80 :വെല്ലുവിളിയായി മാറിയ ഒരു ഉത്തരവാദിത്വം – 1
വയോജന വിദ്യാഭ്യാസവും കംപ്യുട്ടര്‍ സാക്ഷരതയും താരതമ്യേന ലളിതമായ ജോലികള്‍ ആയിരുന്നു. രണ്ടിലും ഇടപെടെണ്ടിയിരുന്നത് പ്രശ്നകാരികളുമായിട്ടായിരുന്നില്ല. ഒന്നില്‍ എന്റെ കോളേജിലെ തന്നെ സാമൂഹ്യ പ്രതിബദ്ധ തയുള്ള സീനിയര്‍ വിദ്യാര്ഥി്കളും നാട്ടുകാ രായ പരിശീലനം തേടി വന്ന പാവങ്ങളും. രണ്ടാമത്തേതില്‍ സ്കൂള്‍ ടീച്ചര്മാരും പ്രധാന അദ്ധ്യാപകരും. ഇവരുമായി ഇടപെട്ടു കര്ത്ത വ്യനിര്വഹണത്തിന് വലിയ ബുദ്ധിമുട്ടൊന്നും അനുഭവി ക്കേണ്ടി വന്നില്ല. എന്നാല്‍ ഞാന്‍ അസിസ്സ്ടന്റ്റ് പ്രൊഫസര്‍ ആയി കഴിഞ്ഞു കിട്ടിയ ആദ്യത്തെ ജോലി ശരിക്കും ഒരു വെല്ലുവിളി തന്നെ ആയിരുന്നു. അതില്‍ ഞാന്‍ പരാജയപ്പെട്ടോ വിജയിച്ചോ എന്ന് എന്ന് വഴിയെ മനസ്സിലാവും.
ആര്‍ ഈ സി യിലെ ലൈബ്രറി കേരളത്തിലെ സാങ്കെതിക ലൈബ്രറികളില്‍ ഏറ്റവും മെച്ചപ്പെട്ടതായിരുന്നു അന്നും ഇന്നും. ധാരാളം പുസ്തകങ്ങള്‍, നല്ലൊരു റെഫറന്സ് ശേഖരം , മിക്കവാറും എല്ലാ സമകാലിക സാങ്കേതിക ജേര്ണലുകള്‍ ഇവയെല്ലാം അന്നുണ്ടായിരുന്നു. ഇപ്പോ ഴും അതെ നില തുടരുന്നു എന്നാണു എനിക്ക് തോന്നുന്നത്. 1983 ല്‍ പുതിയ പ്രിന്സിപ്പല്‍ (Dr. SUP) ചാര്ജെ്ടുത്തു കഴിഞ്ഞാണ് വളരെ ക്കാലം ഒഴിവായി കിടന്ന തസ്തികകളിലേക്ക് നിയമനം നടന്നത് എന്ന് മുമ്പ് പറഞ്ഞുവല്ലോ. അക്കൂട്ട ത്തില്‍ എനിക്ക് അസിസ്റ്റന്റ്റ് പ്രൊഫസര്‍ ആയി പ്രൊമോഷന്‍ കിട്ടിയതും അതിന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസ് ഉണ്ടായതും മുമ്പെഴുതിയിരുന്നു. സ്ഥാനക്കയറ്റത്തോടെ പുതിയ ഉത്തരവാദിത്വവും സ്വാഭാവികമാണ ല്ലോ . അങ്ങനെ പ്രൊമോഷന്‍ കിട്ടി അധികം താമസിയാതെ എനിക്ക് ലൈബ്രറിയുടെ പ്രൊഫസര്‍ ഇന്‍ ചാര്ജു എന്ന ഉത്തരവാദിത്വം പ്രിന്സിപ്പാള്‍ ഏല്പ്പി്ച്ചു തന്നു. ശരിക്കും എന്താണ് ഈ ജോലിയില്‍ ചെയ്യാനുള്ളത് എന്ന് എനിക്ക് വ്യക്തമായിരുന്നില്ല. എനിക്ക് മുമ്പ് ചാര്ജായിരുന്ന ആളെ കണ്ടന്വേഷിച്ചതില്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നും അറിയാനും കഴി ഞ്ഞില്ല. പ്രധാനജോലി പഠിപ്പിക്കുക ആയതു കൊണ്ടും അദ്ദേഹം വല്ലപ്പോഴും അവിടെ പോകുമായിരുന്നു എന്ന് മാത്രം പറഞ്ഞു. ഒന്നാം നിലയില്‍ പ്രൊഫസര്‍ ഇന്‍ ചാര്ജിനു ഒരു മുറി ഉണ്ടായിരുന്നു. ഞാന്‍ അവിടെ ചെന്ന് നോക്കിയപ്പോള്‍ ആ മുറിയില്‍ അടുത്ത കാലത്ത് ആരും കയറിയതായി തോന്നി യില്ല. ഏതായാലും ആ മുറി വൃത്തിയാക്കി കോളേജില്‍ ഉള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ 12 30 വരെയും വൈകുന്നേരം 4 മുതല്‍ 5 വരെയും ഞാന്‍ അവിടെ ക്ലാസില്ലെങ്കില്‍ ഇരിക്കും എന്ന് തീരുമാനിച്ചു.
ലൈബ്രറി സേവനം മെച്ചപ്പെടുത്താന്‍ കോളേജില്‍ ആദ്യമായി ഒരു ഫോട്ടോസ്റാറ്റ് മെഷീന്‍ വാങ്ങു ന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി യിരുന്നു. അത് വാങ്ങി പ്രവരത്തന സജ്ജമാക്കുക എന്ന തായിരുന്നു ആദ്യത്തെ പരിപാടി. മിനോള്ട്ട എന്ന ജപ്പാന്‍ കമ്പനിയുടെ മെഷീന്‍ ആണ് വാങ്ങി യത്. അതുവരെ കൂടുതല്‍ കോപ്പി എടുക്കുന്ന തിനു സൈക്ലോസ്റ്റയില്‍ ചെയ്യുകയായിരുന്നു പതിവ്. ഫോട്ടോ കോപ്പിയര്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഞാന്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കി. അന്നത്തെ കടലാസിന്റെയും മെഷീ നില്‍ ഉപയോഗിക്കുന്ന ടോണര്‍ പൊടിയുടെയും വില അനുസരിച്ച് ഒരു പേജു കൊപ്പിയെടുക്കു ന്നതിനു സുമാര്‍ 40 പൈസയോളം ചെലവ് വരുമായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്ക്ക് ഒരുകൊപ്പിയ്ക്ക് 50 പൈസാ വച്ച് അടക്കണ മെന്നും ഔദ്യോഗിക കാര്യങ്ങള്ക്ക് പരമാവധി 15 കോപ്പിയില്‍ കുറവ് മാത്രമേ എടുക്കാവൂ എന്നും അതില്‍ കൂടുതല്‍ വേണമെങ്കില്‍ സൈക്ലോസ്റ്റ യില്‍ ചെയ്തു എടുക്കുകയാണ് വേണ്ടതെന്നും കര്ശ നമായി നിര്ദ്ദേശം കൊടുത്തു.. ഇത് പലര്ക്കും ഇഷ്ടപ്പെട്ടില്ല. ഒരു സീനിയര്‍ പ്രൊഫസര്‍ തന്നെ ചോദ്യപേപ്പരിന്റെ 45 കോപ്പിയ്ക്ക് മൂന്നു പ്രാവ ശ്യം സ്ലിപ്പ് എഴുതി ഉണ്ടാക്കി അയച്ചത് എന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നപ്പോള്‍ ഞാന്‍ നിരസിച്ചു.
മറ്റൊരു കാര്യം ലൈബ്രറി നിയമങ്ങള്‍ പാലിക്കുക, പാലിപ്പി ക്കുക എന്നതായിരുന്നു. അദ്ധ്യാപ കരില്‍ പലരും പുസ്തകം എടുത്താല്‍ വര്ഷങ്ങള്‍ കയ്യില്‍ വച്ചിരുന്നു. ഒരു അദ്ധ്യാപകന് 15 പുസ്തകം വരെ എടുക്കാമായിരുന്നു. ചില പുതിയ പുസ്തക ങ്ങള്‍ കണ്ടാല്‍ ഉടനെ കയ്യില്‍ വാങ്ങിയ അദ്ധ്യാപ കര്‍ ആ പുസ്തകം ഒരിക്കലും മറ്റുള്ളവര്‍ കാണാന്‍ പോലും ഉള്ള അവസരം നിഷേധിക്കുക തന്നെ ഇത് കൊണ്ടു ഉണ്ടായിരുന്നു. അദ്ധ്യാപകര്‍ മാത്രം പുസ്തകം തിരിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന സ്ഥിതി ഞാന്‍ നിര്ത്തിച്ചു.. കോളേജിലെ ലൈബ്രറി നിയമം അനുസരിച്ച് അദ്ധ്യാപകര്ക്കു് 6 മാസമായിരുന്നു സമയ പരിഥി. 6 മാസം കഴി ഞ്ഞു പുസ്തകം തിരിച്ചു കൊണ്ടു വന്നില്ലെങ്കില്‍ വിദ്യര്തികലെപ്പോലെ അദ്ധ്യാപകരും പിഴ കൊടു ക്കണം എന്ന് നോട്ടീസ് ഇട്ടു. ഇതിന്റെ പേരില്‍ ചില അദ്ധ്യാപകര്‍ എന്നെ കാര്യമായി ശകാരിക്കുക വരെ ഉണ്ടായി. കോളെജിനു പണമു ണ്ടാക്കാന്‍ ആണോ നീ ശ്രമിക്കുന്നത് എന്ന്. ഒന്ന് രണ്ടു പേര്‍ മാത്രം എന്നെ അഭിനന്ദിച്ചു . കാരണം അവര്‍ എടുത്ത ചില പുസ്തകങ്ങള്‍ വീട്ടില്‍ അലമാരയില്‍ വച്ച് ചിതല്‍ തിന്നു പോയിട്ട് അതിന്റെ വിലയും പിഴയും കൂട്ടി വലിയ തുക കോളെജി ലേക്ക് അടയ്ക്കേണ്ടി വന്ന ചിലര്‍ എന്നെ അഭിനന്ദിക്കുകയും ചെയ്തു. ലൈബ്രറിയിലെ പുസ്തകം ലൈബ്രറിയിലെ തന്നെ ആണെന്നും സ്വന്തം അല്ല എന്നും ലൈബ്രറി ഉപയോഗിക്കു ന്നവര്‍ ഓര്മ്മിപ്പിക്കണം എന്നതായിരുന്നു എന്റെ ലക്‌ഷ്യം, അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. ഞാന്‍ ഒരിക്കല്‍ പോലും ഫൈന്‍ കൊടുക്കേണ്ടി വന്നും ഇല്ല.
മറ്റൊരു കാര്യം ലൈബ്രറി സ്റ്റാക്ക് റൂമില്‍ ( പുസ്തകം ഷെല്ഫി്ല്‍ അട്ടി വെക്കുന്ന മുറി ) പുസ്തകങ്ങളില്‍ പെട്ടെന്ന് പൊടി പിടിക്കുന്നു , അതെങ്ങനെ ഒഴി വാക്കാം എന്നതായിരുന്നു. അതിനു ഏറ്റവും നല്ല മാര്ഗം ഒരു വാക്വം ക്ലീനര്‍ കൊണ്ടു ഇടയ്ക്ക് ഷെല്ഫിയല്‍ അടിക്കുകയാണ് എന്ന് മനസ്സിലാക്കി അതൊരെണ്ണം വാങ്ങി. അട്ടന്റര്‍ തസ്തികയിലുള്ള ഒന്ന് രണ്ടു പേരെ ഞാന്‍ തന്നെ അതിന്റെ ഉപയോ ഗം കാണിച്ചു കൊടുത്തു ആഴ്ചയിലൊരിക്കല്‍ പൊടി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു.
പുസ്തകം നിശ്ചിത കാലാവധി കഴിഞ്ഞും തിരിച്ചു കൊണ്ടുവ രാത്ത വരില്‍ നിന്നും വാങ്ങിയ ഫൈന്‍ ആയി വലിയ ഒരു തുക ശേഖരിച്ചതുണ്ടായിരുന്നു. അതില്‍ നിന്ന് കുറച്ചു തുക നിര്ദ്ധന വിദ്യാര്ഥികളെ സഹായിക്കാന്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിന്സിപ്പാളില്‍ നിന്ന് വാങ്ങി ലൈബ്രറിയില്‍ സഹായ ജോലി യില്‍ ഏതാനും പാവപെട്ട കുട്ടികളെ മെരിറ്റും രക്ഷിതാക്കളു ടെ വാര്ഷിക വരുമാനവും മാനദണ്ഡമാക്കി തിരഞ്ഞെടുത്തു. ദിവസം ഒരു മണിക്കൂര്‍ വച്ച് മണിക്കൂറിനു 20 രൂപ , മാസം 300 രൂപ വരെ കിട്ടുന്ന രീതിയില്‍ ചില കുട്ടികളെ തിരഞ്ഞെടുത്തു നിയമിച്ചു. ഇതില്‍ ചിലര്‍ കുറെ ദിവസം കഴിഞ്ഞു മറ്റുള്ളവരുടെ കളിയാക്കല്‍ കൊണ്ടും അപകര്ഷതാ ബോധം കൊണ്ടും ജോലിക്ക് വരാതെ ആയി എന്നത് മറ്റൊരു വിരോധാഭാസം . നമ്മുടെ കുട്ടികള്‍ വിദേശത്ത് പോയി പഠിക്കുമ്പോള്‍ ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകാനും വീടുകളില്‍ കുട്ടികളെ നോക്കാനും പോയി മണിക്കൂറിനു അഞ്ചു പത്തും ഡോളര്‍ ഉണ്ടാക്കുന്നത് വായിച്ചിരുന്നു, അവരുടെ രക്ഷിതാക്കള്ക്ക് സഹായമായി ഈ പണം ഉപയോഗിക്കാനും അവര്ക്ക് കഴിഞ്ഞിരുന്നു. ചെയ്യുന്ന ജോലിയുടെ മഹത്വം മനസിലാക്കാന്‍ ഇന്നും നമ്മുടെ ആള്ക്കാര്‍ ശ്രമിക്കാറില്ലല്ലോ.
പ്രധാന വെല്ലുവിളി ഇതൊന്നും ആയിരുന്നില്ല. അതിന്റെ പ്പറ്റി അടുത്ത ലക്കത്തില്‍
.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ