31:മറ്റു സഹപ്രവര്ത്തകരെപ്പറ്റി, സുഹൃത്തുക്കളെപ്പറ്റി
ആര്‍ ഈ സി യില്‍ എന്റെ ഡിപ്പാര്ട്ടുമെന്ടിലുണ്ടാ യിരുന്ന മറ്റു ചില സഹപ്രവര്തകരെപ്പറ്റി കൂടി പറയാ നുണ്ട്. എന്റെ വകുപ്പില്‍ തന്നെ സീനിയരായി ഉണ്ടായിരുന്ന മൂന്നു പേരായിരുന്നു ഗജേന്ദ്രനും ശിവജ്ഞാനവും തിരുവേങ്കടം സാറും . ഇവെരല്ലാവരും തമിഴ് നാട്ടില്‍ നിന്ന് വന്നവര്‍.
ഗജേന്ദ്രന്‍ ഒരു പ്രത്യേക സ്വഭാവം ഉള്ളയാളായിരു ന്നു. മറ്റുള്ളവരുമായി അധികം കൂട്ടു കൂടാറില്ല. ഏതു സമയവും ഗവേഷണത്തെപ്പറ്റി മാത്രം സംസാരിച്ചു കൊണ്ടിരിക്കും. അടുത്ത് പ്രസിദ്ധീ കരിക്കാന്‍ പോകുന്ന പ്രബന്ധത്തെയോ ഗവേഷണ വിഷയ ത്തെയോ സംബന്ധിച്ച് മാത്രമേ സംസാരിക്കൂ. ഏതായാലും അദ്ദേഹത്തിന്റെ മേല്നോട്ടത്തില്‍ ഡിപ്പാര്ട്ടു മെന്റിലെ ചിലരും പാലക്കാട്ട് എഞ്ചിനീയറിംഗ് കോളേജിലെ ചില അദ്ധ്യാപകരും കോഴിക്കോട് യൂണീവെര്സിറ്റിയില് നിന്ന് പി എച് ഡി ബിരുദം നേടിയെടുത്തു. ഞാന്‍ ഡിപ്പാര്ട്ടുമെന്ടു തലവനായിരുന്നപ്പോള്‍ അദ്ദേഹം ഗൈഡ് ചെയ്ത തീസിസുകളുടെ കോപ്പികള്‍ ഡിപ്പാര്ട്ടുമെന്ടല്‍ ലൈബ്രറിയില്‍ വയ്ക്കണം എന്ന് ഞാന്‍ നിര്ബന്ധിച്ചപ്പോള്‍ അദ്ദേഹം കോപി ച്ചു എന്നെ മര്ദ്ദിക്കാന്‍ വരെ അടുത്തു എന്നത് സത്യമാണ്. ഗവേഷണം അല്ലാതെ അദ്ദേഹത്തിന് മറ്റെന്തെങ്കിലും താല്പര്യം ഞാന്‍ കണ്ടിട്ടുള്ളത് ഭക്ഷണകാര്യത്തില്‍ മാത്രമാണ്. ഡിപ്പാര്ട്ടുമെണ്ട് മീറ്റിങ്ങുകളില്‍ വരുത്തുന്ന പലഹാരങ്ങള്‍ എത്രയാ യാലും ആര് കൊടുത്താലും ബാക്കി വരുന്നതും അദ്ദേഹം വാങ്ങി കഴിക്കും, പ്രത്യേകിച്ച് മധുര പലഹാരം ആണെങ്കില്‍. അദ്ദേഹത്തിന്റെ ഇത്തരം പ്രത്യേക സ്വഭാവം കൊണ്ടു സ്ഥിരമായി അങ്ങേരെ കളിയാക്കാന്‍ സീനിയര്‍ ആയ മറ്റു ചിലര്‍ തയ്യാറായി നിന്നിരുന്നു. നടക്കുന്ന രീതി തന്നെ അദ്ദേഹത്തിന്റെ പേര് (ഗജേന്ദ്രന്‍) അന്വര്ത്ഥം ആക്കുന്ന തായിരുന്നു.
ശ്രീ ശിവജ്ഞാനവും ഞങ്ങളെക്കാള്‍ വളരെ സീനിയറായിരുന്നു. തനി തമിഴ് നാട്ടുകാരന്‍. അറിയാതെ പോലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് ഒരു മലയാള വാക്ക് വീണു കേട്ടിട്ടില്ല. അദ്ദേഹവും ഞങ്ങളുടെ കൂടെ ആദ്യ സമ്മര്‍ സ്കൂളിനു ഉണ്ടായിരുന്നു. ഐ ഐ റ്റി യില്‍്‍ നിന്ന് അധികം ദ്ദൂരമില്ലാത്ത കൊട്ടൂര്പുരത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. . പ്രായോഗിക ഇല്കട്രോണി ക്സില്‍ നല്ല അറിവുള്ള അദ്ദേഹം ഏതു ഇലക്ട്രോ ണിക് ഉപകരണവും പെട്ടെന്ന് നന്നാക്കി കൊടുക്കു മായിരുന്നു, പക്ഷെ സമ്മര്‍ സ്കൂളിനും മറ്റും പുസ്തകം വായിച്ചു പഠിക്കാന്‍ മാത്രം അദ്ദേഹത്തിനായില്ല. മൂന്നു സമ്മര്‍ സ്കൂളില്‍ രണ്ടും അദ്ദേഹം പൂര്തിയാക്കിയിയില്ല എന്ന് മാത്രമല്ല രണ്ടു വര്ഷം അവധിയെടുത്തു എം ടെക്കിനു ചേര്ന്നു എങ്കിലും അതും പൂര്ത്തിയാക്കാന്‍ കഴിയാതെ അദ്ദേഹം മറ്റൊരു ജോലി അന്വേഷിച്ചു പോകുകയാണ് ചെയ്തത്. കേന്ദ്ര സര്ക്കാരിന്റെ തൊഴില്‍ വകുപ്പില്‍ ടെക്നീഷ്യന്മാരെ .പരിശീലിപ്പിക്കുന്ന സ്ഥാപനത്തില്‍ അദ്ദേഹം ചേര്‍ന്നു. അന്ന് ഇല്കട്രിക്കല്‍ വിഭാഗത്തില്‍ വെങ്കടരമണിയും ശിവജ്ഞാനവും മാത്രമേ ഇലക്ട്രോണിക്സ് പഠിപ്പിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ശിവജ്ഞാനം പോയിക്കഴിഞ്ഞപ്പോള്‍ വളരെക്കാലം വെങ്കട രമണി മാത്രമായി മാറി.
തിരുവേങ്കടം സാര്‍ പല കാര്യങ്ങളിലും എനിക്ക്ഗുരു സ്ഥാനീയ നായിരുന്നു. IEEE എന്ന പ്രൊഫഷനല്‍ സൊസൈറ്റിയില്‍ ചേരാന്‍ എന്നെ പ്രോത്സാഹിപ്പിച്ച സാര്‍ ഇന്ന് മദിരാശിയില്‍ താമസി ക്കുന്നു. കുറെ നാള്‍ ശ്രീ പെരുംപുതൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഡീന്‍ ആയി ജോലി ചെയ്ത ശേഷം.
ഞങ്ങള്‍ ചേരുന്നതിനു ഒന്നോ രണ്ടോ വര്ഷം മുമ്പ് മാത്രം ആര്‍ ഈ സി യില്‍ ചെര്ന്നവരായിരുന്നു ശ്രീ ഡാനിയല്‍ ഉമ്മന്‍, എന്‍ പ്രഭാകരന്‍, പി സി ബേബി , വൈ വെങ്കടരമണി എന്നിവര്‍. ഈ നാല് പേരില്‍ വൈ. വെങ്കടരമണി എന്റെ ഏറ്റവും നല്ല സുഹൃത്തും അഭ്യുദയ കാംക്ഷിയും ആയിരുന്നു. പല അവസരങ്ങളിലും എന്റെ കൂടെ നിന്ന് എന്റെ കാല്‍ പതറിയപ്പോള്‍ കൈ പിടിച്ചു കയറ്റി യ ആള്‍. അദ്ദേഹം കുറച്ചു വര്ഷനങ്ങള്ക്കു മുമ്പ് സ്വയം പിരിഞ്ഞു പോയി തൃശ്ശിനാപ്പള്ളി യില്‍ ഉള്ള അവരുടെ കുടുംബ വുമായി വളരെ ബന്ധ പ്പെട്ട ഒരു എന്ചിനീ യരിംഗ് കോളേജില്‍ പ്രന്സി പ്പല്‍ ആയും പിന്നീട് ഡീനായും സേവനം അനുഷ്ട്ച്ച ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിച്ച് വരുന്നു. ഒരേ ഒരു മകന്‍ അമേരിക്കയില്‍ വാര്ട്ടന്‍ ബിസി നെസ്സ് സ്കൂളില്‍ നിന്ന് സുവര്ണ മെഡലോടുകൂടി MBA ചെയ്ത ശേഷം അമേരിക്ക യില് തന്നെ ജോലി ചെയ്യുന്നു.
വൈ വെങ്കടരമണിയെ ഞങ്ങള്‍ വൈ വി എന്നാ ണു വിളിക്കുക. മരിരാശി ഐ ഐ റ്റി യില്‍ സമ്മര്‍ സ്കൂള്‍ കാലത്താണ് ഞാന്‍ വൈവിയെ പരിചയപ്പെടുന്നത്. ആദ്യത്തെ സമ്മരില്‍ തന്നെ ( കൊല്ലത്തു ജോലി ചെയ്തിരുന്നപ്പോള്‍ ) പരിചയപ്പെട്ടിരുന്നു. വൈവി അന്ന് വളരെ മെലിഞ്ഞ ശരീരം ഉള്ളയാളായിരുന്നു. ഐ ഐ റ്റി യില്‍ ഇലക്ട്രി ക്കല്‍ സയന്സ് ബ്ലോക്കില്‍ നിന്നും ഏറ്റവും ദൂരെയുള്ള അളകനന്ദ, മന്ദാകിനി എന്നീ ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന ഞങ്ങള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു തിരിച്ചു പോകാന്‍ വൈവിയുടെ കൂടെ നടന്നാല്‍ മതിയായിരുന്നു. ഹെലികോപ്റ്റര്‍ വേഗതയിലാണ് അദ്ദേഹം നട ക്കുക. നട്ടുച്ചയ്ക്ക് 40 C ചൂടില്‍ അത്ര വേഗ ത്തില്‍ നടന്നില്ലെങ്കില്‍ സൂര്യാഘാതം ഏറ്റതു തന്നെ എന്നത് സത്യം. ഐ ഐ റ്റി മദിരാശിയില്‍ നിന്ന് തന്നെ ബി ടെക് ബിരുദം നേടിയ വൈവി എനി ക്ക് പഠന കാര്യത്തിലും വളരെ സഹായമായി രുന്നു. എം ടെക്കിനു ഒരുമിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കിലും പി എച് ഡി ക്കു ഞങ്ങള്‍ ഒരേ ദിവസം ഒരുമിച്ചാണ് കോഴിക്കോട്ടു നിന്ന് ജയന്തി ജനതാ എക്സ്പ്രെസ്സില്‍ പുറപ്പെട്ടത് . ഞങ്ങളുടെ രണ്ടു കുട്ടികളും വൈവിയുടെ മകനും രണ്ടു കുടുംബങ്ങളുമായി ഒരേ കൂപ്പയില്‍ ജാന്സിിവരെ. വൈവി ജാന്‍സിയില്‍ ഇറങ്ങി കാന്പൂരെക്കും ഞങ്ങള്‍ ഡല്ഹിയിലേക്കും ഐ ഐ റ്റി കളില്‍ പ്രവേശനം നേടിയിരുന്നു. കോളേജിലെ ക്വിസ് മത്സരങ്ങള്‍ മിക്കവാറും വൈവി ആയിരുന്നു നടത്തിയിരുന്നത്. അപാര ഓര്മ്മ ശക്തി ഉണ്ടായി രുന്നു അദ്ദേഹത്തിന്. ഞങ്ങള്‍ അദ്ദേഹത്തെ തമാശയ്ക്ക് എന്സൈക്ലോ പീഡിയ വെങ്കടര മണിക്ക എന്നാണു വിളിച്ചിരുന്നത്. എനിക്ക് ഒരു കോമന്‍ വെല്‍ത് സ്കോളര്ഷിപ്പിന് അപേക്ഷ അയക്കാന്‍ സമയക്കുറവായത് കൊണ്ടു എനിക്ക് വേണ്ടി സര്ടിഫിക്കറ്റുകളുടെ കോപ്പി രാത്രി മുഴുവന്‍ ഇരുന്നു വൈവി ടൈപ്പു ചെയ്തു തന്നു.
ഡാനിയല്‍ ഉമ്മന്‍ വളരെ രസികനായിരുന്നു. അദ്ദേഹമായിരുന്നു ഞാന്‍ ശമ്പളമില്ലാത്ത അവധിയില്‍ എം ടെ ക്കിന് പോകാന്‍ തുടങ്ങിയപ്പോള്‍ എന്നോടു ചോദിച്ചത് “ എന്തിനാ മോഹന്‍ ദാസെ കിട്ടുന്ന ശമ്പളം കളയുന്നത്, ഞാന്‍ ശമ്പളത്തോടുകൂടിയ അവധി കിട്ടിയാല്‍ മാത്രമേ എം ടെക് ചെയ്യുകയുള്ളൂ” എന്ന്. കുട്ടികളുടെ ഇടയില്‍ അദ്ദേഹം പറഞ്ഞു എന്ന് പറയുന്ന ചില പ്രസ്താവനകള്‍ രസകരമായിരുന്നു. ഒരു പ്രാവശ്യം ആര്‍ ഈ സി ക്യാമ്പസ്സില്‍ വൈദ്യുതി കുറെയേറെ മണിക്കൂര്‍ നിലച്ചു. കുട്ടികള്‍ ഡാനിയാല്‍ ഉമ്മനോട് ചോദിച്ചു , അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ . Eleventh mile eleven kV line fallen” .ആറ്റത്തിന്റെ ഘടന പഠിപ്പിക്കുമ്പോള്‍ “Electrons are arounding the nucleus “ എന്നൊക്കെ അദ്ദേഹം തട്ടി വിടുമായിരു ന്നുവത്രേ. എന്നാല്‍ കുട്ടികളുടെ കൂടെ റേഡിയോ ക്ലബ്ബിലും മറ്റും സഹായിക്കാന്‍ എപ്പോഴും തയ്യാറാ യിരുന്ന ഡാനിയല്‍ വിഷമിച്ചു ഒരു വിധത്തില്‍ എം ടെക് ചെയ്ത ശേഷം കുവേയിറ്റില്‍ ഇലക്ട്രി ക്കല്‍ എഞ്ചിനീയര്‍ ആയി പോയി. പിന്നീട് ആര്‍ ഈ സി യില്‍ നിന്ന്ജോ ലി രാജി വെച്ചു. പി എച് ഡി പോലെ ഉന്നത വിദ്യാഭ്യാസത്തിനു വിഷമ മായി തോന്നിയ മറ്റു പലരും രാജി വെച്ച് പോയ പോലെ. കുണ്ടറക്കാരനായിരുന്ന ദാനിയല്‍ ഉമ്മന്റെ കുടുംബവുമായും ഞങ്ങള്‍ നല്ല സൌഹൃദത്തി ലായിരുന്നു. ഞങ്ങളുടെ മകന്റെ കൂടെ ആയിരുന്നു ദാനിയേലിന്റെ മകള്‍ നര്സരി സ്കൂളില്‍ പഠിച്ചിരുന്നത്. മകന്‍ ഒരിക്കല്‍ അവളെ ഉപദ്രവിച്ചു എന്ന് പരാതിയുമായി വന്നത്രോ ര്മ്മിക്കുന്നു.
മറ്റൊരാള്‍ പി സ് ബേബി യായിരുന്നു. അദ്ദേഹം പൊതുവേ ഡിപാര്ട്ടുകമെന്റിലെ ഒരു സ്ഥിരം രോഗിയായിരുന്നു. കുടലില്‍ അള്സര്‍ വന്നദ്ദേഹം വളരെയധികം വിഷമിച്ചിരുന്നതായി അറിയാം. കുറെയൊക്കെ തന്റെ അനാരോഗ്യം അദ്ദേഹ ത്തിന്റെ ജോലി ഭാരം കുറച്ചു കിട്ടാന്‍ ഉപയോഗി ക്കുന്നു എന്ന് ചിലര്ക്ക് പരാതി ഉണ്ടായിരുന്നു. സീനിയറായ ഒരാള്‍ “ ബേബി is not a baby, but acts like a baby “ എന്നൊക്കെ പാട്ടുവരെ ഉണ്ടാക്കിയി രുന്നു. അനാരോഗ്യം കാരണം പി എച് ഡി ബിരുദം നേടാന്‍ വളരെ വൈകിയെന്നത് കൊണ്ടു അദ്ദേ ഹത്തിന് പ്രമോഷന്‍ കിട്ടാന്‍ താമസിച്ചു .സീനി യോരിറ്റിയില്‍ അദ്ദേഹത്തെക്കാള്‍ പിന്നില്‍ ഉണ്ടാ യിരുന്ന ഞങ്ങളില്‍ ചിലര്‍ പി എച് ഡി കഴ്ഞ്ഞു വന്നു അധികം താമസി യാതെ അസിസ്ടന്റ്റ് പ്രൊഫസര്‍ ആയി തിരഞ്ഞെടു ക്കപ്പെട്ടപ്പോള്‍ പാവം ബേബിയെ ആരൊക്കെയോ പ്രേരിപ്പിച്ചു ഞങ്ങള്ക്കെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുക്കാന്‍ പ്രോത്സാഹിപ്പിച്ചു. അഖിലേന്ത്യാ പരസ്യം കൊടുത്തു ശരിയായ രീതിയില്‍ നടന്ന സെലക്ഷനില്‍ ദുരുദ്ദേശം ആരോപിച്ചുള്ള കെയ്സ് കോടതി നിരുപാധികം തള്ളി. അദ്ദേഹത്തിന്റെ കുറെ പണം വക്കീലന്മാര്ക്ക് കൊടുക്കാനും മറ്റും പാഴായി എന്ന് മാത്രം. ആര്‍ ഈ സി യില്‍ നിന്നു പിരിഞ്ഞ ശേഷം കൊച്ചി രാജഗിരി കോളേജില്‍ കുറെ നാള്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തു താമസിച്ചിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങള്‍ പോയിരുന്നു. അനാരോഗ്യം മൂലം ഏതാനും വര്ഷം മുമ്പ് ദിവംഗതനായി.
മുമ്പ് പറഞ്ഞവരില്‍ ശ്രീ എന്‍ പ്രഭാകരന്‍ കൊല്ലം ടി കെ എമ്മില്‍ നിന്ന് തന്നെ പാസായ ആളായിരുന്നു. പ്രത്യേകിച്ച് അടുപ്പമോ അകലമോ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല, കുടുംബങ്ങള്‍ തമ്മിലും. അദ്ദേഹവും പ്രായമായി പിരിയുന്നതിനു മുമ്പായി സ്വമേധയാ പിരിഞ്ഞു മലയേഷ്യയില്‍ ഏതോ യുനിവേര്സി റ്റിയില്‍ അദ്ധ്യാപക നായി പോയി. ഞങ്ങള്‍ ഒരുമിച്ചു ആര്‍ ഈ സി യില്‍ ചെര്ന്നവരില്‍ ഈ വാസു ആര്‍ ഈ സി യില്‍ നിന്നു ജോലി രാജിവച്ചു ദീര്‍ഘകാല്സിംഗപൂര് പോളിടെക്നിക്കില്‍ ജോലി ചെയ്ത ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ചെന്നയ്ക്കടുത്ത് വിശ്രമ ജീവിതം നയിക്കുന്നു എന്ന് കേട്ടു. മറ്റൊരാള്‍ ജനാര്ദ്ദനന്‍ ആര്‍ ഈ സി യില്‍ നിന്ന് സ്വയം വിരമിച്ചു അടുത്തുള്ള സ്വാശ്രയ കോളേജില്‍ അദ്ധ്യാപകനായി തുടരുന്നു ഇപ്പോഴും. മൊയ്തീന്കുട്ടിയും ഞനും കുറച്ചുനാള്‍ കുറ്റിപ്പുരം എം ഈ എസ എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്ത ശേഷം കോഴിക്കോട്ടു താമസിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ