61 : ഡല്‍ഹിയിലെ അന്നത്തെ പ്രധാന കാഴ്ചകളെക്കുറിച്ച്

ഭാരതത്തിന്റെ തലസ്ഥാനമായ ന്യു ഡല്ഹി നഗരത്തില്‍ ധാരാളം സ്ഥലങ്ങള്‍ കാണാന്‍ ഉണ്ടായിരുന്നു, അന്നും ഇന്നും. പക്ഷെ ഞങ്ങ ളുടെ ഡല്ഹിയിലെ താമസത്തിന്റെ പ്രധാന ലക്‌ഷ്യം മൂന്നു വര്ഷം കൊണ്ടു ഗവേഷണം തീര്ത്തു തിരിച്ചു കോഴിക്കോട്ടു എത്തുകയെന്ന തായത് കൊണ്ടു അധിക സമയം നഗരം കാണാന്‍ തരപ്പെട്ടില്ല. ഞാന്‍ ടി കെ എമ്മില്‍ പഠിക്കുമ്പോള്‍ വന്ന ടൂറില്‍ ചിലതൊക്കെ കണ്ടി ട്ടുണ്ടായിരുന്നു. എങ്കിലും വീട്ടുകാരിയേയും കുഞ്ഞുങ്ങളെയും എന്തെങ്കിലുമൊക്കെ കാണിക്കാന്‍ ശ്രമിച്ചില്ല എന്ന് പറയരുതല്ലോ.

എല്ലാവരും ഡല്ഹി എന്ന് പറഞ്ഞാല്‍ ന്യു ഡല്ഹി എന്നാണു കരുതുക. എന്നാല്‍ ന്യുഡല്ഹി യും ഓള്ഡ് ഡല്ഹിയും കൂടി ചേര്ന്നതാണ് ഡല്ഹി എന്ന സംസ്ഥാനം. ന്യു ഡല്ഹി ഭാരത ത്തിന്റെ തല സ്ഥാനം, ഭാരത സര്ക്കാരിന്റെ ആസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാല ത്താണ് നിര്മ്മിച്ചത്. ബ്രിട്ടീഷ് ഭരണ കാലത്ത് തലസ്ഥാനം കല്കട്ടായില്‍ നിന്നും മാറ്റി സ്ഥാപി ച്ചപ്പോള്‍. ബ്രിട്ടീഷ് ശില്പികളായ എഡ്വാര്ഡ് ലുട്ട്ജെന്സും ഹെര്ബനര്ട്ട് ബേക്കറും കൂടിയാണ് ന്യു ഡല്ഹി നഗരം സംവിധാനം ചെയ്തത്. പഴയ ഡല്ഹിയും പുതിയ ഡല്ഹി യും യമുനാ നദിയുടെ തീരത്ത് തന്നെ.

മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം ആണ് ഡല്ഹി എന്ന് പറയ പ്പെടുന്നു. അന്നത്തെ ഡല്ഹി്യുടെ തെക്ക് ഭാഗത്താണ് ന്യു ഡല്ഹി് ഉണ്ടാക്കിയത്. ഇപ്പോള്‍ ഡല്ഹി ഒരു സംസ്ഥാനമാണ്. തിരഞ്ഞെടുക്ക പ്പെട്ട അസംബ്ലിയും മന്ത്രിസഭയും ഉള്ള സംസ്ഥാനം. ഭരണതലവനായി ഒരു ഗവര്ണ്ര്‍ ജനറലും ഉണ്ട്. ഡല്ഹി്യു ടെ ഭരണം അങ്ങനെ കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ സംയുക്ത നിയന്ത്രണത്തിലായത് കൊണ്ടു മറ്റു സംസ്ഥാന ങ്ങളെപ്പോലെ സംസ്ഥാന സര്ക്കാരിന് പൂര്ണ മായ അധികാരം ഇല്ല എന്ന് മാത്രം.

പഴയ നഗരവും പുതിയ നഗരവും തമ്മില്‍ കൃത്യമായി വേര്തിരിക്കാന്‍ കഴിയില്ലെങ്കിലും ന്യു ഡല്ഹിയിലെ കെട്ടിടങ്ങള്‍ കണ്ടാല്‍ അതിന്റെ ശില്പ രീതികള്‍ തന്നെ പഴയ ഡല്ഹിയില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് കാണാം. രാഷ്ട്രപതി ഭവന്‍, പാര്ലമെന്ടു കെട്ടിടം, സര്ക്കാ്ര്‍ ആഫീ സുകള്‍, കൊണാട്ട് പ്ലെയ്സ്,ലോധി ഗാര്ഡന്സ് , ജന്തര്‍ മന്തര്‍ , ഇന്ത്യാ ഗെയിറ്റ് ഇവയെല്ലാം ന്യു ഡല്ഹിയുടെ ഭാഗങ്ങളാണ്. ഇവ വളരെ വൃത്തി യായും സുന്ദരമായും സൂക്ഷിച്ചിരിക്കുന്നത് കാണാം. മറ്റു രാജ്യങ്ങളുടെ സ്ഥാനപതി കാര്യാ ലയങ്ങള്‍ ദക്ഷിണ ഡല്ഹിയില്‍ ആണ്, ഐ ഐ റ്റി യില്‍ നിന്ന് അധികം ദൂരേയല്ലാതെ. ന്യു ഡല്ഹി്യിലെ തെരുവുകളും കെട്ടിടങ്ങളും ഡല്ഹിയെ അപേക്ഷിച്ചു കൂടുതല്‍ ഭംഗിയും വൃത്തിയും ഉള്ളതാണ്.

ഡല്ഹിയിലാകട്ടെ പഴയ സ്മാരകങ്ങളും ശവ കുടീരങ്ങളും മറ്റും ആണ് കാണാന്‍ കഴിയുക. മുഗള്‍ ശില്പ കലയുടെ ജീവിക്കുന്ന മാതൃക കളാണ് ഇവയില്‍ മിക്കതും. ചുവപ്പ് കോട്ട, ലോട്ടസ് ക്ഷേത്രം, ജുമാ മസ്ജിദ്, ഹുമയൂണിന്റെ ശവകുടീരം ഇവ പഴയ ദല്ഹിയിലെ സ്മാരക ങ്ങളാണ്.


ഭാരതത്തിന്റെ രാഷ്ട്രപതി അഥവാ പ്രസിഡണ്ട് താമസിക്കുന്ന സ്ഥലമാണല്ലോ രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റോയ് ഇവിടെ യാണ് താമസിച്ചിരുന്നത്. കല്കട്ടായില്‍ നിന്ന് തല സ്ഥാനം ഡല്ഹിെയിലേക്കു മാറ്റാന്‍ തീരുമാ നിച്ചതോടു കൂടി വൈസ് റോയിക്ക് താമസി ക്കാന്‍ ഒരു പ്രത്യേക കെട്ടിടം ഉണ്ടാക്കാന്‍ ന്യു ഡല്ഹി ംയുടെ രൂപ കല്പ്പനയുണ്ടാക്കിയ ലട്ട്ജെന്സി നെ തന്നെ ഏല്പിച്ചു. രാഷ്ട്രപതി ഭവന്‍ എന്ന് പറയുന്നത് അദ്ദേഹം താമസിക്കുന്ന കെട്ടിടം മാത്രമല്ല മുഗള്‍ ഗാര്‍ഡ്നും മറ്റും ഉള്പ്പെ ട്ട ഏകദേശം 320 ഏക്കര്‍ (130 ഹെക്ടാര്‍) ഉള്പ്പെ ട്ട പ്രദേശമാണ്. ഇതില്‍ രാഷ്ട്രപതി ഭവനിലെ ജോലിക്കാരുടെ താമസസ്ഥലം, കുതിരലായങ്ങള്‍, മുഗള് ഗാര്ഡന്‍ എന്നിവ ഉള്‍പ്പെടുന്നു. . 1911 ലാണ് ഇതിന്റെയും പണി തുടങ്ങിയത്. രാഷ്ട്രപതി താമസിക്കുന്ന ഭാഗത്തേക്ക് സാധാരണ ആര്ക്കും പ്രവേശനം ഇല്ല, അംഗീകൃത സന്ദര്ശകരല്ലാതെ. എന്നാല്‍ വര്ഷത്തില്‍ ഏതാനും ആഴ്ചകള്‍ മുഗള്‍ ഗാര്ഡന്‍ പൊതുജനങ്ങള്ക്കു തുറന്നു കൊടു ക്കുന്നു. ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ ഗവര്ണ‍ര്‍ ജനറലാ യിരുന്ന രാജേന്ദ്ര പ്രസാദ് ഇവിടെ താമസിച്ചിരു ന്നു. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പ ബ്ലിക് ആയപ്പോള്‍ അത് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായി മാറി.


ശീതകാലം കഴിഞ്ഞു ജനുവരി 12 ഫെബ്രുവരി 12 മുതല്‍ മാര്ച്ച് 19 വരെയാണ് സാധാരണ രാഷ്ട്ര പതിഭവനോടനുബന്ധിച്ചുള്ള മുഗള്‍ ഗാര്ഡന്‍ പൊതു ജനങ്ങള്ക്ക് തുറന്നു കൊടുക്കുന്നത്. ഞങ്ങള്‍ ഒരു പ്രാവശ്യം എല്ലാവരും കൂടെ അവിടെ പോയി. മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബറിന്റെ കാലം മുതല്‍ പേര്ഷ്യന്‍ രീതിയില്‍ ഉള്ള പൂന്തോട്ടങ്ങള്‍ സ്ഥാപിച്ചിരുന്നു. ബാബറിന് ശേഷം വന്ന ചക്ര വര്ത്തിമാരും പൂന്തോട്ടങ്ങള്‍ നിര്മ്മിക്കുന്ന തില്‍ പിന്നോക്കമായിരുന്നില്ല. അങ്ങനെ മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ ഉള്ളതാണ് രാഷ്ട്രപതി ഭവന്റെ ഭാഗമായി ഇപ്പോള്‍ ഉള്ള മുഗള്‍ ഗാര്‍ഡന്സ. ചതുരാക്രുത്യിലും വൃത്താ കൃതിയിലും ആണ് ഇവയില്‍ പലതും. ഉള്ള വളരെ വലിയ ഒരു പൂന്തോട്ടം ആണത്. നല്ല വണ്ണം സംരക്ഷിക്കപ്പെടുന്ന അവിടെ ഉള്ള റോസാപ്പൂക്കളുടെ വൈവിധ്യവും പൂക്കളുടെ വലിപ്പവും കാണെണ്ടത് തന്നെ. റോസാപ്പൂ ഇത്ര വലുതാകുമോ എന്ന് ഞങ്ങള്ക്കത്ഭുതം ഉണ്ടായി. തിങ്കളാഴ്ച മാത്രം ഇവിടെ പൊതജനങ്ങള്ക്ക് പ്രവേശനം ഇല്ല.


അന്ന് അന്തര്‍ദേശീയ വ്യാപാര പ്രദര്ശനം നടത്താന്‍ വേണ്ടി മാത്രം ഒരു പ്രദര്ശന സ്ഥല മുണ്ടായിരുന്നു. പ്രഗതി മൈതാനം എന്നറിയപ്പെട്ട ഈ സ്ഥലത്ത് ചില സമയത് എല്ലാ സംസ്ഥാന ങ്ങളുടെയും പവിലിയനുകള്‍ ഉണ്ടാവും. നമ്മുടെ കേരള പവിലിയനും. ഒരു പ്രാവശ്യം ഞങ്ങള്‍ അവിടെ കണ്ടു. അവിടെയുണ്ടായിരുന്ന പ്രത്യേക രീതിയില്‍ നിര്മ്മിച്ച രാഷ്ട്രങ്ങളുടെ ഹാള്‍ (Hall of Nations) ഒരു പ്രധാന ആകര്ഷ്ണം ആയി രുന്നു. രാജ് റിവാള്‍ എന്നയാളായിരുന്നു ഇതിന്റെ ശില്പ്പിl. 1972 നവമ്പര്‍ മൂന്നിന് ഉത്ഘാടനം ചെയ്ത ഈ ഹാള്‍ 2017 ല്‍ പൊളിച്ചു മാറ്റി. പുരാവസ്തു ആയിട്ട് പോലും അത് സൂക്ഷിക്കാന്‍ അധികാരികള്‍ തയാറായില്ല എന്നത് സങ്കടകരം തന്നെ. അത്ര നല്ല രീതിയില്‍ പണിത ഒരു കെട്ടിടമായിരുന്നു അത്.

കുത്തബ് മീനാര്‍ ഐ ഐ റ്റി യില്‍ നിന്ന് വളരെ അടുത്തായിരുന്നു. ഒരു അവധി ദിവസം വൈകു ന്നേരം ഞങ്ങള്‍ അവിടെ പോയി. ചുവന്ന കല്ലില്‍ നിര്മ്മി ച്ച ഒരു സ്തൂപം ആണിത്. 73 മീറ്റര്‍ ഉയരം ഉള്ള കുത്തബ് അല ദിന്‍ ഐബക് 1192 ല്‍ സ്ഥാപിച്ച താണത്രേ. നാല് തട്ടുകളില്‍ ആണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു തട്ടുകളിലേക്ക് കോണിപ്പടികള്‍ വഴി അകത്തു കൂടെ കയറാം. ചരിത്രപരമായ പ്രാധാന്യമുള്ള മറ്റു ചില കെട്ടിടങ്ങളും കുത്തബ് മിനാരിന്റെ സമീപത്തുന്ടു. ഇവിടെയുള്ള ഒരു ഇരുമ്പു സ്തൂപം ലോഹ നിര്മ്മിതമായ അപൂ ര്വമായ ഒന്നാണ്. 7.21 മീറ്റര്‍ ഉയരമുള്ള ഈ സ്തൂപം 375–414 എ ഡി യില്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ രണ്ടാമന്‍ സ്ഥാപിച്ചതാണ് എന്ന് പറയുന്നു. ഇതിലുള്ള ഒരു മണിയുടെ ഭാരം തന്നെ 5,865 കിലോഗ്രാം വരും. തുരുമ്പിക്കുന്നത് തടയാന്‍ വേണ്ടി ആധുനിക മാര്ഗങ്ങളൊന്നും ഇല്ലാതിരുന്ന ആ കാല ഘട്ടത്തില്‍ ഉണ്ടാക്കിയ ആ സ്തൂപം ഇന്നും നില നില്‍ക്കുന്നത് തന്നെ അത്ഭുതമാണ്.

ചുവപ്പ് കോട്ടയും ഹുമയൂണിന്റെ ശവ കുടീ രവും മറ്റും ഒരു പ്രാവശ്യം പോയി കണ്ടതോര്മ്മ യുണ്ട്. അതിനടുത്തുള്ള ജുമാ മസ്ജിദും വലിയ ഒരു ഗുരുദ്വാരും ഉണ്ട്. ചാന്ദ്നി ചൌക്ക് എന്ന മാര്കറ്റും ഇതിനടു തായിരുന്നു.
ഷോപ്പിങ്ങിനു കൊണാട്ട് പ്ലെയ്സ്, കരോള്‍ ബാഗ്, ചാന്ദ്നി ചൌക്ക് എന്നിവയായിരുന്നു. ന്യു ഡല്ഹി റെയില്വേ സ്റ്റേഷന്റെ നേരെ എതിരെ യുള്ള റോഡില്‍ പഹാഡ് ഗഞ്ചു എന്ന സ്ഥലത്ത് ചില സാധനങ്ങള്‍ വാങ്ങിയതോര്മ്മ യുണ്ട്. ഒരിക്കല്‍ അവിടെ ഒരു രാത്രി ഒരു ഇട ത്തരം ഹോട്ടലില്‍ മുറിയെടുത്തു താമസിക്കേ ണ്ടി വന്നു. തീരെ വൃത്തിയില്ലാത്ത സ്ഥലം. ചെലവ് കുറഞ്ഞ ഹോട്ടലുകള്‍ അന്വേഷിച്ചു നടക്കുന്ന സായിപ്പ ന്മാരേെയും മദാമ്മമാരെയും അവിടെ കാണാം. ക്ഷേത്രങ്ങളില്‍ ബിര്ലാ മന്ദിര്‍ മാത്രമേ കാണാന്‍ പോയുള്ളൂ. ബഹായി കളുടെ താമര ആകൃതിയില്‍ ഉള്ള ക്ഷേത്രവും ഉത്തര ഡല്ഹിയിലുള്ള അക്ഷര്തം ക്ഷേത്രവും വളരെ വര്ഷം കഴിഞ്ഞാണ് ന്ര്മ്മിച്ചത്.

ഐ ഐ റ്റി യ്ക്കു ഏറ്റവും അടുത്തുള്ള ഷോപ്പിംഗ്‌ കേന്ദ്രങ്ങളായിരുന്നു സരോജിനി മാര്കറ്റെന്ന എസ എന്‍ മാര്ക്കറ്റു. കുറച്ചുകൂടി ദൂരെ ആയിരുന്നു ഐ എന്‍ എ മാര്ക്കറ്റു. പ്രത്യേകിച്ചും നല്ല മത്സ്യം വാങ്ങാന്‍ അപൂര്വ്വം ഐ എന്‍ എ മാര്ക്ക്റ്റില്‍ പോകുമായിരുന്നു. കൊണാട്ട് പ്ലെയ്സിലെ ശീതീകരിച്ച പാലികാ
ബസാര്‍ കാണാന്‍ പോയെങ്കിലും അവിടെ സാധനങ്ങല്കെല്ലാം വളരെ വില കൂടുതലായി തോന്നി. വില കുറച്ചു സാധനങ്ങള്‍ കിട്ടുന്നതു കരോള്‍ ബാഗില്‍ ആയിരുന്നു. അവിടെയും നല്ല പരിചയം ഇല്ലെങ്കില്‍ എവിടെ എന്ത് കിട്ടുമെന്ന് വല്ലാതെ തിരയെണ്ടി വരുമാ യിരുന്നു. ഡല്ഹിയിലെ മാര്‍ക്കറ്റുകള്‍ എല്ലാം ഒരേ ദിവസം അടക്കുകയില്ല എന്നത് പൊതു ജനങ്ങ ള്ക്ക് ‌ സൌകര്യമായിരുന്നു. ഞായറാഴ്ചയും ഏതെങ്കിലും മാര്കറ്റു തുറന്നിരിക്കും. ചിലത് തിങ്കളാഴ്ച അടയ്ക്കും ,മറ്റു ചിലത് ചൊവ്വാഴ്ച, അങ്ങനെ. .

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് .
Mughal Gardens : a video on yutube :https://youtu.be/lko59rzoTqg
Ack; Google Images for the pictures

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും