു. ചെയര്മാന്‍ തുടക്കത്തില്‍ പേര് മാത്രം ചോദിച്ചു ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ ജയചന്ദ്രനെ ഏല്പ്പിക്കുക യായിരുന്നു. എന്റെ ഊഴം വന്നപ്പോള്‍ പ്രാഥമി കമായ പരിചയപ്പെടുത്തലിനു ശേഷം ഞാന്‍ ഐ ഐ റ്റി യില്‍ ചെയ്ത ഗവേഷണത്തെ പറ്റിയും അതിനു ശേഷം എന്ത് ചെയ്തു എന്നും ചോദിച്ചതിനു തൃപ്തികരമായി മറുപടി പറഞ്ഞു. പി എച് ഡി തീസിസില്‍ നിന്നും അതി നു ശേഷവും ഉള്ള പ്രസിദ്ധീകരണങ്ങള്‍ കാണിച്ചു. ഗവേഷണം അല്ലാതെ നിങ്ങള്‍ ഡിപ്പാര്ട്ടുമെന്റില്‍ എന്ത് ചെയത് എന്നായി അടുത്ത ചോദ്യം. അന്ന് ഞാന്‍ ഐ ഐ റ്റി മദ്രാ സിലെ ഡോ. രാമര്‍ എന്ന പ്രോഫസരോടൊപ്പം ആര്‍ ഈ സി യില്‍ ഒരു പുതിയ ലബോരട്ടരി നെറ്റ്വര്ക്ക് സ്കീം എന്ന പദ്ധതിയില്‍ ഉണ്ടാക്കി യിരുന്നു. അഞ്ചു ലക്ഷം രൂപ ഇതിനു വേണ്ടി കേന്ദ്ര സര്ക്കാരിന്റെ പ്രത്യെക ഗ്രാന്റും ലഭി ച്ചിരുന്നു. ഈ ലാബില്‍ എന്തൊക്കെ ഉപകരണ ങ്ങളാണ് വാങ്ങിയത് എന്നും ചോദിച്ചു. വയോജന വിദ്യാഭ്യാസ പദ്ധതിയിലും സ്കൂള്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയിലും ചെയ്ത ജോലിയെ പ്പറ്റി സംക്ഷിപ്തമായി പറഞ്ഞു. ഞാന്‍ നേരിട്ട് ചെയ്തതായത് കൊണ്ടു എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്കാന്‍ കഴിഞ്ഞു. എന്റെ പ്രത്യേക വിഷയമായ കണ്ട്രോള്‍ സിസ്റ്റംസ് ലാബില്‍ ഞാന്‍ ചെയ്ത ചില പുതിയ പരീ ക്ഷണങ്ങളും വിശദീകരിച്ചു. 25 മിനിട്ടോളം ഇന്ടര്വ്യു നീണ്ടു നിന്നു. എനിക്ക് തികച്ചും തൃപ്തി തോന്നി. ഇത് ഇല്കട്രിക്കല്‍ പ്രൊഫ സര്‍ തസ്തികയിലെക്കായിരു ന്നു. അത് കഴിഞ്ഞു പി ജി പോസ്റ്റിനു ഞാന്‍ അപേക്ഷി ച്ചത് കൊണ്ടു അതിനും ഇന്റര്വ്യു്വിനു വിളിച്ചു. അപ്പോള്‍ വിശദമായ ഇന്റര്വ്യു ഒന്നും ഇല്ലായി രുന്നു, എങ്കിലും ശ്രീ ജയചന്ദ്രന്‍ നിങ്ങള്‍ മുമ്പ് പറയാത്ത എന്തെങ്കിലും പറയാന്‍ ഉണ്ടെ ങ്കില്‍ പറയൂ എന്നായി. ഞാന്‍ പറഞ്ഞു കഴിഞ്ഞ തവണ ഞാന്‍ എന്റെ ഗവേഷണത്തെ പറ്റിയും ഡിപ്പാര്ട്ടുമെന്റില്‍ ചെയ്ത വികസന പ്രവര് ത്തനങ്ങളെ പറ്റിയുമാണ് പറഞ്ഞത്. ഇത് കൂടാതെ ഞാന്‍ കേരള സംസ്ഥാന ഭാഷാ ഇന്സ്റ്റിട്യൂട്ടിനു വേണ്ടി രണ്ടു പുസ്തകം മലയാളത്തില്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അതിന്റെ കോപ്പി അവരേ കാണിച്ചു കൊടുത്തു. ഇന്റര്വ്യു ബോര്ഡിലെ അംഗങ്ങള്‍ അത് വാങ്ങി നോക്കി. മലയാള ത്തില്‍ എഞ്ചിനീയറിംഗ് പഠിപ്പിക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. കേന്ദ്ര സര്ക്കാര്‍ നിര്ദേശം അനുസരിച്ചുണ്ടാക്കിയ പദാവലിയിലെ വാക്കുകള്‍ സംസ്കൃത ബഹുല മായതു കൊണ്ടു ചിലപ്പോള്‍ കൂടുതല്‍ ദുര്ഗ്രഹമാകുന്നു എന്ന് പറഞ്ഞു എന്നാലും കുറച്ചു ബുദ്ധിമുട്ടിയാല്‍ പഠിപ്പിക്കാം , എന്ന് പറഞ്ഞു. ഈ ബുക്ക് എഴുതിയത് അല്പം പണം ഉണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നും പറഞ്ഞു. അവര്ക്ക് സത്യസന്ധമായ എന്റെ അഭിപ്രായം ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഏതായാലും വളരെ തൃപ്തികരമായ ഇന്റര്വ്യു ആയിരുന്നു. എന്നോടു മലയാളത്തില്‍ എഴുതിയ പുസ്തകത്തെപ്പറ്റി ചോദിച്ചു എന്ന് കേട്ട് എന്റെ ഒരു സുഹൃത്ത്‌ അയാള്‍ എഴുതിയ പുസ്തക ങ്ങള്‍ പെട്ടെന്ന് വീട്ടില്‍ പോയി എടുത്തു കൊണ്ടു വന്നു ആദ്യമേ തന്നെ ഇന്ടര്വ്യുവിനു അംഗങ്ങ ളെ കാണിച്ചു ഇതല്ലാതെ വേറെ വല്ലതും ചെയ്തി ട്ടുണ്ടോ എന്ന ചോദ്യം കേട്ട് ഇളിഭ്യനായി എന്ന് പിന്നീട് കേട്ടു. ഒരാളിന് ഗുണമായത് മറ്റൊരാ ളിനു വിപരീത ഫലം ഉണ്ടാക്കി എന്നത് വിരോധാഭാസം ആയി തോന്നാം.
എന്നെക്കാള്‍ സീനിയര്‍ ആയ രണ്ടു പേര്‍ അന്ന് എന്റെ കൂടെ ഇന്ടര്വുവിനു ഉണ്ടാ യിരുന്നു. അവരേ രണ്ടു പേരേയും ഇലക്ട്രി ക്കലില്‍ അപ്പോള്‍ ഉള്ള പോസ്റ്റിലും എന്നെ താല്കാലികമായ പി ജി പ്രൊഫസര്‍ പോസ് റ്റിലും തിരഞ്ഞെടുത്തതായി അടുത്ത ദിവസം അറിഞ്ഞു. ഇലക്ട്രിക്കലില്‍ തിരഞ്ഞെടു ക്കപ്പെട്ടവരുടെ ലിസ്റ്റില്‍ മൂന്നാമാതായും പി ജി പോസ്റ്റില്‍ ഒന്നാമതായും എന്നെ റാങ്ക് ചെയ്തി രുന്നു അത് കൊണ്ടു ജുണില്‍ ഇലക്ട്രിക്ക ലിലെ സ്ഥിരം പ്രൊഫസര്‍ പോസ്റ്റ് വന്നപ്പോള്‍ ഞാന്‍ താല്കാലികമായ പി ജി പോസ്റ്റില്‍ നിന്ന് സ്ഥിരമായ പോസ്റ്റിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ 1987 സെപ്റ്റംബര്‍ മാസം 17 നു ഞാന്‍ പ്രൊഫസറായി. ഒരു പക്ഷെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസര്‍ ആയി ഞാന്‍ ജോലി തുടര്ന്നു.

എന്നാല്‍ എനിക്ക് പ്രൊമോഷന്‍ കിട്ടിയത് സഹിക്കാന്‍ കഴിയാത്ത ഒന്ന് രണ്ടു പേര്‍ ഞങ്ങ ളുടെ ഡിപ്പാര്ട്ടുമെന്റ്ല്‍ ഉണ്ടായിരുന്നു. അതില്‍ ചിലര്‍ ഇന്റെര്വ്യു കഴിഞ്ഞ ദിവസം രാത്രി അനൌദ്യോഗിമായി അവര്ക്കാണ് സെലക്ഷന്‍ കിട്ടിയത് എന്ന് പറഞ്ഞു വീട്ടില്‍ വലിയ ആഘോ ഷം ആയിരുന്നു വെന്നും കേട്ടു. അവസാനം മെമ്മോ കിട്ടിയപ്പോള്‍ അയാള്ക്ക് ‌ കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ സെലക്ഷനില്‍ എന്തോ ‘തരികിട ‘ നടന്നുവെന്നും ഞാന്‍ തെക്കനായത് കൊണ്ടാണെന്നും പ്രിന്സിപ്പാളിന്റെ സ്വന്തം ജാതി ആയതു കൊണ്ടാണെന്നും മറ്റും ക്യാമ്പ സ്സില്‍ പറഞ്ഞു നടന്നു എന്നും കേട്ടു. വര്ഷങ്ങള്‍ കഴിഞ്ഞു പ്രിന്സിപ്പാളിന്റെ മകള്ക്ക് എന്റെ ഒരു ബന്ധുവുമായി വിവാഹ ആലോചന വന്ന പ്പോള്‍ പ്രിന്സിപ്പാള്‍ ചോദിച്ചുവത്രേ , “ഇവന്‍ നായരാണോ” എന്ന് . ഞങ്ങളുടെ അച്ഛന്‍ ആണ്‍മക്കള്ക്കാര്ക്കും വാല് വെക്കാതിരുന്നത് കൊണ്ടു ഞങ്ങളുടെ ജാതി അറിയണമെങ്കില്‍ എസ എസ എല്‍ സി ബുക്ക് നോക്കിയാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. തനിക്കു കിട്ടാ ത്തതു കൊണ്ടു കിട്ടിയവന്റെ പേരില്‍ അപ ഖ്യാതി പറഞ്ഞു നടന്ന എന്റെ സുഹൃത്തിനോട് ഞാന്‍ എന്ത് പറയാന്‍. ആ കക്ഷിക്ക് ഞാന്‍ സ്ഥിരമായ വേക്കന്സിയിലേക്ക് ജുണില്‍ മാറിയപ്പോള്‍ ഒഴിവ് വന്ന താല്ക്കാലിക ഒഴിവിലേക്ക് പ്രമോഷന്‍ കിട്ടി, കുറച്ചു മാസത്തേക്കെങ്കിലും. ഭരതന്‍ സാര്‍ തിരിച്ചു വന്നപ്പോള്‍ അയാള്‍ വീണ്ടും അസിസ്റ്റന്റ് പ്രൊഫസര്‍ ആയി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും