24 :ഐ ഐ ടി യിലെ ചില വ്യക്തികളും സ്വകാര്യ ദു:ഖങ്ങളും

സമ്മര്‍ സ്കൂള്‍ മൂന്നു വര്ഷവും മദ്ധ്യ വേനല്‍ അവ ധിയില്‍ വിവിധ ഹോസ്റ്റലുകളില്‍ താമസിച്ചു എങ്കിലും പ്രത്യേകിച്ച് ആരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. അതിനുള്ള സമയവും ഉണ്ടായിരു ന്നില്ല എന്നതായിരുന്നു സത്യം. എന്നാല്‍ അത് കഴിഞ്ഞു തുടര്ച്ചയായി കുറെ നാള്‍ കൃഷ്ണ ഹോസ്റ്റലില്‍ വച്ച് പരിചയപ്പെട്ട ചില വ്യക്തികളെ ഓര്മ്മിക്കുന്നു.

കൃഷ്ണ മെസ്സിലെ നാരായണന്‍ നായരുടെ കഥ മുമ്പ് സൂചിപ്പിച്ചു. മെസ്സിലെ ചിക്കന്‍ കറിയും ‘പൂടക്കറി' യും. ഇതാ മറ്റൊരാള്‍.

വെള്ള ചാമി എന്ന പോസ്റ്റുമാന്‍

മുമ്പ് സൂചിപ്പിച്ചത് പോലെ മദ്രാസില്‍ പഠിക്കു മ്പോള്‍ ഭാര്യയും രണ്ടു വളരെ ചെറിയ കുട്ടിക ളുമടങ്ങിയ കുടുംബവുമായി താമസിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ചുരുങ്ങിയ സ്കോള ര്ഷിപ്പു (മാസം 300 രൂപ/) കൊണ്ടു ജീവിതം കഴി യണം, വല്ലപ്പോഴും കുഞ്ഞുങ്ങളെ കാണാന്‍ പോകാ നുള്ള പൈസ പിശുക്കുകയം വേണം . അന്ന് ഇമെയില്‍ ഇല്ല. ഫോണ്‍ വിളിക്കാന്‍ തന്നെ ട്രങ്ക് കാള്‍ ബുക്ക് ചെയ്തു മണിക്കൂറുകള്‍ കാത്തിരി ക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഭാര്യ അയക്കുന്ന ഇന്ലണ്ടു ലെറ്ററില്‍ എഴുതിയ കത്താണ് ഒരേ ഒരു ആശ്വാസം. കുട്ടികള്‍ രണ്ടും ചെറുത്‌, മൂന്നു വയസ്സും ഒരു വയസ്സും പ്രായം. കുഞ്ഞുമോള്‍ അച്ഛന്റെ കത്ത് പോസ്റ്റുമാന്റെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങി എല്ലാവരെയും കാണിപ്പിച്ചു ആര്ക്കും വായിക്കാന്‍ കൊടുക്കാതെ കൊണ്ടു നടക്കുന്നതും, പത്രത്തില്‍ ഏതോ ഒരു കണ്ണാടി വച്ച ആളിന്റെ ഫോട്ടോ കീറി എടുത്തു "ഇതെന്റെ അച്ചനാ " എന്ന് പറഞ്ഞു നടക്കുന്നതും പോലുള്ള കൊച്ചു കൊച്ചു വിശേഷങ്ങള്‍ എഴുതിയ കത്തു കള്‍. ഇത്തരം കത്തുകള്ക്ക് വേണ്ടി ആകാംക്ഷ യോടെ കാത്തിരി ക്കുന്ന ദിവസങ്ങള്‍.

ഞങ്ങള്‍ താമസിക്കുന്ന കൃഷ്ണ ഹോസ്റ്റലില്‍ കത്ത് കൊണ്ടു വരുന്ന പോസ്റ്റുമാന്‍ വെള്ളച്ചാമി ഉച്ചക്കു ഞങ്ങളുടെ ഭക്ഷണ സമയത്തിനടുത്താണ് വരുക. പലപ്പോഴും വിശപ്പുണ്ട് എങ്കി്ലും അയാള്‍ വന്നു കഴിഞ്ഞു കത്ത് ഉണ്ടോ ഉണ്ടെങ്കില്‍ വായിച്ച ശേഷ മേ ഭക്ഷണം കഴിക്കാന്‍ പോകാറുള്ളൂ. കത്തി ല്ലെങ്കില്‍ ദൂരെ നിന്നു കാണുമ്പോഴേ അദ്ദേഹം പറയും. " എന്ന സാര്‍, ഇന്നെക്കും ഉണ്കള്ക്ക് കത്തില്ല, നാളെയ്ക്‌ കട്ടായം കൊണ്ടു വരേന് " എന്ന്. അയാള്‍ പറയുന്ന രീതി കേട്ടാല്‍ കത്തില്ലാത്തത് അയാളുടെ കുറ്റമാണെന്ന് തോന്നും. പക്ഷെ വീട്ടി ലെ വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെ പോലെയുള്ള ആള്കാര്ക്കു അയാളുടെ സ്നേഹപൂര്വം‍ ആയ ഈ ആശ്വാസ വചനങ്ങള്‍ കുളുര്മ്മ് നല്കിയിരുന്നു. കത്തുണ്ട് എങ്കില്‍ സന്തോഷ പൂര്വ്വം കൊണ്ടു വരും, എന്നിട്ട് പറയും " സാര്‍ ഇന്നേക്ക് നല്ലായിരുക്ക്, ഉങ്കളുക്കു രണ്ടു കത്തിരുക്ക്". നല്ല കറുത്തിരുണ്ടിരുന്ന ആ വെള്ളചാമിയെ എനിക്ക് മറക്കാനാവില്ല, കാരണം ഇങ്ങനെ ഉള്ള പച്ച മനുഷ്യരുടെ മനസ്സിന്റെ നൈര്മ്മല്യവും സ്നേഹസമ്പന്നമായ പെരുമാറ്റ വുമാണ് ഈ ജീവിതം ജീവിക്കാന്‍ കൊള്ളാവുന്ന താക്കുന്നത്. നിറം കറപ്പായാലെന്തു സ്വന്തം പേര് അന്വര്ഥമാക്കുന്ന മനസ്സ്, വെള്ള ചാമി. വര്ഷങ്ങള്ക്കുു ശേഷം ആണെങ്കിലും ആ നല്ല മനുഷ്യന് നമസ്ക്കാരം.

കൊല്ലം ടി കെ എമ്മില്‍ പഠിപ്പിച്ച ഹാരിഫിന്‍

കൊല്ലത്തു ടി കെ എമ്മില്‍ ഞങ്ങളെ ഇലക്ട്രി ക്കല്‍ വര്ക്ഷോപ്പില്‍ ഇന്സ്ട്രക്ടര്‍ ആയിരുന്ന എം എന്‍ ഹാരിഫിന്‍ ഐ ഐ റ്റിയില്‍ ഇലക്ട്രിക്കല്‍ മെഷീന്സ് ലാബില്‍ ഫോര്മാ്ന്‍ ആയി ജോലി യില്‍ ചേര്ന്നിരുന്നു. ഞങ്ങളെ കൊല്ലത്തു വച്ച് പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇങ്ങ്ലീഷ്‌ അത്ര മെച്ചമല്ലെങ്കിലും പാവം ഇന്ഗ്ലീഷില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ശ്രമിക്കുമായിരുന്നു. ട്രാന്സ്ഫോര്മ്ര്‍ വോല്ട്ടെജു സ്റ്റെപ് അപ്പിംഗ് സ്റ്റെപ് ഡോനിംഗ് എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. എന്നാലും നല്ല ആത്മാര്ഥതയുള്ള അദ്ധ്യാപകന്‍. ഞങ്ങള്‍ സമ്മര്‍ സ്കൂളിന്റെ ആദ്യ വര്ഷം തന്നെ അദ്ദേഹത്തെ .പരിചയപ്പെട്ടിരുന്നു.

മറ്റു രണ്ടു സ്വകാര്യ ദു:ഖങ്ങള്‍

എന്റെ ഐ ഐ ടി മദ്രാസിലെ പഠനകാലത്ത് സംഭവിച്ച മറ്റു ചില ദു:ഖകരമായ കാര്യങ്ങള്‍ കൂടി പറയാതെ പൂര്ണമാവുകയില്ല.. അതില്‍ പ്രധാനപ്പെട്ട ഒന്ന് എന്നെ ഞാനാക്കാന്‍ എന്റെ മാതാ പിതാക്കളോടൊപ്പം ത്യാഗങ്ങള്‍ സഹിച്ച എന്റെ പ്രിയപ്പെട്ട കൊച്ചേട്ടന്റെ കാര്യം തന്നെ. ചേട്ടനൊരു സര്ഗാത്മക സാഹിത്യകാരനായിരുന്നു. ആദ്യം മാതൃഭൂമി വാരികയില്‍ പുസ്തക നിരൂപണത്തില്‍ തുടങ്ങി പിന്നീട് ചെറുകഥകളും നോവലുകളും ഒക്കെ എഴുതിയിരുന്നു. അന്തസ്സു ള്ള മനുഷ്യര്‍, ഉപ്പു, എന്നീ പൂര്ണ നോവലുകള്‍ ജ്യെഷ്ടന്റെതാണ്. വേദാന്തിക്കസ് എന്ന ഒരു ആക്ഷേപ ഹാസ്യനോവല്‍ മാതൃഭൂമി വാരിക യില്‍ ഖണ്ട:ശ്ശ പ്രസിദ്ധീ കരിച്ചിരുന്നു. കുറെയേറെ ഷേയ്ക്സ്പിയര്‍ കൃതികളും മറ്റും മലയാളത്തില്‍ സംഗ്രഹിച്ചു പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സോവിയറ്റ് ലാന്റു അവാര്ഡും സാഹിത്യ അക്കാദമി അവാര്ഡും പിന്നീട് ജ്യേഷ്ടന് കിട്ടുകയും ഉണ്ടായി. (See more details at : https://en.wikipedia.org/wiki/K._P._Sasidharan)

പാലക്കാട്ട് ഗവ. വിക്ട്രോടിയ കോളേജില്‍ ജ്യേഷ്ടന്‍ ദീര്ഘകാലം ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന് വിവിധ നിലയിലുള്ള കൂട്ടുകാരും ഉണ്ടായിരുന്നു. എങ്ങനെയോ അവരില്‍ നിന്ന് ചില ചീത്ത ശീല ങ്ങള്‍ ജ്യേഷ്ടന്‍ വശമാക്കി. 1973 ല്‍ എറണാകുളം മഹാരാജാസ് കോളെജി ലേക്ക് മാറ്റം വാങ്ങി പോകുമ്പോള്‍ ഇത്തരം ചില ശീലങ്ങള്‍ കൂടെ യുണ്ടായിരുന്നു. പക്ഷെ അവിടെ വച്ച് ഈ ദു:ശ്ശീലങ്ങള്ക്ക് ചേട്ടന്‍ അടിമയായോ എന്ന് ജ്യേഷ്ടന്റെ ഭാര്യ ഒരിക്കല്‍ എന്നോടു പറഞ്ഞു. കുട്ടികള്‍ രണ്ടും ഒന്നുമായിട്ടില്ല. ഒരാളിന് 12 വയസ്സ്, മറ്റൊരാള്‍ക്ക് 10 വയ്യസ്സും. ആ കുടുംബത്തിന്റെ നില നില്പ്പ് തന്നെ അപകടത്തില്‍ ആണെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങി . സ്കൂള്‍ കാലത്ത് നിന്ന് തന്നെ ആത്മാര്ഥമായി പ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെ എന്ത് കാര്യത്തിനും സംശയം , വിശ്വാസക്കുറവ് എന്നിവയിലേക്ക് നീങ്ങി. എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ പ്രശ്നം കൈവിട്ടു പോകു മെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ എറണാകു ളത്തു നിന്ന് മങ്കൊമ്പിലെത്തി എന്റെ ഭാര്യാപിതാവിനോടും മെഡിക്കല്‍ കാര്യങ്ങളില്‍ നല്ല അറിവും ഡോക്ടര്മാരെ പരിചയമുള്ളയാളും ചേട്ടന്റെ തന്നെ ആത്മീയ ഗുരുവുമായ മറ്റൊരമ്മാവനെയും കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിച്ചു. കാര്യത്തിന്റെ തീവ്രത അവരെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് തോന്നി. രണ്ടാമത് പറഞ്ഞ അമ്മാവനെയും കൂടി ഭാര്യാപിതാവില്‍ നിന്ന് കുറച്ചു പണവും വാങ്ങി ഞങ്ങള്‍ എറണാകുളത്തു തിരിച്ചെത്തി. കാര്യങ്ങള്‍ അമ്മാവന്‍ ജ്യെഷ്ടന്റെ ഭാര്യയോടു ചോദിച്ചു മനസ്സിലാക്കി. എന്തെങ്കിലും ഉടനെ ചെയ്തെ മതിയാവൂ എന്ന് മനസ്സിലായി. ഡി- അഡിക്ഷന്നു വേണ്ട ചികിത്സ അടിയന്തി രമായി ചെയ്തെ പറ്റൂ എന്ന് മനസ്സിലായി.

അന്നും ഇന്നും മാനസികമായ അപഭ്രംശത്തിനുള്ള ചികിത്സ നമ്മുടെ നാട്ടില്‍ ആരും പരസ്യമായി ചെയ്യുകയില്ലല്ലോ. അതുകൊണ്ടു എറണാകുളത്തു ചികിത്സിക്കുന്ന പ്രശ്നമേ ഇല്ല. ഏതായാലും ഞങ്ങള്‍ രായ്ക്കു രാമാനം ചേട്ടനെയും കൂടി കോഴിക്കോട്ടു വന്നു. ഇവിടത്തെ അന്നത്തെ അറിയപ്പെടുന്ന ഒരു മാനസിക രോഗ വിദഗ്ദ്ധനെ കാണിച്ചു, ആര്‍ ഈ സി ഹോസ്റ്റലുകളില്‍ അന്ന് ഡ്രഗ് അഡിക്ഷനു വേണ്ടി ഹോസ്റ്റലില്‍ നിന്ന് ചില കുട്ടികളെ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടു പോയ പരിച യമേ ഉള്ളൂ. എങ്കിലും അദ്ദേഹം പരിശോ ധനകള്‍ നടത്തി ഷോക്ക് കൊടുക്കുകയാണ് ഏറ്റവും നല്ലത് , അതുകഴിഞ്ഞു വീണ്ടും ഈ സാധനം ഉപയോഗിക്കാതിരുന്നാല്‍ രക്ഷപെടും എന്ന് പറഞ്ഞു. പക്ഷെ ഇത്തരം ചികിത്സ ഒരു തരം പൊട്ടക്കണ്ണന്റെ മാവേലേരു പോലെ . ചിലപ്പോള്‍ ഫലപ്രദമാകും എന്നെ ഉള്ളൂ. അപൂര്വ്വം ആള്ക്കാര്‍ കൊടുക്കുന്ന ഷോക്കിന്റെ ഫലമായി എല്ലാ കഴിവുകളും നശിച്ചു വെറും പച്ചക്കറി (vegetable) എന്ന നിലയിലേക്ക് മാറുമോ എന്ന ഭയവും ഉണ്ടായി രുന്നു. പ്രത്യേകിച്ചും സര്ഗാത്മക കഴിവുകള്‍ ഉള്ള ഒരു അദ്ധ്യാപകനായ ജ്യേഷ്ടന്. ഞങ്ങളുടെ സംശയത്തിനു ഒന്നും സംഭവിക്കുകയില്ല എന്ന് ഡോക്ടര്‍ ഉറപ്പു തന്നു. ഏതായാലും ഹൃദയ സംബന്ധമായ പരിശോധനക്ക് ഡോ സി കെ രാമചന്ദ്രന്റെ അടുത്തു പോയി തകരാറൊന്നും ഇല്ല എന്നുറപ്പ് വരുത്തി ജ്യേഷ്ടന് രണ്ടോ മൂന്നോ ഷോക്ക് (ECT) കൊടുത്തു എന്നാണോര്മ്മ . ദൈവാധീനത്താല്‍ അപകടകരമായി ഒന്നും സംഭവിച്ചില്ല. ഏതാനും ദിവസം കഴിഞ്ഞു ഞങ്ങള്‍ എറണാകുളത് തിരിച്ചെത്തി കര്ശനമായി ആ സാധനം കയ്യില്‍ എത്താതെ നോക്കണമെന്ന് ജ്യേഷ്ടത്തിയോടും കുട്ടികളോടും ശ്രദ്ധിക്കാന്‍ പറഞ്ഞു ഞാന്‍ മദിരാശിക്ക് പോന്നു. കുറച്ചു നാള്‍ ചേട്ടന്‍ എഴുത്തും വായനയും എല്ലാം നിര്ത്തി വച്ചു എങ്കിലും അതിനു ശേഷവും ധാരാളം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു . ഇതിനെല്ലാമുപരി ആ കുടുംബം നല്ല നിലയില്‍ പുരോഗതി യിലെത്തി. മൂത്തമകള്‍ എം എ പാസാ യി, മകന്‍ എന്‍ എസ എസ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് പാസായി നല്ല നിലയില്‍ ജോലിയായി. മകളെ കുവെയിറ്റില്‍ ജോലിയുള്ള എന്റെ അനുജന്റെ സുഹൃത്തായ ഒരു എഞ്ചിനീയര്ക്കു വിവാഹം കഴിച്ചു കൊടുത്തു . പിന്നീടുണ്ടായ മൂന്നാമത്തെ പെണ്കുട്ടിയെയും വിവാഹം കഴിച്ചു കൊടുത്തു. എല്ലാവരും സന്തോഷമായി കഴിയുന്നു. 

പെട്ടെന്നുണ്ടായ ഹൃദയാഘാതത്തില്‍ ജ്യേഷ്ടന്‍ രണ്ടു വര്ഷം മുമ്പ് മരണപ്പെടുന്നത് വരെ മിക്കവാറും സാധാരണ ഗതിയിലുള്ള ജീവിതം നയിച്ച്‌ വന്നു. ഈ കാര്യത്തില്‍ വാര്ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ഇന്ന് ബുദ്ധിമുട്ടുന്ന ഇന്നും ജീവിച്ചിരിക്കുന്ന ജ്യേഷ്ടന്റെ ഭാര്യയെ , അവര്‍ കാണിച്ച സമചിത്തതയെ എത്ര കണ്ടു പ്രശംസിച്ചാലും മതിയാവില്ല. ചില കൂട്ടുകെട്ടുകള്‍ ചില ജീവിതങ്ങളെ, കുടുംബങ്ങളെ നശിപ്പിക്കുന്നതുവരെ എത്തുന്നു എന്ന നഗ്നസത്യം ഇവിടെ സൂചിപ്പിച്ചു എന്നെ ഉള്ളൂ. ആ കുടുംബം രക്ഷപ്പെടുത്താന്‍ സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞ എന്റെ അമ്മാവന്മാര്ക്കും എനിക്കും അനല്പ്പമായ ചാരിതാര്ത്ഥ്യം ഉണ്ടെന്നത് സത്യം. അതിന വസരം ഉണ്ടാക്കിയ ദൈവത്തിനു നന്ദി.

മറ്റൊന്ന് ഞങ്ങളുടെ കുഞ്ഞുമോളുടെ ചെറുപ്പകാലത്തെ അസുഖം ആയിരുന്നു. അവള്ക്കു പനി വന്നാല്‍ ടെമ്പരെച്ചര്‍ 100 - 101 കഴിഞ്ഞാല്‍ കോട്ട് (convulsions) വരുക പതിവായിരുന്നു. പ്രസവ സമയത്ത്  തലച്ചോറിനു ഉണ്ടായ ക്ഷതം ആണോ കാരണം അറിയില്ല. അതുകൊണ്ടു പനി വന്നാല്‍ ഉടനെ ആസ്പ്രിന്‍ മെറ്റാസിന്‍ പോലെയുള്ള മരുന്നു കള്‍ കൊടുത്തോ ഐസ് വച്ചോ ടെമ്പരേച്ചര്‍ നിയന്ത്രിക്കണമായിരുന്നു. അപസ്മാരം പോലെയുള്ള ഈ രോഗം തുടര്ച്ചയായി വന്നാല്‍ കുട്ടിയുടെ ബുദ്ധിക്കു സാരമായ തകരാര്‍ ഉണ്ടാവുമെന്ന് ഡോക്ടര്മാര്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ നാട്ടില്‍ അന്ന് ഒരു ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോ മൂര്ത്തി സ്വാമി. ഞങ്ങളുടെ നാട്ടുകാരുടെ കണ്കണ്ട ദൈവം. കുട്ടികള്‍ രണ്ടു പേരും നാട്ടിലും ഞാന്‍ മദ്രാസിലും ആയിരുന്ന സന്ദ്രര്ഭത്തില്‍ ഒന്ന് രണ്ടു പ്രാവശ്യം മോളെയും എടുത്തു അമ്മാവന്‍ ആറ്റിന്റെ അരികില്‍ കൂടി ഓടി മൂര്ത്തിസ്വാമിയുടെ ആശുപത്രിയില്‍ എത്തിച്ചു അത്യാവശ്യ ചികിത്സ കൊടുത്തു. പിന്നീട് ആസ്പിരിന്റെ മേജരോള്‍ എന്ന ഗുളിക പനി വന്നാലുടനെ പൊടിച്ചു കൊടുത്തു പനി വര്‍ദ്ധിക്കാതെ സൂക്ഷിച്ചു. ഏതായാലും അവിടെയും ദൈവാധീനം ഞങ്ങളെ തുണച്ചു. അവള്ക്കു ഒരു അസുഖവും കൂടാതെ ഇന്നും നല്ല രീതിയില്‍ മികച്ച സോഫ്ട്വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു അമേരിക്കയില്‍, രണ്ടു പൊന്നോമന കുട്ടികളുമായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും