60 : ന്യു ദല്ഹിയിലെ എഴുപതുകളിലെ ഗതാഗതവും ചില അനുഭവങ്ങളും
ആധുനിക ന്യുഡല്ഹി നഗരത്തിന്റെ ശിലാ സ്ഥാപനം ജോര്ജു ആറാമനെന്ന ബ്രിട്ടീഷ് ചക്ര വര്ത്തി 1911 ലാണ്.നിര്വ്വഹിച്ചത്. ബ്രിട്ടീഷ് ശില്പ്പികളായ ലട്ജന്സും ഹെര്ബര്ട്ട് ബെക്കരും ആയിരുന്നു നഗരത്തിന്റെ രൂപരേഖ നിര്മ്മിച്ചത്. പുതിയ തലസ്ഥാന നഗരം ഉത്ഘാടനം നിര്‍വഹിച്ചത് 1931 ഫെബ്രുവരി 13 നു അന്നത്തെ വൈസ്രോയ് ആയിരുന്ന ഇര്വിന്‍ പ്രഭു ആയിരുന്നു. കൃത്യമായ രൂപ രേഖയനുസരിച്ചുണ്ടാക്കിയ (Planned city) ഭാരതത്തിലെ അപൂര്വ്വം നഗരങ്ങളിലൊന്നായ ന്യു ഡല്ഹി യിലെ പാതകളുടെ വിന്യാസം പൊതുവെ കാര്യക്ഷമായ രീതിയില്‍ തന്നെയാണ്. എന്നാല്‍ വാഹനങ്ങളുടെ അമിതമായ എണ്ണവും ജന ബാഹുല്യവും ഇതിനെല്ലാമുപരി വാഹനം ഓടിക്കുന്നവരുടെ കൊള്ളരുതായ്മ്മകള്‍ കൊണ്ടും അവിടെ പലപ്പോഴും ജനങ്ങള്ക്ക് ബുദ്ധിമുട്ടും അപകടങ്ങളും അന്നും ഇന്നും കുറവല്ല. ന്യുഡല്ഹിയിലെ ഇന്നത്തെ ഗതാഗത വ്യവസ്ഥ വളരെ കാര്യക്ഷമമാണെന്ന് തോന്നുന്നു പ്രത്യേകിച്ചും ഡല്ഹി മെട്രോയുടെ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം. എന്നാല്‍ ഞങ്ങള്‍ ഡല്ഹിയില്‍ ഉണ്ടായിരുന്ന എഴുപതുകളുടെ അവസാനം റോഡു മാര്ഗം മാത്രമേ ജനങ്ങള്ക്ക് യാത്രക്കുണ്ടാ യിരുന്നുള്ളൂ. നാമമാത്രമായ ലോക്കല് ട്രയിന് സര്വീസും.
അന്ന് സാധാരണക്കാരുടെ വാഹനം ബസ്സുകള്‍ തന്നെ ആയിരു ന്നു. ഡല്ഹി ട്രാന്സ്പോര്ട്ട് അതോറിറ്റി വക ഡി റ്റി സി ബസ്സുകളും പ്രൈവറ്റ് ബസുകളും ഉണ്ടായിരുന്നു. ഡി റ്റി സി ബസ്സുകള്‍ പൊതുവെ നല്ല രീതിയില്‍ സേവനം നടത്തിവന്നു, പ്രത്യേകിച്ചും പ്രധാനപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നല്ല സര്‍വീസു കള്‍ രാവിലെയും വൈകുന്നേരവും ഉണ്ടായി രുന്നു. ഉദാഹരണത്തിന് ന്യു ഡല്ഹി റെയില്വേ സ്റ്റേഷനില്‍ നിന്ന് ഐ ഐ റ്റി വഴിപോകുന്ന R3 ബസ്സുകള്‍ ഞങ്ങള്ക്ക് ഡല്ഹി സ്റ്റേഷനിലും കൊണാട്ട് പ്ലേസിലും പോകാന്‍ വളരെ സൗകര്യം ആയിരുന്നു. പലപ്പോഴും ഡല്ഹിയിലേക്കു വരുന്ന സുഹൃത്തു ക്കളെ കൂട്ടാനും മറ്റും ഞങ്ങള്‍ ഈ ബസ് ഉപയോഗിച്ചിരുന്നു. പക്ഷെ കോഴിക്കോട്ടുകാര്ക്ക് അന്ന് ഡല്ഹിയിലെക്ക് ഉണ്ടാ യിരുന്ന ഒരേ ഒരു ട്രെയിന്‍ ജയന്തി ജനത പകുതി കൊച്ചിയില്‍ നിന്നും ബാക്കി മംഗലാപുരത്തു നിന്നും പുറപ്പെട്ടു ഷോരണൂ രില്‍ വച്ച് കൂട്ടിച്ചെര്ത്ത് ഡല്ഹിക്കടുത്തുള്ള ഹസ്രത് നിസാമു ദ്ദീന്‍ സ്റ്റേഷന്‍ വരെ മാത്രമേ പോകുന്നുണ്ടായിരുന്നുള്ളൂ. അവി ടെ നിന്ന് ലോക്കല്‍ ട്രെയിന്‍ പിടിച്ചു ന്യു ഡല്ഹി്യ്ലേക്ക് എത്തേ ണ്ടിവരുമായിരുന്നു. പിന്നീട് തുടങ്ങിയ കേരള എക്സ്പ്രെസ്സ് ന്യൂ ഡല്ഹി സ്റ്റേഷനില്‍ നിന്ന് ആയിരുന്നു പുറപ്പെടുകയും അവിടെ എത്തു കയും ചെയ്യുമായിരുന്നു. പൊതുവേ റെയില്വേ സ്റ്റേഷ നില്‍ നിന്ന് അത്യാവശ്യം വാഹന സൗകര്യം ലഭ്യമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ദീര്ഘ ദൂര ബസ്സുകള്‍ ഇന്ടര്‍സ്റ്റെയിറ്റ് ബസ് ടെര്മിനനസ് ( ISBT) യില്‍ നിന്നും ആയി രുന്നു പുറപ്പെട്ടിരുന്നത്. ഞാന്‍ ഗവേഷണ പരീക്ഷണങ്ങള്ക്ക് ദേഹ്രഡൂണില്‍ പോകാന്‍ അവിടെ നിന്നാണ് ബസ്സ് പിടിച്ചി രുന്നത്. .
ബസ്സുകള്‍ കൂടാതെ അന്നുണ്ടായിരുന്ന വാഹനം ‘ഫട്ട് ഫട്ട്’ എന്നറിയപ്പെട്ടിരുന്നു. ഇന്നത്തെ ആട്ടോ റിക്ഷായെക്കാള്‍ കുറച്ചുകൂടി വലിപ്പം ഉള്ള വാഹനമായിരുന്നു ഒന്ന്. ബൈക്കിന്ടെ എഞ്ചിന്‍ തന്നെ ആയിരുന്നു ഇതിനും. ഒരു പക്ഷെ അതിന്റെ ശബ്ദം കൊണ്ടായിരിക്കാം ഈ പേര് വന്നത്. അഞ്ചോ ആറോ പേരെ വരെ കയറ്റിക്കൊണ്ടു അവര്‍ കൊണ്ടു പോകും. നിശ്ചിത സ്ഥലങ്ങള്ക്കിടയില്‍ പോകുന്ന ഫട്ട് ഫട്ട് സേവാ ഉണ്ടായിരുന്നു. ന്യായമായ തുക കൊടുത്താല്‍ മതി. ലഗേജു ഉണ്ടെങ്കില്‍ അതിനു എക്സ്ട്രാ കൊടുക്കണം. ബസ്സ് ചാര്ജിന്റെ ഇരട്ടിയോളം കൊടുത്താല്‍ മതിയാവും. അന്ന് ആട്ടോ റിക്ഷാകള്‍ വളരെ കുറച്ചേ റോഡുകളില്‍ ഇറങ്ങിയിട്ടുള്ളൂ. പിന്നുള്ളത് സൈക്കിള്‍ റിക്ഷാകള്‍ ആണ്. മനുഷ്യര്‍ തന്നെ ചവിട്ടി ഒന്നോ രണ്ടോ പേര്ക്ക് മാത്രം പുറകില്‍ ഇരുന്നു സഞ്ചരിക്കാവുന്നതാണ് സൈക്കിള്‍ റിക്ഷാ. പൊതുവേ നിരപ്പായ , കയറ്റവും ഇറക്കവു മില്ലാത്ത റോഡുകള്‍ ഉള്ള ഡല്ഹി, കാന്പൂപര്‍ ഖരഗ്പൂര്‍ എന്നിവിടങ്ങളില്‍ സൈക്കിള്‍ റിക്ഷാ സാധാരണമായിരുന്നു. അവിടെയും ചാര്ജ് ചിലപ്പോള്‍ ആളെ നോക്കി ആയിരിക്കും എന്ന് മാത്രം. മദ്രാസിയാണെങ്കില്‍ നല്ല വണ്ണം വിലപേശി മാത്ര മേ കയറാന്‍ പറ്റൂ. ടാക്സികള് അത്യാവശ്യ സന്ദ്രര്ഭങ്ങളില്‍ മാത്രമേ വാടകയ്ക്കെടുക്കാരുള്ളൂ. അതിനും മീറ്ററും മറ്റു വ്യവസ്ഥകളും ഒന്നുമില്ല. അവിടെയും മദ്രാസിക്കു സ്പെഷ്യല്‍ റേറ്റു കൊടു ക്കേണ്ടി വരുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ബസ്സുകളില്‍ ഏറ്റവും വിശ്വാസ്യമായത് ഡി റ്റി സി ബസ്സ് തന്നെ. പക്ഷെ അവ എണ്ണത്തില്‍ കുറവ്, ചില സ്ഥലങ്ങളിലേക്ക് പോവുകയും ഇല്ല. പ്രൈവറ്റ് ബസ്സുകളാണ് ചില സ്ഥലങ്ങളില്‍ പോകുക. പ്രൈവറ്റ് ബസ്സിലെ ജോലി ക്കാര്‍ പൊതുവേ മോശ മായ സ്വഭാവക്കാരായിരുന്നു. പ്രത്യേകിച്ചും നാട്ടുകാരല്ലാത്ത ആള്ക്കാരോട്, മദ്രാസികളോടു പ്രത്യേകിച്ചും.
ഒരിക്കല്‍ എന്റെ കുടുംബവും ആര്‍ ഈ സി യില്‍ നിന്ന് വന്ന നമ്പ്യാര്‍ സാറിന്റെ കുടുംബവും ഐ ഐ റ്റി ഗെയ്റ്റില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടി ഒരു പ്രൈവറ്റ് ബസ്സില്‍ കയറി. അന്ന് ഒരു പ്രദര്ശനം നടക്കുന്ന പ്രഗതി മൈതാനിലേക്ക് പോകു മോ എന്ന് ചോദിച്ചതിനു ശേഷം ആണ് ഞങ്ങള്‍ കയറി യത്. ഞങ്ങള് രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും മൂന്നു കുഞ്ഞു ങ്ങളും മാത്രം. വേറെ ആരോ കയറിയെങ്കിലും അവര്‍ പിന്നീട് ഇറങ്ങിപ്പോയി. ബസ്സ് പുറപ്പെടാന്‍ വൈകി. ഞങ്ങള്‍ ക്ഷമയോ ടെ കാത്തിരു ന്നു. കുറച്ചു നേരം കഴിഞ്ഞു ബസ്സ് പുറ പ്പെട്ടു. ഐ ഐ റ്റി ഗെയ്റ്റ് കഴിഞ്ഞുള്ള നാലും കൂടുന്ന ജങ്ക്ഷനില്‍ വണ്ടി സഫ്ദര്ജന്ഗ് ഭാഗത്തേക്ക് തിരിയുന്നതിന് പകരം ഡ്രൈവര്‍ വണ്ടി മേഹ്രോളി ഭാഗത്തേക്ക് തിരിച്ചു വലിയ വേഗതയില്‍ ഓടിച്ചു തുടങ്ങി. ഈ റോഡു മേഹ്രോളി കഴിഞ്ഞു ഹരിയാന അതൃത്തിയിലെക്കായിരുന്നു. ഞങ്ങള്‍ ഡ്രൈവറോട് ചോദിച്ചിട്ട് അവര്‍ ഒന്നും പറയുന്നില്ല. അയാള്‍ കണ്ടക്ടരോടും ക്ലീനരോടും വേറെ ഏതോ ഭാഷയില്‍ സംസാരി ക്കുന്നുണ്ട്. സ്ത്രീകള്‍ നില വിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഡ്രൈവറെ പോലീസില്‍ ഏല്പിക്കു മെന്നു ഭീഷണിപ്പെടുത്തി. എന്തോ കുറച്ചു ദൂരം പോയിക്കഴി ഞ്ഞു ഞങ്ങള്‍ ബഹളം വച്ചിട്ടാണോ , പകല്‍ പോലീസിന്റെ കയ്യില്‍ പെടുമെന്ന് കണ്ടിട്ടാണോ അവര്‍ വണ്ടി നിര്ത്തി . ഞങ്ങള്‍ എല്ലാവരും താഴെയിറങ്ങി. അല്പം നടന്നു ആദ്യം കണ്ട പോലീസുകാരനോട് വിവരം പറഞ്ഞ സമയത്തിനിടയ്ക്ക് അവര്‍ വണ്ടി വേഗത്തില്‍ വിട്ടു പോയി. ധൃതിയില്‍ വണ്ടിയുടെ നമ്പര്‍ കുറിച്ചെടുക്കാനും മറന്നു. വെറുതെ ഞങ്ങളെ ഭയപ്പെടുത്താന്‍ മാത്രമായിരുന്നോ അതോ ഏതെ ങ്കിലും രീതിയില്‍ ഭീഷണിപ്പെടു ത്താനോ ഉപദ്രവിക്കാനൊ ആയിരുന്നോ ഒന്നും അറിയില്ല. ഇന്നും ശ്രീമതിക്കും നമ്പ്യാര്‍ സാറിന്റെ ഭാര്യക്കും ഈ കാര്യം പറയുമ്പോള്‍ ഭയമാണ്. ഇത് പോലെ പല സംഭവങ്ങളും അവിടെ നടക്കുക പതിവായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
Pictures from Google Images





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ