30 :പ്രമോഷനു വെണ്ടി ആദ്യത്തെ ഇന്ടെര്വ്യൂവിന്റെ അനുഭവം :സാഡിസം
ആര്‍ ഈ സി യിലും ഇന്ന് എന്‍ ഐ റ്റി യിലും സീനിയോരിറ്റി അനുസരിച്ച് ഉയര്ന്ന് തസ്തികയിലേക്ക് കയറ്റം കിട്ടുകയില്ല എന്ന് ഈ കുറിപ്പുകളില്‍ സൂചിപ്പിച്ചിരുന്നു. ലെക്ച്ചരര്‍ മുതല്‍ മുകളിലേക്ക് ഉള്ള തസ്തികയില്‍ അഖിലേന്ത്യാപരസ്യത്തിലൂടെ അപേക്ഷകള്‍ ക്ഷണിച്ചു ഇന്റെര്യു നടത്തിയാണ് തിര ഞ്ഞെടുപ്പ് നടത്തുക.
കോഴിക്കോട് ആര്‍ ഈ സി യില്‍ ആദ്യം തുടങ്ങിയ എം ടെക് കോര്സു്കളില്‍ ഒന്നായിരുന്നു ഇല്ക്ട്രിക്കല്‍ വകുപ്പില്‍ എം ടെക് (ഇന്സ്ട്രമെന്റെഷന്‍ & കണ്ട്രോള്‍ സിസ്റ്റംസ്) . ഇപ്പോഴും ആദ്യം എല്ലാവരും ആവശ്യപ്പെടുന്ന ബ്രാഞ്ചുകളില്‍ ഒന്ന്. അത് പോലെ തന്നെ സിവിലില്‍ സ്ട്രക്ച്ചറല്‍ എന്ചിനീയരിങ്ങും മെക്കാനി ക്കലിലെ തെര്മ്മല്‍ സയന്സും ( രേഫ്രിജെറേഷന്‍ & എ യര്‍ കണ്ടീഷനിംഗ്) ഇതോടൊപ്പം തുടങ്ങിയതായിരുന്നു. ഈ ഓരോ കോര്സിനും ഒരു പ്രൊഫസര്‍. ഒരു അസിസ്സ്ടന്റ്റ് പ്രൊഫസര്‍ എന്ന് രണ്ടു പോസ്റ്റ് മാത്രമാണ് അനുവദിച്ചത്. ഇലക്ട്രി്ലില്‍ അസിസ്റ്റന്റ്റ് പ്രൊഫസറായി ആദ്യത്തെ നിയമനം ഭരതന്‍ സാറിനായിരുന്നു. ഭരതന്‍ സാര്‍ വെസ്റ്റ് ഇന്ഡീസില്‍ ഒരു യൂണിവെര്സിറ്റിയില് നിയമനം കിട്ടി അവധിയില്‍ പോയപ്പോള്‍ ഒഴിവുവന്ന വേക്കന്സി പരസ്യം ചെയ്തു. അഞ്ചു വര്ഷത്തെ അദ്ധ്യാപന പരിചയവും എം ടെക് ബിരുദവുമാണ് കുറഞ്ഞ യോഗ്യത. ഞാന്‍ എം ടെക് കഴിഞ്ഞു വന്നു ഒരു വര്ഷം ആവുന്നെ ഉള്ളൂ. ആകെ അദ്ധ്യാപന പരിചയം അഞ്ചു വര്ഷമായി. മിനിമം യോഗ്യത ഉണ്ടെന്നു തോന്നിയത് കൊണ്ടു ഞാനും അപേക്ഷ കൊടുത്തു. ഞങ്ങള്‍ ആര്‍ ഈ സി യില്‍ ചേര്ന്ന വര്ഷം (1969) ആസ്ട്രേലിയയില്‍ ഉപരിപഠനത്തിനു പോയിരുന്ന ശ്രീ എം എന്‍ നീലകണ്ഠന്‍ നമ്പൂതിരി സാര്‍ പി എച് ഡി ബിരുദവുമായി തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെയും എം ടെക് കണ്ട്രോള്‍ സിസ്റ്റംസ് തന്നെ. പി എച് ഡി നെറ്റ്വര്ക്ക് & സിസ്റ്റംസ് ആയിരുന്നു. അതു കൊണ്ടു ഈ പോസ്റിനു കോളേജില്‍ ഉള്ളവരില്‍ സര്വഥാ യോഗ്യന്‍ അദ്ദേഹം തന്നെ. എന്നെക്കാള്‍ സീനിയര്‍ ആയ മറ്റു പലരും അപേക്ഷിച്ചു എങ്കിലും യോഗ്യത കര്ശനമായി നോക്കിയത് കൊണ്ടു ഞങ്ങളെ രണ്ടു പേരെ മാത്രമേ ഇന്റെര്വുവിനു വിളിച്ചുള്ളൂ. പുറത്തു നിന്ന് മൂന്നു പേരും. ഒരു പോസ്റ്റിനു അഞ്ചു പേരെയെങ്കിലും ഇന്റെര്വുവിനു വിളിക്കണം രണ്ടു പേരെങ്കിലും വന്നില്ലെങ്കില്‍ പോസ്റ്റു വീണ്ടും പരസ്യം ചെയ്യണം എന്നായിരുന്നു നിബന്ധന.
ഇന്റെര്വുവിന്റെ ദിവസം രാവിലെ എനിക്ക് 8 മണിക്ക് ക്ലാസ് ഉണ്ടായിരുന്നു. അത് കഴിഞ്ഞു വീട്ടില്‍ വന്നു പ്രാതല്‍ കഴിച്ചു ഡിപ്പാര്ട്ടുമെന്റില്‍ തിരിച്ചെത്തിയപ്പോള്‍ നമ്പൂതിരി സാര്‍ എന്നെ അന്വേഷിച്ചു നില്ക്കുന്നു. കാര്യം ഇതാണ്. ഇന്ട്രവ്യുവിനു പുറത്തു നിന്നു ക്ഷണിക്കപ്പെട്ട ആരും വന്നിട്ടില്ല. അത് കൊണ്ടു യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഞാനും കൂടി ഇന്റെര്വ്യവിനു ചെന്നില്ലെങ്കില്‍ നമ്പൂതിരി സാറിനു പ്രമോഷന്‍ കിട്ടാന്‍ വീണ്ടും കാത്തിരിക്കേണ്ടി വരും. അതുകൊണ്ടു ഞാന്‍ തീര്ച്ചയായും ഇന്റെര്വുവിനു ഹാജരാകണം എന്ന് പറയാനാണ് അദ്ദേഹം കാത്തിരുന്നത്. ഞാന്‍ ചോദിച്ചു “എനിക്കെന്താ ഗുണം?”. നമ്പൂതിരിയായത് കൊണ്ടു ചിക്കന്‍ ബിരിയാണി കിട്ടില്ല. മസാല്‍ ദോശ പ്രതീക്ഷിക്കാ, ഒരു പക്ഷെ വടയും. ഏതായാലും ഞാന്‍ ഇന്റെര്വ്യുവിനു പോകാം എന്നേറ്റു. വീട്ടില്‍ ചെന്ന് വേണ്ട സര്ട്ടിഫിക്കെറ്റുകള്‍ എല്ലാം എടുത്തു ഗസ്റ്റ് ഹൌസില്‍ എത്തി.
ആദ്യം നമ്പൂതിരി സാറിനെ തന്നെ വിളിച്ചു. അന്ന് കൊച്ചി യൂനീവെര്സിറ്റിയിലെ ആദ്യത്തെ പ്രൊ വൈസ് ചാന്സലരായിരുന്ന ഡോ സി പി കുര്യാക്കോസ് സാറായിരുന്നു ഒരു വിഷയത്തിലെ വിദഗ്ദ്ധന്‍മാരില്‍ ഒരാള്‍. അദ്ദേഹം കണ്ട്രോള്‍ സിസ്സ്ടംസില്‍ ലണ്ടന്‍ യൂനീവെര്സിറ്റിയില്‍ നിന്ന് പി എച്ബി ഡി ബിരുദം എടുത്ത യാളായിരുന്നു. നമ്പൂതിരിയെ ഒന്നേകാല്‍ മണിക്കൂര്‍ ഇന്ടെര്വ്യൂ ചെയ്തു. അടുത്തതായി എന്നെ വിളിച്ചു. എനിക്ക് പ്രതീക്ഷയുടെ തരിമ്പും ഇല്ലെങ്കിലും ഞാന്‍ ചിരിച്ചു കൊണ്ടു എല്ലാവരെയും വന്ദിച്ചു അകത്തു കയറി. ആദ്യം തന്നെ പ്രിന്സിപ്പല്‍ എന്നോടു ചോദിക്കുന്നു. “നിങ്ങള്ക് ബി എസ്സ സി എഞ്ചിനീയറിങ്ങിനു എത്ര ശതമാനം മാര്ക്ക് കിട്ടി?” . ഞാന്‍ പറഞ്ഞു : 79.65 ആകെ കൂടി, അവസാന വര്ഷം മാത്രം 81.50. അദ്ദേഹം പെട്ടെന്ന് കടലാസിന്റെ മൂലയില്‍ എന്റെ മാര്ക്ക്ന ലിസ്റ്റില്‍ നോക്കി ആകെയുള്ള 4150 ല്‍ എനിക്ക് കിട്ടിയ മാര്ക്ക് ഹരിച്ചു നോക്കിയ ശേഷം പറഞ്ഞു : “അത് തെറ്റാണല്ലോ “, ഞാന്‍ എന്ത് പറയാന്‍. അഞ്ചു വര്ഷം ബുദ്ധിമുട്ടി പഠിച്ചു കിട്ടിയ ബിരുദം. അതിനു കിട്ടിയ ശരാശരി മാര്ക്ക്സ മാര്ക്ക് ലിസ്റ്റ് കയ്യില്‍ കിട്ടിയ അന്ന് തന്നെ പത്തു പ്രാവശ്യം കണക്കു കൂട്ടി മനസ്സില്‍ കുറിച്ച മാര്ക്ക് , അദ്ദേഹം രണ്ടു സെക്കന്റു കൊണ്ടു കണക്കു കൂട്ടി തെറ്റാണെന്ന് സ്ഥാപിക്കുന്നു. ഞാന്‍ മര്യാദയായി പറഞ്ഞു, സര്‍, ക്ഷമിക്കണം ഞാന്‍ പറഞ്ഞത് ശരിയാണ്. “ . അപ്പോള്‍ അദ്ദേഹം വീണ്ടും: നിങ്ങള്ക്ക് എം ടെക്കിനു ശരാശരി മാര്ക്ക്ന 76.5% എന്നെഴുതിയിരിക്കുന്നല്ലോ. നിങ്ങളുടെ CGPA (Cumulative Grade Point Average) എത്രയാണ്? ഞാന്‍ : 7.65/10. അദ്ദേഹം : അതെങ്ങനെ ശരിയാകും CGPA 7.65 ആണെങ്കില്‍ മാര്ക്ക് 76.5% ആകുന്നതെങ്ങനെ ? ഒരു ഇന്ടര്വ്യൂ ആയതു കൊണ്ടു ഞാനിത്രമാത്രം പറഞ്ഞു : സര്‍ അപെക്ഷാ ഫോറത്തില്‍ ശരാശരി മാര്‍ക്കു മാത്രമേ ചോദിച്ചിട്ടുള്ളൂ.. അതുകൊണ്ടാണ് ഞാന്‍ 76.5% എന്നും ബ്രാക്കറ്റില്‍ 7.65/10. എന്നും എഴുതിയത്. എനിക്കും ഇന്റര്വ്യു ബോര്ഡി്ലുള്ള മറ്റുള്ളവര്ക്കും അദ്ദേഹത്തിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമായി. ഇന്ടെര്വ്യൂ തുടങ്ങുമ്പോള്‍ തന്നെ എന്നെ പ്രകോപിപ്പിച്ചു മാനസികമായി തളര്ത്തുക എന്ന ഒരു ലക്‌ഷ്യം മാത്രം. ഏതായാലും ഞാന്‍ പ്രകോപിതനാകാതെ എന്നോട് ചോദിച്ച ചോദ്യങ്ങള്ക്ക് മോശമാകാതെ ഉത്തരം പറഞ്ഞു. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ എന്നെയും ഇന്റെര്വ്യു ചെയ്തു. എനിക്ക് കിട്ടിയാലും ഇല്ലെങ്കിലും ഇന്റര്വ്യു തൃപ്തികരമായി തന്നെ ചെയ്തു. എം ടെക് തീസിസില്‍ നിന്ന്സ് നിന്ന് മൂന്നു പ്രബന്ധങ്ങള്‍ ഉള്ളത് തന്നെ എന്നില്‍ മതിപ്പുണ്ടാക്കി യെന്നാണ് എനിക്ക് തോന്നിയത്. ചുരുക്കത്തില്‍ ഞാന്‍ മുമ്പൊ രിക്കല്‍ സൂചിപ്പിച്ചത് പോലെ ഞാന്‍ പ്രിന്സി്പ്പാളിന്റെ പുസ്തകത്തിലെ നല്ല കുട്ടിയല്ല എന്ന് മാത്രമല്ല, ഒരു ചീത്തക്കുട്ടി യായിരുന്നു എന്നുള്ളതിനു ഇതില്‍ കൂടുതല്‍ തെളിവ് വേണോ . അധികാരസ്ഥാനത്തിരിക്കുന്നവര്ക്ക് അന്നും ഇന്നും എന്തും ആകാ മല്ലോ!
ഞാനും പില്ക്കാലത്ത് കേന്ദ്ര സംസ്ഥാന സര്ക്കാര്‍ ഉടമയിലുള്ള പല സ്ഥാപനങ്ങള്ക്ക് വേണ്ടി പലപ്പോഴും ഇന്റെര്വ്യു്വില്‍ സബ്ജക്റ്റ് വിദഗ്ദ്ധനായി ഇരുന്നിട്ടുണ്ട്. ഒരിക്കലും ഇന്ടെര്വ്യൂ ചെയ്യുന്നയാള്‍ ചെയ്യപ്പെടുന്നയാളിനെ മന:പൂര്വ്വം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള് ചോദിക്കുന്നത് ശരിയല്ല. അങ്ങനെ ചോദിക്കാറില്ല, ചോദിക്കുന്നവരെ കഴിവതും നിരുത്സാഹപ്പെടുത്തിയിട്ടും ഉണ്ട്. പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിന്റെ പേര് (അറിയാമായിട്ടും ) ചോദിക്കുന്ന തുപോലെ ഇന്ടര്വ്യുവിനു വരുന്നയാളുടെ പേര്എല്ലാവര്ക്കും അറിയാമായിട്ടും വീണ്ടും ചോദിക്കുന്നത് പോലെ അവരെ ആദ്യം ഒന്ന് ശാന്തരാക്കാനുള്ള ചോദ്യങ്ങളാണ് ചോദിക്കേണ്ടത്. ഇന്ടര്വ്യുവിനു വരുന്നവര്‍ സ്വാഭാവികമായും അല്പ്പം ടെന്സ് ആയിരിക്കുമെന്നുള്ളത് കൊണ്ടു. ഇന്ടെര്വ്യൂ ചെയ്യുന്നയാള്‍ അവര്ക്ക് എന്തറിയാം എന്നാണു നാം നോക്കേണ്ടത്, എന്തറിയാന്‍ വയ്യ എന്നല്ല. അല്ലാതെ അവരെ വിഷമിപ്പിച്ചു (harass) അവര്ക്കറിയാവുന്നതു പോലും പറയാന്‍ വയ്യാതാക്കുന്നത് മനുഷ്യത്വമല്ല, ഒരു തരം സാഡിസം ആണ്.
ഏതായാലും പ്രതീക്ഷിച്ചത് പോലെ നമ്പൂതിരി സാറിനു തന്നെ പോസ്റ്റ് കിട്ടി, വര്ഷങ്ങള്‍ കഴിഞ്ഞു ആ നമ്പൂതിരി സാര്‍ പ്രൊഫസര്‍ ആയപ്പോള്‍ അതെ പോസ്റ്റില്‍ ഞാന്‍ അസിസ്റ്റന്റ്റ് പ്രൊഫസ റാകുകയും (1984) നമ്പൂതിരി സാര്‍ കംപ്യുട്ടര്‍ സയന്സ് പ്രൊഫസ റായപ്പോള്‍ ഞാന്‍ പ്രൊഫസറാകുകയും (1986) കഴിഞ്ഞു എന്നത് എന്റെ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു. അന്നത്തെ പ്രിന്സി് പ്പാള്‍ ആര്‍ ഈ സി യില്‍ നിന്ന് ഗത്യന്തരമില്ലാതെ രാജിവച്ചു പോകേണ്ട സാഹചര്യം ഉണ്ടായിക്കഴിഞ്ഞു ഏതാനും വര്ഷങ്ങള്‍ കഴിഞ്ഞായിരുന്നു എങ്കിലും!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ