81 :ലൈബ്രറിയിലെ വെല്ലുവിളി ഏറ്റെടുത്തു....പക്ഷെ

ലൈബ്രറിയിലെ ജോലിക്കാര്‍ പ്രധാനമായും രണ്ടു തരമായിരുന്നു. ലൈബ്രറിയുടെ പുസ്ത കങ്ങളും റെഫറന്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ടെക്നിക്കല്‍ സ്റ്റാഫും ക്ലെറിക്കല്‍ ജോലി ചെയ്യന്ന സ്റ്റാഫും. ടെക്നിക്കല്‍ സ്റ്റാഫി ന്റെ ജോലിയില്‍ പെടുന്നത് അദ്ധ്യാപകര്ക്കും വിദ്യാര്ഥികള്ക്കും പുസ്തകം കൊടുക്കുക, തിരിച്ചു കൊണ്ടു വരുമ്പോള്‍ വാങ്ങി വക്കുക, സമയം കഴിഞ്ഞാണെങ്കില്‍ പിഴ കണക്കാക്കി വാങ്ങി രശീത്‌ കൊടുക്കുക, വേണ്ട സമയത്തു ലൈബ്രറി കാര്ഡു് ഉണ്ടാക്കി കൊടുക്കുക, പുതിയ പുസ്തകങ്ങള്‍ ക്ലാസിഫൈ ചെയ്തു റാക്കില്‍ എത്തിക്കുക സ്റ്റാക്ക് റൂമില്‍ പുസ്ത കങ്ങള്‍ യഥാസ്ഥാനത്തു വയ്ക്കുക എന്നി വയായിരുന്നു. ക്ലെറിക്കല്‍ സ്റ്റാഫിന് പുസ്തക ങ്ങളുടെ സ്റ്റോക്ക് രെജിസ്റ്റര്‍ സൂക്ഷിക്കുക, പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ ഉള്ള നടപ ടികള്‍ എടുക്കുക, ബില്ല് പാസാക്കുക എന്നി വയും. സ്വാഭാവികമായും ലൈബ്രറി രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടു മണി വരെ അന്ന് പ്രവര്ത്തിച്ചിരുന്നത് കൊണ്ടു ടെക്നിക്കല്‍ സ്റ്റാഫ് രണ്ടു ഷിഫ്റ്റായി പ്രവര്ത്തിക്കേണ്ടി വന്നു. ക്ലെറിക്കല്‍ സ്റ്റാഫ് സാധാരണ 10 മുതല്‍ അഞ്ചു വരെയും . ലൈബ്രറിയുടെ സുഗമമായ പ്രവര്ത്തനത്തിനും ഉപഭോകതാ ക്കളുടെ സൌകര്യത്തിനും ടെക്നിക്കല്‍ സ്റ്റാഫായിരുന്നു അത്യാ വശ്യം. എണ്ണത്തിലും അവര്‍ തന് ആകേണ്ടിയിരുന്നു കൂടുതല്‍. ഈ രണ്ടു സംഘത്തിലെ യും അംഗങ്ങളുടെ അനുപാതം ശരിയല്ലെങ്കില്‍ സ്വാഭാവികമായും ലൈബ്രറിയുടെ പ്രവര്ത്തന ത്തെ കാര്യമായി ബാധിക്കും എന്ന് ഞാന്‍ മനസിലാക്കി.

ആര്‍ ഈ സി ലൈബ്രറിയുടെ അന്നത്തെ ടെക്നി ക്കല്‍ സ്റ്റാഫിന്റെ നില വളരെ കഷ്ടമായിരുന്നു. ഇത്രയും വലിയ ലൈബ്രറി നടത്തിക്കൊണ്ട് പോകാനാവശ്യമായ ടെക്നിക്കല്‍ സ്റ്റാഫിന് പകരം കുറെയേറെ ക്ലെറിക്കല്‍ സ്റ്റാഫായിരുന്നു അന്ന് അവിടെ ഉണ്ടായിരുനത്. അവര്‍ ടെക്നി ക്കല്‍ സ്റ്റാഫ് ചെയ്യുന്ന പണികള്‍ ഒന്നും ചെയ്യു കയില്ല. പോരാഞ്ഞു പണി ഒന്നും ഇല്ലാതെ ഇരിക്കുന്ന സമയം മറ്റുള്ളവരെ കൊതിയും നുണയും പറഞ്ഞു വഴക്കുണ്ടാക്കിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ഇങ്ങനെ ആവശ്യത്തി ലധികം ക്ലെറിക്കല്‍ സ്റ്റാഫ് ആയതിനു കാരണം പഴയ പ്രിന്സിപ്പാളിന്റെ ഭരണകാലത്ത് ചെയ്തി രുന്ന തെറ്റാണ്. ആര്‍ ഈ സി യില്‍ ഏതെങ്കിലും രീതിയില്‍ ശിക്ഷാര്ഹരായവരും, ഒന്നിനും കൊള്ളാത്തവരും ആയിട്ടുള്ള മിക്കവരെയും ഒരു ശിക്ഷയായി ലൈബ്രറിയിലെക്കായിരുന്നു അയച്ചിരുന്നത് . അങ്ങനെയാണ് ടെക്നിക്കല്‍ സ്റ്റാഫിന്റെ തസ്തികയി ലെല്ലാം ക്ലെറിക്കല്‍ സ്റാഫ് വന്നത്. പോരാഞ്ഞു അന്ന് ലൈബ്രേറി യന്‍ ആയിരുന്ന മാന്യനും അദ്ദേഹവുമായി സഹകരിച്ചു പ്രവര്ത്തിക്കേണ്ട അസിസ്റ്റന്റ് ലൈബ്രേറിയനും ( ഞങ്ങളുടെ ഒരു സഹപ്രവര്‍ ത്തകന്റെ ഭാര്യ) തമ്മില്‍ തീരെ സ്വരച്ചേര്ച്ചയി ല്ലാത്ത അവസ്ഥയും. ഇക്കാരണം കൊണ്ടു ലൈബ്രറിയില്‍ ജോലി ചെയ്യുന്ന ആള്ക്കാര്‍ രണ്ടു സംഘമായി തിരിഞ്ഞു ഒരു കൂട്ടര്‍ ലൈബ്രെരിയന്റെ കീഴിലും ബാക്കിയുള്ളവര്‍ അസിസ്റ്റന്റ്റ് ലൈബ്രെരിയന്റെ കീഴിലും അണി നിരന്നു പരസ്പരം ഒളിപ്പോരു നടക്കുകയായിരു ന്നു. എല്ലാ ദിവസവും ആരെങ്കിലും എന്റെ അടു ത്തു പരാതിയുമായി വന്നു കൊണ്ടിരുന്നു ഒരു സംഘത്തില്‍ ഉള്ളവര്‍ മറു സംഘത്തിലെ ആളിനെ ചൊല്ലി.

ഉദാഹരണത്തിന് ഞാന്‍ ലൈബ്രറിയില്‍ പുസ്തകങ്ങളിലെ പൊടി തട്ടാന് വെണ്ടി വാങ്ങിയ വാക്വം ക്ലീനര്‍ ഒരു ക്ലാസ് 4 ജീവന ക്കാരനെ ഏല്പ്പിച്ചു.ഞാന് തന്നെ ഉപയോഗി ക്കുന്ന രീതിയും കാണിച്ചു കൊടുത്തു. ആള്‍ വളരെ ശുദ്ധനും ശുഭ്ര വസ്ത്ര ധാരിയും ആയിരുന്നു. പട്ടിക ജാതിയില്‍ പെട്ട അയാള്‍ രണ്ടാമത്തെ ഷിഫ്റ്റില്‍ ആകുമ്പോള്‍ കുറേശ്ശെ മദ്യപിച്ചിരുന്നു എന്ന് എന്നാല്‍ അന്ന് വൈകു ന്നേരം ഞാന്‍ ലൈബ്രറിയില്‍ ചെന്നപ്പോള്‍ അയാള്‍ കരഞ്ഞുകൊണ്ടു എന്റെ അടുത്തു വന്നു “സാര്‍ ഞാന്‍ ഇവിടെ 20 വര്ഷ‍മായി ജോലി ചെയ്തിട്ടും എനിക്ക് തൂപ്പുകാരന്റെ പണിയാണല്ലോ ഏല്പിച്ചത് “ എന്ന് പറഞ്ഞു. സാധു ആ മനുഷ്യനെ മറ്റുള്ളവര്‍ കളിയാക്കി വേദനിപ്പി ച്ചതായിരുന്നു ഇതിനു കാരണം .

പല ജോലിക്കാരും അഞ്ചു മണിവരെ ആഫീ സില്‍ ഇരിക്കാതെ 340 നുള്ള കോളേജു ബസ്സില്‍ സ്ഥലം വിടുകയും ചെയ്തിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ നേരത്തെ ഇരുന്ന പ്രൊഫസര്‍ ഇന്‍ ചാര്ജുി ചിലര്‍ക്കൊക്കെ ഇഷ്ടം പോലെ പോകാന്‍ അനുവാദം കൊടു ത്തിരുന്നു എന്നാണു കേട്ടത്. ഇങ്ങനെ സ്ഥിരമായി സ്ഥലം വിട്ടിരുന്ന ഒരു സ്ത്രീയെ ഞാന്‍ താക്കീത് കൊടുത്തു നിര്ത്തി.. ഏതു സമയത്തും ആള്ക്കാ്ര്‍ ചായ കുടിക്കാനും സ്റ്റോറില്‍ പോകാനും ഒക്കെ കറങ്ങി നടക്കുന്നത് കാണാം. ഇത് നിയന്ത്രിക്കേണ്ട ലൈബ്രേറിയന്‍ തന്നെ ഇതൊന്നും പാലിക്കുന്നയാളായിരുന്നില്ല. വേലി തന്നെ വിളവു തിന്നുന്ന ഈ സ്ഥിതി ഒഴിവാ ക്കാന്‍ ഞാന്‍ സ്റ്റാഫിന് ചെറിയ നിയന്ത്രണങ്ങള്‍ ഏര്പെടുത്തി. ആള്ക്കാര്‍ ജോലി സമയത്ത് പുറത്തു പോകുന്നു എങ്കില്‍ എവിടെ എന്തിനു പോകുന്നു, എപ്പോള്‍ പോകുന്നു, എപ്പോള്‍ തിരിച്ചു വന്നു എന്നു രെജിസ്റ്ററില്‍ (movement register) എഴുതി വക്കണമെന്ന് പറഞ്ഞു. അടിയ ന്തിരഘട്ടങ്ങളില്‍ അല്ലാത്തപോള്‍ അവധിക്കു മുന്കൂട്ടി അപേക്ഷിക്കണം, മൂന്നു ദിവസം തുടര്ച്ചയായി താമസിച്ചു വന്നാല്‍ അര ദിവസ ത്തെ കാഷ്വല്‍ അവധി ക്യാന്സല്‍ ചെയ്യുക എന്നിങ്ങനെ ആഫീസ് നിയമങ്ങള്‍ പാലിക്കണ മെന്ന് നിര്ബന്ധിച്ചു. . ഇങ്ങനെയുള്ള നിയന്ത്ര ണങ്ങള്‍ നേരിട്ട് എതിര്ക്കാന്‍ വയ്യാത്തത് കൊണ്ടു ചില ഒളിയമ്പുകള്‍ പ്രയോഗിക്കുക ആയിരുന്നു ഈ പണിയില്ലാ കൂട്ടത്തിന്റെ പണി, പ്രത്യേകിച്ചും മേല്പാറഞ്ഞ പോലെയുള്ള പാവങ്ങ ളെ ഉപയോഗിച്ച്.

വേറൊരു പ്രധാന കാര്യം ആദ്യകാലത്ത് ഞങ്ങ ളുടെ കോളേജില്‍ ഉണ്ടായിരുന്ന ലൈബ്രെറി യന്മാ്ര്‍, മലയാളികല്ലാത്ത മി.സാപ്രെ, മി A L കാശി എന്നിവര്‍ പുസ്തകങ്ങളെ സ്നേഹിക്കു ന്നവരായിരുന്നു. ലൈബ്രറി സ്റ്റാഫിനെയും വേണ്ടരീതിയില്‍ നിയന്ത്രിച്ചു പണി അറിയാത്ത വരെ പണി പഠിപ്പിച്ചു കൊണ്ടു വന്നവരായി രുന്നു. ഇവര്‍ രണ്ടു പേരും വിട്ടുപോയിട്ട് വന്ന പുതിയ ലൈബ്രേറിയന്‍ ഇത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധയില്ലാതെ സ്വന്തം അധികാരം ഉപയോഗിച്ച് ലൈബ്രറി സ്റ്റാഫില്‍ ചിലരെ സ്വന്തം വീട്ടു കാര്യങ്ങള്‍ വരെ ചെയ്യിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്ന് വിശ്വസിക്കുന്ന ആളുമായിരുന്നു. ഇക്കാരണത്താല്‍ സ്റ്റാഫില്‍ പലര്ക്കും അയാളെ പുചഛ്മായിരുന്നു. ലൈബ്രെറിയന്‍ എന്നായിരുന്നു ജോലിയുടെ പേര് എങ്കിലും അയാള്‍ ഒരു പുസ്തകവിരോ ധിയാണോ എന്ന് പോലും എനിക്ക് തോന്നിയി ട്ടുണ്ട് . അയാളുടെ താല്പര്യം പുസ്തകം വാങ്ങു ന്നതിലും അതില്‍ നിന്ന് കിട്ടുന്ന ചെറിയ പ്രതിഫലങ്ങള്‍ വാങ്ങുന്നതിലും ഒക്കെ മാത്രമായിരുന്നു എനിക്ക് തോന്നി.. 

ഇതെല്ലാം ഞാന്‍ ആഴ്ച്ചകളിലൂടെ നിരീക്ഷിച്ചു മനസ്സിലാക്കിയ തായിരുന്നു. ലൈബ്രറിയിലെ ഉപ്ഭോക്താക്കള്ക്ക് മെച്ചപ്പെട്ട സേവനം എങ്ങനെ നല്കാന്‍ കഴിയുമെന്ന് ഞാന്‍ പല ദിവസവും ആലോചിച്ചു എന്റെ ഉറക്കം വരെ നഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെ ഒരു ദിവസം ഞാന്‍ ലൈബ്രറിയില്‍ കോണികള്‍ ചവിട്ടി ഇന്‍ ചാര്ജിറെ മുറിയിലേക്ക് പോകുന്നവഴി തല ചുറ്റി വീഴുകയും ശരീരം വല്ലാതെ വിയര്ത്തു ബോധ രഹിതനാകുകയും ചെയ്തു. പെട്ടെന്നുണ്ടായ ഹൃദയ സംബന്ധമായ അസുഖം ആണെന്ന് ഭയന്ന് മെഡിക്കല്‍ കോളെജിലെ കാര്‍ഡിയോ ളജി ഡോക്ടറെ കണ്ടു വിശദ പരിശോധന നടത്തുകയും ചെയ്തിരുന്നു.


ചുരുക്കത്തില്‍, ഞാന്‍ ഇന്‍ ചാര്ജായി 6 -8 മാസത്തോളം കഴിഞ്ഞു ലൈബ്രറിയിലെ ഗുണഭോക്താക്കള്ക്ക് കിട്ടുന്ന സേവനം മെച്ച പ്പെടുത്താന്‍ വേണ്ടി ഞാന്‍ ചില കാര്യങ്ങള്‍ പ്രിന്സിപ്പാളിനോട് പറഞ്ഞു. അദ്ദേഹം അതെല്ലാം വിശദമായി കാര്യകാരണ സഹിതം എഴുതികൊ ടുക്കാനാവശ്യപ്പെട്ടു. ഞാന്‍ ബുദ്ധിമുട്ടി മൂന്നു പേജു തനിയെ ടൈപ്പ് ചെയ്തു അദ്ദേഹത്തിന് കൊടുത്തു. . പ്രധാനമായും അവിടെ ഒരു അധികാര വികേന്ദ്രീ കരണം ആയിരുന്നു ഞാന്‍ നിര്ദ്ദേശിച്ചത്. ഗുണഭോക്താക്കളുടെ സേവനം അസിസ്റ്റന്റ്റ് ലൈബ്രെരിയന്റെ മേല്നോട്ടത്തിലും ഭരണ പരമായ കാര്യങ്ങള്‍ ലൈബ്രെരിയന്റെ മേല്നോട്ടത്തിലും ആക്കണം എന്നതായിരുന്നു പ്രധാന അഭിപ്രായം. പക്ഷെ ലൈബ്രെരിയനും അസി. ലൈബ്രെരിയനും തമ്മില്‍ ഉണ്ടായിരുന്ന ശീത സമരം കാരണം, മറ്റു ചിലരോട് ചര്ച്ച ചെയ്തശേഷം ആണെന്ന് തോന്നുന്നു ഒന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രിന്സിപ്പാള്‍ ഞാന്‍ എഴുതി കൊടുത്ത കാര്യങ്ങളെപ്പറ്റി അനുകൂല മായോ പ്രതികൂലമായോ ഒന്നും പറഞ്ഞില്ല. എന്തോ കാരണം കൊണ്ടു അദ്ദേഹത്തിന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുള്ളത് പോലെ എനിക്ക് തോന്നി. പല പ്രാവശ്യം ഓര്മ്മിപ്പിച്ചിട്ടും അദ്ദേഹം ഒന്നും പറയാതെ ഇരിക്കുന്നതു കണ്ടു. എന്റെ ഊഹത്തില്‍ കോളേജു ആഫീസില്‍ അക്കൌനട്സ്‌ ആഫീസറായി ഏജീസ്‌ ആഫീസില്‍ നിന്ന് അവധി യില്‍ വന്ന ഒരാള്‍ ലൈബ്രെറിയന്റെ പക്ഷം പിടിച്ചു അയാളുടെ അധികാരം വെട്ടി ചുരുക്കുന്നത് ആശാസ്യമല്ല എന്ന് പ്രിന്സിപ്പാ ളിനെ പറഞ്ഞു ധരിപ്പിച്ചു എന്നാണു മനസ്സിലായത്‌. ചെറിയ ഒരു കമ്മ്യൂണല് സ്വഭാവവും ഇതില്‍ വന്നോ എന്നും എനിക്ക് സംശയം ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഞാന്‍ പ്രിന്സിപാളി നോടു തുറന്നു പറഞ്ഞു “സാര്‍ ഒന്നുകില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളിലെ തെറ്റെന്താണെന്ന് എന്നെ മനസിലാക്കി തരിക അല്ലെങ്കില്‍ എന്നെ ഈ ജോലിയില്‍ നിന്ന് ഒഴിവാക്കുക “ എന്ന്. അദ്ദേഹം രണ്ടാമത്തെ തിരഞ്ഞെടുത്തു. ഞാന്‍ ലൈബ്രറി ഇന്‍ ചാര്ജു സ്ഥാനത്തു നിന്ന് രാജി വെക്കുയും ചെയ്തു.

ഇക്കാര്യത്തില്‍ എനിക്ക് വ്യക്തിപരമായ ഒരു താല്പര്യവും ഇല്ലായിരുന്നു. ലൈബ്രറി ഉപയോഗിക്കുന്നവര്ക്ക് മെച്ചപ്പെട്ട സേവനം കൊടുക്കുക എന്നതല്ലാതെ. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമ്മള്‍ മാത്രം 'ശ്വാനന്റെ വളഞ്ഞ വാല്‍ നേരെ ആക്കാന്‍' ശ്രമിച്ചാല്‍ ; കഴിയില്ല, മുകളില്‍ ഉള്ളവരുടെ സഹകരണം ഇല്ലാതെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും