76 :ഒരു ശസ്ത്രക്രിയയും രണ്ടു ഡോക്ടര്‍ മാരും

ഡല്ഹിയില്‍ നിന്ന് തിരിച്ചു വന്നു ഏതാനും മാസങ്ങളെ ആയുള്ളൂ. പെട്ടെന്നൊരു ദിവസം കക്കൂസില്‍ പോയിരുന്നപ്പോള്‍ അടിവയറ്റില്‍ വല്ലാത്ത വേദന. ചെറിയ വേദനയല്ല, ജീവിത ത്തില്‍ ഇത് വരെ അനുഭവിക്കാത്ത ശക്തി യായ വേദന. ഞാന്‍ നിലവിളിച്ചു പോയി. ശരീരം ആകെ വിയര്ത്തു കുളിച്ചു. ശ്രീമതിയെ വിളിച്ചു ഒരു വിധം കട്ടിലില്‍ ചെന്ന് വീണു. കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. അന്ന് ഇന്ന ത്തെപ്പോലെ വാഹന സൗകര്യം ഒന്നുമില്ല. വേദന അല്പം കുറഞ്ഞപ്പോള്‍ മെല്ലെ നടന്നു ഞങ്ങളുടെ ക്യാമ്പസ് ആശുപത്രിയില്‍ എത്തി . ശ്രീമതിയും കൂടെ ഉണ്ടായിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോയിരുന്നു, അപ്പോഴേക്ക്. ഡോക്ടര്‍ കാര്യമായി പരിശോധിച്ച്. പാന്റ്സും മറ്റും ഊരി വയറിന്റെ അടിഭാഗം വിശദമായി പരിശോധിച്ച്. ചുമച്ചു കാണിക്കാന്‍ പറഞ്ഞു. ചുമച്ചു നോക്കി യപ്പോള്‍ അടിവയറ്റില്‍ നിന്ന് ഗുദ ഭാഗത്തേക്ക് എന്തോ നീങ്ങുന്നത്‌ പോലെ തോന്നി. ജനനേന്ദ്രി യത്തിന്റെ മുകള്‍ ഭാഗത്ത്‌ മാംസളമായ ഭാഗത്ത്‌ ചെറിയ ഒരു തടിപ്പും. ആ തടിപ്പ് ചുമയ്ക്കു മ്പോള്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്നുണ്ടാ യിരുന്നു.

ഡോക്ടര്‍ പെട്ടെന്നു തന്നെ രോഗ നിര്ണയം നടത്തി, ഹെര്ണിയ (inguinal hernia) എന്ന രോഗമാണ്. . കുടലിറക്കം എന്നു മലബാറില് പറയുന്ന ഈ അസുഖത്തിനു ശസ്ത്രക്രിയ മാത്രമേ ചികിത്സയുള്ളൂ എന്നു പലരും പറഞ്ഞു. പ്രത്യേകിച്ചും ആരംഭ ദിശയില് കൂടുതല് പ്രശ്നം ഉണ്ടാകാന് സാദ്ധ്യത ഉണ്ടത്രേ. മനസ്സിലാക്കി യതില് നിന്നു നമ്മുടെ ഉദരഭിത്തിയുടേ താഴ് ഭാഗത്തുള്ള പേശികളുടെ ബലക്കുറവു മൂലം അതില് ഒരു ചെറിയ സുഷിരം ഉണ്ടാവുന്നു. കുടലിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിന്റെ വശത്തുള്ള ആ സുഷിരത്തില് കൂടി താഴോട്ടു വൃഷണ സഞ്ചിയിലേക്കു ഇറങ്ങുന്നതാണു കുട ലിറക്കം. ആദ്യം ആ സുഷിരം ചെറിയതായിരി ക്കും. കൂടുതല് ഭാരം എടുക്കുമ്പോഴോ , മല വിസറ്ജനം ചെയ്യുമ്പോള് മുക്കുന്നതു കൊണ്ടൊ പെട്ടെന്നു കൂടലിന്റെ ഭാഗം താഴേക്കിറങ്ങുന്നു. തീവ്രമായ വേദന ആ സമയത്തുണ്ടാവുന്നു. ജീവിതത്തില് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വേദന. വേദനയുടെ ശക്തിയില് വിയറ്ത്തു കൂളിച്ചു വല്ലാതെ തളരുന്നു. സുഷിരം വളരെ ചെറുതാണെങ്കില് കുടലിന്റെ പുറത്തേക്കു ചാടുന്ന ഭാഗം രക്ത ഓട്ടം നിലച്ചു നീല നിറം ആവുകയാണെങ്കില് ആ ഭാഗം മുറിച്ചു കളയേണ്ടി വന്നേക്കുമത്രേ. ഇതിനാണു സ്ട്രാങുലേറ്റഡ് ഹെറ്ണിയ (strangulated hernia) എന്നു പറയുന്നതു. ശ്രദ്ധിക്കാതിരുന്നാല് ജീവാപായം വരെ വരാന് സാധ്യത ഉണ്ടാവും. എന്നാല് കുറച്ചു പഴക്കം ചെന്ന് കഴിയുമ്പോള്‍ ഈ സുഷിരം വലുതാകുകയും കുടലിന്റെ താഴോട്ടുള്ള ഇറക്കം കൂടുതല് പ്രാവശ്യം സംഭവിക്കാമെന്നാ ലും വേദന കുറയുകയും മുമ്പ് പറഞ്ഞ മാതിരി ഉണ്ടാകാവുന്ന അപകടം ഒഴിവാകുകയും ചെയ്യു ന്നു. പരിചയമായിക്കഴിയുമ്പോള്‍ താഴോട്ടിറ ങ്ങുന്ന കുടല് ഭാഗത്തെ വിരലു കൊണ്ടു തള്ളി പഴയ സ്ഥിതിയില് ആക്കി കെട്ടി വക്കാനും കഴിയുന്നു. ഉറപ്പുള്ള ലങ്കോട്ടി (കൌപീനം) അഥവാ ഉദരഭിത്തികള്കു ശക്തികിട്ടാന് തുകല്കൊണ്ടുള്ള ബെല്ടു ഇവ ഉപയോഗിച്ചാല് കുറെയൊക്കെ ബുദ്ധിമുട്ടു ഒഴിവാക്കാം. പക്ഷേ യാത്രക്കിടയിലോ മറ്റോ കുടലിറങ്ങിയാല് വളരെ ബുദ്ധിമുട്ടുണ്ടാകാം.

ഏതായാലും കൂട്തല് ചിന്തിക്കാതെ ഓപ്പേറെ ഷനു തന്നെ തീരുമാനിച്ചു. പലപ്പോഴായി അനുഭവിച്ചവന്ന വേദനയുടെ ശക്തി അത്ര ഉണ്ടായിരുന്നു. കോഴിക്കോട്ടു മെഡിക്കല് കോളേജിലെ നല്ല ശസ്ത്രാക്രിയാ വിദഗ്ദ്ധനെ ന്നറിയപ്പെടുന്ന ഒരു അസിസ്റ്റന്റ് പ്രൊഫസ്സറെ യാണു കാണിച്ചതു. വളരെ നല്ല മനുഷ്യന്. വീട്ടില് പോയി കണ്ടു കാര്യമായി സംസാരിച്ചു. കൂടുതല് പരിചയ പ്പെട്ടപ്പോള് സാധാരണയുള്ള കണ്സ ല്ട്ടേഷന് ഫീസുപോലും വാങ്ങിയില്ല. ഭാര്യയൊടു ഞാന് പറഞ്ഞു വീട്ടില് അറിയിക്കേണ്ട, കുഞ്ഞു ങ്ങള് രണ്ടു പേരെയും സഹപ്രവറ്തകരുടെ കൂടെ ആക്കി, ഞാനും ഭാര്യയും ആശുപത്രിയില് പേവാ ര്ഡില്‍ ഒരു മുറി കിട്ടിയതനുസരിച്ചു ഓപെറേഷനു തയാറായി. കൂട്ടിനായി മംഗലാപുരത്തു ജോലി ചെയ്യുന്ന അളിയനെയും കൂട്ടി. സ്വതവേ തന്നെ പേടി കൂടുതല് ആയ ശ്രീമതി പലരോടും അന്വേഷി ച്ചപ്പോള് പേവാറ്ഡില് താമസം സുഖമാണെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞു ള്ള ദിവസങ്ങളില് ചില ബുദ്ധിമുട്ടുകളുണ്ടാകാം. തീവ്രപരിചരണം ആവ ശ്യമുള്ള ആ ദിവസങ്ങളില് പേവാര്ഡില്‍ വേണ് ട ത്ര നഴ്സിംഗ് പരിചരണം കിട്ടുമോ എന്നു ശ്രീമതിക്കു വലിയ ശങ്ക. അതുകോണ്ടു ഒന്നു രണ്ടു ദിവസം ശസ്ത്രക്രിയാ വാറ്ഡില് തന്നെ കിടക്കണമെന്നു അയാള്കു നിറ്ബന്ധം. വാറ്ഡില് കിടക്കുന്നവറ്ക്കു യൂണിറ്റ് തലവന്റെ അനുവാദം വേണം. എന്റെ ഓപെറെഷന് ചെയ്യാന് തീരുമാ നിച്ച സറ്ജന് തന്നെ തലവനെ കാണുന്നതു നല്ലതു എന്നു പറഞ്ഞു.

തലവന് കുപ്രസിദ്ധനായ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു. കൈക്കൂലിവാങ്ങുന്നതില് യാതൊരു വൈമനസ്യവും ഇല്ലാത്ത ആള്. അന്നു കോഴിക്കോട്ടു അഴിമതിക്കാരും മനുഷ്യത്വം ഇല്ലാത്തവരുമായ ചില ഡോക്ടറ്മാരെ ജനകീ യവിചാരണ നടന്നതായി കേട്ടു. ഈ ഡോക്ടറും ലിസ്റ്റില് പെട്ടതായിരുന്നു. ഏതായാലും അളിയന്റെ കയ്യില് കുറച്ചു പണവുമായി തലവനെ വീട്ടില് പോയി കാണാന് പറഞ്ഞുവിട്ടു.. അദ്ദേഹം രോഗി ആരാണെന്നു പോലും ചോദിക്കാതെ പണം വാങ്ങി പോക്കറ്റില് ഇട്ടു. പിറ്റേ ദിവസം ശസ്ത്ര ക്രിയ നടന്നു . വാറ്ഡിന്റെ ഒരു മൂലയില് പകുതി ഭാഗം പൊളിഞ്ഞ ഒരു കട്ടിലില് എനിക്കു കിട ക്കാന് തന്നു. ഒരു ഭാഗം നാല്പത്തഞ്ച് ഡിഗ്രീയോളം മുകളിലേക്കു ചെരിഞ്ഞു നില്കുന്ന ഒരു കട്ടില്. തലവനെ പ്രത്യേകം കണ്ടതിനുള്ള പ്രത്യേക സംഭാവന ആവാം. എന്നു സമാധാനിച്ചു.

പക്ഷേ എനിക്കു അന്നു രാത്രി കാളരാത്രി ആയിരുന്നു. കാരണം മൂത്ര ശങ്ക തീറ്കാന് ഒരു മാറ്ഗവുമില്ല. വാറ്ഡിലേ മുത്രപ്പുരയിലെ വൃത്തികേടില് മൂത്രം ഒഴിക്കാന് സാധാരണ ആള്കാറ്ക്കു തന്നെ വലിയ വിഷമമാണു, പിന്നാണോ വയറിന്റെ താഴ്ഭാഗം നാലിഞ്ചു പിളറ്ന്നു കുത്തിക്കെട്ടിയിരിക്കുന്ന എനിക്ക്. അല്ലാതെ തന്നെ പ്രൈവസി കുറഞ്ഞാല് മൂത്രം വീഴ്ത്താന് അല്പം ശങ്ക കൂടുതലുള്ള ഞാന്. ടാപു തുറന്നിട്ടു നോക്കി, ചൂടുവെള്ളം വയറിനു മുകളില് വച്ചു നോക്കി, ഒരു പ്രയോജനവും ഇല്ല. പന്ത്രണ്ടു മണിക്കൂരുക ളോളം മൂത്രം പോകാന് കഴിഞ്ഞി ല്ലെങ്കില് ഉള്ള ബുദ്ധിമുട്ടുകള് അനുഭവിച്ചവര്ക്കെ അറിയൂ. രക്തത്തില് യൂറിയായുടെ അംശം കൂടിയാല് ആളു ഇപ്പോള് മരിക്കുമോ എന്നു വരെ തോന്നാം ( ഡോക്ടറ് മാറ് ഡിസ്ട്രസ്സ് ലക്ഷണങ്ങള് distress symptoms) എന്നു പറയുന്ന നിലയിലേക്കു ഞാന് നീങ്ങി.) കാരണം മനസ്സിലാ ക്കിയപ്പോള് ഡോക്ടര്മാറ് പേവാര്ഡിലേക്കു പൊയ്കൊള്ളാന് അനുവാദം തരുകയും ചെയ്തു. അവിടെ എത്തി ഏതാനും മിനുട്ടുക ള്കകം മൂത്രം ഒഴിച്ചപ്പോള് എന്റെ വിഷമം മാറുക യും ചെയ്തു.

കുറച്ചു ദിവസങ്ങള് കഴിഞ്ഞു ആശുപത്രിയില് നിന്നു വീട്ടിലേകു പോന്നു. അതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം വയറ്റില് ഗ്യാസ് നിറഞ്ഞതു കൊണ്ടു ചെറിയ ബുദ്ധിമുട്ടുകള് ഉണ്ടായി, നമ്മുടെ ഓപ്പറേഷന് ചെയ്ത ഡോക്ടറുടെ അടുത്തു പോയി. ഒരിക്കല് പോലും ഒരു പൈസാ സ്നേഹപൂറ്വം കൊടുത്തിട്ടും അദ്ദേഹം വാങ്ങി യില്ല. അവസാനത്തെ ചെക്കപ്പു കഴിഞ്ഞു പോരുമ്പോള് അദ്ദേഹം അറിയാതെ ഞാന് കുറച്ചു പണം അദ്ദേഹത്തിന്റെ മേശവിരിയുടെ താഴെ വച്ചു പോന്നു. വീട്ടില് വച്ചുള്ള കണ്സല്ടെഷനു ന്യായമായ തുക വാങ്ങുന്നതില് വലിയ തെറ്റൊ ന്നും ഇല്ലല്ലോ. അവരുടെ വിശ്രമസമയത്ത് ചെയ്യുന്ന ജോലിക്ക് ന്യായമായ പ്രതിഫലം വാങ്ങുന്നതില്‍ ഞാന്‍ തെറ്റൊന്നും കണ്ടില്ല.
ചുരുക്കത്തില് തന്റെ അദ്ധ്യക്ഷതയിലുള്ള വാറ്ഡില് തന്റെ അസ്സിസ്റ്റന്റ് ഓപെറേഷന് ചെയ്ത രോഗി ആരെന്നു പേരുപോലും ചോദിക്കാതെ പണം വാങ്ങിയ തലവന് ഒരു ഡോക്ടറ്, ശസ്ത്രക്രിയ ഭംഗി ആയി ചെയ്തിട്ടും ഒരു പൈസ പോലും വാങ്ങാത്ത മറ്റൊരു ഡോക്ടറ്. ആദ്യത്തെ ആളിനെ പിന്നീടു ജനകീയ വിചാരണ ചെയ്യുക തന്നെ ചെയ്തു, ഞാന് സ്ഥലത്ത് ഇല്ലായിരുന്നു എങ്കിലും. പത്രത്തില് വായിച്ചപ്പോള് ഇത്തരം ആള്കാറ് അതു അര്ഹിക്കുന്നു എന്നു തന്നെ തോന്നി.
( ഈ സംഭവത്തിന്റെ ചില ഭാഗങ്ങള്‍ ഒരൂ ബ്ലോഗായി മുമ്പ് എഴുതിയിരുന്നു, എവിടെയാണെന്ന് ഓ്ര്മ്മയില്ല. ആവര്ത്തന വിരസത തോന്നുന്നവരോടു മാപ്പ് )
LikeShow more reactions
Comment

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും