79 : വയോജന വിദ്യാഭ്യാസവും കംപ്യുട്ടര്‍ സാക്ഷരതാ പദ്ധതിയും
ആര്‍ ഈ സി യില്‍ പഠിപ്പിച്ചു കൊണ്ടു മാത്രം സമയം കഴിക്കുന്നവരും പൊതുകാര്യങ്ങളില്‍ അവരവര്‍ക്കാവുന്നത് ചെയ്യാന്‍ തയാരുള്ളവരും ആയ ധാരാളം അദ്ധ്യാപകര്‍ ഉണ്ടായിരുന്നു. ടൈം ടേബിള്‍ അനുസരിച്ചുള്ള ക്ലാസ് എടുക്കുകയാണ് ഏറ്റവും പ്രധാന കര്തവ്യം എങ്കിലും ഡിപാ്ര്ടുമെന്റിനു അകത്തും കോളേജില്‍ പൊതുവെയും പുറത്തും പല ഉത്തരവാദിത്വവും വഹി ക്കേണ്ടി വരാറുണ്ടായിരിരുന്നു. പ്രത്യേകിച്ചും “പറ്റില്ല” എന്ന് പെട്ടെന്ന് പറയാന്‍ കഴിയാത്തവര്ക്ക്. ഇതില്‍ പെടുന്ന ചില ജോലികളാണ് ഹോസ്റ്റല്‍ വാര്ഡന്‍, വിവിധ ക്ലബ്ബുകളുടെ സ്റ്റാഫ് ഇന്‍ ചാര്ജുു , ചില സെക്ഷനുകളുടെ ഉപദേശക സ്ഥാനം എന്നിവ. ക്ലബ്ബുകളുടെ കൂട്ടത്തില്‍ ഫൈന്‍ ആര്ട്സ് ക്ലബ്, റേഡിയോ ക്ലബ്, ഇന്ടസ്ട്രി & പ്ലാനിംഗ് ഫോറം, ലിറ്റററി & ഡിബെയ്റ്റിംഗ് ക്ലബ് എന്നിങ്ങനെ കുട്ടികളുടെ വ്യക്തിത്വവികാസത്തിനും നേത്രുത്വപാടവം വളര്ത്താനും ഉതകുന്ന പലതും. പഠന സമയം കഴിഞ്ഞായിരുന്നു കുട്ടികള്‍ ഇതൊക്കെ ചെയ്തിരുന്നത്. ഓരോ വിഷയത്തിലും താല്‍പര്യമുള്ള കുട്ടികള്‍ ഈ അവസരങ്ങള്‍ ഉപയോഗിച്ച് അവരുടെ വ്യക്തിത്വം നന്നാക്കി എടുക്കുന്നു. ഭൂരിപക്ഷം കുട്ടികളും ഹോസ് റ്റലില്‍ താമസിക്കുന്നവരായത് കൊണ്ടു ഇത്തരം ജോലികള്ക്ക് കൃത്യ സമയം പറയാറില്ല. സ്റ്റാഫ് ഇന്‍ ചാര്ജു ഇല്ലെങ്കിലും സീനിയര്‍ കുട്ടികള്‍ ഉത്തരവാദിത്വം ഏറ്റെടു ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ലൈബ്രറി, സ്പോര്ട്ട്സ് , ട്രാന്സ്പോ്ര്ട്ട്, മുതലായവയ്ക്ക് ഒരു പ്രൊഫസരോ അസിസ്റ്റന്റ് പ്രോഫസരെയോ ഉപദേശകനായി വയ്ക്കാരുണ്ട് . ഇവര്ക്ക് കുട്ടി കളുമായല്ല, അതാതു സെക്ഷനിലെ അദ്ധ്യാപകേ തര ജീവനക്കാരുമായാണ് ഇടപെടെണ്ടിയിരു ന്നത്. ഇതിനെല്ലാമുപരി കേന്ദ്ര സര്ക്കാരിന്റെ പല പൊതുജനക്ഷേമ പദ്ധതികളും ആര്‍ ഈ സി കേന്ദ്രമായി നടത്തിവന്നിരുന്നു.
ഞാന്‍ ലെക്ച്ചരര്‍ ആയിരുന്നപ്പോള്‍ എനിക്ക് കിട്ടി യ, അല്ലെങ്കില്‍ ഏറ്റെടുത്ത ആദ്യത്തെ ജോലി ദേശീയ വയോജന വിദ്യാഭ്യാസ പദ്ധതി യില്‍ (National Adult Education Programme – NAEP ) പെട്ട സാങ്കേതിക കോളേജുകളിലെ പ്രത്യേക പരിപാടി ആയിരുന്നു. ഇതിന്റെ കീഴില്‍ ചുറ്റുമുള്ള ഗ്രാമങ്ങളിലെ 6, 8,10 എന്നീ ക്ലാസുകളില്‍ നിന്ന് സ്കൂള്‍ പഠനം നിര്ത്തി പല തൊഴിലും ചെയ്യുന്ന ചെറുപ്പക്കാര്ക്ക് എന്തെങ്കിലും പ്രത്യേക തൊഴില്‍ പരിചയ പ്പെടുത്തുക ആയിരുന്നു. ആര്‍ ഈ സി യില്‍ ഇലക്ട്രിക്കല്‍ വയരിങ്ങും പ്ലംബിങ്ങും മറ്റുമാണ് പഠിപ്പിച്ചിരുന്നത്. ഒരു ബാച്ചില്‍ 30 പേരെ വരെ സാധാരണ ദിവസം ആണെങ്കില്‍ സായാഹ്ന ക്ലാസുകളിലോ , ശനി ഞായര്‍ ദിവസങ്ങള്‍ പകല്‍ സമയത്തോ ആയിരുന്നു ക്ലാസുകള്‍ എടുത്തിരുന്നത്. അവസാന വര്ഷ ത്തിലോ അതിനു തൊട്ടു പിന്നില്‍ പഠിക്കുന്ന കുട്ടികള്‍ ആണ് ക്ലാസ് എടുത്തിരുന്നത്. ആര്‍ ഈ സി യില്‍ അന്ന് ലക്ഷ ദ്വീപില്‍ നിന്ന് വന്നു പഠിച്ചിരുന്ന ഒന്ന് രണ്ടു കുട്ടികള്‍ ഇതിനു സന്നദ്ധരായിരുന്നു. റഫീക്ക് എന്നും ആലികോയ എന്നും പെരുള്ളവരേ ഓര്മ്മ വരുന്നു. ഇവരെപ്പോലെ സാമൂഹ്യ പ്രതിബദ്ധത ഉണ്ടായിരുന്ന ശ്രീ കരുണാകരന്, വാമദെവന്, മനോജ് എന്നിവരും ഈ ഉദ്യമ്ത്തില് എന്നെ സഹായിച്ചിരുന്ന കാര്യം നന്ദി പൂര്വം സ്മരിക്കുന്നു.. അവര്ക്ക് ചെറിയ ചായക്കാശു മാത്രം കൊടുക്കാനും എല്ലാവര്ക്കും ഉപയോഗിക്കാ നുള്ള വയറിംഗ് പ്ലംബിംഗ് ഉപകരണങ്ങള് വാങ്ങാനും പദ്ധതിയില്‍ പണം കിട്ടിയിരുന്നു. കോഴിക്കോട് യൂനീവെര്സിറ്റിയില് നിന്നാ യിരുന്നു പണം നല്കിയിരുന്നതും , ആഡി റ്റു ചെയ്ത കണക്കു സമര്പ്പിക്കെണ്ടതും. അവിടെ തന്നെ. രണ്ടു വര്ഷം ഞാന്‍ ഇതിന്റെ സംഘാടകനായി പ്രവര്ത്തിച്ചു. സാമ്പത്തിക മായി ഗുണം ഒന്നുമി ല്ലെങ്കിലും ഒരു സാമൂഹ്യ സേവനം എന്ന രീതി യില്‍ ഇത് സന്തോഷകര മായിരുന്നു. ചില ദിവസം വീട്ടില്‍ എത്തുമ്പോള്‍ വൈകും എന്നതൊഴിച്ചാല്‍ വേറെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. സാധനങ്ങള്‍ വാങ്ങിയതിന്റെയും കുട്ടികള്ക്ക് കൊടുത്തതി ന്റെയും എല്ലാം രശീതി സൂക്ഷിച്ചു വച്ച് വര്ഷാ്വ സാനം കണക്കൊപ്പിക്കുക എന്നത് മാത്രമാ യിരുന്നു വിഷമം ഉള്ളത്. NAEP യില്‍ നിന്ന് ഞാന്‍ ഒഴിവായത് മദിരാശിയില്‍ പഠിക്കാന്‍ പോയപ്പോഴായിരുന്നു.
പിന്നീട് ഞാന്‍ ഏറ്റെടുത്ത മറ്റൊരു സാമൂഹ്യ പ്രവര്ത്തനം കംപ്യുട്ടര്‍ സാക്ഷരത സ്കൂളു കളില്‍ (Computer Literacy in Schools – CLASS) എന്ന കേന്ദ്ര സര്ക്കാരിന്റെ നിയന്ത്രണത്തില്‍ തുടങ്ങിയ പദ്ധതിയായിരുന്നു. ഇതിനു വേണ്ടി മലബാര്‍ മേഖലയിലെ കേരള സര്ക്കാര്‍ തിരഞ്ഞെടുത്ത 6 സ്കൂളുകളില്‍ അന്നത്തെ ബി ബി സി മൈക്രോ എന്ന കമ്പ്യൂട്ടര്‍ 6 എണ്ണം വീതം കൊടുക്കും. അത് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്ക്ക് ആര്‍ ഈ സി യില്‍ വച്ച് പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. അന്ന് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകള്‍ എല്ലാം സര്ക്കാര്‍ സ്കൂളുകള്‍ ആയിരുന്നു. കോഴിക്കോട് നഗരത്തിലെ തന്നെ ഗവ ഗണപത് സ്കൂള്‍, ഗവ. അച്യുതന്‍ ഗേള്സ് സ്കൂള്‍ , മോഡല്‍ സ്കൂള്‍, ഗവ. നടക്കാവ് ഗേള്സ് സ്കൂള്‍ , മാവൂര്‍ ഗവ. .സ്കൂള്‍, ആര്‍ ഈ സി ഗവ. സ്കൂള്‍ , എന്നിവയായിരുന്നു. നമ്മുടെ സര്ക്കാര്‍ സ്കൂളു കളിലെ സ്ഥിതി അന്ന് വളരെ ശോചനീയ മായിരുന്നു. അദ്ധ്യാപകര്‍ ചിലര്‍ താല്പര്യം കാണിച്ചു എങ്കിലും സ്കൂളില്‍ പൊടി ശല്യമില്ലാത്ത പൂട്ടുള്ള ഒരു കംപ്യുട്ടര്‍ മുറി ഉണ്ടാക്കുകയായിരുന്നു ഏറ്റവും ശ്രമകരം. അതിനു പണം ഇല്ല, സ്ഥലം ഇല്ല എന്ന പതിവ് പരിദേവനം കേട്ട് ചില രക്ഷാകര്ത്തു സമിതി കളുടെ സഹായത്തോടെ മുറി ശരിയാക്കി എടുത്തു. അത് കഴിഞ്ഞതിനു ശേഷമേ കമ്പ്യൂട്ടര്‍ കൊടുക്കാന്‍ പാടുള്ളൂ. എന്നതായി രുന്നു നിബന്ധന. ഏതായാലും 6 സ്കൂളിലും കമ്പ്യൂടര് ലാബുണ്ടാക്കി കമ്പ്യൂട്ടര്‍ കൊടുത്തു, ഓരോ സ്കൂളില്‍ നിന്നും മൂന്നു ടീച്ചര്മാര്ക്ക് പരിശീലനവും കൊടുത്തു. ഏതെങ്കിലും കംപ്യുട്ടര്‍ കേടുവന്നാല്‍ മാറ്റി കൊടുക്കാന്‍ ആര്‍ ഈ സി യില്‍ 6-7 കംപുട്ടരു കള്‍ തന്നിരുന്നു. അന്നു കിട്ടാവുന്ന നല്ലൊരു മൈക്രോ കമ്പ്യൂട്ടര്‍ ആയിരുന്നു BBC മൈക്രോ. . കബ് (Cub ) എന്നപേരില്‍ ഉള്ള നല്ല ഒന്നാം തരം കളര്‍ മോനിട്ടരും . BBC ബേസിക് ഭാഷ ഉപയോഗിച്ച് ചെറിയ രീതിയില്‍ കുട്ടികളെ കൊണ്ടു പ്രോഗ്രാം ചെയ്യിക്കാനും കഴിഞ്ഞു. രസകരമായ ചില പ്രോഗ്രാമില്‍ കൂടിയുള്ള കളികളും സാധ്യമായി രുന്നു. വര്ഷാവര്ഷം ചിലവിനുള്ള പണം കേന്ദ്ര സര്ക്കാ്രില്‍ നിന്ന് കിട്ടിയിരുന്നു. അദ്ധ്യാപ കരുടെ പരിശീലന കാലത്തെ യാത്രാ ബത്തയും ഭക്ഷണ ചിലവും ഇതില്‍ നിന്ന് വഹിക്കാമായി രുന്നു. ഇതും മൂന്നു നാല് വര്ഷം ഞാന്‍ കൊണ്ടു നടന്നു, ചില സ്കൂളുക ളില്‍ അദ്ധ്യാപകര്‍ ആത്മാര്ത്ഥമായി താല്പര്യം കാണിച്ചത് കൊണ്ടു നന്നായി നടന്നു. എന്റെ ഓര്മ്മയില്‍ മോഡല്‍ സ്കൂളിലും നടക്കാവ് ഗേള്സ് സ്കൂളിലും അന്ന് നന്നായി കുട്ടികള്ക്ക് കംപ്യുട്ടര്‍ പരിശീലനം കൊടുത്തിരുന്നു. കൂട്ടത്തില്‍ തീരെ താല്പര്യം ഇല്ലാത്ത ഒരു സ്കൂള്‍ ഒരു കുന്നിന്റെ മുകളില്‍ എത്തിപ്പെടാന്‍ പോലും ബുദ്ധിമുട്ടുള്ള മാവൂര്‍ ഗവ. സ്കൂള്‍ മാത്രമായിരുന്നു. അവിടെ എല്ലാ കാര്യവും വളരെ വിഷമത്തിലായിരുന്നു . ഞാന്‍ ഡല്ഹി്യില്‍ പഠിക്കാന്‍ പോയപ്പോഴാണ് ഈ പദ്ധതിയില്‍ നിന്ന് ഒഴിവായതു.
ഈ രണ്ടു പദ്ധതികളും നാട്ടുകാര്ക്കും കുട്ടികള്ക്കും വളരെ പ്രയോജനം ഉള്ളതായിരുന്നു, പക്ഷെ മറ്റു പല കേന്ദ്ര സര്ക്കാര്‍ പദ്ധതികളുടെ ഗതി തന്നെ ഇവയ്ക്കും ഉണ്ടായി. CLASS പദ്ധതിക്ക് വേണ്ട കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചിരുന്ന ഫാക്ടറി ചാണ്ടീഗരില്‍ തീ പിടിച്ചു നശിച്ചതോടു കൂടി ആയിരുന്നു ആ പദ്ധതി നിന്ന് പോയത് എന്നും കേട്ടു. ബാക്കി വന്ന നല്ലതും തകരാരിലായതുമായ കംപുട്ടരുകള്‍ എന്ത് ചെയ്തു എന്ന് പോലും എനിക്കറിയാന്‍ വയ്യ. ഭാഗ്യത്തിന് ഞാന്‍ പെന്ഷനായി പിരിയുന്ന കാലത്ത് ഇതിനെപ്പറ്റി ചോദ്യം ഒന്നും ഉണ്ടായില്ല എന്നത് മാത്രം സമാധാ നമായി. കാരണം എന്റെ വ്യക്തിപരമായ ഉത്തര വാദിത്വത്തില്‍ ആയിരുന്നു കോളേജില്‍ കമ്പ്യൂട്ടര്‍ തന്നിരുന്നത്. ഡല്ഹിയില് ഇതിനു വെണ്ടി എനിക്കു പരിശീലനവും കിട്ടിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ