29 : സീനിയര്‍ അദ്ധ്യാപകര്ക്കു പ്രണാമം
ആര്‍ ഈ സി യില്‍ 1969 ല്‍ ചേരുമ്പോള്‍ ഞങ്ങ ളുടെ വകുപ്പിന്റെ തലവന്‍ പ്രൊഫ. ചാര്ലൂ സാറായിരുന്നു. അതുപോലെ വകുപ്പിലെ രണ്ടാമന്‍ ശ്രീനിവാസന്‍ സാറും. രണ്ടു പേരും തമിഴ് നാട്ടു കാര്‍. പൊതുവേ ചാര്ലു സാര്‍ പല കാര്യങ്ങളും ലാഘവ ബുദ്ധിയോടെ നോക്കി കാണുന്നു എന്ന് ചിലര്ക്ക് തോന്നിയിരുന്നു. സാര്‍ കോഴിക്കോട്ടു പട്ടണത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. അത് കൊണ്ടു എല്ലാ ഔദ്യോഗിക കാര്യങ്ങളും കോളേജു ബസ്സ് പുറപ്പെടുന്ന സമയം ആയിരുന്ന 435 നു മുമ്പ് തീര്ക്കണം എന്ന് നിര്ബന്ധം ഉണ്ടായിരുന്നു . സാറ് ആഫീസ്സില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നെ പ്യൂണ്‍ സാറിന്റെ ബാഗ് ബസ്സില്‍ മുന്‍നിരയിലെ സീറ്റില്‍ വച്ചി രിക്കും, തീര്ച്ച്. അത് കൊണ്ടു ഡിപ്പാര്ട്ടുമെണ്ട് മീറ്റിങ്ങായാലും ചീഫ് വാര്‍ഡനായി ഹോസ്റ്റല്‍ ജോലിയായാലും 430 നും മുമ്പ് സാര്‍ ജോലി തീര്ത്തിരിക്കും . പക്ഷെ അത്യാവശ്യം വന്നാല്‍ വളരെ ശ്രദ്ധാപൂര്വ്വം കാര്യങ്ങള്‍ ഗൌരവ ബുദ്ധിയോടെ തന്നെ അദ്ദേഹം ചെയ്യും , അദ്ദേഹത്തിന് ചെയ്യാന്‍ കഴിയും എന്നതിന് എനിക്ക് അനുഭവം ഉണ്ട്. ആ സംഭവം പിന്നാലെ.
ഇക്കാരണത്താല്‍ ഭരണ കാര്യങ്ങള്‍ പലതും ശ്രീനിവാസന്‍ സാറിന്റെ മേല്നോട്ടത്തിലായി രുന്നു നടന്നിരുന്നത്. ശ്രീനിവാസന്‍ സാര്‍ എല്ലാകാര്യത്തിലും വളരെ സിസ്റ്റമാറ്റിക് ആയിരുന്നു. എല്ലാ ദിവസവും രാവിലെ എട്ടുമണിയുടെ ക്ലാസ് തന്നെ എടുക്കും. അത് കഴിഞ്ഞു തിരിച്ചു ക്വാര്‍ട്ടറില്‍ വന്നു ഒരു കാപ്പി കുടിച്ചിട്ട് തരിച്ചു വരും. ഭരണകാര്യങ്ങള്‍ അത് കഴിഞ്ഞാണ് ചെയ്യുക. ഒന്നാം തരം അദ്ധ്യാപക നായാണ് സാര്‍ അറിയപ്പെടുന്നത്. മിക്കവാറും പഠിപ്പിക്കുന്ന എല്ലാം ബോര്ഡില്‍ വ്യക്തമായി നല്ല കയ്യക്ഷരത്തില്‍ എഴുതും. കൃത്യമായി എല്ലാവരുടെയും അറ്റന്ടന്സ് രെജിസ്റ്ററില്‍ പോസ്റ്റ് ചെയ്യും. കുട്ടികളുടെ എല്ലാ വിവരവും വളരെ കണിശമായി രെജിസ്റ്ററില്‍ ഉണ്ടാവും. നൂറു ശതമാനം അറ്റന്ടന്സ് ഉള്ള കുട്ടിക്ക് സാറിന്റെ വക ഒരു സമ്മാനം വര്ഷാവസാനം സാര്‍ കൊടുക്കുമായിരുന്നു. എത്ര വര്ഷം മുമ്പ് പഠിപ്പിച്ച കുട്ടിയാണെങ്കിലും സാറിന്റെ രെജി സ്റ്റര്‍ കയ്യില്‍ ഉണ്ട് എങ്കില്‍ കുട്ടിയുടെ എല്ലാ വിവരവും അതില്‍ നിന്ന് കണ്ടു പിടിക്കാം. ശ്രീനിവാസന്‍ സാറിന്റെ അച്ഛന്‍ ഒരു വക്കീല്‍ ആയിരുന്നത് കൊണ്ടു എല്ലാ കാര്യത്തിന്റെയും നിയമവശത്തെക്കുറിച്ചു സാര്‍ അമിതമായി ബോധവാനായിരുന്നോ എന്ന് മാത്രം സംശയം ഞങ്ങളില്‍ ചിലര്ക്കുണ്ടായിരുന്നു.
.
മലയാളികളില്‍ സീനിയര്‍ ആയ ആളായിരുന്നു ഭരതന്‍ സാര്‍. ഡിപ്പാര്ട്ടുമെന്റില്‍ എന്റെ ഗുരു എന്ന് പറയാന്‍ യാതൊരു സംശവും ഇല്ലാത്ത യാള് ഭരതന്‍ സാര്‍ തന്നെ. സാറും ഒന്നാം കിട അദ്ധ്യാപകനായിരുന്നു. കണ്ട്രോള്‍ സിസ്റ്റമായി രുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട വിഷയം. എനിക്കും ഈ വിഷയത്തില്‍ ഉപരിപഠനം നടത്തണമെന്ന് താല്പര്യം ഉണ്ടായിരുന്നു. ഞാന്‍ ആര്‍ ഈ സിയില്‍ വന്നപ്പോള്‍ മുതല്‍ സാറുമാ യുള്ള പരിചയം ഇപ്പോഴും പച്ചയായി തന്നെ നില നില്കുന്നു. സാറിന്റെ മറ്റൊരു പ്രത്യേകത നന്നായി പാടും എന്നതാണ്. അവസാന വര്ഷ കുട്ടികളുടെ യാത്രയയപ്പിലും സ്റാഫ് ക്ലബ്ബിലെ വാര്ഷിക ത്തിലും മറ്റും സാറിന്റെ പാട്ടില്ലാതെ വരുകയില്ല. എന്റെ വിവാഹത്തിന് ഗുരുവായൂ രില്‍ വന്ന ഒരേ ഒരു സീനിയര്‍ അദ്ധ്യാപകന്‍ ഭരതന്‍ സാര്‍ മാത്രമായിരുന്നു. എന്റെ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ കഴിഞ്ഞായിരുന്നു സാറിന്റെ വിവാഹം. മൂന്നു ജഗജില്ലികളായ ആണ്കുട്ടികളാണ് സാറിനുള്ളത്. ഞാന്‍ ഐ ഐ റ്റി യില്‍ എം ടെക്കിനു പഠിക്കുമ്പോള്‍ ഭരതന്‍ സാര്‍ അവിടെ പി എച് ഡി ക്കു ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. അച്യുതന്‍ സാരിനോറൊപ്പം ഞങ്ങള്‍ സിനിമയ്ക്ക് പോയ വിവരം മുമ്പെഴുതിയിരുന്നല്ലോ.
പിന്നെയുണ്ടായിരുന്നവരില്‍ ശങ്കരന്‍ സാര്‍ , തോമസ് ജോസഫ് സാര്‍ , ഗെര്വാഡിസ് സാര്‍ , ദാമോദരന്‍ സാര്‍ ,ഗണേഷ് സാര്‍, കെ വി എസ ഭട്ട് സാര്‍ ഐ കെ കുര്യന്‍ സാര്‍ നീലകന്റ്ന്‍ സാര്‍ ഇവരെയൊക്കെ ഓര്ക്കുന്നു. ശങ്കരന്‍ സാര്‍ പിന്നീട് ആര്‍ ഈ സി യില്‍ നിന്ന് ജോലി രാജി വച്ച് കേന്ദ്ര ഗവണ്മെന്റിന്റെ ലേബര്‍ വകുപ്പില്‍ ട്രെയിനിംഗ് സ്ഥാപനത്തില്‍ പോയി. കെ വി എസ ഭട്ട് സാര്‍ അമേരിക്കയിലെ ഹവായി ഈസ്റ്റ് വെസ്റ്റ് യൂണീവെര്സിറ്റിയില് നിന്ന് പി എച് ഡി കഴിഞ്ഞു വന്നതായിരുന്നു. ഐ കെ കുരിയന്‍ സര്‍ സ്റ്റാഫ് അസോസിയേഷന്റെ സെക്രട്ടറി ആയിരുന്നപ്പോള്‍ പ്രിന്സിപ്പ ലുമായി പല കാര്യത്തിലും തര്ക്കങ്ങള്‍ ഉണ്ടാവുകയും അദ്ദേഹവും ജോലി രാജി വെച്ച് പോകുകയും ഉണ്ടായി. തോമസ് ജോസഫ് സാറും പിന്നീട് നൈജീരിയയില്‍ അവധിയില്‍ ജോലിക്ക് പോയി എങ്കിലും തിരിച്ചു ആര്‍ ഈ സിയില്‍ വന്നില്ല. അത് പോലെ ഗണേഷ് സാറും. ദാമോദരന്‍ സാറും ആദ്യം സംസ്ഥാന ഭാഷാസ്ഥാപനത്തിലും പിന്നീട് ഇലക്ട്രിക്കല്‍ ഇന്സ്പെക്ടോ റേറ്റിലും ഒക്കെ ജോലി ചെയ്തു ചെയ്തു അവസാനം തിരുവന്തപുരത്തു തന്നെ സ്ഥിരതാമസവും ജോലിയിലും ആയപ്പോള്‍ ആര്‍ ഈ സി യില്‍ നിന്ന് ജോലി രാജി വെച്ചു. നീലകണ്ടന്‍ സാര്‍ ആര്‍ ഈ സി യിലെ കംപ്യുട്ടര്‍ സയന്‍സ് വകുപ്പ് കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത ആളായിരുന്നു. ആര്‍ ഈ സി യില്‍ നിന്ന് പിരിഞ്ഞ ശേഷം ബാമ്ഗലൂരില്‍ മക്കളോ ടൊപ്പം താമസമായിരുന്നു.
ഇവരില്‍ ചാര്ലൂ്സാര്‍, ശ്രീനിവാസന്‍ സാര്‍, ഭരതന്‍ സാര്‍ ഗെര്വാഡിസ് സാര്‍ നീലകണ്ടന്‍ സാര്‍ എന്നിവര്‍ മാത്രമായിരുന്നു പ്രായമായി ആര്‍ ഈ സി യില്‍ നിന്ന് പിരിയുന്നത് വരെ ഉണ്ടായിരുന്നതു. ചാര്ലൂസാരും ശ്രീനിവാസന്‍ സാറും നീലകണ്ടന്‍ സാറും ദിവംഗതരായി. ഗെര്വാഡിസ് സാര്‍ ഇപ്പോഴും കോഴിക്കോട്ടു സ്ഥിരതാമസം ഉണ്ട്. ഭരതന്‍ സാര്‍ കോഴിക്കോട്ടും ഇരിങ്ങാലക്കുടയിലുമായി കഴിയുന്നു. ശങ്കരന്‍ സാര്‍ ജോലിയല്‍ നിന്ന് വിരമിച്ചു മുഖപുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്ന (വികട) കവിതകളു മായി കഴിയുന്നു .
എല്ലാവര്ക്കും ഈയുള്ളവന്റെ നന്ദിയും സാഷ്ടാംഗപ്രണാമവും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ