50: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
ഇതല്പം വ്യക്തി പരമാണ്, പരദൂഷണം എന്ന് പറഞ്ഞു കൂട, സ്വന്തം ആള്ക്കാരെ പറ്റിയാരാ ദൂഷണം പറയുക, അല്ലെ ? ഇത് നമ്മുടെ പാവം വീട്ടുകാരിയെപ്പറ്റി തന്നെ.
പൊതുവേ നമ്മുടെ നാട്ടിന്പുറത്തെ കുടുംബ ങ്ങളില്‍ വളര്ന്ന പെണ്കുട്ടികള്‍ മുതിര്ന്നവര്‍ പറയുന്നത് പോലെ നല്ല ‘ അടക്കവും ഒതുക്കവും’ഉള്ളവരാണല്ലോ. ( ശരീരത്തിനായി ക്കൊള്ളണമെന്നില്ല, സ്വഭാവ ത്തില്‍). അവര്‍ അത്യാവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ തനിയെ കടയിലൊന്നും പോകുകയില്ല, എല്ലാ കാര്യവും ആണുങ്ങള്‍ ചെയ്തു കൊടു ക്കണം. കാരണം വീട്ടിനു പുറത്തെ കാര്യങ്ങള്‍ നോക്കുന്നത് ആണുങ്ങളുടെ ജോലി ആയതു കൊണ്ടു തന്നെ. പോരാഞ്ഞു ഇന്നത്തെ അണു കുടുംബം അല്ലാതിരുന്നപ്പോള്‍ ഒരാണല്ലെങ്കില്‍ മറ്റൊരാള്‍ വീട്ടില്‍ ഉണ്ടാവും. അമ്മ അയാളെ കടയില്‍ വിട്ടു സാധനം വാങ്ങും ബാക്കിയുള്ളവര്‍ ‘അമ്മ വെക്കും ഞാനുണ്ണും’ എന്ന രീതിയിലാ യിരിക്കും. അന്നത്തെ സ്ത്രീകളുടെ മുഖമുദ്ര തന്നെ നാണം എന്ന സ്വഭാവം തന്നെ ആയി രുന്നു. പ്രായ പൂര്ത്തിയായാല്‍ തന്റെ വീട്ടിലെ പുരുഷപ്രജകളായ സഹോദര ങ്ങളോടോ എന്തിനു അച്ഛനോട് പോലുമോ നേരിട്ട് നിന്ന് ഒന്നും പറയാത്ത കാലമായിരുന്നു. ആര്‍ ഈ സി ക്യാമ്പസ് ജീവിതവും എന്റെ ധര്മ്മദാരങ്ങളില്‍ വലിയ മാറ്റം ഒന്നും വരുത്തിയിരുന്നില്ല. അവിടെ ഒരു ജോലിക്കാരി ഉണ്ട്. താമസിക്കുന്ന ക്വാര്ട്ട റില്‍ നിന്ന് അധികം ദൂരെയല്ലാതെ ഷോപ്പിംഗ് സെന്ററും ഉണ്ട്. വേണമെങ്കില്‍ രാവിലെയും വൈകുന്നേരവും അയാളെ കടയില്‍ അയക്കാം. മത്സ്യം വീട്ടില്‍ കൊണ്ടുവരും. എല്ലാം കുശാല്‍. കൈ നനയാതെ തന്നെ മീന്‍ പിടിക്കാം. എന്നാല്‍ ആര്‍ ഈ സി ക്യാമ്പസ്സിലും മറ്റു സംസ്ഥാനങ്ങ ളില്‍ നിന്നു വന്ന സ്ത്രീകള്‍ വീട്ടിലെയും പുറ ത്തെയും മിക്കവാറും എല്ലാ കാര്യങ്ങളും പര സഹായം കൂടാതെ തന്നെ ചെയ്തിരുന്നു. ടൌണില്‍ പോയി സാധനം വാങ്ങുന്നതു പോലും. എന്റെ ഒരൂ സുഹൃത്ത് ആര്‍ ഈ സി ക്കടുത്തു പന്ത്രണ്ടാം മൈലില്‍ വീട് വച്ചപ്പോള്‍ വീടിന്റെ പണിയുടെ മേല്നോട്ടം വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ പത്നി ആയിരുന്നു എന്നത് സത്യം. തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കര്ണാടകയില്‍ നിന്നും ഉള്ള കുറെ അദ്ധ്യാപകര്‍ അന്ന് ക്യാമ്പസ്സില്‍ ഉണ്ടായിരുന്നു എന്ന് മുമ്പ് പറഞ്ഞുവല്ലോ.
എന്നാല്‍ ന്യു ഡല്ഹിയില്‍ ആയപ്പോള്‍ സംഭവം മാറി. ഒന്നാമത് എന്റെ വയോജന വിദ്യാഭ്യാസം കൊണ്ടു വീട്ടുകാര്യങ്ങളില്‍ സഹായിക്കാന്‍ മടി യില്ലെങ്കിലും തീരെ സമയം കിട്ടാറില്ല. ആഴ്ചയി ലൊരിക്കല്‍ വല്ലതും വാങ്ങിക്കൊടുക്കും അത്ര തന്നെ. രാവിലെ ഏഴു മണിക്ക് കുഞ്ഞുങ്ങളെ സ്കൂളില്‍ പോകാന്‍ സഹായിക്കുക, ഉച്ചയ്ക്ക് രണ്ടു മണിക്ക് അവരെ കൂട്ടികൊണ്ടു വീട്ടില്‍ ആക്കുക ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ ഞാന്‍ വീട്ടുകാര്യമായി ചെയ്യുക പതിവുണ്ടായിരുൂന്നു ള്ളൂ. വീട്ടില്‍ ബാക്കി സമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ മാത്രമേ ഞാന്‍ വരുകയുള്ളൂ. മന്:പൂര്വ്വം അല്ല, അല്പം പ്രായമായി പഠിക്കാന്‍ പോകുന്നതിന്റെ കുഴപ്പമാണ് . ആത്മവിശ്വാസം ഇല്ലായ്മ്മയാണ് പ്രധാന കാരണം എന്ന് കൂട്ടി ക്കൊള്ളൂ. കോളേജില്‍ നിന്ന് ശമ്പളത്തോടെ യുള്ള അവധി കൃത്യം മൂന്നു വര്ഷമേ പി എച് ഡി ചെയ്യാന്‍ കിട്ടൂ. കൂടുതല്‍ സമയം വേണ്ടി വന്നാല്‍ ശമ്പളം ഇല്ലാത്ത അവധി എടുക്കേണ്ടി വരും എന്ന ഭയവും ഉള്ളിലുണ്ട്. ഇക്കാരണങ്ങ ളാല്‍ രാവിലെ എട്ടര മുതല്‍ രാത്രി പത്ത് മണിവരെ ആഴ്ചയില്‍ 6 ദിവസം ഡിപ്പാര്ട്ടു മെന്റില്‍ തന്നെ ഞാന്‍ ചിലവഴിക്കുമായിരുന്നു. എന്നെപ്പോലെ വയോജനവിദ്യാഭ്യാ സത്തിനു വന്ന മിക്കവാറും എല്ലാവരും ഇങ്ങനെ തന്നെ.
അപ്പോള്‍ വീട്ടുകാര്യങ്ങള്‍ എല്ലാം ശ്രീമതി തന്നെ ചെയ്യേണ്ടി വന്നു. ഭക്ഷണം പാചകം ചെയ്യുന്നതു കൂടാതെ. അടുത്തുള്ള പച്ചക്കറി ക്കടയില്‍ നിന്ന് പച്ചക്കറി വാങ്ങുക, റേഷന്‍ കടയില്‍ നിന്ന് റേഷന്‍ വാങ്ങുക, പാലുകാരന്‍ വലിയ ക്യാനില്‍ പാല് കൊണ്ടു വരുമ്പോള്‍ പാല് വാങ്ങുക, എല്ലാവരുടെയും തുണി അലക്കുക എന്ന് വേണ്ട എല്ലാ ജോലിയും അയാള്‍ തന്നെ ചെയ്യേണ്ടിവരുമായിരുന്നു. ഇന്നത്തെ പോലെ അലക്ക് യന്ത്രവും മറ്റും ഇല്ല. ഡല്ഹിയിലെപ്പോലെ ചൂട് കാലത്ത് പാലും തയിരും ദോശമാവും പുളിച്ചു ചീത്തയാകാതെ സൂക്ഷിക്കാന്‍ ഒരു ഫ്രിഡ്ജു പോലും ഞങ്ങള്‍ രണ്ടാം വര്ഷമാണ് വാങ്ങി യത്. അത് കൊണ്ടു പണിയോ പണി തന്നെ പാവം പകല്‍ മുഴുവന്‍. പക്ഷെ എന്റെ പഠനം വിഷമം കുറഞ്ഞതാക്കാന്‍ പരമാവധി സഹായം ചെയ്യാനുള്ള ശ്രമത്തില്‍ അയാള്‍ എല്ലാം സഹിച്ചു സന്തോഷത്തോടെ ചെയ്തു. മത്സ്യവും മാംസവും മാത്രം ഞങ്ങളുടെ ഗ്രാമത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കാത്തത് കൊണ്ടു അതു മാത്രം വാരാന്ത്യത്തില്‍ ഐ എന്‍ എ മാര്ക്കറ്റില്‍ പോയി വാങ്ങും. റേഷന്‍ കട അടു ത്തു തന്നെ. അവിടെ ഒന്നാം തരം പച്ചരി എത്ര വേണമെങ്കി ലും കിട്ടും. അവിടത്തെ ആള്ക്കാ്ര്‍ മിക്കവരും ഗോതമ്പ് ഭക്ഷിക്കുന്നത് കൊണ്ടു അരിക്ക് ആവശ്യക്കാര്‍ കുറവ്. റേഷന്‍ ഷോപ്പി ലെ ഓം പ്രകാശ് എന്ന ഓമിക്ക് മദ്രാസികളോട് അരി വാങ്ങുന്നത് കൊണ്ടു ഇഷ്ടക്കേട് ഒന്നും ഇല്ല. അങ്ങനെ ശ്രീമതി തന്നെ എല്ലാ വീട്ടുകാര്യ ങ്ങളും നടത്തിയിരുന്നു. അതാണ് ഞാന്‍ പറ ഞ്ഞത് “ ആവശ്യം ഉണ്ടെങ്കില്‍ ചക്ക വേരിന്മേ ലും കായ്ക്കും എന്നു. സാഹചര്യം അനുസരിച്ച് പ്രവര്ത്തിക്കാന്‍ സ്ത്രീകളെ പ്പോലെ പുരുഷ ന്മാര്ക് കഴിയുമോ എന്ന് എനിക്ക് സംശയം ഉണ്ട്.
എന്നാല്‍ ഇതേ കക്ഷി തിരിച്ചു ആര്‍ ഈ സി ക്യാമ്പസ്സില്‍ വന്നു കഴിഞ്ഞും നഗരത്തിലെ സ്വന്തം വീട്ടിലേക്കു താമസം മാറ്റിയിട്ടും പഴയത് പോലെ എല്ലാം മറ്റുള്ളവരെ ആശ്രയിച്ചു ചെയ്തു വരുന്നു എന്നതും സത്യം. ഞാന്‍ എഴുതുന്നത് ചിലപ്പോള്‍ അയാളും വായിക്കാറുള്ളത് കൊണ്ടു തല്ക്കാലം ദൂഷണം നിറുത്തുന്നു, കൂടുതല്‍ കുടുംബകലഹത്തിനു വഴിയുണ്ടാക്കേണ്ടല്ലോ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ