25 :തീസിസും തിരിച്ചു പോകലും
രണ്ടാംവര്‍ഷ എം ടെക്കിലെ നാല് വിഷയങ്ങള്‍ പഠിച്ചതിനോടൊപ്പം തീസിസിന്റെ ജോലിയും തുടങ്ങണം എന്നാണു വയ്പ്പ്. ഏതായാലും അദ്ധ്യാപകരായ ഞങ്ങള്ക്ക് തീസിസ് നന്നായി ചെയ്യുകയാണെങ്കില്‍ അതില്‍ നിന്ന് ഒന്നോ രണ്ടോ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ അത് ഭാവിയില്‍ പ്രയോജനപ്പെടും എന്ന് കരുതി. അങ്ങനെയാണ് അരേഖീയ വ്യൂഹങ്ങളുടെ സുസ്ഥിരത (Stability of Nonlinear systems) എന്ന വിഷയത്തില്‍ ജി റ്റി മനോഹര്‍ എന്ന അദ്ധ്യാപകന്റെ കീഴില്‍ തീസിസ് ചെയ്യാം എന്ന് തീരുമാനിച്ചത്. അധികം പ്രായോഗിക പരീക്ഷണങ്ങള്‍ ചെയ്യേണ്ട ആവ ശ്യം ഉള്ളതല്ല. കമ്പ്യൂട്ടര് ഉപയോഗിച്ച് സിമുലേഷന്‍ ആണ് പ്രധാനം.
അന്ന് രണ്ടു തരം കമ്പ്യുട്ടറുകള്‍ ഉണ്ടായിരുന്നു. അനലോഗ് കമ്പൂട്ടറും ഇന്ന് സര്വ്വസാധാരണമായി മാറിയ ഡിജിറ്റല്‍ കമ്പ്യുട്ടറും. എന്റെ പഠനത്തിനു കൂടുതല്‍ ആവശ്യം അനലോഗ് കംപ്യുട്ടര്‍ ആണ് . ഇന്ന് കമ്പ്യൂട്ടറെന്നു പറഞ്ഞാല്‍ അറിയപ്പെടുന്നത് ഡിജിറ്റല്‍ കമ്പ്യുട്ടരാണ്. അന്ന് ഐ ഐ ടി മദ്രാസില്‍ പോലും ഡിജിറ്റല്‍ കമ്പ്യൂട്ടറില്ല. അനലോഗ് കമ്പ്യൂട്ടര് കണ്ട്രോള്‍ സിസ്റ്റം ലാബില്‍ ഉണ്ട്, പക്ഷെ പ്രൊഫ. രാമസ്വാമിയുടെ കസ്റ്റടിയില്‍ ഉള്ള ലാബില്‍ ആണ്. ജി റ്റി മനോഹര്‍ എതിര്‍ കക്ഷിയില്‍ ഉള്ള ആളായതു കൊണ്ടു ആദ്യം ചെറിയ വിഷമം ഉണ്ടായെങ്കിലും മെല്ലെ അത് മാറിക്കിട്ടി. ജെര്മ്മനിയില്‍ നിര്മ്മിച്ച ടെലിഫങ്കന്‍ എന്ന കമ്പനി നിര്മ്മിച്ച അനലോഗ് കമ്പ്യൂട്ടര്‍ പരമാവധി ഉപയോഗിക്കാന്‍ കഴിഞ്ഞു. ഈ കമ്പൂട്ടര് പൊതുവേ സമവാക്യങ്ങള്‍ നിര്ദ്ധാരണം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ്. പലതരം വ്യുഹങ്ങളുടെയും മാതൃക കമ്പ്യുട്ടറില്‍ ഉണ്ടാക്കി അവയുടെ പ്രവര്ത്തനം പഠിക്കുവാന്‍ ഡിജിറ്റല്‍ കംപുട്ടറിനെക്കാള്‍ നല്ലത്. പക്ഷെ വിവരങ്ങള്‍ സൂക്ഷിച്ചു വെക്കാനും മറ്റും കഴിയുകയില്ല എന്നൊരു പരിമിതിയുണ്ടാ യിരുന്നു. ആര്‍ ഈ സി യിലും ഇലക്ട്രോണിക്സ് കൊര്പ്പോരേഷന്‍ ഓഫ് ഇന്ത്യ (ECIL – Electronics Corporation of India) യില്‍ നിന്ന് വാങ്ങിയ ഒരു അനലോഗ് കമ്പൂട്ടര് ഉണ്ടാ യിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനു വളരെ ഉപകാര പ്രദമായ ഇത്തരം കമ്പ്യൂട്ടറുകള്‍ ഇന്ന് മ്യുസിയങ്ങളില്‍ മാത്രമേ ഉള്ളൂ.
IBM punched card
ആ കാലഘട്ടത്തില്‍ അന്ന് മദിരാശി ഐ ഐ റ്റി യില്‍ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ഇല്ല. ഇന്നത്തെപ്പോലെ ചെറിയ കമ്പ്യൂട്ടറുകള്‍ കാണാനില്ല. വലിയ കമ്പ്യൂട്ടറുകള്‍ വലിയ ഏതാനും മുറികള്‍ നിറച്ചു തന്നെ ഉണ്ടാവും. മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ എന്ന് വിളിക്കുന്ന വലിയ കമ്പ്യൂട്ടുകള്. അന്നത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടരില്‍ പ്രോഗ്രാമു കളും ഡാറ്റായും പഞ്ച് ചെയ്ത കാര്ഡുകള്‍ ഉപയോഗിച്ചായിരുന്നു കൊടുത്തിരുന്നത്. ഒരു പ്രോഗ്രാമിന്റെ ഓരോ ലൈനും ഓരോ കാര്ഡില്‍ പഞ്ച് ചെയ്ത കുറെയേറെ കാര്ഡുകള്‍ ഉപയോ ഗിച്ച് കാര്ഡുകളുടെ ഒരു ഡെക്ക് കമ്പ്യൂട്ടര്‍ കേന്ദ്രത്തില്‍ കൊണ്ടുപോയി കൊടുക്കണം. അവിടെ ഈ കാര്ഡുകള്‍ കമ്പ്യൂട്ടറുകളിലേക്ക് കാര്ഡു വായിക്കുന്ന യന്ത്രം (Card reader) വഴി മാറ്റുന്നു. കമ്പ്യൂട്ടരില്‍ കണക്കു കൂട്ടി ഫലങ്ങള്‍ കടലാസില്‍ പ്രിന്റു ചയ്തു കിട്ടും. ഇതിനു വേണ്ടി പല പ്രാവശ്യം പ്രോഗ്രാമിലെ തെറ്റ് തിരുത്തി വീണ്ടും വീണ്ടും കൊടുക്കേണ്ടി വരും. ഐ ഐ റ്റി യില്‍ ഇത്തരം പഞ്ചിംഗ് യന്ത്രം മാത്രമേ ഉള്ളൂ. ഡിജിറ്റല്‍ കമ്പ്യൂട്ടില് പ്രോഗ്രാം ചെയ്യേണ്ടവര്‍ കാര്ഡു പഞ്ച് ചെയ്തു കെട്ടായി ലൈബ്രറിയില്‍ കൊടുക്കണം. അവര്‍ അന്നന്ന് കിട്ടുന്ന ഡക്കു കള്‍ വൈകുന്നേരം ഗിണ്ടി എന്ചിനീയരിംഗ് കോളേജില്‍ ഉള്ള IBM 1620 കമ്പ്യൂട്ടില് കൊണ്ടു പോയി ഫലം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു ലൈബ്രറിയില്‍ ചെന്ന് വാങ്ങണം. ഒരു ചെറിയ പ്രോഗ്രാം പോലും ചെയ്തുനോക്കാന്‍ ഒന്ന് രണ്ടാഴ്ച വേണ്ടി വരും. ഇന്ന് നമുക്ക് തന്നെ കമ്പ്യുട്ടര്‍ കീബോര്ഡില്‍ ടൈപ് ചെയ്തു അപ്പ പ്പോള്‍ തന്നെ തെറ്റ് തിരുത്തി ഏതാനും മിനുട്ടു കള്ക്കകം ചെയ്യാവുന്ന പ്രോഗ്രാമുകള്‍ അന്ന് ചെയ്തു തീര്ക്കാന്‍ മൂന്നു ആഴ്ചവരെ ആകും. ഏതായാലും അത്യാവശ്യം ഇല്ലെങ്കിലും ഞാനും ഒരു ചെറിയ പ്രോഗ്രാം ഉണ്ടാക്കി നോക്കിഎന്ന് മാത്രം. ഇന്നാണെങ്കില്‍ ലാപ്ടോപ്പും ഡസ്ക് ടോപും എന്തിനു കയ്യില്‍ കൊണ്ടു നടക്കുന്ന മൊബൈലില്‍ പോലും അന്നത്തെ കമ്പ്യൂട്ടറില്‍ ചെയ്യാവുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു.
Card punching machine
അന്ന് ഞങ്ങള്‍ എം ടെക്ക് ചെയ്യുന്ന കാലത്ത് ആര്‍ ഈ സി യില്‍ മെക്കാനിക്കല്‍ വകുപ്പില്‍ നിന്ന് അച്യുതന്‍ സാറും ഇല്ക്ട്രിക്കലില്‍ നിന്നു ഭരതന്‍ സാറും മദിരാശി ഐ ഐ റ്റി യില്‍ പി എച് ഡി ചെയ്യുന്നും ഉണ്ടായിരുന്നു. ഭരതന്‍ സാറും അച്യുതന്‍ സാറും മോട്ടോര്‍ ബൈക്കു ള്ളവരായിരുന്നു.. ഇടയ്ക്ക് ഒരുദിവസം ഞാനും വി ജോര്ജും ഇവരുടെ ബൈക്കിന്റെ പുറകില്‍ ഇരുന്നു മൌണ്ട് റോഡിലെ സഫയര്‍ തിയേ യറററില്‍ പോയി സൌണ്ട് ഓഫ് മ്യുസിക് എന്ന ചിത്രം രണ്ടാമത്തെ പ്രദര്ശനം കണ്ടതോര്മ്മ വരുന്നു. ഭരതന്‍ സാര്‍ വളരെ വേഗതയിലാണ് ബൈക്കോടിക്കുന്നത്. അച്യുതന്‍ സര്‍ വളരെ ശ്രദ്ധിച്ചു എല്ലാ ജക്ഷനിലും ഹാന്ഡ് സിഗ്നല്‍ ഒക്കെ കൊടുത്തു മെല്ലെയും . ഞാന്‍ അതു കൊണ്ടു മിക്കപ്പോഴും ഭരതന്‍ സാറിന്റെ പുറകിലാണ് കയറിയിരുന്നത് . ജോര്ജു സ്വന്തം വകുപ്പിലെ അച്യുതന്‍ സാറിന്റെ കൂടെയും . (അച്യുതന്‍ സാര്‍ ആര്‍ ഈ സി യില്‍ നിന്ന് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ അക്കാ ദമിക് സ്റ്റാഫ് കോളേജു ഡയരക്ടരായി പിരിഞ്ഞു കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനായി ഇന്നും പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ മുഖ്യനായ അച്യുതന്‍ സാര്‍ എന്നെ പഠിപ്പിക്കാ ത്ത എന്റെ ഗുരുവാണ്, പല കാര്യത്തിലും എനി ക്ക് വഴികാട്ടിയും )
IBM Main frame computer
കൊല്ലത്തു എന്നെ പഠിപ്പിച്ച ഹരിഹരന്‍ സാറും പി എച് ഡി ചെയ്യാനുണ്ടായിരുന്നു. എന്റെ മാതൃകാ അദ്ധ്യാപകനായ ഹരിഹരന്‍ സാര്‍ ഞങ്ങളെക്കാള്‍ വളരെ പ്രായം ഉണ്ടായിട്ടും പഠനത്തില്‍ ഉള്ള ആത്മാര്ഥത കൊണ്ടു ഞങ്ങ ളെയെല്ലാം തോല്പ്പിച്ചിരുന്നു. ഹരിഹരന്‍ സാറും ഞങ്ങളില്‍ ചിലരും അമേരിക്കയില്‍ നിന്ന് അവധിയില്‍ വന്ന ബെസ്റ്റ് ടീച്ചര്‍ അവാര്ഡു വാങ്ങിയ ഒരു പ്രൊഫ. രവീന്ദ്രന്‍ എടുത്തിരുന്ന ലിനിയര്‍ പ്രോഗ്രാമിംഗ് ക്ലാസ്സില്‍ പോയിരുന്നു. കോഴ്സ് ആഡിറ്റ് ചെയ്യുകയായിരുന്നു ഉദ്ദേശം. (ആഡിറ്റ് കോഴ്സിനു പരീക്ഷ എഴുതണമെന്നു നിര്ബന്ധം ഇല്ല). എന്നാല്‍ ഹരിഹരന്‍ സാര്‍ എല്ലാ ഹോംവര്ക്കും ചെയ്തു പരീക്ഷയും എഴുതി കൂടെയുള്ള ബി ടെക് പയ്യന്മാരെക്കാള്‍ കൂടുതല്‍ മാര്ക്ക് വാങ്ങിയിരുന്നു. അങ്ങനെ യുള്ള അദ്ധ്യാപകരുടെ വിദ്യാര്ഥികളായി പഠിക്കാന്‍ കഴിഞ്ഞത് തന്നെ ഞങ്ങളുടെ ഭാഗ്യം. (ഹരിഹരന്‍ സര്‍ തിരുവനന്തപുരം എഞ്ചിനീയരിംഗ് കോളേജില്‍ നിന്ന് അവധിയില്‍ വന്നു ടി കെ എമ്മില്‍ പഠിപ്പിക്കാന്‍ വന്നതാ യിരുന്നു. അവധി കഴിഞ്ഞു സി ഈ റ്റി യില്‍ തിരിച്ചു ചേര്ന്ന ശേഷം പി എച് ഡി ചെയ്യാന്‍ അവധിയില്‍ ( QIP ) യില്‍ മദിരാശിയില്‍ വന്നതായിരുന്നു.
തീസിസ് ജോലി ചെയ്യുന്നവര്‍ കൂട്ടുകാര്‍ പലരും വളരെ അലംഭാവത്തോടെ ചെയ്യുന്നവരും ഉണ്ടായിരുന്നു. ഒമ്പത് മാസം കൊണ്ടു ചെയ്യുന്ന തീസിസ് ജോലി ഒന്നോ രണ്ടോ ആഴ്ച മാത്രം കൊണ്ടു ചെയ്തവരും ഒമ്പത് മാസം മരിച്ചു പണിഎടുത്തിട്ടും തീരാത്തവരും ഉണ്ടായിരുന്നു. ഏതായാലും എനിക്ക് മാര്ച്ച് പകുതിയായ പ്പോള്‍ തന്നെ ആവശ്യമായ റിസള്ട്ടുകള്‍ കിട്ടി. ജി റ്റി സാറിനു തൃപ്തിയായി എന്ന് കണ്ടപ്പോള്‍ തീസിസ് എഴുതി തുടങ്ങാന്‍ മാര്ച്ചവസാനം അനുമതി കിട്ടി. ഏപ്രില്‍ മേയ് കോളേജില്‍ മദ്ധ്യവേനല്‍ അവധിയായതു കൊണ്ടു മാര്ച്ച് മാസം അവസാനം തിരിച്ചു ആര്‍ ഈ സി യില്‍ പോയി ജോലിയില്‍ പ്രവേശിച്ചു മദ്ധ്യവേനല്‍ അവധി സമയം കൊണ്ടു തീസിസിന്റെ എഴു ത്തും തീര്ത്തു ജൂണില്‍ തന്നെ തിരിച്ചു ആര്‍ ഈ സി യില്‍ ചേര്ന്നതു കൊണ്ടു ശരിക്കും ഒമ്പത് മാസം മാത്രമേ ശമ്പളരഹിത അവധി എടുക്കേണ്ടി വന്നുള്ളൂ. അങ്ങനെ വെറും ഒമ്പത് മാസം അവധിയും രണ്ടു മാസം വെക്കേഷനും ചേര്ത്ത് എം ടെക് കോഴ്സ് തീര്ത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
തീസിസിലെ ചെയ്തു കിട്ടിയ ഫലങ്ങള്‍ എല്ലാം കൂടി മൂന്നു പ്രബന്ധ ങ്ങള്‍ തട്ടിക്കൂട്ടാന്‍ ജി റ്റി സാര്‍ പറഞ്ഞു. ജൂണി നു മുമ്പ് ഇതില്‍ ഒരെണ്ണം സ്വീകരിക്കപ്പെടുകയും ചെയ്തു. ബാക്കി രണ്ടും പിന്നീട് പ്രസിദ്ധീകരി ക്കപ്പെട്ടു. മൂന്നും Institution of Electronics and Telecommu nication Engineers (IETE) എന്ന സ്ഥാപനം പ്രസിദ്ധീ കരിക്കുന്ന മാസികയിലാണ് പ്രസിദ്ധീകരിച്ചത്. വിദേശ മാസികകള്ക്കുള്ള സ്റ്റാന്ഡാ്ര്ട് ഒന്നും ഇല്ലായിരുന്നു എന്ന് ഗൈഡി നു തോന്നിയിരിക്കാം ഏതായാലും ഇത് എനിക്ക് ഭാവിയില്‍ വളരെ പ്രയോജനം ചെയ്തു. പി എച് ഡി പ്രവേശനത്തിനു അപേക്ഷിച്ചപ്പോഴും മറ്റും. സ്നേഹ പൂര്‍വ്വം എനിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ച ജി റ്റി സാറിനും എന്റെ ഐ ഐ റ്റി ജീവിതം സന്തോഷകരമാക്കിയ സുഹൃത്തുക്കള്‍ക്കും നന്ദി പറയുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
പഴയ രീതിയില്‍ ഉള്ള ചില കമ്പ്യൂടര് ചിത്രങ്ങള്‍ Google ഇല്‍ നിന്ന്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ