23 : ഐ ഐ റ്റി ക്യംപസും ഹോസ്റ്റല്‍ ജീവിതവും
ഐ ഐ ടി മദ്രാസ് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിന്റെ ദക്ഷിണ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് . ആദ്യം മദിരാശി എന്നറിയ പ്പെട്ടിരുന്ന ഈ പട്ടണത്തിന്റെ പേര് ചെന്നൈ പട്ടണം എന്ന തമിഴ് പേരില്‍ നിന്നാണ് ചെന്നൈ എന്നാക്കിയത്. ബംഗാള്‍ ഉല്ക്കടല്‍ തീരത്തുള്ള ഒരു സമുദ്ര തീര പട്ടണമാണ് ചെന്നൈ. പ്രസ്ദ്ധമായ മരീന ബീച്ച് ഇവിടെയാണ്. ഇവിടത്തെ പരമാവധി താപനില 42 C ഉം കുറഞ്ഞത് 18° C ഉം ആകുന്നു. സെപ്റ്റംബര്‍ മാസം മഴക്കാലം (മണ്സൂ ണ്‍) ആരംഭിക്കുന്നു.
ഐ ഐ റ്റി ക്യാമ്പസ് 250 ഹെക്ടാരില്‍ നീണ്ടു പരന്നു കിടക്കുന്നു. ഇത് ഗിണ്ടി പാര്ക്കിന്റെ തന്നെ ഒരു ഭാഗം ആകുന്നു. ക്യാംപസിനിറെ കിഴക്കു അഡയാര്‍, പടിഞ്ഞാറു താരാമണി, വടക്ക് വെള്ളാച്ചെരി എന്നീ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നു. സെന്ട്ര്ല്‍ സ്റെഷനില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരത്തിലും ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരത്തിലും ഉള്ള ക്യാമ്പസി ലേക്ക് അഡയാര്‍ വഴിയും സൈദാപെറ്റു വഴിയും എത്താം. സര്‍ദാര്‍ പട്ടേല്‍ റോഡിന്റെ വശത്താണ് , സെന്ട്രുല്‍ ലെതര്‍ റിസര്ച്ന സ്ഥാപനത്തിന്റെ എതിര്‍ വശത്താണ്. ക്യാംപസിനകത്തേക്ക് ഐ ഐ ടി യുടെ തന്നെ ബസ് അഡയാരില്‍ നിന്ന് സര്വീസ് നടത്തുന്നു. രാവിലെയും വൈകുന്നേ രവും ചില സമയങ്ങളില്‍ ചില പബ്ലിക് ബസ് സര്വീസുകളും ക്യാമ്പസ്സിനകത്തേക്ക് ലഭ്യമാണ്.
ഐ ഐ ടി യുടെ ഭരണ കേന്ദ്രമായ അഡ്മിനി സ്ട്രെട്ടീവ് ബ്ലോക്കിന് തൊട്ടടുത്താണ് ഗജേന്ദ്ര സര്ക്കിള്‍. ഇവിടെയടുത്തു തന്നെയാണ് പ്രധാന ലൈബ്രറിയും. ഈ ഭാഗത്തൊക്കെ നല്ല രീതിയില്‍ സംരക്ഷിക്കുന്ന പുല്ത്തകിടി ഉണ്ടായിരുന്നു. വൈകുന്നേേരം കാറ്റു കൊള്ളാനും സൊറ പറയാനും പറ്റിയ സ്ഥലങ്ങളായിരുന്നു ഇവയൊക്കെ.
ഐ ഐ ടി മദ്രാസ് പ്രകൃതിസുന്ദരമായ ഒരു ക്യാമ്പസ് ആണ് എന്ന് ആര്ക്കും പെട്ടെന്ന് മനസ്സിലാകും. ഗിണ്ടി പാര്ക്ക് ക്യാംപസാക്കി മാറ്റിയപ്പോള്‍ മരങ്ങള്‍ ഏറ്റവും കുറച്ചു മാത്രം നശിപ്പിച്ചു ക്യാമ്പസില്‍ മുഴുവന്‍ മരങ്ങള്‍ അതു പോലെ നില നിര്ത്താ ന്‍ പരമാവധി ശ്രമി ച്ചിട്ടുണ്ട്. ഇപ്പോഴും ഈ പാര്ക്കില്‍ സ്വതന്ത്ര മായി വിഹരിക്കുന്ന മാനിന്റെ കൂട്ടങ്ങളും കുരങ്ങുകളും ധാരാളമായി കാണാം. ഹോസ്റ്റല്‍ കെട്ടിടങ്ങ ളുടെ വളരെയടുത്തു കലമാനുകള്‍ തമ്മില്‍ ഇണകള്ക്ക് വേണ്ടി ഉഗ്രമായ രീതിയില്‍ പരസ്പരം രാത്രി വഴക്ക് കൂടി അവയുടെ കൊമ്പുകള്‍ കോര്ക്കുന്ന ശബ്ദം ഞങ്ങള്‍ കേട്ടിട്ടുണ്ട്. പകല്‍ സമയത്ത് ഇപ്പോള്‍ അവയെ അത്ര കാണാറില്ല.
ഇന്ത്യയിലെ വിവിധ ഐ ഐ ടികള്‍ പല വിദേശ രാജ്യങ്ങളുടെയും സാങ്കേതിക സഹായത്തോ ടെയാണ് സ്ഥാപിച്ചത്. ഐ ഐ റ്റി മദ്രാസ് അന്നത്തെ പശ്ചിമ ജര്മ്മയനിയുടെ സഹായ ത്തോടെ 1959 ലാണ് പ്രവര്ത്തഅനം തുടങ്ങിയത്. ഇവിടത്തെ അദ്ധ്യാപകരില്‍ മിക്കവരും ജെര്മ്മ നിയിലെ യൂണീവെര്സിറ്റികളില്‍ ഉപരിപഠനം നടത്തിയവരാണ്. DAAD സ്കോളര്ഷി് പ്പും Humboldt ഫെല്ലോഷിപ്പും ഉപയോഗിച്ചാണിത് സാധ്യമാ ക്കിയത്. ഇപ്പോഴും പല റിസര്ച്ച് പദ്ധതികളും ഇന്തോ ജര്മ്മ ന്‍ സഹകരണത്തോടെ നടന്നു വരുന്നു. 1961ല്‍ ഖരഗ്പൂര്‍( സ്ഥാപിച്ചത് 1951ല്‍ ) , മുംബൈ (1958) ചെന്നൈ(1959), കാന്പൂജര്‍(1959) ഡല്ഹിപ(1961) എന്നീ ഐ ഐ റ്റി കള്‍ ് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപി ക്ക പ്പെട്ടു. . 2009 ല്‍ ഐ ഐ ടി മദ്രാസ് അതിന്റെ സുവര്ണ്ണവ ജുബിലീ ആഘോഷിക്കുകയുണ്ടായി
ഹോസ്റ്റലുകള്‍
മദിരാശി ഐ ഐ റ്റി യിലെ ഹോസ്റ്റലുകള്ക്ക് ഇന്ത്യയിലെ നദികളുടെ പേരുകളാണ് ഇട്ടിരി ക്കുന്നത്. അളകനന്ദ, ബ്രഹ്മപുത്ര, കാവേരി, ഗംഗ ,ഗോദാവരി,യമുനാ, കൃഷ്ണ, മഹാനദി, മന്ദാ കിനി, നര്മ്മ ദ, പമ്പ, സരസ്വതി സിന്ധു, താമ്രപര്ണ, തപ്തി എന്നിവയാണ് ഇവയുടെ പേരുകള്‍. (ഐ ഐ റ്റി ദല്ഹിയിലെ ഹോസ്റ്റലുകള്ക്ക്ന ഇന്ത്യയിലെ പര്വതങ്ങളുടെ പേരും ഖരഗ്പൂരിലെ ഹോസ്റ്റലു കള്ക്ക്് സ്വാതന്ത്ര്യസമര നായകന്മാരുടെ പേരും കൊടുത്തത് പോലെ) പണ്ടു പെങ്കുട്ടികള്‍ താമസിച്ചിരുന്ന സരയു ഹോസ്റ്റലിന് കിളിക്കൂട് എന്നാണു വിളിച്ചിരുന്നത്, കിളിക്കൂടിന്റെ പോലെ തോന്നിക്കുന്ന നിര്മ്മാ ണ രീതി ആയിരുന്നു ഇതിനു കാരണം.
ഞങ്ങള്‍ സമ്മര്‍ സ്കൂളിനിടയില്‍ അളകനന്ദ ,തപ്തി, ഗംഗ , ബ്രഹ്മപുത്ര എന്നീ ഹോസ്റ്റലുകളില്‍ താമസി ച്ചിരുന്നു. ഇവ ബി ടെക് കുട്ടികള്‍ താമസിക്കു ന്നവയാണ്. മദ്ധ്യവേനല്‍ അവധിക്കു ഇവര്‍ ഹോസ്റ്റലൊഴിഞ്ഞു പോകും .അപ്പോള്‍ സമ്മര്‍ സ്കൂളില്‍ പങ്കെടുക്കുന്നവര്ക്ക് താമസിക്കാന്‍ തരപ്പെടും. കൃഷ്ണ , കാവേരി എന്നിവ അന്ന് എം ടെക് , പി എച് ഡി വിദ്യാര്ഥി്കള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ ആയിരുന്നു. അവര്ക്ക് വെക്കേഷന്‍ ഉണ്ടാവില്ല. ഞങ്ങള്‍ രണ്ടാം വര്ഷം എം ടെക്കിനു ചേര്ന്നപ്പോള്‍ കൃഷ്ണ ഹോസ്റ്റലില്‍ ആയിരുന്നു താമസം. ഞാനും മെക്കാനിക്കലിലെ വി ജോര്ജും അടുത്തടുത്ത മുറികളില്‍.
കൃഷ്ണ ഹോസ്റ്റല്‍ മെസ്സില്‍ കുറെ മലയാളികള്‍ ആയിരുന്നു പാചകക്കാരും വിളമ്പുകാരും. അവ രില്‍ ഒരു ഒറ്റപ്പാലത്തുകാരന്‍ നാരായണന്‍ നായരെ ഓര്ക്കുോന്നു. വല്ലപ്പോഴും ചെറിയ കടം ഒക്കെ വാങ്ങും കൃത്യമായി തിരിച്ചു തരും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ചിക്കന്‍ കറി ഉണ്ടാവും. അതേദിവസം ചിക്കന്റെ പ്രധാന കഷണങ്ങള്‍ മുറിച്ചു കഴിഞ്ഞു വരുന്ന ചെറിയകഷണങ്ങള്‍ കൊണ്ടു ഒരു കറി ഉണ്ടാവും. ഞങ്ങള്‍ ഇതിനെ ‘പൂടക്കറി’ എന്നാണു വിളിക്കുക. നാരായണന്‍ നായരെ പ്രീതിപ്പെടുത്തിയാല്‍ പൂടക്കറിയില്‍ നല്ല കഷണങ്ങള്‍ കിട്ടും, മെയിന്‍ കറിയില്‍ കോഴി യുടെ കാലോ നെഞ്ചോ തന്നെ കിട്ടുകയും ചെയ്യും ഓണത്തിനു വീട്ടില്‍ പോകുമ്പോള്‍ എന്തെങ്കിലും കൊടുത്താല്‍ മതി.
ഹോസ്റ്റല്‍ ജീവിതത്തിലെ ഒരു പ്രത്യേക ഓര്മ്മ ശനിയാഴ്ച് രാത്രിയിലെ ഭക്ഷണം ആണ്. മിക്ക വാറും പഴങ്ങള്‍ മാത്രം ആയിരിക്കും ഭക്ഷണം. ഒരു ഫ്രഞ്ച് റോളും ( സാന്ഡ്വിച് രൊട്ടിയുടെ വലിയ രൂപം) അല്പം തയിര്‍ സാദവും . തയിര്‍ സാദം കഴിച്ചു റൊട്ടിയും പഴങ്ങളും കയ്യില്‍ വെച്ചാണ് തുറന്ന തിയേറ്ററില്‍ ആഴ്ചയിലൊരിക്കല്‍ ഉള്ള സിനിമ കാണുന്നത്. സിനിമ കാണുന്നതിനേക്കാള്‍ രാത്രിയില്തുറന്ന സ്ഥലത്ത് കാറ്റും കൊണ്ടു സൊറ പറഞ്ഞു പതിനൊന്നര മണി വരെ ഇരിക്കുന്ന താണ് രസം. ആഴ്ചയിലെ മുഴുവന്‍ ക്ഷീണവും ഈ ഒരൊറ്റ ദിവസം കൊണ്ടു മാറിക്കിട്ടും. മഴയോ വെയിലോ പ്രശ്നമല്ല. ഒരിക്കല്‍ നോത്രുദാമിലെ കൂനന്‍ എന്ന സിനിമ കാണുമ്പോള്‍ നല്ല മഴ. കൂനന്റെ കൂനില് കൂടി വെള്ളം ഒലിച്ചു താഴോട്ടു വീഴുന്നു. തിരശ്ശീല തുറന്ന സ്ഥലത്തായിരുന്നു കെട്ടുന്നത്. ഓപന്‍ എയര്‍ തിയേറ്ററിലെ (OAT) സിനിമാ അനുഭവം അത്യപൂര്വ്വം ആയിരുന്നു.
ചിതങ്ങള്‍ ഗൂഗിലില്‍ നിന്ന്






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ