22 :ഐ ഐ ടി മദിരാശിയിലെ അക്കാഡമിക് വിശേഷങ്ങള്‍
അങ്ങനെ മൂന്ന് മദ്ധ്യവേനല്‍ അവധിക്കാലം ഉഗ്രന്‍ ചൂടില്‍ പഠിച്ചു അര്ഹത നേടി ആര്‍ ഈ സി ഭരണാധികാരികളുണ്ടാക്കിയ താല്ക്കാലിക തടസ്സം ഒഴിവാക്കി 1972 ജൂലായില്‍ ഞാന്‍ എം ടെക് രണ്ടാം വര്ഷ വിദ്യാര്ഥി ആയി ചേര്ന്നു. താമസം ഹോസ്റ്റലില്‍ തന്നെ. അന്ന് എഞ്ചിനീയറിംഗ് ഉപരിപഠനം നടത്തുന്ന വര്ക്ക് പ്രതിമാസം 300 രൂപാ സ്റ്റൈപ്പെന്ടു കിട്ടുമായിരുന്നു. അതുകൊണ്ടു ഫീസ് , ഹോസ്റ്റല്‍ ചിലവുകള്‍ എല്ലാം കഴിയണം. എത്ര ചുരുക്കിയാലും കഷ്ടിച്ചു ഇരുപതോ മുപ്പ തോ രൂപാ മാത്രം ബാക്കി വരും. ഒരു പ്രാവശ്യം വീട്ടില്‍ പോയി വരണമെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള റെയില്വേ ടിക്കറ്റ് 50 രൂപയോളം വരും. കുടുംബത്തെ മദിരാശിയില്‍ കൊണ്ടു വന്നാല്‍ താമസിക്കാന്‍ പുറത്തു വീട് വാടകയ്ക്ക് എടുക്കേണ്ടി വരും. അല്ലെങ്കിലും രണ്ടര വയസ്സ് ഉള്ള മകളെയും ഏതാനും മാസം മാത്രം പ്രായമായ മകനെയും കൂട്ടി ശ്രീമതിക്ക് മറ്റു സഹായം ഇല്ലാതെ പരിചയം ഇല്ലാത്ത സ്ഥലത്ത് ബുദ്ധി മുട്ടാവും . എന്റെ പഠനത്തെയും ബാധിക്കാം. അതുകൊണ്ടു കുടുംബത്തെ ശ്രീമതിയുടെ മാതാപിതാക്കളുടെ കൂടെ തന്നെ നിര്ത്താന്‍ തീരുമാനിച്ചു. ആദ്യമായി അവരുടെ സീമന്ത പുത്രിക്കുണ്ടായ പേരക്കുട്ടികളെ പൊന്നുപോലെ നോക്കാന്‍ അവര്‍ സന്നദ്ധരും ആയിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ എങ്ങനെയെങ്കിലും ചെലവ് ചുരുക്കി യാത്രക്കൂലി ഉണ്ടാക്കി ട്രെയി നില്‍ മദിരാശിയില്‍ നിന്ന് ചങ്ങനാശ്ശേരി വഴി വീട്ടില്‍ എത്തും, വെള്ളിയാഴ്ച സന്ധ്യക്കുള്ള തിരുവ നന്തപുരം മെയിലില്‍ പുറപ്പെടും. ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോരും. രാവിലെ ഏഴു മണിക്ക് സെന്ട്രല്‍ സ്റ്റേഷനില്‍ നിന്ന് 21A, 21B ബസ്സ് പിടിച്ചു അഡയാരില്‍ എത്തി ഐ ഐ ടി ബസില്‍ ഒരു വിധം ഹോസ്റ്റലില്‍ എത്തി ക്ലാസില്‍ പോകും.
രണ്ടാം വര്ഷം രണ്ടു സെമസ്റ്റര്‍ ആയിട്ടായിരുന്നു.ആദ്യത്തെ സെമസ്റ്ററില്‍ നാല് വിഷയങ്ങള്‍ പഠിച്ചു പരീക്ഷ എഴുതണം. രണ്ടു ലാബോറട്ടറികളും ഉണ്ടായിരുന്നു. ഇതെല്ലാം എന്റെ ഐച്ഛിക വിഷയമായ കൊണ്ട്രോള്‍ സിസ്റ്റത്തില്‍ നിന്ന് തന്നെ. സമ്മര്‍ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ച ചില അദ്ധ്യാപകര്‍ അന്ന് പഠിപ്പിച്ച അതെ രീതി യില്‍ തന്നെ ഞങ്ങളെ കന്ഫ്യൂസ് ചെയ്തുതന്നെ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. പട്ടിയുടെ വാല്‍ പന്തീരാണ്ടു കാലം കുഴലില്‍ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കുമല്ലോ. ലൈബ്രറിയില്‍ നിന്ന് നല്ല പുസ്തകങ്ങള്‍ ധാരാളം കിട്ടാനുണ്ടായിരുന്നത് കൊണ്ടു പഠിക്കാന്‍ വലിയ വിഷമം ഇല്ലായിരുന്നു.
ഇലക്ട്രിക്കലും ഇലക്ട്രോണിക്സും ചേര്ന്ന ഇലക്ട്രിക്കല്‍ സയന്സ്ട വകുപ്പിലെ അദ്ധ്യക്ഷന്‍ അന്ന് ഒരു വെങ്കട റാവു ആയിരുന്നു. അന്ന് മദിരാശി ഐ ഐ ടി യില്‍ മറ്റു ചില ഐ ഐ ടി കളിലെപ്പോലെ തെലുങ്കന്മാരുടെ അതി പ്രസരം വ്യക്തമായിരുന്നു. മദിരാശിയില്‍ പ്രത്യേകിച്ചും ഇലകട്രിക്കല്‍, ഫിസിക്സ് എന്നീ വകുപ്പുകളില്‍ പൂര്ണ മായും തെലുങ്ക് മയം ആയിരുന്നു. അപൂര്വ്വം തെലുങ്കരല്ലാത്തവര്‍ സ്വാഭാവികമായും മറ്റുള്ള വരോടു യുദ്ധം ചെയ്തു തന്നെ മുന്നോട് പോകേണ്ട ഗതിയായിരുന്നു. പ്രൊഫ. വെങ്കടറാവു വളരെ യധികം സീനിയര്‍ ആയിരുന്നു. കൊണ്ട്രോള്‍ സിസ്റ്റം തന്നെ പ്രത്യേക വിഷയം. അദ്ദേഹം ഞങ്ങളെ ഇന്നത്തെ ഡിജിറ്റല്‍ കണ്ട്രോളിന്റെ ആദ്യരൂപമായ സാമ്പിലട് ഡാറ്റ സിസ്റ്റംസ് (Sampled data systems) എന്ന ഒരു വിഷയം സമ്മര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. അതിന്റെ തന്നെ ഒരു വിശദമായ പതിപ്പ് ഞങ്ങളുടെ ആദ്യ സെമസ്റ്ററിലും തുടര്ന്നു. ആള്‍ വളരെ സിസ്റ്റമാറ്റിക് ആണെന്ന് അഭിനയിക്കും. ക്ലാസ്സില്‍ വരുമ്പോള്‍ നാലടിയില്‍ അധികം നീളമുള്ള ഒരു സ്കെയില്‍ കൊണ്ടു വന്നു വലിയ ഗ്ലാസ് ബോര്ഡി്ല്‍ സമാന്തര വരകള്‍ ഒക്കെ വരച്ചാണ് എഴുതുക. എല്ലാതരം കളര്‍ ചോക്കും ഉപയോഗിക്കാന്‍ അദ്ദേഹ ത്തിന്റെ സഹായി അവിടെ കൊണ്ടൂ വെച്ചിട്ടുണ്ടാവും. ഇതൊക്കെ വെറും ‘ഫോമാക്കല്‍’ മാത്രം. കാര്യ ങ്ങള്‍ വ്യക്തമാക്കി പഠിപ്പിക്കാന്‍ അദ്ദേഹ ത്തിനു കഴിഞ്ഞിരുന്നില്ല. സമ്മര്‍ സ്കൂളിനിടയില്‍ ഉണ്ടാ ക്കിയ ചില തെറ്റുകള്‍ വീണ്ടും അതുപോലെ ക്ലാസ്സിലും അദ്ദേഹം ആവ ര്ത്തിക്കുമായിരുന്നു. എല്ലാവരും മിണ്ടാതെ കേട്ടുകൊണ്ടിരി ക്കും. അദ്ദേഹം അത്രമാത്രം ശക്തി കേന്ദ്രം ആയിരുന്നു എന്ന് കേട്ടത് കൊണ്ടു.
ഞങ്ങളെ സമ്മര്‍ സ്കൂളില്‍ പഠിപ്പിച്ച അപൂര്വ്വം നല്ല അദ്ധ്യാപകരായിരുന്ന പ്രൊഫ. വി ജി കെ മൂര്ത്തി, ആന്റണി റെഡ്‌ഡി, പ്രൊഫ അച്യുതന്‍ ഇവര്‍ കണ്ട്രോള്‍ സ്ട്രീമില്‍ ആയിരുന്നില്ല. ഞങ്ങളുടെ സെക്ഷനില്‍ രണ്ടു അതികായന്മാര്‍ വേറെ ഉണ്ടായിരുന്നു. ഒരു പ്രൊഫ. രാമസ്വാമിയും പ്രൊഫ. ശേഷാദ്രിയും. ബാക്കിയുള്ളവര്‍ ഇവരില്‍ രണ്ടു പേരില്‍ ഒരാളുടെ ഗ്രൂപ്പില്‍ ചേര്ന്നിരിക്ക ണം , നില നില്പ്പിനു വേണ്ടി. ഇവര്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം ആയിരുന്നു. ഒരാള്‍ തമിഴന്‍, മറ്റെയാള്‍ തെലുങ്കന്‍. രാമസ്വാമി ഒരു ലാംബ്രട്ട സ്കൂട്ടറില്‍ ആണ് വരുക. നല്ല തടിയും കുടവയറും. വളരെ ചെറിയ തല. തലയില്‍ ഒരു ചെറിയ കടുമ (പ്ലഗ്). അദ്ദേഹം സ്കൂട്ടറില്‍ ഇരിക്കുമ്പോള്‍ നമ്മുടെ വലിയ ഒരു ഉപ്പുമാങ്ങാ ഭരണിക്ക് ചെറിയ ഒരു തല വെച്ചത് പോലെ ഇരിക്കും. ചാള്സ്യ ഡിക്കന്സി ന്റെ ക്യാരക്ടറായ ബമ്ബിള്‍ എന്ന കഥാപാത്ര ത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടി രുന്നത്. വളരെ പരുക്കന്‍ സ്വഭാവം. തെലുങ്കരല്ലാ ത്തവരോടു തികഞ്ഞ അവജ്ഞ മുഖത്ത് തന്നെ കാണാം. പരീക്ഷയ്ക്ക് വളരെ പിശുക്കി മാത്രമേ മാര്ക്കി ടുകയുള്ളൂ.
പ്രൊഫ. ശേഷാദ്രി അത്ര അപകടകാരിയല്ല. പൊതുവേ ജെന്റില്മാന്‍. പക്ഷെ പഠിപ്പിക്കുന്ന കാര്യത്തില്‍ വലിയ ഉഴപ്പന്‍. ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചത് അല്പ്പം സങ്കീര്ണനമായ വിഷയം ആയിരുന്നു. അദ്ദേഹം ആ വിഷയത്തില്‍ കിട്ടാ വുന്ന ഏറ്റവും വലിയ പുസ്തകവും താങ്ങി ക്ലാസ്സില്‍ വരും. അതില്‍ നിന്ന് വലിയവലിയ സമവാക്യങ്ങള്‍ ബോര്ഡില്‍ എഴുതിയ ശേഷം അതെങ്ങനെ കിട്ടി എന്ന് വിശദീകരിക്കാന്‍ ശ്രമിക്കും. ഇത് മിക്ക പ്പോഴും ഒരു വെറും വ്യായാമം ആയിരിക്കും. ഒരു മണിക്കൂര്‍ ക്ലാസ് കഴിഞ്ഞാലും അദ്ദേഹത്തിനും ഞങ്ങള്ക്കും ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. പരീക്ഷയ്ക്ക് ചിലപ്പോള്‍ കാണാതെ പഠിച്ചു എഴുതിയാല്‍ പോലും നല്ല മാര്ക്ക് കിട്ടും എന്ന ഗുണം ഉണ്ടായിരുന്നു.
എന്റെ കൂടെ റെഗുലര്‍ ആയി എം ടെക് ചെയ്യുന്ന നാല് പേര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ പട്ടാളത്തില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ വന്ന ഒരു പഞ്ചാബി മേജര്‍ ഗോപാല്‍ ആയിരുന്നു. നല്ല മനുഷ്യന്‍, സ്നേഹസമ്പന്നന്‍. പക്ഷെ ക്ലാസ് പരീക്ഷയ്ക്കും മറ്റും ഗ്രെയിഡ മോശമായാല്‍ എന്റെ കൂടെ മുറിയില്‍ വന്നു കരയും. ഞാന്‍ സമധാനിപ്പിക്കും. എനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുക്കുകയും ചെയ്യും. തിരിച്ചു ചെല്ലുമ്പോള്‍ ഗ്രെയ്ട് മോശമായാല്‍ ജുണിയര്‍ ആഫീസര്മാര്‍ കളിയാക്കും എന്നായിരുന്നു അദ്ദേഹത്ത്നിന്റെ ഭയം , തന്റെ കുട്ടികള്‍ പോലും കളിയാക്കു മത്രേ. പാവം അയാളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പല ഉപായങ്ങളും നോക്കെണ്ടി വന്നു. മറ്റുള്ളവര്‍ തമിഴന്മാര്‍. ചെറുപ്പക്കാര്‍ , പഠിക്കാന്‍ അത്ര മോശമൊന്നും അല്ല്ല . പ്രായ വ്യത്യാസം കൊണ്ടു ഞങ്ങളുടെ കൂടെ കൂടുന്നില്ല എന്ന് മാത്രം.
സെമസ്റ്റര്‍ പകുതിയായപ്പോള്‍ എം ടെക് തീസിസ് ചെയ്യാനുള്ള വിഷയം തിരഞ്ഞെടു ക്കണമായിരുന്നു, ഗയിഡിനെയും. ഞാന്‍ അരേ ഖീയ വ്യൂഹങ്ങളുടെ സുസ്ഥിരത (Stability of nonlinear systems) എന്ന വിഷയം ആണ് തിരഞ്ഞെടുത്തത്. ജോര്ജു റ്റി മനോഹര്‍ (ജി റ്റി ) എന്ന അദ്ധ്യാപകനെ ഗയിഡായും തീരുമാനിക്കപ്പെട്ടു. അദ്ദേഹം ഞങ്ങള്ക്ക് ആദ്യത്തെ സമ്മര്‍ സ്കൂളില്‍ ക്ലാസ് എടുത്തിരുന്നു. നല്ല അദ്ധ്യാപകന്‍. പക്ഷെ പി എച് ഡി എടുത്തിട്ടില്ല. അതിന്റെ പിന്നിലും ഒരു കഥയുണ്ടായിരുന്നു എന്നു കേട്ടു അദ്ദേഹം പ്രൊഫ. വെങ്കട റാവുവിന്റെ കീഴില്‍ ഗവേഷ ണം തുടങ്ങി എന്നും കുറച്ചു കഴിഞ്ഞു റാവു അതെ ഗവേഷണ വിഷയം തന്റെ ജാമാതാ വാകാന്‍ സാദ്ധ്യതയുള്ള ഒരു തെലുങ്കന് കൊടുത്തുവെന്നും അതില്‍ നിരാശനായി ജി റ്റി ഗവേഷ ണം ചെയ്യാതെ ഇരിക്കുന്നു എന്നും ആണ് കേട്ട കഥ. അദ്ദേഹം ഒരു ദൈവവിളിയുള്ള യാഥാസ്ഥിതിക കൃസ്ത്യാനി ആയിരുന്നു. ക്രമേണ പള്ളിക്കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലേക്കും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. നല്ല രീതിയില്‍ ക്ലാസ് എടുക്കും അത്യാവശ്യം മാത്രം എം ടെക്കുകാരുടെ തീസിസിന് മേല്നോട്ടം വഹിക്കും. അത്ര തന്നെ. എനിക്ക് ഏതായാലും അദ്ദേഹം സ്വീകാര്യനായിരുന്നു. ഒരു കുഴപ്പം മാത്രം. ജി റ്റി ശേഷാദ്രി ഗ്രൂപ്പില്‍ പെട്ടയാളായി രുന്നത് കൊണ്ടു രാമസ്വാമിയുടെ അധീനതയുള്ള ലാബില്‍ എനിക്ക് ചിലത് ചെയ്തു നോക്കാന്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടായി എന്ന് മാത്രം. അല്പ്പം തന്ത്രപരമായി നിന്നത് കൊണ്ടു എനിക്ക് അനലോഗ് കമ്പ്യൂട്ടരില്‍ ചെയ്യേണ്ടിയിരുന്ന പരീക്ഷണങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ പ്രതിബന്ധം ഒന്നും ഉണ്ടായില്ല. മോശമല്ലാത്ത രീതിയില്‍ എം ടെക് തീസിസ് ചെയ്തു അതില്‍ നിന്ന് മൂന്ന് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു, നമ്മുടെ ഒരു ഇന്ത്യന്‍ ജേര്ണലിലാ യിരുന്നു എങ്കിലും . (ഐ ഐ റ്റി ക്യാമ്പസ് വിശേഷങ്ങള്‍ പിന്നാലെ. )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ