ആര്‍ ഈ സി ഓര്മ്മകള്‍ : 5 ആദ്യകാല സുഹൃത്തുക്കളും ചില പിണക്കങ്ങളും

എന്നോടൊപ്പം വൈദ്യുത എഞ്ചിനീയരിംഗ് വകുപ്പില്‍ ജോലിക്ക് ചേര്ന്നവരെക്കുറിച്ച് മുമ്പ് പറഞ്ഞുവല്ലോ. ആന്ധ്രയില്‍ നിന്ന് വന്ന ഡി രഘു രാമി റെഡ്ഡി, കോഴിക്കൊട്ടു കാരായ ഈ വാസു, പി ജനാര്ദ്ദനന്‍, താനൂരില്‍ നിന്നും വന്നു എന്റെ കൂടെ അഞ്ചു വര്ഷവും കൊല്ലത്ത് ഒ രുമിച്ചു പഠിച്ച മൊയ്തീന്‍ കുട്ടി എന്നിവരായിരുന്നു മറ്റുള്ളവര്‍. വളരെ സൌഹൃദമായ അന്തരീക്ഷം, ഒരു കണക്കിന് തുല്യ ദു:ഖിതര്‍, ഡിപ്പാര്ട്ടു മെന്റില്‍ ഇരിക്കാന്‍ സീറ്റില്ല, താമസിക്കാന്‍ ക്വാര്ട്ടരുകളും ഇല്ല. കോഴിക്കോട്ടുകാര്‍ വീട്ടില്‍ നിന്ന് പോയി വന്നു കൊണ്ടിരുന്നു, ഞങ്ങള്‍ അത്യാവശ്യക്കാര്‍ ഹോസ്റ്റലില്‍ റെസിഡണ്ട് വാര്ഡ്നായി കൂടി. മിക്ക വര്ക്കും ലാബ് ക്ലാസ് മാത്രമേ ഉള്ളൂ. അത് ഒന്പ‍തു മണിക്കേ തുടങ്ങൂ. അതുകൊണ്ടു എട്ടു മണിക്ക് കോളേജില്‍ വരണമെന്നില്ല. എനിക്ക് മാത്രം ഒന്നോ രണ്ടോ ദിവസം രാവിലെ എട്ടു മണിക്ക് ക്ലാസിനു വരണം . (ആര്‍ ഈ സി യില്‍ അന്നും ഇന്നും രാവിലെ എട്ടു മണിക്ക് ക്ലാസ് തുടങ്ങും വൈകുന്നേരം പ്രാക്ടി ക്കല്‍ ആണെങ്കില്‍ നാലര വരെയും തിയറി ക്ലാസാണെങ്കില്‍ മൂന്നര വരെയും ക്ലാസ് ഉണ്ടാവും. ശനി ഞായര്‍ അവധി തന്നെ.

ഒന്ന് രണ്ടു മാസം കൊണ്ടു തന്നെ ചാത്തമംഗലം ഒരു ചത്ത മംഗലം ആയി തോന്നി തുടങ്ങി. സിനിമ കാണാനോ മറ്റോ കോഴിക്കോട്ടു പട്ടണത്തില്‍ വരണം. 6 മണിക്ക് തുടങ്ങുന്ന ആദ്യത്തെ ഷോ കഴിഞ്ഞു ബസ്സ് കിട്ടാന്‍ വിഷമം ആണ്. അത് കൊണ്ടു കാലേ കൂട്ടി ടൌണില്‍ സിനിമ പ്ലാന്‍ ചെയ്തു മാറ്റിനി തന്നെ കാണണമെന്ന് വന്നു. അതു കഴിഞ്ഞു ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് ഒരു മസാല ദോശയും കാപ്പിയും കുടിച്ചു ചാത്തമംഗലം ബസ്സില്‍ കയറും. കട്ടാങ്ങല്‍ വരെ പോകുന്ന രണ്ടു ബസ്സാണ് അന്നുണ്ടായിരുന്നത്‌. സി ഡബ്ലിയു എം എസ് ( Calicut Wayanad Motor Service) ഒന്ന്, പച്ച നിറമുള ബസ്സ്, പിന്നൊന്നു പ്രഭാകര്‍ ട്രാന്സ്പോര്ട്ട് സര്വീുസ് ബസ്. ഇത് ചില ദിവസം പണി മുടക്കും. മുക്ക ത്തിനു പോകുന്ന ബസ്സില്‍ നല്ല തിരക്കായിരിക്കും എല്ലായ്പ്പോഴും. ചിലപ്പോള്‍ മെഡിക്കല്‍ കോളേജു മാവൂര്‍ വഴിയുള്ള ബസ്സില്‍ കട്ടാങ്ങല്‍ ചന്തയില്‍ ഇറങ്ങി ഹോസ്റ്റലിലേക്ക് നടക്കാം. കട്ടാങ്ങലില്‍ കുറച്ചു മാറി ഓല കെട്ടി മറച്ച ഒരു റാണി തിയേറ്റര്‍ ഉണ്ട്, അവിടെ കുട്ടികളുടെ ബഹളമാണ്, അപൂര്വ്വം സിനിമയ്ക്ക് അവിടെ പോയിട്ടുണ്ട് എങ്കിലും പതിവാക്കാന്‍ പറ്റുകയില്ല. പിന്നെ രണ്ടാമത്തെ പ്രദര്ശനത്തിനു ആളെ കൂട്ടാന്‍ പ്രത്യേകം നീല ചിത്രം പ്രദര്ശി്പ്പിക്കുന്നു എന്ന് ഒരു കിംവദന്തിയും. ഭരതന്റെ 'പ്രയാണം' മാത്രം അവിടെ വച്ച് കണ്ടതോര്മ്മയുണ്ട് കുന്നമംഗലത്ത് ജെങ്കിഷ് തിയേറ്ററും ഓല കെട്ടിയതാണ്‌ , അവിടെയും വല്ലപ്പോഴും പ്പോകും. . വേറെ സമയം പോക്കാന്‍ മാര്ഗമൊന്നും ഇല്ല.

അന്ന് ഞങ്ങളുടെ വകുപ്പിലെ അദ്ധ്യക്ഷന്‍ പ്രൊഫ. ചാര്ലൂസാര്‍ , സീനിയര്‍ അദ്ധ്യാപകര്‍ ശ്രീനിവാസന്‍ സാര്‍ , ഭരതന്‍ സാര്‍, തിരുവേങ്കടം സാര്‍, ശങ്കരന്‍ സാര്‍, തോമസ്‌ ജോസഫ്‌ സാര്‍, ഗേര്വാഡിസ് സാര്‍ ഐ കെ കുര്യന്‍ സാര്‍ , എച്എ ഗണേശ് എന്നിവരായിരുന്നു. ഞങ്ങളുടെ മുമ്പ് കഷ്ടിച്ചു ഒരുവര്‍ഷം മുമ്പ് ചേര്‍ന്ന പ്രഭാകരനും ദാനിയേല്‍ ഉമ്മനും. ഇതില്‍ ഒന്ന് രണ്ടു നാല് ഇവര്‍ തമിഴ് നാട്ടില്‍ നിന്ന് വന്നവരാണ്, കേരളീയ രായവരില്‍ ഭരതന്‍ സാരുമായാണ് എനിക്ക് കൂടുതല്‍ അടുപ്പമായത്. ആദ്യമായി ഡിപ്പാര്ട്ടുമെന്റില്‍ എനിക്ക് ഒരു ഇരിപ്പിടം കിട്ടിയത് ശങ്കരന്‍ സാറിന്റെ മുറിയുടെ മൂലക്കായിരുന്നു. DB യില്‍ താഴത്തെ നിലയില്‍ പടിഞ്ഞാറെ അറ്റത്തെ മുറി.

അന്ന് ഡിപ്പാര്ട്ടുടമെന്റില്‍ നടക്കുന്ന എല്ലാ കാര്യ ങ്ങളും പൊതുവേ എല്ലാവരും കൂടിയാണ് ചെയ്യുന്നത്, ലാബറട്ടറിയില്‍ ഉപകരണം വാങ്ങുന്ന്തിനു ക്വൊട്ടെഷന്‍ വിളിക്കുന്നതും നിശ്ചിത സമയം കഴിഞ്ഞു കിട്ടിയ ക്വോട്ടെഷ നുകള്‍ ടാബുലെറ്റ് ചയ്തു ഏറ്റവും അനുയോജ്യ മായതു തിരഞ്ഞെടുത്തു ആരുടെ ക്വോട്ടെഷനാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിച്ചു പ്രധാന ഓഫീസിലേക്ക് സാധനം വാങ്ങാനുള്ള ഓര്ഡര്‍ അയപ്പിക്കുക എന്നിവയെല്ലാം ഡിപ്പാര്ട്ടുമെന്റിലെ ആഫീസില്‍ തന്നെ നടത്തുക യാണ് പതിവ്. ഈ പരിപാടിയിലെ കഴുതപ്പണികള്‍ ചെയ്യേണ്ടത് ഏറ്റവും ജുനിയരായ ഞങ്ങള്‍ തന്നെ. സ്വീകരിച്ച ക്വോട്ടെഷന്‍ ടാബുലെറ്റ് ചെയ്യുന്നത്. വലിയ ഡ്രായിംഗ് ഷീറ്റില്‍ കോളം വരച്ചു കിട്ടിയ ക്വോട്ടെ ഷനുകളുടെ വിവരങ്ങള്‍ എല്ലാം എഴുതി താരതമ്യം ചെയ്തു നാം കൊടുത്ത വിവരങ്ങള്ക്കനുസരിച്ചു തന്നെയാണോ , എങ്കില്‍ വിലയില്‍ ഏറ്റവും കുറഞ്ഞതു ആരാണ് ക്വാട്ട് ചെയ്തത് എന്നൊ ക്കെയാണ് നോക്കേണ്ടത്. ക്വോട്ടേഷന്‍ ടാബുലെറ്റു ചെയ്തു കൊടുത്താല്‍ ഞങ്ങളുടെ പണി കഴിഞ്ഞു. ബാക്കി ലാബിന്റെ ചുമതലയുള്ള അദ്ധ്യാപകനും തലവനും കൂടി തീരുമാനിച്ചു കൊളളും. ശങ്കരന്‍ സാര്‍ എന്നെക്കൊണ്ട് അങ്ങനെ കുറെ ക്വോട്ടേഷന്‍ ടാബുലെറ്റ് ചെയ്യിച്ചു. ഇതിന്റെ പുറമേ അല്‍പ്പം വികട കവിയായ ( ഇന്നും ) അദ്ദേഹത്തിന്റെ വാര്യത്തെ കഥകളും കൂടിയായപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ സീറ്റ് കിട്ടിയതില്‍ സന്തോഷിക്കുകയാണോ സങ്കട പ്പെടുകയാണോ വേണ്ടത് എന്ന് നിശ്ചയമില്ലായിരുന്നു. ദോഷം പറയരുതല്ലോ, ഏതായാലും ഇത്തരം പരിശീ ലനം കൊണ്ടു അതുവരെ അറിയാത്ത ചില ഓഫീസ് രീതികള്‍ പരിചയം ആയി.

ഈ സമയത്താണെന്ന് തോന്നുന്നു വിദേശത്ത് പഠിക്കാന്‍ പോയിരുന്ന ഒരു അദ്ധ്യാപകന്‍ അവധി കഴിഞ്ഞു ഡിപ്പാര്ട്ടുമെന്റില്‍ തിരിച്ചെത്തി. അമേരിക്കയിലെ അമ്പതാമത് സംസ്ഥാനമായ ഹവായിയിലെ ഈസ്റ്റ് വെസ്റ്റ് യൂനീവേര്സിറ്റിയില് നിന്ന് ഗവേഷണം കഴിഞ്ഞു വന്നതായിരുന്നു അദ്ദേഹം. കാസര്കൊടിനു അടുത്ത് കുമ്പള എന്ന സ്ഥലത്തു കാരനായിരുന്നു, മലയാളവും കന്നടയും കലര്ന്ന ഒരു മണിപ്രവാള ഭാഷയായിരുന്നു അദ്ദേഹത്തിന്റേതു. അദ്ദേഹം അമേരിക്കയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ സൂപര്‍ സ്പെഷ്യലൈസേഷന്‍ കഴിഞ്ഞു വന്നത് ചിലര്ക്ക് പിടിച്ചില്ല. കക്ഷിയും അല്പ്പം ‘ഫോമാക്കാന്‍’ മടിക്കാത്ത ആളും ആയിരുന്നു. ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞാണ് ഇദ്ദേഹം തിരിച്ചു ജോലിയില്‍ പ്രവേശിച്ചത്‌. അദ്ദേഹത്തിന് പഠിപ്പിക്കാന്‍ വിഷയം ഒന്നുമില്ല. അദ്ദേഹത്തിനു കിട്ടിയ ക്ലാസ് ഇലക്ട്രിക്കല്‍ വര്ക്ക്ഷോപ്പ് ആയിരുന്നു. ശരിക്കും ഒരു ശിക്ഷ പോലെ തന്നെ . അദ്ധ്യാപകരുടെ സമയക്രമം (Time Table) ശരിയാക്കുന്ന സീനിയര്‍ അദ്ധ്യാപകന്‍ മന:പൂര്വ്വം അയാളെ കളിയാക്കാന്‍ ചെയ്തതാണെന്ന് അയാള്ക്ക് സംശയം. ഈ സംശയം നിലവിലിരിക്കെ ഡിപ്പാര്ട്ടുമെന്റ്റ് മീറ്റിങ്ങില്‍ എന്തോ കാര്യം പറഞ്ഞു ഇവര്‍ തമ്മില്‍ പിണങ്ങി. അമേരിക്കയില്‍ നിന്ന് വന്നയാള്‍ ‘ഷിറ്റ് ‘ എന്നോ മറ്റോ സംഭാഷ ണത്തില്‍ ഉപയോഗിച്ചു എന്ന് മറ്റെയാള്‍ക്കു പരാതി. അമേരിക്ക യില്‍ ഉപയോഗിക്കുന്ന ഒരു സാധാരണ സ്ലാന്ഗ് (slang) പദം നമ്മുടെ ബ്രിട്ടീഷ് ഇങ്ങ്ലീഷ്‌ മാത്രം പഠിച്ചും കേട്ടി ട്ടും ഉള്ള മറ്റേ സാറി നു പിടിച്ചില്ല. അമേരിക്കന്‍ അദ്ധ്യാ പകന്‍ മാപ്പ് പറയണമെന്ന് എതിര്‍ കക്ഷി. വാദവും പ്രതിവാദ വും തുടര്ന്നു . വകുപ്പ് തലവനു ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പരസ്പരം വാഗ്വാദവും വെല്ലുവിളി യുമായി. മീറ്റിംഗ് ആകെ അലമ്പായി. അറിയാതെ വായില്‍ നിന്ന് വീണ ഒരു വാക്കിന്റെ ഫലം. ഏതായാലും നമ്മുടെ അമേരിക്കന്‍ വിദ്വാന്‍ അധികം താമസിയാതെ ആര്‍ ഈ സി യില്‍ നിന്ന് രാജി വച്ച് പോയി , അതുകൊണ്ടു ഡിപ്പാര്ട്ടുമെന്റിലെ ശീത സമരത്തിനു അറുതിയും വന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും