58 :ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വയോജന വിദ്യാര്ഥി്കള്‍

 വയോജന വിദ്യാഭ്യാസത്തിനു എന്നെപ്പോലെ ഐ ഐ റ്റി ഡല്ഹിയില്‍ എത്തിയ ഏതാനും ഗവേ ഷണ വിദ്യാര്ഥികള്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കണ്ട്രോള്‍ ഗ്രൂപ്പില്‍ തന്നെ. അതില്‍ ഏറ്റവും സീനിയര്‍ ആയ രാമാനന്ദ് സിംഗ് എന്ന ആളി നെപ്പ റ്റിയാവട്ടെ. ആദ്യം. അദ്ദേഹം ബീഹാറില്‍ നിന്നുള്ള ഒരു സര്ക്കാര്‍ എഞ്ചിനീയറിംഗ് കോളേ ജില്‍ നിന്നായിരുന്നു. പ്രായം അമ്പതിനോടടുക്കും. കുടുംബം നാട്ടില്‍ തന്നെ. വ്യക്തിപരമായ കാര്യ ങ്ങള്‍ ഞങ്ങളില്‍ ആര്ക്കും അറിയില്ല. ഹോസ്റ്റ ലില്‍ ആണ് താമസം. ആരുമായിട്ടും വലിയ കൂട്ടില്ല. ഞങ്ങള്‍ തന്നെ എന്തെ ങ്കിലും ചോദിച്ചാല്‍ ഉത്തരം പറയും. ഞങ്ങളുടെ കോഫി ക്ലബ്ബില്‍ അംഗമല്ലാത്ത ഒരേ ഒരാള്‍. കാരണം അദ്ദേഹം ചായയും കാപ്പിയും കുടിക്കാറില്ല. നൂറു ശതമാനം വിദ്യാര്ഥി . “അല്പാഹാരം , ജീര്ണ വസ്ത്രം , ബക ധ്യാനം, ശ്വാന ദൃഷ്ടി “ എന്നിങ്ങനെ മനുസ്മ്രുൃ തിയില്‍ പറയുന്ന എല്ലാ ലക്ഷണവും തികഞ്ഞ ആള്‍. ദോഷൈക ദൃക്കുകള്‍ പറയുന്നത് അദ്ദേഹത്തിന് ഒരൊറ്റ പാന്റും ഷര്ട്ടുമെ ഉള്ളൂ എന്നാണു അത് രാത്രിയില്‍ കഴുകി ഇടും, രാവിലെ അത് തന്നെ ഇട്ടു കൊണ്ടു വരും ( ജീര്ണ വസ്ത്രം ആയി ). അദ്ദേഹം ഞങ്ങളുടെ ഫാക്കല്റ്റി കാന്റീനിലില്‍ നിന്നാണ് ഉച്ച ഭക്ഷണം കഴിക്കുക, ഹോസ്റ്റലില്‍ മെസ്സ് കഴിക്കാറില്ല. രാവിലെ ഏതെ ങ്കിലും പയര് മുളപ്പിച്ചത് കഴിക്കും, വൈകുന്നേരം എന്താണ് കഴിക്കുക, ആര്ക്കും അറിയില്ല ( അല്പാഹാരം തന്നെ ) .പിന്നെ ഞങ്ങളുടെ വിദ്യാര്ഥികളുടെ മുറിയില്‍ ഏതു സമയത്തും എന്തെങ്കിലും വായിച്ചും ചിന്തിച്ചും മാത്രം സമയം കഴിക്കുന്നയാള് ( ബക ധ്യാനം ), ഉറക്കത്തെ പറ്റി കൃത്യമായി അറിയില്ല, ശ്വാന നിദ്രയാണോ എന്നറിയില്ല. അപ്പോള്‍ മിക്കവാറും എല്ലാ ലക്ഷണ ങ്ങളും തികഞ്ഞ വിദ്യാര്ഥി എന്ന് തന്നെ പറയാം. വളരെ സാധു വായ മനുഷ്യന്‍. ചെയ്യുന്ന ഗവേഷണത്തെപ്പറ്റി പോലും ആരോ ടും ഒന്നും സംസാരിക്കാറില്ല. എന്റെ ഗൈഡ് പ്രൊ. മഹലനാ ബിസിന്റെ കീഴില്‍ തന്നെ. അതായത് ‘ഗുരു ഭായി’ തന്നെ. നല്ല മൂന്നു നാല് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് കൊണ്ടു കൃത്യം മൂന്നു വര്ഷം. തികയുന്നതിനു മുമ്പ് തന്നെ തീസിസ് എഴുതി സമര്പ്പി ച്ചതിനു ശേഷം തിരിച്ചു കോളേജില്‍ പോയി ചേര്ന്നു .

ഐ ഐ റ്റി , എന്‍ ഐ റ്റി പോലെയുള്ള ദേശീയ സ്ഥാപന ങ്ങളില്‍ പി എച് ഡി തീസിസിന് രണ്ടു പേര്‍ പരീക്ഷക രായുണ്ടാവും. ഒരാള്‍ ഇന്ത്യയില്‍ നിന്നും മറ്റൊരാള്‍ വിദേശത്തു നിന്നും. രാമാനന്ദസിങ്ങിന്റെ വിദേശ പരീക്ഷ കന്‍ ആസ്ട്രെലി യായില് നിന്ന് ബി ഡി ഒ ആന്‍ണ്ടെര്സന്‍ എന്ന പ്രൊഫസര്‍ ആയിരുന്നു. പ്രൊഫസറിന്റെ സുഹൃത്ത്‌. അദ്ദേഹം തീസിസ് വായിച്ചിട്ട് പ്രൊഫസര്ക്കെഴുതി “ താങ്കളുടെ വിദ്യാര്ഥിയുടെ തീസിസ് നോക്കി. വളരെ നല്ല ഗവേഷണം , പി എച് ഡി യ്ക്കു അര്ഹമായതു തന്നെ . പക്ഷെ ഒരു കാര്യം ചെയ്യണം . ഈ തീസി സിലെ നാലാം അദ്ധ്യായം മാത്രം ഒഴിവാ ക്കണം. അതില്‍ അയാള് ഒരു അടിസ്ഥാന തത്വം ഉപയോ ഗിക്കുന്നതില്‍ ക്ഷമി ക്കാന്‍ പറ്റാത്ത ഒരു തെറ്റ് വരുത്തിയിരിക്കുന്നു. അതുകൊണ്ടു ഈ തീസി സില്‍ നിന്ന് ഈ അദ്ധ്യായം മാറ്റിയാല്‍ മാത്രമേ എനിക്ക് പി എച് ഡി തീസിസ് അംഗീകരിക്കാനാവൂ. “ സംഭവിച്ചതിതായിരുന്നു ആ അധ്യായത്തില്‍ ഏതോ സമവാ ക്യത്തില്‍ മാക്സിമവും മിനിമവും തമ്മില്‍ തിരിഞ്ഞു പോയി. അത് കൊണ്ടു ആ അദ്ധ്യായത്തിലെ നിഗമനങ്ങള്‍ എല്ലാം അബദ്ധമായിപ്പോയി. മറ്റു അദ്ധ്യായങ്ങളിലെ ഫലങ്ങള് ്കൊ്ണ്ടുതന്നെ പി എച് ഡി ക്കു വേണ്ടതു ചെയ്തിട്ടുണ്ടായിരുന്നു . പാവം സിങ്ങ് തിരിച്ചു വന്നു തീസിസില്‍ നിന്ന് ഈ അദ്ധ്യായം ഒഴിവാക്കി ആവശ്യമായവ രണ്ടാമത് ടൈപ്പ് ചെയ്തു തീസിസ് വീണ്ടും സമര്പ്പിച്ചു ഡിഗ്രീ കിട്ടുകയും ചെയ്തു. ഗവേഷണ ത്തിന്റെ കൂടെ നൂറു കൂട്ടം മറ്റു പണികള്‍ ഉണ്ടായിരുന്ന പ്രൊഫ സര്‍ ഈ തെറ്റ് കണ്ടിട്ടുണ്ടാവില്ല. സ്വാഭാവികമായും തീസി സിലെ സമവാക്യങ്ങളൊക്കെ അവരവര്‍ തന്നെയാണ് പരിശോധിച്ചു തെറ്റുവരാതെ സൂക്ഷിക്കേണ്ടത് . അതിനു ഗൈഡന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ രാമാനന്ദ് സിംഗിന്റെ തീസിസ് അയാളും പ്രഫസറും ടൈപ്പിസ്റ്റുമല്ലാതെ മറ്റാരും കണ്ടിട്ടുമില്ല. വിഷയം അറിയാവുന്ന മറ്റാരെങ്കിലും ഒരു പ്രാവശ്യം എങ്കിലും മുഴുവന്‍ വായിച്ചു നോക്കിയിരുന്നെങ്കില്‍ ഈ തെറ്റ് കണ്ടു പിടിച്ചേനെ. കൂട്ടത്തില്‍ ഉള്ളവരെ പരിപൂര്ണ മായി ഒഴിവാക്കി ആരെയും വിശ്വാസത്തില്‍ എടുക്കാതെ അദ്ദേഹം ചെയ്തതാവാം കാരണം.

മറ്റൊരാള്‍ രാജേന്ദ്ര പ്രസാദ്. പാറ്റ്ന എഞ്ചിനീ യറിംഗ് കോളേ ജില്‍ നിന്ന് വന്നയാള്‍. എന്റെ അതെ പ്രായം . നാല് കുട്ടികള്‍ ഉണ്ട്. നല്ല മനുഷ്യന്‍. അദ്ദേഹവുമായി ഞാന്‍ ഹിന്ദിയില്‍ സംസാരി ക്കാന്‍ ശ്രമിക്കും. പത്താം ക്ലാസ് വരെ ഹിന്ദി പഠിച്ച തിന്റെ ഗമയില്‍. നമ്മള്‍ പറയുമ്പോള്‍ തനി ടെക്സ്റ്റുബുക്കിലെ ഹിന്ദി ആയിരിക്കു മല്ലോ പറയുക. ദല്ഹി്യിലും യു പി ബീഹാര്‍ എന്നിവിടങ്ങളില്‍ എല്ലാം ഹിന്ദി ആണ് സംസാരിക്കുന്നത് എങ്കിലും അവിടത്തെ പ്രാദേശിക ഹിന്ദികള്‍ തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്.( പതിനെട്ടിലധികം തരം ഹിന്ദി സംസാരിക്കു ന്നുണ്ടത്രേ ) നമ്മുടെ ഹിന്ദി കേട്ട് അയാള്‍ ഒരു ദിവസം പറഞ്ഞു “ ആപ് നെ സാഹിത്യ ഹിന്ദി ബോല്താട ഹൈ “ ( താങ്കള്‍ ഭംഗി യുള്ള ഹിന്ദി യാണല്ലോ സംസാരിക്കുന്നത് ) എന്ന് . കാരണം നമുക്ക് പുസ്തകത്തില്‍ പഠിച്ചതല്ലേ പറയാം അറിയൂ. കരോ കീജിയേ എന്നൊക്കെ നമ്മള്‍ ബഹുമാനമനു സരിച്ചുപയോഗി ക്കുമ്പോള്‍ അവര്‍ ‘കരിയെ’ എന്നൊക്കെ നമ്മള്‍ കേള്ക്കാത്ത വാക്കുകള്‍ ഉപയോഗിക്കുന്നു. സംസാര ഭാഷയും എഴുത്ത് ഭാഷയും തമ്മിലുള്ള അന്തരം മലയാളത്തിലും ഉണ്ടല്ലോ. തിരുവനന്തപുരം മലയാളവും കോഴി ക്കോടന്‍ മലയാളവും പോലെ.
മറ്റൊരാള്‍ ഹനുമാന്തുലു. ആന്ധ്രായിലെ നക്സല്‍ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കരിംനഗര്‍ ജില്ലയില്‍ നിന്ന് വന്നയാള്‍. അയാള്‍ ഒരു തനി ഉഴപ്പനായി രുന്നു. ഗവേഷണം മിക്കവാറും തീര്ന്നു തീസിസ് എഴുതുമ്പോഴും അതുമായി ബന്ധപ്പെടാത്ത വല്ലതുമൊ ക്കെ ആയിരിക്കും അയാള്‍ വായ്ക്കുക. പ്രൊഫസര്‍ തീസിസ് പരിശോധിക്കാന്‍ വേണ്ടി ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് വരാന്‍ പറഞ്ഞിട്ട് അയാള്‍ വന്നപ്പോള്‍ മണി മൂന്നു. സാര് വെറുതെ ഇരിക്കേണ്ട എന്ന് കരുതി ഞാന്‍ അദ്ദേഹവുമായി എന്തോ ചര്ച്ച ചെയ്തു കൊണ്ടിരി ക്കുമ്പോള്‍ ഇയാള്‍ മൂളിപ്പാട്ടും മൂളി അതിലെ കടന്നു പോകുന്നത് കണ്ണാടിയില്‍ കൂടി കണ്ട പ്രൊഫസര്‍ വിളിച്ചു “ ഹെയ് ഹന്മാന്തുലു് , താനെന്താ പറഞ്ഞ സമയത്ത് വരാഞ്ഞത്? “ അയാള്‍ പറഞ്ഞു “ഹി ഹി “ , അയാള്‍ മറന്നു പോയി എന്നതു വ്യക്തം. പ്രൊഫസര്‍ മേശപ്പുറത്തിരുന്ന ഒരു പേപ്പര്‍ വെയിറ്റു കയ്യില്‍ എടുത്തുയര്ത്തി് അയാളെ എറിയുന്നതായി കാണിച്ചു. പ്രൊഫസറെ ഞാന്‍ ആദ്യമായി അല്പ്പം ക്ഷുഭിതനായി കണ്ടത് അന്നായിരുന്നു.

മറ്റൊരാള്‍  അലഹാബാദ് ആര്‍ ഈ സി യില്‍ നിന്ന് വന്ന സത്യശീല്‍ ആയിരുന്നു. എന്താണെന്നറിയില്ല പൊതുവേ അലഹാബാദ് കാരേപ്പറ്റി ഞങ്ങളുടെ ഡിപ്പാര്ട്ടു മെന്റില്‍ അത്ര നല്ല അഭിപ്രായം അല്ലായിരുന്നു. പൊതുവേ അവര്‍ അതി ബുദ്ധിമാ ന്മാരും സ്വാര്ത്ഥമതികളും ആണെന്നായിരുന്ന്നു ധാരണ. സത്യ ശീലും മഹാലനാബിസിന്റെ കീഴില്‍ ഗവേഷണം ചെയ്യുന്ന യാള്‍ തന്നെ . നമുക്ക് ഒരു നല്ല സുഹൃത്ത്‌ തന്നെ ആയിരുന്നു അദ്ദേഹവും.
മറ്റു ചിലര്‍ കൂടിയുണ്ട് , ഒരു ട്രാജഡിയുടെയും .അത് അടുത്ത ലക്കം ആവാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും