53: ഗവേഷണത്തെക്കുറിച്ച് അല്പം കൂടി

പ്രൊഫ. മഹാലനാബിസിന്റെ കൂടെ ഗവേ ഷണം നടത്താന്‍ തിരഞ്ഞെടുത്ത പ്രോജെക്ടി നെപ്പറ്റി മുമ്പ് സൂചിപ്പിക്കുകയുണ്ടായി എണ്ണ പ്രകൃതി വാതക കമ്മീഷനും ഐ ഐ റ്റി ദല്ഹിയും കൂടിയുള്ള ഒരു സംയുക്ത പ്രോജക്റ്റ്. എണ്ണ പര്യവേഷ ണത്തില്‍ കിട്ടുന്ന ഡാറ്റ വിശകലനം ചെയ്യുവാന്‍ മെച്ചപ്പെട്ട ചില രീതികള്‍ വികസി പ്പിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം.

എണ്ണ പര്യവേഷണതിന്റെ ആദ്യത്തെ പടിയാണ് സീസ്മിക് പര്യവേഷണം. ഭൂമിയുടെ ഉപരിതലത്തില്‍ ഒരു ഡയനാമിറ്റു പൊട്ടിച്ചു അതില്‍ നിന്നുണ്ടാകുന്ന ശബ്ദ വീചികള്‍ ഭൌമാന്തര്ഭാ ഗത്ത്‌ തട്ടി പ്രതിഫലിച്ചു വരുന്ന തരംഗങ്ങള്‍ രേഖ പ്പെടുത്തി പ്ലോട്ട് ചെയ്തു ഭൂമിക്കടിയില്‍ ഉള്ള പ്രത്യേക സംരചനകള്‍ കണ്ടെത്തി എണ്ണ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ എന്ന് കണ്ടുപിടി ക്കുക ആയിരുന്നു സീസമിക്ക് സര്വേയുടെ ലക്‌ഷ്യം.

സീസ്മിക് സര്വേ ഭൂമിയുടെ ഉപരിതലത്തില്‍ കരയിലും കടലിന്റെ ഉപരിതലത്തിലും ചെയ്യുന്നുണ്ട് കരയില്‍ സര്വേെ നടത്താന്‍ വളരെയധികം ശ്രമം ഉണ്ടാകും. ഡയനാമിറ്റു വെക്കാന്‍ കുഴികള്‍ കുത്തി പ്രതിഫലിച്ച തരംഗങ്ങളെ രേഖപ്പെടുത്താന്‍ ജിയോഫോ ണുകള്‍ സ്ഥാപിക്കണം ഇങ്ങനെ പല ഘട്ടങ്ങളും ഉണ്ടാവും. കരയില്‍ നടക്കുന്ന സര്വേ വളരെ മെല്ലെയേ നടക്കൂ. എന്നാല്‍ ഭാരതത്തില്‍ ബോംബെ തീരത്തില്‍ കടലില്‍ എണ്ണ കണ്ടെ ത്തിയതോടു കൂടി എണ്ണ പര്യവേഷണം കൂടു തല്‍ കടലിലേക്ക് മാറ്റി. കടലില്‍ ആകുമ്പോള്‍ ഡാറ്റ ശേഖരണം വളരെ വേഗത്തില്‍ നടത്താം. ഇത്തരം പര്യവേക്ഷണത്തിന് പ്രത്യേക കപ്പലു കള്‍ ഉണ്ടായിരുന്നു. എണ്ണ പ്രകൃതി വാതക കമ്മീഷന്റെ ‘ അന്വേഷക്’ എന്ന പേരില്‍ ഒരു കപ്പല്‍ ഉണ്ടായിരുന്നു. സര്വേ നടത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളും തയാറാ യിരുന്നു.

കപ്പലില്‍ നിന്ന് ആകുമ്പോള്‍ കരയില്‍ ഉപയോഗിക്കുന്ന ഡയനാമിറ്റിനും ജിയോഫോ ണിനും പകരം സീസ്മിക്ക് ഊര്ജം ഉത്പാദിപ്പി ക്കാനും പ്രതിഫലിക്കുന്ന ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ഹൈഡ്രോഫോണുകളും കൂട്ടവും എല്ലാം പിടിപ്പിച്ച ഒരു കേബിള്‍ കപ്പലില്‍ നിന്ന് താഴേക്കു ഇടുകയാണ് ചെയ്യുന്നത് . നിശ്ചിത സ്ഥലത്തെ ഡാറ്റ ശേഖരിച്ചു കഴി ഞ്ഞാല്‍ കപ്പല്‍ മറ്റൊരു സ്ഥലത്തേക്ക് നീക്കി വീണ്ടും ഡാറ്റ ശേഖരിക്കുന്നു. കരയില്‍ സര്വേു ചെയ്യുനതിനേക്കാള്‍ വളരെയെളുപ്പത്തില്‍ ഡാറ്റ ശേഖരണം നടക്കുന്നു. ശേഖരിച്ച ഡാറ്റാ മുഴുവന്‍ അന്ന് കാന്തിക ടേപ്പിലാണ് രേഖപ്പെടുത്തി യിരുന്നത്. ഒരു കിലോമീറ്റര്‍ ദൂരം സര്വേ ചെയ്‌താല്‍ മുപ്പതിലധികം വലിയ റീല്‍ ടേപ്പുകള്‍ ഉണ്ടാവും . ഇവ എല്ലാം ഡാറ്റാ വിശകല നത്തിനു കംപ്യുട്ടര്‍ കേന്ദ്രതിലേക്കെത്തിക്കുന്നു. അന്ന് എണ്ണ പ്രകൃതി വാതക കമ്മീഷന്റെ പ്രധാന കംപ്യുട്ടര്‍ കേന്ദ്രം ദേഹ്രാദൂണി ലായിരുന്നു. ഇന്സ്റ്റി ട്യൂറ്റ് ഓഫ് പെട്രോളിയം എക്സ്പ്ലോരേഷന്‍ (Institute of Petroleum Exploration- IPE) എന്ന സ്ഥാപനത്തിലായിരുന്നു ഈ കംപ്യുട്ടര്‍ കേന്ദ്രം. അന്ന് കിട്ടാവുന്ന ഏറ്റവും വേഗതയുള്ള കമ്പ്യൂട്ടറായിരുന്നു അവിടെ ഉണ്ടായിരുന്നത് . ഐ ബി എമ്മിന്റെ 370/145 എന്ന കമ്പ്യുട്ടര്‍ ഈ അതി വേഗ കമ്പ്യൂട്ടരില്‍ പോലും കപ്പലില്‍ ശേഖരിച്ച ഡാറ്റ വേര്തി രിക്കാന്‍ തന്നെ 8 – 10 മണിക്കൂര്‍ ആവശ്യമായിരുന്നു. . ടേപ്പ് വായിക്കാനും വിശക ലനം ചെയ്ത ഡാറ്റാ പ്ലോട്ട് ചെയ്യാനും ഉള്ള അത്യ ന്താധുനിക ഉപകരങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഇത്തരം പ്രത്യേക തരം ഡാറ്റാ അപഗ്രഥനം നടത്താനുള്ള സൗകര്യം വിദ്യഭ്യാസ സ്ഥാപന ങ്ങളില്‍ ഉണ്ടാക്കുക എളുപ്പമല്ല. അതുകൊണ്ടു എന്റെ ഗവേഷണ ഫലങ്ങള്‍ പരിശോധിക്കാന്‍ അവിടെ പോകാതെ നിവൃത്തി ഇല്ലായിരുന്നു.
ഞാന്‍ ചെയ്തിരുന്നത് അവിടെ നിന്ന് കൊണ്ടു വന്ന മാതൃകാ ഡാറ്റാ സാമ്പിളുകളില്‍ എന്റെ ഗവേഷ ണത്തില്‍ വികസിപ്പിച്ച അപഗ്രഥന രീതികള്‍ പ്രയോഗിച്ചു ഫലം തൃപ്തികരമാണെന്ന് കണ്ടാല്‍ ഞാന്‍ വികസിപ്പിച്ച രീതികളുടെ പ്രോഗ്രാമുമായി അവിടെപ്പോയി അവര്‍ സാധാരണ ഉപയോഗി ക്കുന്ന രീതിക്ക് പകരം ഞങ്ങള്‍ വികസിപ്പിച്ച രീതി ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യുക ആയിരുന്നു. മൂന്നോ നാലോ മാസത്തിലൊരിക്കല്‍ ഞാന്‍ അങ്ങനെ കുഞ്ഞുങ്ങളെയും ശ്രീമതിയും ഡല്ഹിയില്‍ വിട്ടിട്ടു ദേഹ്രാടൂണില്‍ വന്നു ഒന്നോ രണ്ടോ ആഴ്ച താമസിച്ചു ഈ ജോലി ചെയ്തിരുന്നു. ഐ പി ഈ യില്‍ പരിശീലനത്തിന് വരുന്ന ആഫീസര്മാര്ക്ക്് നല്ല ഒരു ഹോസ്റ്റലും മെസ്സും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടു താമസ വും ഭക്ഷണവും കുഴപ്പമില്ലായിരുന്നു. ന്യായ മായ വാടകയും ഭക്ഷണ ചിലവും മാത്രം കൊടു ത്താല്‍ മതിയായിരുന്നു. പൊക്രിയാല്‍ എന്ന് പേരുള്ള ഒരാളായിരുന്നു ആ ഹോസ്റ്റലിന്റെ മാനേജര്‍ എന്ന് ഓര്മ്മായുണ്ട്. വലിയ സംരക്ഷിത സ്ഥാപനം ആയതു കൊണ്ടു പ്രവേശനത്തിനും മറ്റും കര്ശനമായ പാസ് മുഖേന നിയന്ത്രി ച്ചിരുന്നു. ഐ പി ഈ യിലെ ഡയരക്ടര്‍ വി സി മോഹനും സയന്റിസ്റ്റ് എന്‍ ഡി ജെ റാവുവും എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാന്‍ തയ്യാറായിരുന്നു.


എന്നാല്‍ എന്റെ ആദ്യത്തെ യാത്രയുടെ ഫലം തികച്ചും നിരാശാ ജനകമായിരുന്നു. നമ്മുടെ കോളേജുകളിലെ അക്കാദമിക് ഗവേഷണവും അവയുടെ പ്രായോഗിക ഉപയോഗവും തമ്മില്‍ വളരെ ദൂരമുണ്ട് എന്നെനിക്കു അവര്‍ മനസ്സിലാ ക്കി തന്നു. ഇത്രയധികം ഡാറ്റാ വിശകലനം ചെയ്തു പ്ലോട്ട് ചെയ്യുമ്പോള്‍ എന്റെ ഡാറ്റാ വിശകലത്തിനു എടുക്കുന്ന സമയം അവര്‍ അപ്പോള്‍ ഉപയോഗി ക്കുന്ന രീതി എടുക്കുന്നതിനെക്കാള്‍ വളരെ കൂടുതലായിരുന്നു. അവസാന ഫലത്തില്‍ ചെറിയതായ മെച്ചം ഉണ്ട് എന്നവര്‍ സമ്മതിച്ചു എങ്കിലും ഡാറ്റാ അപഗ്രഥനത്തിനെടുക്കുന്ന സമയം ഗണ്യമായി കുറച്ചാല്‍ മാത്രമേ അവര്ക്ക് പ്രയോജനം ചെയ്യൂ എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടു എങ്കിലും പിന്നീടുള്ള ശ്രമങ്ങളില്‍ ഈ കുഴപ്പം പരിഹരിച്ചു കാണിക്കുവാന്‍ കഴിഞ്ഞു.

മൂന്നു വര്ഷം തീരാറായി എന്റെ തീസിസ് എഴുതി ക്കഴിഞ്ഞു പ്രൊഫ. മഹാലനാ ബിസിനെയും സഹഗയിഡ് സുരേന്ദ്രപ്രസാദിനെയും എന്നെ യും അവര്‍ ദേഹ്രാദൂണിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിച്ചു ഒരാഴ്ചയോളം അവിടത്തെ എഞ്ചിനീയര്മാ‍ര്ക്ക് ഞങ്ങള്‍ വികസിപ്പിച്ചെടുത്ത രീതികള്‍ പഠിപ്പിച്ചു കൊടുക്കാന്‍ ക്ഷണിക്കുകയും ഞങ്ങള്‍ ഒരാഴ്ച അവിടെ താമസിച്ചുു അവര്ക്ക് ക്ലാസെടുക്കുകയും ചെയ്തു. ഞങ്ങള്‍ വികസിപ്പിച്ച രീതികള്‍ അവരുടെ കമ്പ്യുട്ടറില്‍ ഡാറ്റാ വിശകല നത്തിന് ഉപയോഗിക്കാനും തുടങ്ങി . അങ്ങനെ ആദ്യത്തെ നിരാശ, ഗവേഷണം പൂര്ണമായപ്പോള്‍ കൃതാര്ഥ്തയായി പരിണമിച്ചു. ആദ്യത്തെ ശ്രമത്തില്‍ തന്നെ ജയിക്കാന്‍ നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ, അമാനുഷരല്ലല്ലോ എന്ന് ഓര്മ്മിപ്പിച്ചുകൊണ്ടു.

Images from Google

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും