75 : ചില അദ്ധ്യാപകേതര സുഹൃത്തുക്കള്‍
എന്റെ ആര്‍ ഈ സി ഔദ്യോഗിക ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ചില സഹപ്രവര്ത്തകരെപ്പറ്റി മുമ്പെഴുതിയിരുന്നു, അവരില്‍ കൂടുതലും എന്റെ ഡിപ്പാര്ട്ടുമെന്റിലെ തന്നെ ആയി രുന്നു. അതില്‍ ഒരാളിന്റെ മകന്റെ വിവാഹത്തിന് ഇന്ന് ഞാന്‍ പോയിരുന്നു. ശ്രീ എം റ്റി വര്ഗീസ് എന്നയാളിന്റെ മകന്‍. ഞങ്ങളുടെ ഇലക്ട്രിക്കല്‍ ലാബില്‍ അസിസ്ടന്റ്റ് ആയി ജോലി യില്‍ പ്രവേശിച്ചു സ്വന്തം അദ്ധ്വാനം കൊണ്ടു കോഴിക്കോട് പോളിടെക്നിക്കില്‍ നിന്ന് വൈകുന്നേരം ക്ലാസ് അറ്റന്ഡ് ചെയ്തു ഡിപ്ലോമ പാസായി ജുനിയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നയാള്‍ . ഇലക്ട്രിക്കല്‍ എഞ്ചിനീയരായത് കൊണ്ടു മാത്രം എക്സിക്യുട്ടീവ് എഞ്ചിനീയ രാകാന്‍ കഴിയാതെ പോയ ആള്‍. അയാളുടെ മൂത്ത മകന്‍ ആബിയുടെയായിരുന്നു വിവാഹ ചടങ്ങ്, അയാള്‍ ഐ ഐ റ്റി ബോംബെയില്‍ പി എച് ഡിക്കു ഗവേഷണം ചെയ്യുന്നു. വിവാഹം കഴിക്കുന്നതു അവിടെ തന്നെ ഗവേഷ ണം ചെയ്യുന്ന ത്രിശ്ശൂര്‍കാരിയായ ആഗ്നസിനെ.
പള്ളിയിലെ വികാരിയുടെ ഉപദേശത്തില്‍ നിന്ന്. : “ കുട്ടികളെ നിങ്ങള്‍ ജീവിതത്തില്‍ മൂന്നു വാക്കുകള്‍ ധാരാളം ഉപയോഗി ക്കുക, പരസ്പരം . ഒന്ന് ‘ദയവായി. (please). ഭാര്യ ഭാര്ത്താവിനോടാ യാലും ഭര്ത്താവ് ഭാര്യയോടായാലും ‘ദയവായി’ എന്ന വാക്ക് ഉപയോഗിക്കുന്നത്തില്‍ എന്തിനാണ് പിശുക്കു കാണിക്കുന്നത് .രണ്ടു “ഖേദമുണ്ട് ’(Sorry). തെറ്റുകള്‍ എല്ലാവരും വരുത്തുകയില്ലേ, ബോധ പൂര്വം അല്ലെങ്കിലും മറ്റെയാള്ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്‌താല്‍, ചെയ്യേന്ട്ടതായി വന്നാല്‍, ഒരു സോറി പറയുന്ന തില്‍ എന്ത്നിനാണ് നമ്മള്‍ മടിക്കുന്നത്. മൂന്നാമത്തെത് : നന്ദി (Thank you). ഭാര്യ ഭര്ത്താവിനു നന്ദി പറയുകയോ, ഹേ മോശം എന്ന് കരുതേണ്ട. നല്ലത് തന്നെ. ( ഈ മൂന്നു വാക്കുകളും എത്രയും കൂടുതല്‍ പ്രാവശ്യം നമ്മള്‍ ഉപയോഗി ക്കുന്നോ അതോ മറ്റു രീതിയില്‍ പ്രകടിപ്പിക്കു ന്നോ എന്ന് നമ്മുടെ ഇഷ്ടം. നന്ദി പറയു ന്നതിന് പകരം സ്നേഹം നിറഞ്ഞ ഒരു ചിരി മതിയല്ലോ : എന്റെ അഭിപ്ര്രായം ) നല്ല ഉപദേശം, ഇടയ്ക്ക് വിവാഹം കഴിക്കുന്ന കുട്ടികള്‍ ഉറങ്ങിപ്പോയോ എന്ന് വികാരി ചോദിക്കുന്നുണ്ടായി രുന്നു. ഏതാ യാലും നവ ദമ്പതികള്ക്ക് മംഗളം ആശംസിച്ചു കൊണ്ടു ഞാന്‍ ചടങ്ങ് കഴിഞ്ഞു തിരിച്ചു പോന്നു.പള്ളിയില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരത്തിലുള്ള കണവന്ഷന്‍ കേന്ദ്രത്തിലെ സദ്യക്ക് നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു പോന്നു, വീട്ടിലെ പച്ച ക്കറി ഭക്ഷണം കൂടുതല്‍ പ്രിയമായത് കൊണ്ടു .
മറ്റൊരാള്‍ ഞാന്‍ 1969 ല്‍ ആര്‍ ഈ സി യില്‍ ചേര്ന്ന സമയം മുതല്‍ ഞങ്ങളുടെ അദ്ധ്യാപക ജീവനക്കാരുടെ ഔദ്യോഗിക ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്ക്ക് ശ്രീമതി ശാന്തകുമാരി. ഇന്നലെയും മിനിയാന്നും ജോലിക്ക് ചെര്ന്നവരെന്നു പറഞ്ഞു ഞങ്ങളെ നിസ്സാരവല്ക്കകരിക്കാന്‍ യാതൊരു ശ്രമവും നടത്താതെ കാര്യങ്ങളുടെ അടിയന്തിരസ്വഭാ വം അനുസരിച്ച് വേണമെങ്കില്‍ ഫയലും എടുത്തു മേലധികാരി കളെ കാണിക്കാന്‍ തനിയെ കൊണ്ടു നടന്നു സഹായിച്ച ശാന്ത കുമാരി എന്റെ ഉന്നത വിദ്യാഭ്യാസ സംബന്ധമായതും പുറത്തു ജോലിക്കുള്ള അപേക്ഷയാ യാലും എല്ലാം ഞാന്‍ ചെയ്യുന്നതു പോലെ ആത്മാര്ഥമായി കൈകാര്യം ചെയ്ത ആള്‍. ആദ്യകാലത്ത് ഫസലുല്‍ രഹീം എന്നയാളായിരുന്നു അവരുടെ കൂടെ ജോലി യില്‍ ഉണ്ടായിരുന്നത്. സീനിയര്‍ അദ്ധ്യാപകരുടെ കാര്യങ്ങള്‍ റഹീമും ഞങ്ങളെ പ്പോലെ ജുനിയര്‍ അദ്ധ്യാപകരുടെ ശാന്തകു മാരിയും. ഞങ്ങള്ക്കൊ്ക്കെ വളരെ സഹായമായിരുന്നു. ആത്മാ ര്ഥമായി ജോലി ചെയ്യുന്ന ഒരു സ്ത്രീ. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ ത്തോടു കൂടിയെ അവരെ ഞാന്‍ കണ്ടിട്ടുള്ളൂ. യു ഡി ക്ലാര്‍ക്കായും പിന്നെ ഡിവിഷണല്‍ അക്കൌ ന്ടന്റായും പ്രമോഷന്‍ കിട്ടി ഫിനാന്ഷ്യല്‍ അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന. ശാന്തകുമാരിക്കും കുടുംബത്തിനും ഐശ്വര്യം സന്തോഷവും ആശംസ്ക്കട്ടെ.
ഞങ്ങളുടെ കോളേജില്‍ യൂനിവെര്സിറ്റി മാതൃ കയില്‍ ഉള്ള അദ്ധ്യാപകേതര തസ്ത്കകള്‍ ഉണ്ടായിരുന്നു. റെജിസ്ട്രാര്‍, ഡെപ്യുട്ടി റെജി സ്ട്ര്രാര്‍ , അസിസ്റ്റന്റ്റ് റെജിട്രാര്‍, സീനിയര്‍ സൂപ്രണ്ട്, ജുനിയര്‍ സൂപ്രണ്ട് എന്നിങ്ങനെ. ഇത്രയധികം പോസ്റ്റു കള്‍ കൊണ്ടു എന്ത് നേടിയിരുന്നു എന്ന് ചോദിച്ചാല്‍ കാര്യങ്ങള്‍ താമസിപ്പി ക്കാനല്ലാതെ ഒരു പ്രയോജനവും ഉള്ളതായി തോന്നി യിട്ടില്ല. റെജിസ്ട്രാര്‍ പോസ്റ്റ് പലപ്പോഴും ഒഴിവായി കിടക്കുക യാവും പതിവ്. സാധാരണ പ്രിന്സിപ്പാള്‍ അക്കാദമിക് തലവനും റെജിസ്ട്രാര്‍ അദ്മിനിസ്ട്ട്രെട്ടീവ് തലവനുമാനെന്നായിരുന്നു വെപ്പ്. എന്നാല്‍ ആര്‍ ഈ സി യില്‍ എല്ലാ അധികാരവും പ്രിന്സി പ്പാളിന്റെ കയ്യില്‍ ഒതുക്കി വച്ചിരുന്നു. അത് കൊണ്ടു തന്നെ ഈ അസംഖ്യം ആള്ക്കാ്ര്‍ക്കു കാര്യങ്ങള്‍ താമസിപ്പി ക്കുക മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. അതുകൊണ്ടു ഡെപ്യു ട്ടി റെജി സ്ട്ര്രാ്ര്മാരെ ഞങ്ങള്‍ ‘ഡിലേ’ രേജിസ്ട്രാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. റെജിസ്ട്രാരിന്റെ മേശപ്പുറത്തു മിക്കപ്പോഴും ഫയലിന്റെ ഒരു ചെറിയ കുന്നു തന്നെ ഉണ്ടാ യിരുന്നു ഇപ്പോഴും എന്റെ ഓര്മ്മയില്‍ ഉണ്ടായിരുന്ന ഒരു റെജിസ്ട്രാര്‍ സ്ഥിരമായി സീറ്റില്‍ ഇരുന്നു ഭഗദ് ഗീത വായിക്കുകയായിരുന്നു ചെയ്തിരുന്ന പ്രധാന ജോലി. ആര്‍ ഈ സി യില്‍ തന്നെ ഒന്നിലധികം ഡെപ്യുട്ടി റെജിസ്ട്ര്രാ്മാ്ര്‍ ഉണ്ടായിരുന്നു. ഡെപ്യുട്ടി റെജി സ്ട്ര്രാര്‍ ( പര്ചെയ്സ് & ഫിനാന്സ്ര ), ഡെപ്യുട്ടി റെജിസ്ട്ര്രാര്‍ ( അട്മിനി സ്ട്രേശന്‍) എന്നിങ്ങനെ. ഇങ്ങനെ കുറെ കൂടുതല്‍ തസ്തികകള്‍ ഉണ്ടായിരുന്നത് കൊണ്ടു അതതു സമയത്ത്കാ വേണ്ട രീതിയില്‍ കൈ കാര്യം ചെയ്തു പരിഹാരം കണ്ടു പിടിക്കേണ്ട പല പ്രശ്നങ്ങള്ക്കും പരിഹാരം കണ്ടു പിടിക്കാതെ പ്രശ്നങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. പൊതു വേ പ്രിന്സി പ്പല്മാ്ര്‍ അദ്ധ്യാപകരാകുമ്പോള്‍ ഭരണപരമായ കാര്യങ്ങളില്‍ പ്രിന്സിപ്പല്മാരെ ശരിയായ രീതിയില്‍ നയിക്കുന്നതിന് പകരം ഇവര്ക്കു പലര്ക്കുംി പ്രിന്സിപ്പാള്‍ എന്താഗ്രഹിക്കുന്നോ അത് ചെയ്തു കൊടുക്കുന്നതിലായിരുന്നു താല്പര്യം. അവരുടെ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രം അവര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നോ എന്നും സംശയിക്കത്തക്ക വിധം. എന്‍ ഐ റ്റി ആയപ്പോല്‍ പോസ്റ്റുകളുടെ എണ്ണം കൂടിയി ട്ടുണ്ട് എങ്കിലും തീരുമാനങ്ങള്‍ കേന്ദ്രീകൃതം ആകുന്നതു കൊണ്ടു പല കുഴപ്പങ്ങളും ജോലി ക്കാര്ക്ക് അസംതൃപ്തിയും ഉണ്ടാകുന്നു. പണ്ടാരോ പറഞ്ഞത് പോലെ “ അധികാരം അഴിമതിയിലേക്ക് നയിക്കുന്നു പരമമായ അധികാരം അധികരിച്ച അഴിമതി യിലെക്കും Power corrupts, absolute power corrupts absolutely).
മറ്റു ചിലരെ പറ്റി പിന്നാലെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ