59: രണ്ടു സ്കൂട്ടറപകടങ്ങള്‍ , ഐ ഐ റ്റി യില്‍

 ഡല്ഹി ഐ ഐ റ്റി യില്‍ ഉണ്ടായിരുന്ന 1978 - 81 കാലത്ത് നടന്ന രണ്ടു അപകട മരണ ങ്ങളെ ക്കുറിച്ചാണ് ഖേദപൂര്വ്വം ഈ കുറിപ്പ്. ഒന്നാമത്തേതിനെ കുറിച്ച് ഞാന്‍ മുമ്പ് സൂചിച്ചിരുന്നു കൊല്ലത്തു കാരന്‍ കെല്ട്രോണില്‍ ജോലിയായിരുന്ന സുധാകരന്റെ ഗയിഡായിരുന്ന. പ്രൊഫ. ആര്‍ സി അഗര്വാള്‍ എന്ന പ്രതിഭാ ശാലിയുടെതു . അദ്ദേഹം അമേരിക്കയില്‍ ഗവേഷണം നടത്തി അക്കങ്ങളെ പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ (Number theory ) നടത്തിയ ആധുനിക ഗവേഷണഫലങ്ങള്‍ അന്നത്തെ ഏറ്റവും വലിയ കംപ്യുട്ടര്‍ കമ്പനിയായ ഐ ബി എം എന്ന കമ്പനി വിലയ്ക്ക് വാങ്ങി അദ്ദേഹത്തിന് ഉയര്ന്ന ജോലിയും വാഗ്ദാനം ചെയ്തു. പക്ഷെ അദ്ദേഹം ഇന്ത്യയില്‍ വന്നു ജോലി ചെയ്യാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഡല്ഹി ഐ ഐ റ്റി യില്‍ ഇലക്ട്രി ക്കല്‍ ഡിപ്പാര്ട്ടുമെന്റില്‍ അദ്ധ്യാപകനായി ചേര്ന്നത്‌. ചെറുപ്പക്കാരായ അദ്ധ്യാപകര്ക്കെല്ലാം കുറച്ചൊരു അസൂയ തന്നെ അദ്ദേഹത്തിനോട് ഉണ്ടായിരുന്നോ എന്ന് തന്നെ സംശയം. അദ്ദേഹം ഡല്ഹിയില്‍ വന്നു ഏതാനും മാസം കഴിഞ്ഞു വിവാഹം കഴിച്ചു. രണ്ടു പേരും കൂടി ഒരിക്കല്‍ ഒരു സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചു അദ്ദേഹത്തിന്റെ ഭാര്യ തല്ക്ഷണം മരിച്ചു. അദ്ദേഹത്തിന്റെ ഒരു കാല്‍ മുട്ടിനു താഴെവച്ച് മുറിച്ചു മാറ്റെണ്ടി വന്നു. നമ്മുടെ സര്കാര്‍ സ്ഥാപനങ്ങളില്‍ പോലും അന്ന് ശാരീരികമായ ബുദ്ധി മുട്ടുള്ളവര്ക്ക് ജോലി ചെയ്യാനനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം രണ്ടു വര്ഷം ഐ ഐ ടി യില്‍ തന്നെ തുടര്ന്നും ജോലി ചെയ്തു. അതിനു ശേഷം അമേരിക്ക യിലേക്ക് പോയി. അക്കാലം കൊണ്ടു സുധാകറിന്റെ ഗവേഷ ണം മിക്കവാറും തീര്ത്തു കൊടുക്കുകയും ചെയ്തു.

രണ്ടാമത്തെ അപകടം ഇതിലും പരിതാപകരമായിരുന്നു. ഞങ്ങള്‍ കണ്ട്രോള്‍ ഗ്രൂപ്പില്‍ ഗവേഷണം നടത്തുന്നവരില്‍ പലരും ആഴച യില്‍ 6 ദിവസവും ഇന്സ്റ്റിട്ട്യുട്ടില്‍ വരുന്നവരാണ്. ഒന്നാം നിലയിലുള്ള ഞങ്ങളുടെ സംഘവും തൊട്ടു മുകളില്‍ ഉള്ള നെറ്റ്വര്ക്ക് ലാബില്‍ ഉള്ള ചിലരും മിക്കവാറും ഒരുമിച്ചു ള്ളരെപ്പോലെ ആയിരുന്നു. അവിടെയുള്ള അനില്‍ കുമാര്‍ ജെയിന്‍ (എ കെ ജയിന്‍) എന്നെപ്പോലെ വയോജന വിദ്യാഭ്യാസ ത്തിനു ബീഹാറില്‍ നിന്ന് വന്നതായിരുന്നു. ഭാര്യയും രണ്ടു മക്കളും കൂടെ ഉണ്ടായിരുന്നു. അദ്ദേഹം ശനിയാഴ്ച ഉച്ച കഴിഞ്ഞു വരാറില്ല. ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞു ഞങ്ങള്‍ റൂമില്‍ ഇരിക്കുമ്പോള്‍ ആരോ വിവരം പറഞ്ഞു ഐ ഐ ടി യിലെ മധ്യവയസ്കനായ ഒരു ഗവേഷണ വിദ്യാര്ഥി സ്കൂട്ടര്‍ അപകട ത്തില്‍ പെട്ട് ഡല്ഹിയിലെ സഫ്ദര്‍ ജന്ഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. എന്ന്. ഞങ്ങള്‍ എല്ലാവരും കൂടി അപ്പോള്‍ തന്നെ അവിടേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോള് കണ്ട കാഴ്ച ഞങ്ങളുടെ സഹ്പ്രവര്തകന്‍ എ കെ ജയിന്‍ അത്യാഹിത വിഭാഗ ത്തില്‍ തികഞ്ഞ അബോധാവസ്ഥയില്‍ “ എനിക്ക് മൂത്രമൊഴി ക്കണം മൂത്രമൊഴിക്കണം “ എന്ന് ഉച്ചത്തില്‍ നില വിളിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്തു തന്നെ കയ്യൊടിഞ്ഞ മകളും കാലൊടിഞ്ഞ മകനും തലയ്ക്കു സാരമായ പരുക്ക് പറ്റിയ ഭാര്യയും ഉണ്ടായിരുന്നു. അവര്‍ നാല് പേരും കൂടി ഉച്ച കഴിഞ്ഞു സ്കൂട്ടറില്‍ ഒരു സിനിമാ കാണാനും വാരാന്ത്യ ഷോപ്പിങ്ങിനും കൂടി പുറപ്പെട്ടതായിരുന്നു. ഹൌസ് ഖാസില്‍ നിന്ന് സഫ്ദര്‍ ജന്ഗ് ആശുപത്രിയിലെക്കു പോകുന്ന റോഡില്‍ വച്ചു പാലും കൊണ്ടു വന്ന മദര്‍ ഡയറിയുടെ ഒരു വലിയ ട്രക്കു സ്കൂട്ടറിന്റെ പുറകില്‍ ഇടിച്ചു നാല് പേരും റോഡിലേക്ക് തെറിച്ചു വീണു.മി. ജെയിനിിനു അരയ്ക്കും തുടയെല്ലിനും ആയിരുന്നു പരുക്ക്. മൂത്രനാളത്തിന്റെ അടുത്തു പരുക്കുണ്ടായിരുന്നത് കൊണ്ടു മൂത്രം പോകാന്‍ കുഴല്‍ ഇട്ടിരുന്നതിന്റെ അസ്ക്യ തയിലാണ് അദ്ദേഹം നിലവിളിച്ചു കൊണ്ടിരുന്നത്, അബോധാ വസ്ഥയില്‍. ഭാര്യക്ക് ക്ഷതം പറ്റിയത് തലയ്ക്കാ യിരുന്നു. ഭാഗ്യത്തിനു അത് മാരകമായിരുന്നില്ല. മകളുടെ ഇടത്തെ കയ്ക്കായിരുന്നു ഒടിവ് പറ്റിയത്. മകന്റെ വലത്തേ കാലും ഒടിഞ്ഞിരുന്നു. ശരിക്കും ഒരാഴ്ച കഴിഞ്ഞാണ് ജെയിനിനു ശരിയായി ബോധം വീണത്‌. ഞങ്ങള്‍ പിന്നീടു ചെന്നപ്പോള്‍ അദ്ദേഹത്തിന് ഒരു മേജര്‍ ശസ്ത്രക്രിയ നടത്തണം , അതിനു ശേഷം നാട്ടില്‍ പോയി രണ്ടു മാസം വിശ്രമിച്ചു തിരിച്ചു വന്നു ബാക്കി ഗവേഷണം പൂര്ത്തിയാക്കാം എന്ന് അദ്ദേഹം വളരെ ശുഭാപ്തി വിശ്വാസത്തോടു കൂടി ഞങ്ങളോട് സംസാരിച്ചു.

ശ്രീ ജെയിന്‍ വളരെ ധനികരായ ഒരു കുടുംബത്തില്‍ നിന്ന് വന്നയാളായിരുന്നു, അന്ന് ദല്ഹിയിലെ ഏതു പ്രൈവറ്റ് ആശുപ ത്രിയിലും എത്ര നാള്‍ വേണമെങ്കിലും ചികിത്സിക്കാനോ വേണമെങ്കില്‍ വിദേശത്ത് പോയി ചികിത്സിക്കാനോ സാമ്പ ത്തിക ശേഷിയുള്ള കുടുംബം. ന്യു ഡല്ഹിയിലെ സഫ്ദര്ജന്ഗ് ആശുപത്രി എല്ല് രോഗ ചികിത്സക്ക് അന്ന് പ്രസിദ്ധമാണ്. റോഡിന്റെ നേരെ എതിരെയാണ് ആള്‍ ഇന്ത്യ ഇന്സ്റ്റി ട്ട്യുട്റ്റ് ഓഫ് മെഡിക്കല്‍ സയന്സ് (All India Institute of Medical Science – AIMS). ശ്രീ ജെയിന്റെ ശസ്ത്രക്രിയ അല്പ്പം കൂടുതല്‍ സമയം എടുക്കുന്നതാണെങ്കിലും അതില്‍ യാതൊരു ഭയാശങ്കകളും ആര്ക്കും ഇല്ലായിരുന്നു. അതുകൊണ്ടു മറ്റൊരു ആശുപത്രി യിലേക്ക് മാറ്റുന്ന കാര്യം അവര്‍ ആലോചിച്ചു പോലും ഇല്ല.

മൂന്നാഴ്ച കഴിഞ്ഞു അദ്ദേഹത്തിന്റെ ശ്ത്രക്രിയയ്ക്കു ബോധം കെടുത്താനുള്ള മരുന്ന് കൊടുത്തു ശസ്ത്രക്രിയ തുടങ്ങി. ഏതാണ്ട് മൂന്നര മണിക്കൂര്‍ കഴിഞ്ഞു അത് പൂര്ത്തിയാവാന്‍. അത് കഴിഞ്ഞു മുറിവ് കെട്ടി പുറത്തേക്കു കൊണ്ടു വന്നു. ഞങ്ങളില്‍ ചിലര്‍ അവിടെ രക്തം കൊടുക്കാനും മറ്റും എത്തി യിരുന്നു. പക്ഷെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ശ്രീ ജെയിന്‍ സ്വബോധത്തിലേക്ക് തിരിച്ചു വന്നില്ല. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും പ്രവര്ത്ത നവും . നിലച്ചു. ശസ്ത്രക്രിയക്ക്‌ വേണ്ടി ബോധം കെടുത്താന്‍ ഉപയോഗിച്ച മരുന്നിന്റെ ഷോക്ക് ആയിരുന്നു എന്ന് ഡോക്ടര്‍ മാര്‍ വിധിയെഴുതി (Anesthetic shock). പതിനായിരത്തില്‍ ഒരാ ളിന് മാത്രം സംഭവിക്കുന്ന കാര്യം. ബോധം കെടുത്താന്‍ കൊടു ക്കുന്ന മരുന്നിന്റെ അത്യപൂര്വമായ ഒരു പ്രതിപ്രവര്ത്തനം മൂലമാണ് ഞങ്ങളുടെ പ്രിയ സുഹൃത്തിനു മരണം സംഭവിച്ചത്. ഭാര്യയേയും കുഞ്ഞുങ്ങളെയും തനിച്ചാക്കി അദ്ദേഹം ഞങ്ങളുടെ ഐ ഐ റ്റി യോടും ഗവേഷണതോടും എന്നെന്നേക്കുമായി വിട പറഞ്ഞു..

അന്നും ഇന്നും സ്കൂട്ടര്‍ യാത്രക്കാരില്‍ എത്രയോ പേര്‍ ഇങ്ങനെ മരണപ്പെടുന്നു. തലയ്ക്കു മാരകമായ ക്ഷതം സംഭവിക്കാ തിരിക്കാന്‍ ഇപ്പോള്‍ ഹെല്മെറ്റ്‌ നിര്ബ്ന്ധിതമാക്കിയെങ്കിലും ഇപ്പോഴും റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 90 % ലധികവും ഇരുചക്രവാഹനം ഓടിക്കുന്നവരായി തന്നെ ഇന്നും തുടരുന്നു. ചില ചെറുപ്പക്കാരുടെ ബൈക്കിലെ യാത്ര കാണുമ്പോള്‍ , അവരുടെ ആവേശം കാണുമ്പോള്‍ ഇന്നും ഞാന്‍ എന്റെ പ്രിയ സുഹൃത്തിനെയും പ്രൊഫ അഗര്വാളിന്റെ പ്രിയപത്നിയെയും ഓര്മ്മിക്കും. അവരുടെ ഓര്മ്മ്യ്ക് മുമ്പില്‍ ഞങ്ങളുടെ അശ്രു പുഷ്പങ്ങള്‍. നമ്മുടെ ചെറുപ്പക്കാരുടെ അശ്രദ്ധമായ വാഹനം ഓടിക്കലില്‍ നിന്ന് അവരെ രക്ഷിക്കണമെന്ന് പ്രാര്ഥിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും