51: ഒരു ട്രാജഡിയുടെയും അറിയാതെ ചെയ്ത നന്മയുടെയും കഥ

ഞങ്ങളുടെ ക്യാമ്പസ്സില്‍ താമസിക്കുന്നവരെ സഹായിക്കാനു ണ്ടായിരുന്നവരില്‍ രണ്ടു പേര്‍ ഹോസ്റ്റലില്‍ ജോലിയുള്ള വരായിരുന്നു. കണ്ണനും ഭാസ്കരനും. ഇവരില്‍ കണ്ണന്‍ ഹോസ്റ്റലിലെ ഫ്ലോര്‍ മില്ലില്‍ ഗോതമ്പ് പൊടിക്കാനും മെസ്സിലെ അരിയ രക്കുന്ന ഗ്രയിണ്ടരിന്റെയും മറ്റും പ്രവര്ത്തനം നോക്കുകയും അറ്റകുറ്റപ്പ ണികളും ശ്രദ്ധിക്കുകയും ആയിരുന്നു ജോലി. നല്ല ഒന്നാം തരം പണിക്കാരന്‍. തന്റെ പണി തനിക്കറിയാമെന്ന് അയാള്ക്ക് ‌ തന്നെ ഒരു തോന്നല്‍ ഉണ്ടായിരുന്നു എന്നതുമാത്രമായിരു ന്നു ചെറിയ ഒരു പ്രശ്നം. ഇവര്‍ രണ്ടു പേരും ചില്ലറ ഒപ്പിക്കാന്‍ ക്വാര്ട്ടെര്സില്‍ ടെലിവിഷന്‍ ആന്റെന പിടിപ്പിക്കാന്‍ വരുമായിരുന്നു, കോഴി ക്കോട്ടു നിന്നു ള്ള ആദ്യത്തെ ടി വി പ്രക്ഷേപണം തുടങ്ങിയ കാല മായിരുന്നു, പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂര ത്തില്‍ മോശമല്ലാതെ ടി വി പിക്ചര്‍ കിട്ടണമെങ്കില്‍ രണ്ടോ മൂന്നോ പൂര്ണ നീളം പൈപ്പെങ്കിലും വേണ്ടി വരും. ഇവ കൂട്ടി ചേര്ത്ത് ക്വാര്ട്ടരിന്റെ മുകളില്‍ ഫിറ്റു ചെയ്തു ആന്റെനയുടെ ദിശ ശരി യാക്കി പിക്ച്ചറും ശബ്ദവും കിട്ടുന്ന രീതിയിലാ ക്കാന്‍ കുറച്ചു പണിയുണ്ടാവും. ഇത്തരം ജോലിക്ക് ഇവര്‍ രണ്ടു പേരും വളരെ മിടുക്കന്മാരായിരുന്നു. അവധി ദിവസം മൂന്നു വീട്ടിലെങ്കിലും അവര്‍ അന്ന് ആന്റെന ഫിറ്റു ചെയ്യുമായിരുന്നു. ന്യായമായ പണം അവര്‍ പറഞ്ഞു വാങ്ങുമായിരുന്നു,

ഹോസ്റ്റലില്‍ വാര്ഡനായിരുന്നപ്പോള്‍ കണ്ണന്‍ കുറച്ചു നാള്‍ എന്റെ നേരിട്ടുള്ള നിയന്ത്രണ ത്തിലായിരുന്നു, വാര്ഡന്‍ എന്ന നിലയില്‍. ഞങ്ങളുടെ സീനിയര്‍ പ്രൊഫസര്‍ ശ്രീനിവാസന്‍ സാറിന്റെയും അഭിപ്രായത്തില്‍ ഇയാള്‍ നല്ല കുട്ടി തന്നെ . ഭാസ്കരനും നല്ല പണിക്കാരന്‍ തന്നെ, സാങ്കേ തികമായി അത്ര പോരെങ്കിലും കണ്ണനുമായി കൂടു മ്പോള്‍ നല്ല കൂട്ട്. ഇവരെ രണ്ടു പേരെയും ഹോസ്റ്റ ലില്‍ നിന്ന് ഞങ്ങള്‍ ഇല്ക്ട്രിക്കല്‍ ഡിപ്പാര്ട്ടു മെന്റില്‍ ലാബ്‌ അറ്റണ്ടര്മാരായി തിരഞ്ഞെടുത്തു, പ്രവര്ത്തി പരിചയത്തിനു സര്ട്ടിഫിക്കെറ്റുണ്ടാക്കി. എട്ടാം ക്ലാസ് വരെ മാത്രമേ അവര്‍ രണ്ടു പേരും പഠിച്ചിരുന്നുള്ളൂ എങ്കിലും പണിയിലെ ആത്മാ ര്ഥ്ത കൊണ്ടു മെസ്സിലെ താല്ക്കാലിക ജോലി യില്‍ നിന്ന് കോളേജിലെ സ്ഥിരം ജോലിയിലേക്ക് മാറ്റം കൊടുത്തു. എന്നാല്‍ കണ്ണന് ലാബിലെ ജോലി തീരെ ഇഷ്ടപ്പെട്ടില്ല, ലാബിലെ സ്റ്റാഫും ക്യാമ്പസ്സി ലെ ഇലക്ട്രിക്കല്‍ മെയിന്റെനന്സ് സ്റ്റാഫും ഒരേ ലാവണത്തിലായതു കൊണ്ടു കണ്ണന്‍ ലാബില്‍ നിന്ന് മെയിന്റെനന്സിലേക്ക് മാറ്റം വാങ്ങിപ്പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഞങ്ങളുടെ മെയിന്‍ ബില്ഡിങ്ങിലെ രണ്ടാം നിലയില്‍ ഉള്ള ഡ്രായിംഗ് ഹാളില്‍ കുട്ടികള്‍ വരയ്ക്കുന്നത് നോക്കിയിരിക്കുകയായിരുന്നു. സാധാരണ ഡ്രായിംഗ് ക്ലാസില്‍ ആദ്യത്തെ അര മണിക്കൂര്‍ മാത്രമേ ഞങ്ങള്ക്ക് അദ്ധ്യാപ കര്ക്ക് പണിയുള്ളൂ. എന്താണ് വരക്കെണ്ടത് എങ്ങനെയാണ് എന്ന് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്, അത് കഴിഞ്ഞാല്‍ അദ്ധ്യാപകര്‍ വെറുതെ ഇരിക്കുക യായിരിക്കും. ഞാന്‍ വെറുതെ ഞങ്ങളുടെ കോളേ ജിന്റെ മുന്നിലെ രാജ വീഥിയില്‍ നോക്കിയിരി ക്കുന്നു, അവിടെ ഒരു ഇല്കട്രിക് പോസ്റ്റില്‍ നിന്ന് എന്തോ വീഴുന്നത് ശ്രദ്ധിച്ചു, ആള്ക്കാര്‍ കുറെ ഓടിക്കൂടി ആരോ പോസ്റ്റില്‍ പണി ചെയ്യുമ്പോള്‍ വീണതായിരുന്നു, ഞാനും ഓടി ചെന്ന് നോക്കിയ പ്പോള്‍ ഞങ്ങളുടെ കണ്ണനായിരുന്നു. ആരൊക്കെയോ ഷോക്കടിച്ചതാനെന്നു കരുതി ശരീരം മുഴുവന്‍ തിരുമ്മുകയും മറ്റും ചെയ്തു, ആരോ ഒരു വണ്ടി വിളിച്ചു കൊണ്ടു വന്നു നേരെ അയാളെ ക്യാമ്പസ് ആശുപത്രിയില്‍ എത്തിച്ചു, പക്ഷെ ഉച്ച കഴിഞ്ഞു അന്ന് അവിടെ ആരും ഡോക്ടര്മാര്‍ ഉണ്ടായിരു ന്നില്ല, കാര്യം ഗൌരവമായി തോന്നിയത് കൊണ്ടു നേരെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോയി. പിറ്റേ ദിവസം ഞങ്ങള്‍ അറിഞ്ഞത് കണ്ണന്റെ നട്ടെല്ലിലാണ് ക്ഷതം പറ്റിയത് എന്നാണ്. പോസ്റ്റില്‍ ഉള്ള തെരുവ് വിളക്കിന്റെ ബള്ബു മാറ്റുമ്പോള്‍ കാല്‍ തെറ്റി പിടലി താഴെയുള്ള സ്റ്റേ കമ്പിയിലെക്കു അടിച്ചായിരുന്നു അയാള്‍ വീണത്‌. വീഴ്ച്ചയുടെ ആഘാതത്തിലാണ് നട്ടെല്ലിനു പരുക്ക് പറ്റിയത്. മൂന്നാമത്തെയോ നാലാമത്തെയോ കശേരുവിനാണ് പരുക്ക്. ഭാഗികമായി ശരീരം തളര്ന്നു പോയി. ഏതാണ്ടു ഒരു വര്ഷേത്തോളം അയാള്‍ ജീവനും മരണത്തിനും ഇടയ്ക്ക് ആടിയാടി ജീവിച്ചു, ഇതിനിടയില്‍ വീട്ടുകാര്‍ കിട്ടാവുന്ന കടം എല്ലാം വാങ്ങി ചിലവാക്കി. ഞങ്ങളും കോളേജില്‍ നിന്ന് നല്ലൊരു തുക പിരിച്ചു കൊടുത്തു പരമാവധി സഹായിച്ചു എങ്കിലും ഏതാണ്ടു ഒരു വര്ഷം കഴിയുന്നതിനു മുമ്പ് കണ്ണന്‍ ഞങ്ങളെഎല്ലാം വിട്ടുപിരിഞ്ഞു പോയി.

ഏതായാലും കണ്ണനു അപകടം പറ്റി മരിച്ചത് ജോലിക്കിട യിലായിരുന്നത് കൊണ്ടു അയാളുടെ മകന് കോളേജില്‍ ആശ്രിതര്ക്കുള്ള ജോലി കൊടു ക്കാന്‍ കഴിഞ്ഞു, അയാളുടെെ വിദ്യാഭ്യാസയോഗ്യത ക്കനുസരിച്ചുള്ള ജോലി ആയിരുന്നില്ല, ക്ലാസ് നാലു ജീവനക്കാരനായി ലൈബ്രറി യില്‍ ആയിരുന്നു ആദ്യത്തെ പോസ്റ്റിംഗ്, അതുകഴിഞ്ഞ് രണ്ടു വര്ഷം കഴിഞ്ഞു ഒരു ലൈബ്രറി അസിസ്റ്റ ന്റിന്റെ രണ്ടു വേക്കന്സിെ ഉണ്ടായി. അവിടെ ജോലി ചെയ്യുന്നവരില്‍ നിന്ന് ഇതിലേക്ക് തിരഞ്ഞെ ടുക്കാന്‍ തീരുമാനിച്ചു. അന്നത്തെ പ്രിന്സിപ്പാളാ യിരുന്ന എം പി ചന്ദ്രശേഖരന്‍ ഇവര്ക്ക് ഒരു ടെസ്റ്റ് നടത്താന്‍ എന്നെയാണ് ഏല്പിച്ചത്, ഞാന്‍ അവര്ക്ക് മലയാളത്തില്‍ തന്നെ സാമാന്യം നിലവാരമുള്ള ഒരു ടെസ്റ്റ് നടത്തി റാങ്ക് ചയ്തു. അത് കഴിഞ്ഞു ഇന്ടെര്വ്യൂ നടത്തിയപ്പോഴും ഞാന്‍ ഉണ്ടായിരുന്നു, ഇന്ടെര്വ്യൂവിനും ടെസ്റ്റിനും വേറെ വേറെ മാര്ക്കി ട്ടു കൂട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തിനു രണ്ടു പേര്ക്ക്ച ആകെ മാര്ക്കൊന്നു തന്നെ. ഇതില്‍ ആരെ അടുക്കണം എന്ന് തീരുമാനിക്കാന്‍ എം പി സി എന്നോടു ചോദിച്ചു. , ഞാന്‍ പറഞ്ഞു ഇവര്ക്കൊ ക്കെ ഇന്റര്വ്യുവിനെക്കാള്‍ എഴുത്ത് പരീക്ഷ ആയിരിക്കും നല്ലത്, അത് കൊണ്ടു എഴുത്ത് പരീക്ഷയ്ക്ക് കൂടുതല്‍ മാര്ക്ക് കിട്ടിയ ആളെ രണ്ടാമതായി എടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ലിസ്റ്റ് തയാറാക്കി കമ്മറ്റിക്കാരുടെ ഒപ്പ് വാങ്ങി പ്രിന്സി പ്പാളിനെ ഏല്പ്പി ച്ചു,

രണ്ടു ദിവസം കഴ്ഞ്ഞു ലൈബ്രറിയില്‍ ഞാന്‍ പോയപ്പോള്‍ ഒന്നാം റാങ്കു കാരന്‍ എന്നെ വന്നു കണ്ടു, അയാള്‍ പറഞ്ഞറി ഞ്ഞത് രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ പ്രിയപ്പെട്ട കണ്ണന്റെ മകനായിരുന്നു എന്നാണ്. ഞാന്‍ ഈ കക്ഷിയെ അതിനു മുമ്പ് കണ്ടിട്ടില്ല, കോളേജില്‍ വച്ചും അല്ലാതെയും,. അറിയാതെയെങ്കിലും ഇങ്ങനെ ആ കുടുംബത്തിനു ശാശ്വതമായ ഒരു നന്മ ചെയ്യുന്നതിന് എനിക്ക് അവസരം കിട്ടിയതിനു ദൈവത്തിനു നന്ദി പറഞ്ഞു. അച്ഛന്റെ ചികി ത്സക്ക് കടം കയറി മുങ്ങിയ ആ കുടുംബത്തിനു ചെയ്യാന്‍ കഴിഞ്ഞ ഒരു ഉപകാരത്തില്‍ അങ്ങനെ ഞാന്‍ കൃതാര്ഥനായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും