78 :മറ്റൊരു സുഹൃത്ത്‌ - ഡോ. നീലകണ്ഠന്‍ടെ ഓര്മ്മകള്‍

 ഞാന്‍ ആര്‍ ഈ സി യില്‍ ചേര്ന്ന നാള്‍ മുതല്‍ എന്നെ പ്രത്യക്ഷമായും പരോക്ഷമായും സഹായി ച്ചിട്ടുള്ള ചില വ്യക്തികളെ ഞാന്‍ മുമ്പ് പരിച യപ്പെടുത്തുകയുണ്ടായി . എന്നാല്‍ ഞാന്‍ ആര്‍ ഈ സി യില്‍ ചേര്ന്ന് ആദ്യത്തെ ആഴ്ചയില്‍ തന്നെ ആസ്ട്രെലി യായില് ഉപരിപഠനത്തിനു പോയി ഉന്നത ബിരുദവുമായി തിരിച്ചു വന്നശേഷം കാര്യ മായി പരിചയപ്പെട്ട ഡോ എം എന്‍. നീലകണ്ഠനെ പ്പറ്റി ഏതാനും വാക്കുകള്‍.
എം എന്‍ നീലകണ്ഠനെ ഞങ്ങള്‍ എം എന്‍ എന്‍ എന്നായിരുന്നു വിളിച്ചിരുന്നത്‌. മുമ്പ് ഞാന്‍ എഴു തിയിട്ടുള്ള വെങ്കടരമണി യെപ്പോലെ തന്നെ എന്നെ പല രീതിയില്‍ സഹായിച്ചിട്ടുള്ള ഉപദേശങ്ങള്‍ തന്നിട്ടള്ള ആളായിരുന്നു അദ്ദേഹം. ബരോഡാ യൂനീവെര്സിറ്റിയില് നിന്നായിരുന്ന അദ്ദേഹ ത്തിന്റെ ബിരുദാ നന്തര ബിരുദം. വിഷയം എന്റെയും പോലെ കണ്ട്രോള്‍ സിസ്റ്റം തന്നെ. എഞ്ചിനീയറിംഗ് ബിരുദം തിരുവ നന്തപുരത്തു നിന്ന് കേരള യുനിവേര് സി്റ്റിയില്‍ നിന്നും. വളരെ ശാന്ത സ്വഭാവിയും സ്നേഹ സമ്പന്നനുമായിരുന്ന ഒരു മാതൃകാ നമ്പൂതിരി ആയിരുന്ന സാത്വികനായ എം എന്‍ എന്. തറവാട് വൈക്കത്തിനടുത്തു കടുത്തുരു ത്തിയില്‍ ആയിരുന്നു വീടു. അവിടെയുള്ള അത്യപൂര്‍വം ആയ ആദിത്യ ക്ഷേത്രത്തിലെ പരമ്പരാഗതമായ പൂജാരികളായിരുന്നു മരങ്ങാട്ടു ഇല്ലത്തിലെ പുരുഷ സന്തതികള്‍. ചിലപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ ഇക്കാരണത്താല്‍ തിരുമേനി എന്നും വിളിക്കുമായിരുന്നു. (ക്ഷേത്രത്തിലെ പ്രധാന പൂജാരികളെ തിരുമേനി എന്നാണു സംബോധന ചെയ്തു ഞങ്ങള്‍ ശൂദ്രന്മാര്‍ ശീലിച്ചിരുന്നത്). ആസ്ട്രേലി യയില്‍ വച്ച് പോലും മാസത്തിലൊരിക്കല്‍ വീ ട്ടില്‍ വച്ചു അദ്ദേഹം ആദിത്യ പൂജ നടത്തിയി രുന്നു എന്ന്ഒരിക്കല്‍ യാദൃശ്ചികമായി എന്നോടു പറഞ്ഞു. അദ്ദേഹം പി എച് ഡി ബിരുദം നേടി ഏതാനും മാസങ്ങള്‍ കഴിഞ്ഞായിരുന്നു അദ്ദേ ഹവും ഞാനും ആദ്യത്തെ അസിസ്സ്ടന്റ്റ് പ്രൊഫസര്‍ ഇന്റെര്വ്യുവിനു പോയത്, സ്വാഭാവികമായും അദ്ദേഹത്തിനെ തിരഞ്ഞെടുത്തതും . ഇന്ടര്വ്യൂവിനു ചെല്ലാന്‍ എനിക്ക് കാപ്പി വാങ്ങി തരാമെന്ന വാഗ്ദാനവും പല പ്രാവശ്യം പാലിച്ചതായും ഓര്ക്കുന്നു. ഇതും ഞാന്‍ മുമ്പെഴുതിയിരുന്നു.)
എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന കോളേജിലെ കംപ്യുട്ടര്‍ സയന്സ് ഡിപ്പാര്ടുമെന്റിനായിരുന്നു. ആദ്യകാലത്ത് ഇല്ക്ടിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്ട്ടുമെന്ടി ലായിരുന്നു ഞങ്ങളെല്ലാം. പുതിയ ബി ടെക് കോര്സുകള്‍ ഇലക്ട്രോണിക്സും കംപ്യുട്ടര്‍ സയന്സും ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റിന്റെ ശ്രമഫലമായാണ് തുടങ്ങി വച്ചത്. ഇലക്ട്രോണി ക്സ് ഡിപ്പാര്ട്ടുമെന്റിനു വെങ്കടരമണി ആദ്യവ സാന നായകനായത് പോലെ കംപ്യുട്ടര്‍ സയന്സ് ഡിപ്പാര്ട്ടുമെന്റിനു എം എന്‍ എന്നും ആയിരുന്നു. ബി ടെക് ബിരുദത്തിന്റെ ആദ്യ പ്രോപ്പൊസല്‍ മുതല്‍ കോറ്സ് തുടങ്ങി അതിനാവശ്യമായ ലബോറട്ടറികളുണ്ടാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ആദ്യ കാലത്ത് കംപ്യു ട്ടര്‍ സയന്സ് ബിരുദധാരികള്‍ വളരെ കുറവായിരുന്നത് കൊണ്ടു മറ്റു ഡിപ്പാര്ട്ടു മെന്റുകളില്‍ നിന്ന് ബിരുദാനന്തര ബിരുദം കമ്പ്യൂടരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എടുത്ത വരെ പലരെയും ആ വിഭാഗത്തില്‍ അദ്ധ്യാപ കരാകാനും സഹായിച്ചത് അദ്ദേഹം ആയിരുന്നു. അങ്ങനെയാണ് ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ടു മെന്റിലെ ചിലര്‍ കംപ്യുട്ടര്‍ സയന്സ് അദ്ധ്യാ പകരായത്. പിന്നീട് 1998ല് ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റില്‍ നിന്ന് ഇല്കട്രോനിക്സും കംപ്യുട്ടര്‍ സയന്സും വേര്പെട്ടു സ്വതന്ത്ര വകുപ്പുകളായപ്പോള്‍ വെങ്കടരമണി ഇല്കട്രോനിക്സ വകുപ്പിന്റെയും ഡോ നീലക ണ്ഠന്‍ കംപ്യുട്ടര്‍ സയന്സ് വകുപ്പിന്റെയും തലവന്മാരായി അവരുടെ പ്രവര്ത്തനം തുടര്ന്നു. ഇവരുടെ രണ്ടു പെരുടെയും പ്രത്യേക സഹായത്തോടെ ഇലകട്രിക്കല്‍ വകുപ്പിലെ ചിലര്‍ ഇല്കട്രോണിക്സ് വകുപ്പിലും അസിസ്സ്ടന്റ്റ് പ്രൊഫസറും ആയി. ഡീന്‍ (Planning & Development) ആയും അദ്ദേഹം കുറച്ചുനാള്‍ പ്രവര്ത്തിച്ചു. ഇലകട്രിക്കല്‍ ഡിപ്പാര്ടുമെന്റ്റ് മൂന്നാമൂന്നിയത് ഞാന്‍ വകുപ്പ് മേലദ്ധ്യക്ഷനാകുന്നതിനു തൊട്ടു മുമ്പിലായിരു ന്നത് കൊണ്ടു അദ്ദേഹത്തിന്റെ മേലധികാരി യാകാന്‍ മാത്രം എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ ചെറിയ ഒരു കംപ്യുട്ടര്‍ വാങ്ങിയപ്പോള്‍ മുതല്‍ ആര് ഈ സി നടത്തിയിരുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാ മിംഗ് കോര്സുകളുടെ സജീവ അംഗമായും ഞാന്‍ കേന്ദ്ര സര്ക്കാരിന്റെ കമ്പ്യൂട്ടര്‍ സാക്ഷര താ പദ്ധതിയുടെ (Computer Literacy in Schools Project – CLASS) സംഘാടകന്‍ ആയിരുന്നപ്പോഴും എനിക്ക് വളരെ സഹായ മായിരുന്നു അദ്ദെഹം.
വ്യക്തിപരമായി എനിക്ക് പല കാര്യത്തിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്. വിദേശത്തേക്ക് ഞാന്‍ പല സ്ഥാപനങ്ങളിലെക്കും ജോലിക്കും ഉപരി പഠനത്തിനും അപേക്ഷിച്ചപ്പോള്‍ എത്ര വേണമെങ്കിലും ശുപാര്ശ്ക്കത്തുകള്‍ തരാന്‍ ഇവര്‍ രണ്ടു പേരും തയാറായിരുന്നു. എന്തിനു കുറെ കത്തുകള്‍ ഒരുമിച്ചു ടൈപ്പ് ചെയ്തു എന്റെ കയ്യില്‍ തന്നെ തന്നിരുന്നു അപേക്ഷയുടെ കൂടെ അയക്കാന്‍. എന്റെ ദൌര്‍ഭാഗ്യം കൊണ്ടാവാം അതൊന്നും തരമായില്ല എങ്കിലും അവരടെ സഹായം എനിക്ക് മറക്കാനാവില്ല. 
അദ്ദേഹം കുറെ നാള്‍ ആര്‍ ഈ സി ക്വാര്ട്ടെര്സില്‍ താമസിച്ചിരുന്നു എങ്കിലും പിന്നീട് പന്ത്രണ്ടാം മൈലില്‍ സ്വന്തമായി വീട് വച്ച് താമസം അങ്ങോട്ട്‌ മാറ്റി. അത് കഴിഞായിരുന്നു അവിടെ ചിന്മയാ മിഷന്റെ അദ്ധ്യക്ഷതയില്‍ ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥാപിച്ചത്. എന്ന് തോന്നുന്നു . അതിനു പരമാവധി ശ്രമിച്ച സി വി സി വാര്യര്ക്ക് വേണ്ട പിന്തുണയും അദ്ദേഹം നല്കുകയുണ്ടായി. അദ്ദേഹം അവിടെ താമസം തുടങ്ങിയത്തിനു ശേഷമാണ് മറ്റു പലരും ആ ഭാഗത്ത്‌ സ്ഥലം വാങ്ങി വീടുകള്‍ വെച്ചത്. ഇപ്പോള്‍ എന്‍ ഐ റ്റി ക്രിക്കറ്റ് മൈതാനത്തിനു വടക്ക് ഭാഗത്തുള്ള സ്ഥലത്ത് മിക്കവാറും താമസക്കാര്‍ ആര്‍ ഈ സി ജീവനക്കാരോ അവിടെ നിന്ന് പിരിഞ്ഞവരോ ആണ്. ശരിക്കും ആര്‍ ഈ സി ക്യാമ്പസിന്റെ ഒരു എക്സ്റ്റെന്ഷന്‍ എന്ന് തന്നെ പറയാം ഇപ്പോള്‍ അവിടം. ഇടയ്ക്ക് പറയട്ടെ , എം എന്‍ എന്‍ എനിക്കും അവിടെ ഒരു സ്ഥലം ന്യായമായ വിലയ്ക്ക് വാങ്ങി തരാം എന്ന് പറഞ്ഞു ഞങ്ങള്‍ സ്ഥലത്തിന്റെ ഉടമയെ കാണാന്‍ വൈകുന്നേരം പോകാന്‍ തീരുമാനിച്ച അതെ ദിവസം ഉച്ചയ്ക്ക് ചില ദല്ലാളന്മാര്‍ മുതലാളിയെ കാണാന്‍ പോകുന്നത് കണ്ടു കൊണ്ടു അവര്‍ വില വല്ലാതെ കൂട്ടിയ്ട്ടുണ്ടാവും എന്ന് പറഞ്ഞു അദ്ദേഹം എന്നെ നിരുത്സാഹപ്പെ ടുത്തുകയാണ്‌ ഉണ്ടാന്ടായത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അതുവരെ സെന്റിന് 1000 - 1500 രൂപാ വിലക്ക് വിറ്റിരുന്ന സ്ഥലം ഒറ്റയടിക്ക് 4000 രൂപയാക്കി ഉയര്ത്തി. ആ ശ്രമം ഉപേക്ഷിച്ചു കോഴിക്കോട്ടു നഗരത്തില്‍ ഞാന്‍ സ്ഥലം വാങ്ങുകയും ചെയത്. )

കുറെ നാള്‍ കഴിഞ്ഞു ഞങ്ങളുടെ തിരുമേനിക്ക് ചര്മ്മ സംബന്ധമായ ഒരു രോഗം പിടിപെട്ടു. പല ചികിത്സകളും നോക്കിയിട്ടും ഫലിക്കാതെ അദ്ദേഹം ആയുര്വേദ ചികിത്സയ്ക്ക് വേണ്ടി പട്ടാമ്പിയ്ക്കടുത്തുള്ള ഒരു പഴയ വൈദ്യശാ ലയില്‍ പോയി അതിനു പ്രതി വിധി കണ്ടു ചികിത്സിച്ചു. ആ ചികിത്സ എല്ലാ വര്ഷവും അതെ സമയത്ത് ആവര്ത്തിച്ചു വന്നു. ആര്‍ ഈ സി ( എന്‍ ഐ റ്റി ) യില്‍ നിന്ന് പിരിഞ്ഞു മക്കളുടെ കൂടെ ബാംഗളൂരില്‍ താമസം ആയപ്പോഴും എല്ലാ വര്ഷവും അദ്ദേഹം ഒരു മാസത്തോളം ചികിത്സ യ്ക്ക് വരുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ചികിത്സയ്ക്കിടയിലോ മറ്റോ പെട്ടെന്ന് ഹൃദയ സ്തംഭനം വന്നു അദ്ദേഹം ദിവംഗതനായി. ശ്രീമതി വത്സല മാത്രമേ അപ്പോള്‍ കൂടെ ഉണ്ടായിരുന്നുള്ളൂ. അത്രമാത്രം പെട്ടെന്നുള്ള അദ്ദേഹത്തിന്റെ നിര്യാണം ഞങ്ങളെ എല്ലാം ദു:ഖത്തിലാക്കി. കംപ്യുട്ടര്‍ ഡിപ്പാര്ത്ടു മെന്ടു അദ്ദേഹത്തിന്റെ സ്മരണയില്‍ ഒരു പ്രസംഗ പരമ്പര വര്ഷത്തിലൊരിക്കല്‍ നടത്തി വരുന്നു.
ഡോ നീലകണ്ഠ്നു മക്കളായി രണ്ടു ആണ്‍ കുട്ടികളായിരുന്നു.. മൂത്തയാള്‍ ആര്‍ ഈ സി യിലെ ഇല്കട്രോണിക്സില്‍ ഉന്നത നില യില്‍ ബിരുദം വാങ്ങി കാണ്പൂര് I I T യില് നിന്നു M Tech ബിരുദവും നെടി ബാംഗളൂരില്‍ ജോലി നോക്കുന്നു. രണ്ടാമത്തെ മകന്‍ ബി എസ സി പഠിക്കുമ്പോള്‍ തന്നെ പ്രസിദ്ധമായ ഒരു ടയര്‍ കമ്പനിയില്‍ ജോലിക്ക് ചേര്ന്ന് ഇപ്പോഴും ആട്ടോമോബയില്‍ വ്യവസായത്തില്‍ ജോലി നോക്കുന്നു. രണ്ടു പേരും ബാംഗളൂരില്‍ തന്നെയുണ്ട്‌. അമ്മയും പേരക്കുട്ടികളെയും നോക്കി അവരുടെ കൂടെ ഇപ്പോള്‍ താമസി ക്കുന്നു. അദ്ദേഹത്തിന്റെ മക്കള്ക്കും പേരക്കുട്ടി കള്ക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു.

ഞങ്ങളുടെ ഡോ നീലകണ്ഠന്‍ സാറിന്റെ ഓര്മ്മകള്ക്ക് മുമ്പില്‍ എന്റെയും കുടുംബ ത്തിന്റെയും അശ്രു പുഷ്പങ്ങള്‍ അര്പ്പിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും