32 :ആര്‍ ഈ സി യുടെ ചരിത്രവും ചില പ്രശ്നങ്ങളും
റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജു പ്രവ ര്ത്തനം ആരംഭിച്ചത് 1961ല്‍ ആയിരുന്നു . ഭാരതത്തിലെ ഒന്പതാമത്തെ ആര്‍ ഈ സി ആയിരുന്നു ഇത്. അന്നത്തെ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കൊളേജു പ്രിന്സിപ്പലായിരുന്ന പ്രൊഫ. എസ് രാജാരാമനെ അന്ന് മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള കോളേജിന്റെ പ്രവര്ത്തനങ്ങള്‍ ആരംഭിക്കാന്‍ സ്പെഷ്യലാഫീസറായി നിയമിച്ചു,. തുടക്കത്തില്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പോളി ടെക്നിക്ക് കെട്ടിടത്തിലായിരുന്നു ക്ലാസുകള്‍ നടന്നത്. പിന്നീട് പ്രൊഫ. എം വി കേശവറാവു ആര്‍ ഈ സി യുടെ ആദ്യ പ്രിന്സിപ്പലായി നിയമിക്കപ്പെട്ടു. 1963 ലാണ് കോളേ ജിന്റെ പ്രവര്ത്തനം ഇപ്പോ ഴുള്ള ചാത്തമം ഗലത്തെ ക്യാമ്പസ്സിലേക്കു മാറിയത്. 120 ഹെക്ടാര്‍ വിസ്തൃതി യുള്ള ക്യാമ്പസ്സില്‍ ആദ്യം പ്രവേശനം സിവില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ആയി 120 കുട്ടികള്ക്കായിരുന്നു. പ്രൊഫ. കെ എം ബഹാ വുദ്ദീന്‍ 1968 മുതല്‍ 1981 വരെ പ്രിന്സിപ്പ ലായിരുന്നു. തുടര്‍ന്നു പ്രൊഫ. പി കെ ചാര്‍ലു ഇന്‍ ചാര്ജായും 1983 ല്‍ പ്രൊഫ. ഉണ്ണികൃഷ്ണ പിള്ള പ്രിന്സിപ്പലാകുകയും ചെയ്തു. അദ്ദേഹം 1998 ജൂലൈ വരെ തുടര്ന്നു . അതിനു ശേഷം ഡോ എം പി ചന്ദ്രശേഖരന്‍ പ്രിന്സിപ്പലായി, തുട്രന്നു 2002ല്‍ ആര്‍ ഈ സി എന്‍ ഐ റ്റി യായപ്പോള്‍ അതിന്റെ ആദ്യത്തെ ഡയരക്ടറായി. അദ്ദേഹം തന്നെ തുടര്ന്നു . ഡോ ഗോഖലെ, ഡോ ബി എന്‍ നാഗരാജ്, ഡോ ജി ആര്‍ സി റെഡ്ഡി, ഡോ ബന്ദോപാദ്ധ്യായ , എന്നിവര്‍ തുടര്ന്നു ഡയര ക്ടര്മാരായി. ഇപ്പോള്‍ ഡോ ശിവജി ചക്രവര്ത്തി്യാണ് ഡയരക്ടര്‍. എന്‍ ഐ റ്റി ആയപ്പോള്‍ അതതു സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് ഡയരക്ടര്‍ ആകാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അഞ്ചു വര്ഷത്തെ കോണ്ട്രാക്റ്റ് വ്യവസ്ഥയിലാണ് ഇന്ന് ഡയരക്ടര്‍ നിയമനം നടക്കുന്നത്.. സ്ഥാപനവു മായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ 5 വര്ഷം ഭരിച്ചിട്ടു പോകുന്നു. പലപ്പോഴും സ്ഥാപനത്തിന് കാര്യമായ നേട്ടം ഒന്നുമില്ലാതെ.
.
കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ സംയുക്ത സംരംഭ മായി അതാതു സംസ്ഥാനങ്ങളില്‍ മറ്റു എഞ്ചിനീയറിംഗ് കോളെജുകള്ക്ക് മാതൃകയാ കത്തവിധം സ്ഥാപിച്ച ആര്‍ ഈ സി കള്ക്ക് സ്വയംഭരണം ഉണ്ടായിരുന്നു, അകാഡമിക് കാര്യങ്ങളിലൊഴികെ. അതാതു ആര്‍ ഈ സി കളെ അതിനടുത്തുള്ള യൂണിവേര്സിറ്റി കളോട് അഫിലിയേറ്റ് ചെയ്തിരുന്നത് കൊണ്ടു അക്കാ ഡമിക് സ്വയംഭരണം (പുതിയ കോര്സുകളും മറ്റും സ്വന്തമായി തുടങ്ങാനുള്ള അവകാശം) ഇല്ലായിരുന്നു. രണ്ടമ്മമാരുടെ കുട്ടി പാല് കുടിക്കാതെ വിഷമിച്ച കഥ മുമ്പ് സൂചിപ്പിച്ചി രുന്നു. 2002 ല്‍ ആര്‍ ഈ സി നാഷ ണല്‍ ഇന്സ്ട്ടി ട്യുറ്റ് ഓഫ് ടെക്നോളജി ആയപ്പോഴാണ് അക്കാഡമിക് സ്വയം ഭരണം കിട്ടിയത്. അത് വഴി പുതിയ കോര്സുകള്‍ തുടങ്ങാനും സ്വന്തമായി പരീക്ഷകള്‍ നടത്തി ബിരുദം കൊടുക്കാനും ഉള്ള അംഗീകാരം പാര്ലമെന്റില്‍ പാസാ ക്കിയ നിയമം വഴി സാധിച്ചു. ഇതോടൊപ്പം അദ്ധ്യാപകരുടെയും മറ്റുള്ളവരുടെയും സേവന വേതന വ്യവസ്ഥകള്‍ മറ്റു കേന്ദ്ര സ്ഥാപനങ്ങ ളിലെത് പോലായി. സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണം പൂര്ണമായും ഇല്ലാ തെയായി്. എന്‍ ഐ റ്റി കേന്ദ്ര മാനവ ശേഷി വികസന വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. ഭരണം ഇപ്പോഴും ഒരു ബോര്ഡ് ഓഫ് ഗവരണെ്ര്സില്‍ നിക്ഷിപ്തമാണ് . പക്ഷെ സേവന വേതന വ്യവസ്ഥക ള്ക്ക് വ്യക്തത കൈവന്നു. എന്നാല്‍ അദ്ധ്യാപകെതര ജീവനക്കാരുടെ പല പ്രശ്ന ങ്ങളും ഇന്നും നില നില്ക്കുന്നു.
ആര്‍ ഈ സി ആയിരുന്നപ്പോള്‍ ഭരണത്തില്‍ പല പ്പോഴും സംസ്ഥാന സര്ക്കാിരിന്റെ രാഷ്ട്രീയ ഇട പെടലുകള്‍ നിയമനത്തിലും മറ്റും ഉണ്ടായി എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. ആര്‍ ഈ സി കളുടെ ഭരണത്തിലെ അപാകതകള്‍ കണ്ടെത്താന്‍ നിയോഗി ക്കപ്പെട്ട ജയ കൃഷ്ണ കമ്മീഷന്‍ ഒരു ആര്‍ ഈ സി യില്‍ പ്രൊഫസര്‍ നിയമനത്തിനു ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി യോഗ്യതയില്‍ വെള്ളം ചേര്ത്ത്ര നിയമനം നടത്തിയതായി റിപ്പോര്ട്ട് ചെയ്യുക വരെ ഉണ്ടായി. ഭരണസമിതിയുടെ മീറ്റിംഗ് വര്ഷ ത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ചടങ്ങിനു മാത്രം നടന്നിരുന്നത് കൊണ്ടു ചെയര്മാ്നും പ്രിന്സിപ്പാളും വിചാര്ച്ചാല്‍ എന്തും നടക്കും നടത്താം എന്ന നിലയിലായിരുന്നു. നിശ്ചിതമായ സേവന വുവസ്ഥകള്‍ ഇല്ലാതിരുന്ന തുകൊണ്ട് ജീവനക്കാര്‍ പലപ്പോഴും ബുദ്ധിമുട്ടിലാ യിരുന്നു. അവരുടെ പരാതികള്‍ പരിഹരിക്കാന്‍ തൃപ്തിക രമായ സംവിധാനങ്ങള്‍ തീരെ ഇല്ലായിരുന്നു. അദ്ധ്യാപകരുടെ സംഘടനയായിരുന്ന സ്റാഫ് അസോസിയേഷനും അദ്ധ്യാപകേതര ജീവന ക്കാരുടെ സംഘടനയായ എന്‍ ടി എസ് ഒ യും പല നിവേദന ങ്ങളും കൊടുത്തിട്ടും ഫലം ഇല്ലാതെ പ്രശ്നം രൂക്ഷമായി തന്നെ തുടര്ന്നു പോയി. കോടതി വഴി പോകണമെ ങ്കില്‍ നേരിട്ട് ഹൈക്കോടതിയില്‍ പോകാന്‍ പാടില്ല, മുന്സിഫ് കോടതി വഴി തുടങ്ങണം . ഭരണസമിതി യില്‍ അദ്ധ്യാപകര്ക്കും അനദ്ധ്യാപകര്കും ഓരോ പ്രതിനിധികളെ ഉള്പ്പെടുത്താന്‍ തന്നെ വളരെ താമ സിച്ചു. അല്പ്പം ശക്തമായി കാര്യങ്ങള്‍ അവത രിപ്പിച്ച സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹി കളായിരുന്ന പ്രൊഫ . അച്ചുതന്‍, ശ്രീ ഐ കെ കുര്യന്‍, പ്രൊഫ. സീതാരാമന്‍ എന്നിവരുടെ വാക്കുകള് ഭരണ സമിതി പരിഗണിക്കുക പോലും ഉണ്ടായില്ല. പ്രൊഫ . സീതാ രാമന്‍ ഇതില്‍ പ്രതിഷേധിച്ചു നിരാഹാരമായി ബോര്ഡ് മീറ്റിങ്ങില്‍ ഒരു ദിവസം മുഴുവന്‍ പങ്കെടു ക്കുക വരെയുണ്ടായി. ഐ കെ കുര്യന്‍ പ്രിന്സി പ്പാലുമായി തര്ക്കം ഉണ്ടായതിനെ തുടര്ന്നു നിരാശ നായി മറ്റു ജോലി കണ്ടെത്തി ആര്‍ ഈ സി യില്‍ നിന്ന് രാജി വെച്ച് പുറത്തു പോയി.
ആര്‍ ഈ സി ആയിരുന്നപ്പോള്‍ അദ്ധ്യാപകരുടെ പ്രധാന വിഷമം ഉയര്ന്ന് തസ്തികകളിലേക്ക് കയറ്റം കിട്ടാനുള്ള സാദ്ധ്യതക്കുറ വായിരുന്നു. പ്രത്യേകിച്ചും എഞ്ചിനീയറിങ്ങല്ലാത്ത വകുപ്പു കളില്‍ . കേരളത്തിലെ പല കോളേജുകളില്‍ നിന്നും ജോലി രാജി വച്ച് മെച്ചപ്പെട്ട സ്ഥാപനം എന്ന് കരുതി ആര്‍ ഈ സി യില്‍ വന്ന പലരും 20 വര്ഷത്തിലധികം ജോലി ചെയ്തിട്ടും ലെക്ച്ചറ റായി തന്നെ തുടരേണ്ട ഗതികേടു ണ്ടായി. സംസ്ഥാന സര്ക്കാ്രിന്റെ കീഴില്‍ ഉള്ള കോളേജു കളില്‍ സീനിയോരിറ്റി പ്രമോഷന്‍ കൂടാതെ 12 വര്ഷം കഴിയുമ്പോള്‍ അസിസ്റ്റന്റ്റ് പ്രൊഫസറാകാനും 20 വര്ഷം കഴിഞ്ഞാല്‍ പ്രൊഫസ റാകാനും കഴിയുമാ യിരുന്നു. പക്ഷെ ആര്‍ ഈ സി യില്‍ ഉയര്ന്ന് എല്ലാ തസ്തികകളിലെക്കും അഖിലേന്ത്യാതലത്തില്‍ അപേക്ഷ ക്ഷണിച്ചു ഇന്റെര്വ്യു നടത്തിയായിരുന്നു നിയമനം നടത്തിയി രുന്നത്. ഇങ്ങനെയുള്ള നിയമനങ്ങളില്‍ തന്നെ സ്വജന പക്ഷപാതവും മറ്റു പല അനാവശ്യമായ ഇടപെടലുകളും ഉണ്ടായി എന്ന് പരാതി ഉയര്ന്നു .
പോരാഞ്ഞു സ്റാഫ് അസോസിയേഷനില്‍ തന്നെ അധികാരികള്‍ പല കുതന്ത്രങ്ങളും പയറ്റി നോക്കി യിരുന്നു. വിഭജിച്ചു ഭരിക്കുക ( Divide and Rule ) എന്ന പഴയ തന്ത്രം പല പ്പോഴും പ്രയോഗിക്കാന്‍ ശ്രമം നടന്നു. പോരാ ഞ്ഞു അദ്ധ്യാപകരെന്ന ജീവനക്കാര്‍ ഒരു പ്രിന്സിപ്പല്‍ തന്നെ പറഞ്ഞത് പോലെ, “തനിക്കു കിട്ടണം , മറ്റുള്ളവര്ക്ക് കിട്ടാതെ തന്നെ” എന്ന ചിന്താ ഗതിയുള്ളവര്‍ കുറെ ഉണ്ടായിരുന്നു. അധികാ രികളെ മണിയടിച്ചു സ്വന്തം കാര്യങ്ങള്‍ നേടിയിരുന്നവര്‍. ഉദാഹരണത്തിന് കേരള സര്ക്കാ്ര്‍ കൊളെജി ലെപ്പോലെ പ്രമോഷന് വേണ്ടി മേമ്മോറാണ്ടം കൊടുക്കാന്‍ അസോസിയേഷനില്‍ ചര്ച്ച ചെയ്തപ്പോള്‍ നല്ലൊരു ഭാഗം ആള്ക്കാര്‍ അവനവനു മാത്രം പ്രമോഷന്‍ കിട്ടാനുള്ള കാലാവധി ( ഉദാ 12.5 വര്ഷം) മതി എന്ന് വാദിക്കുകയുണ്ടായി ഒരു അപേക്ഷ കൊടുക്കുന്നതില്‍ പോലും എകാഭിപ്രായം ഉണ്ടാക്കാന്‍ വിഷമ മായിരുന്നു. ഭാരവാഹികളില്‍ ചിലര്‍ തന്നെ അഞ്ചാം പത്തികളായ അവസരവും ഉണ്ടായിട്ടുണ്ട്.
പൊതുവേ ഇത്തരം പ്രശ്നങ്ങള്ക്ക് കുറെ യൊക്കെ പരിഹാരം ഉണ്ടായത് ഡോ. ഉണ്ണികൃ ഷ്ണ പിള്ള സാര്‍ പ്രിന്സിപ്പാളായ കാലത്താ യിരുന്നു. അദ്ദേഹം ആദ്യമായി തസ്തികകള്‍ എല്ലാം യുക്തി സഹമായി പുനര്‍നിര്ണയിച്ചു. മദന്‍ കമ്മറ്റിയുടെ ശുപാര്ശ യനുസരിച്ച് അദ്ധ്യാപകരുടെ ജോലിഭാരം അനുസരിച്ച് ബി ടെക്കു കോര്സില്‍ ഏകദേശം 15 കുട്ടികള്ക്ക് ഒരു പ്രൊഫസര്‍ ,രണ്ടു അസിസ്സ്ടന്റ്റ് പ്രൊഫസര്‍ , നാല് ലെക്ച്ചരര്‍ എന്ന ഒരു യുണിറ്റായി കണ ക്കാക്കി. അങ്ങനെ കുറെ കൂടുതല്‍ പോസ്ററുകള്‍ ഉണ്ടാക്കി. പോരാഞ്ഞു പുതിയ പല ബി ടെക്, എം ടെക് കോര്സുകള്‍ വന്നപ്പോള്‍ അതിന്റെതായ പുതിയ തസ്തികകളും ഉണ്ടായി. യു ജി സി / എ ഐ സി റ്റി ഐ (UGC / AICTE) സ്കെയിലുകള്‍ നടപ്പാക്കി , അതിനോട നുബന്ധിച്ച നിഷ്കര്ഷിച്ച മിനിമം യോഗ്യതയും പരിച യവും കര്ശനമായി നടപ്പാക്കിയതോടു കൂടി പ്രമോ ഷന്‍ സാദ്ധ്യതകള്‍ വര്ദ്ധിച്ചു , പ്രത്യേകിച്ചും ഉയര്ന്ന യോഗ്യതകള്‍ നേടിയ വര്ക്ക് . പി എച് ഡി ബിരുദം നേടാത്തവരും നേടാന്‍ കഴിയാത്തവരും പലരും രാജി വച്ചുപോകുക വരെ ഉണ്ടായി. സ്ഥാപനം വളര്ന്നപ്പോള്‍ പരാതികളും കുറഞ്ഞു എന്ന് സാരം. ശരിക്കും ആര്‍ ഈ സി എന്ന സ്ഥാപനത്തിന്റെ സുവര്ണ കാലഘട്ടം 1983 മുതല്‍ 2000 വരെ ആയിരുന്നു എന്ന് നിസ്സംശയം പറയാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ