ആര്‍ ഈ സി ഓര്‍മ്മകള്‍ - 3 അന്നത്തെ ആര്‍ ഈ സി ഹോസ്റ്റലുകളെപ്പറ്റി
അന്ന് (1969-70) കാലഘട്ടത്തില്‍ A,B,C,D, E എന്നീ അഞ്ചു ഹോസ്റ്റലുകള്‍ ആണ് ഉണ്ടാ യിരുന്നത്. അതില്‍ മെയിന്‍ ബില്ഡി് ങ്ങിനു ഏറ്റവും അടുത്തു A ഹോസ്റ്റലും അതിനു കിഴക്ക് B.C, D. എന്നിങ്ങനെ കട്ടാങ്ങല്‍ ചന്തക്കു ക്യാമ്പസ് അതൃത്തിയില്‍ E ഹോസ്റ്റലും. D യില് മെസ്സ് മാത്രമേ ഉള്ളൂ. ഈ ഹോസ്റ്റലുകളില്‍ കുട്ടികള്ക്കു സര്വ തന്ത്രസ്വതന്ത്രരായി വിഹരിക്കാം. A ഹോസ്റ്റലിന്റെ ഇടനാഴിയില്‍ കയറി നടന്നാല്‍ D മെസ്സിന്റെ അടുത്ത് വരെ ഹോസ്റ്റലുകളുടെ അകത്തു കൂടി നടന്നു പോകാം.
എല്ലാ ഹോസ്റ്റലിലും മെസ്സ് ഉണ്ട്. ഏതു ഹോസ്റ്റലിലും താമസിക്കാം, ഏതു മെസ്സില്‍ നിന്ന് വേണ മെങ്കിലും ഭക്ഷണം കഴിക്കാം , മാസത്തിന്റെ തുട ക്കത്തില്‍ മെസ്സ് മാറാം അങ്ങനെ ഇഷ്ടം പോലെ. A ഹോസ്റ്റലില്‍ ആദ്യവര്ഷക്കാരാണ് താമസിക്കുക. കുറച്ചു മാസം അവരെ റാഗിങ്ങില്‍ നിന്ന് സംരക്ഷിക്കാന്‍ വാര്‍ഡന്മാരുടെയും മറ്റ് അദ്ധ്യാപകരുടെയും രാത്രി സന്ദര്ശനവും ഉണ്ടായിരുന്നു. എല്ലാ മുറിയും മൂന്നൊ നാലോ പേര്ക്ക് താമസിക്കാവുന്ന വലിയ മുറി. ആദ്യമൊക്കെ പ്രത്യേകം പ്രത്യേകം കട്ടിലും ഒന്നോ രണ്ടോ മേശയും കസേരയും കാണുമാ യിരുന്നു. പിന്നീട് ട്രെയിനിലെ 3 ടയര്‍ സംവി ധാനം പോലെ ഒന്നിന് മുകളില്‍ ഒന്നായി മൂന്നു കട്ടില്‍ ഒരുമിച്ചുണ്ടാക്കി തുടങ്ങി, സ്ഥലം ലാഭിക്കാന്‍, സ്ഥലസൗകര്യം കുറഞ്ഞപ്പോള്‍ മൂന്നിന് പകരം നാലോ അഞ്ചോ കുട്ടികള്‍ വരെ ഒരു മുറിയില്‍ താമസിച്ചു തുടങ്ങി. ഇപ്പോല്‍ കെട്ടിട നിര്മ്മാണം കേന്ദ്ര P W D യുടെ മേല്നോട്ടത്തില്‍ ആയതോട് കൂടി നിര്മ്മാണം പൂര്ത്തി യാകാന്‍ കൂടുതല്‍ സമയമെടുക്കുന്നു. നാല്പ്പ്തു അറുപതു കോടി ചിലവാക്കി നിര്മ്മിക്കുന്ന മെഗാഹോസ്റ്റലും സൂപ്പര്‍ മെഗാ ഹോസ്റ്റലും പണി തുടങ്ങിയിട്ട് വര്ഷങ്ങള്‍ കഴിഞ്ഞു, ഇവ പൂര്തിയാക്കാത്തത് കൊണ്ടു ഇപ്പോഴും കുട്ടികള്ക്കു താമസസൗകര്യം കുറവാണ്.
A hostel
അന്നും ഇന്നും ആര്‍ ഈ സി യില്‍ 50% കുട്ടികള്‍ കേരളത്തില്‍ നിന്നും ബാക്കി മറ്റു സംസ്ഥാനങ്ങ ളില്‍ നിന്നും വന്നവരുമായി രുന്നല്ലോ. ശരിക്കും ഇന്ത്യയുടെ ഒരു പരിച്ഹേദം തന്നെയായിരുന്നു. ആദ്യം ഉണ്ടാക്കിയ ഐ ഐ ടി കളുടെ പിന്നാലെ ഓരോ സംസ്ഥാനത്തിലും ഓരോ ആര്‍ ഈ സി യുണ്ടാക്കിയത് ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കി യായിരുന്നു എന്ന് തീര്ച്ച . സംസ്ഥാനത്തിലെ മറ്റു എഞ്ചിനീയറിംഗ് കോളെജുകള്ക്ക് മാതൃകയായി (pace setters എന്ന് രേഖകളില്‍ ) സ്ഥാപിച്ചതാ ണിവ. പ്രതിവര്ഷചിലവിന്റെ പകുതിയായ നാമമാത്ര മായ തുക മാത്രം സംസ്ഥാന സര്ക്കാരും ബാക്കിയും മൂല ധനചിലവ് മുഴുവനും കേന്ദ്ര സര്ക്കാരും ചിലവാക്കാനായിരുന്നു ധാരണ. എന്നാല്‍ ഭരണം പൂര്ണമായും സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനും സാങ്കേതിക വിദ്യാഭ്യാസ ഡയരക്ട്രരും ഫിനാന്സ് സെക്രട്ടറി, യൂണീവെര്സിറ്റി വൈസ് ചാന്സലര്‍ ഇവരടങ്ങിയ ഭരണസമതി യായിരുന്നു ഭരിച്ചിരുന്നത്.. കേന്ദ്ര ത്തില്‍ നിന്നെന്തു സഹായം കിട്ടിയാലും ഇവര്‍ തീരുമാനിക്കുന്നതു മാത്രമേ ആര്‍ ഈ സി യില്‍ നടക്കുമായിരുന്നുള്ളൂ. ബി hostel
ഹോസ്റ്റലിലെ എല്ലാ മുറിയിലും ആദ്യമാദ്യം വിവിധ സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഒരുമിച്ചു താമസിക്കുമായിരുന്നു. എല്ലാവരും ഒരേ മുറിയില്‍ ഒരേ സംസ്ഥാനത്തില്‍ നിന്നുള്ളവ രാകാന്‍ അനുവദിച്ചിരുന്നില്ല, നിര്ബന്ധമായി തന്നെ. അത് കൊണ്ടു മറ്റു സംസ്ഥാനത്തു ള്ളവരുമായി ഇടപഴകി ജീവിക്കുവാനും പരസ്പരം സ്നേ ഹിച്ചും ബഹുമാനിച്ചും കഴി യുവാനും അവസരമുണ്ടായി.
എല്ലാ ഹോസ്റ്റലിലും മെസ്സുണ്ട്. A യില്‍ പൊതുവേ സസ്യഹാരമായിരുന്നു വിളമ്പിയി രുന്നത്. മാംസാഹാരം നിര്ബന്ധമുള്ളവര്‍ മറ്റു ഹോസ്റ്റല്‍ മെസ്സില്‍ പോകേണ്ടി വരും. പുതിയ വര്ഷം ചേര്ന്നവര്‍ ആദ്യത്തെ മൂന്നു മാസം മറ്റു മെസ്സിലേക്ക് പോകാന്‍ അനുവാദം ഇല്ലായിരുന്നു, സീനിയെര്സിന്റെ റാഗിംഗ് ഭയന്ന്. B മെസ്സ് ബീഫ് മെസ്സായാണറിയ്പ്പെട്ടിരുന്നത്. C യില്‍ ശരിക്കും വൈവിധ്യമായ (Cosmopolitan) മെസ്സ് തന്നെ. ഉത്തര ഇന്ത്യയിലെപ്പോലെ ഉച്ചയ്ക്കും ചോറും ചപ്പാത്തിയും സസ്യാഹാരവും മാംസാ ഹാരവും കിട്ടും. ആദ്യത്തെ ഏതാനും മാസം കഴിഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ C മെസ്സിലായിരുന്നു ഭക്ഷണം കഴിച്ചുവന്നത്. A ഒഴിച്ചുള്ള ഹോസ്റ്റലു കളില്‍ ഒരാള്ക്ക് താമസി ക്കാനുള്ള മുറിയും മൂന്നു/ നാല് പേര്ക്കു ള്ള മുറിയും ഉണ്ടായിരുന്നു, B, C എന്നിവയില്‍. E യില്‍ എല്ലാ മുറിയും ഒറ്റയാള്ക്കുള്ള മുറിയാ യിരുന്നു. D മെസ്സ് B പോലെ മാംസാ ഹാരം വിളമ്പുന്നതായിരുന്നു, B ബീഫായത് പോലെ D മട്ടന്‍ മെസ്സായി മാറി. ചിക്കനും മട്ടനും കിട്ടുമാ യിരുന്നു.
C hostel E hostel --->
എല്ലാ മെസ്സിലും മാസത്തിലൊരിക്കല്‍ രണ്ടു കുട്ടി കളെ മെസ്സ് പ്രതിനിധി ( എം ആര്‍ ) കളായി തിര ഞ്ഞെടുക്കും, അവരാണ് മെസ്സിലെ ദൈനംദിന പ്രവര്ത്തനം നിയന്ത്രിക്കുന്നത്. പച്ചക്കറിയും മത്സ്യവും മാംസവും കൊണ്ടു വരുമ്പോള്‍ അവയുടെ ഗുണ നിലവാരവും തൂക്കവും ഉറപ്പു വരുത്തുക, സ്ടീവര്ഡും കച്ചവടക്കാരുമായി ഒത്തു കൂടി മോഷണം നടത്താനുവദിക്കാതിരിക്കുക എന്നിവ ഇവരുടെ ഉത്തരവാദിത്വത്തില്‍ പെടുമായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഇവര്ക്ക് മെസ്സ് ഡ്യുട്ടിക്കു അവധി കിട്ടുമായിരുന്നു. മാസാമാസം ആകെയുള്ള ചെലവ് കുട്ടികള്‍ തുല്യമായി വിഭജിച്ചു മെസ്സ് ചെലവ് കണക്കാക്കി വന്നു ( Dividing system). A ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കേന്ദ്രീകൃത സ്റ്റോറില്‍ നിന്ന് ആഴ്ചയിലൊ രിക്കല്‍ അരിയും മറ്റു സാധനങ്ങളും അളന്നു വാങ്ങുകയും ചെയ്യുന്നത് ഇവരുടെ മേല്‍ നോട്ട ത്തിലും ആയിരുന്നു. അരിിയും ഗോതമ്പും റേഷന്‍ വിലയ്ക്ക് കിട്ടുമായിരുന്നു. ഗോതമ്പ് പൊടിക്കാന്‍ അദ്ധ്യാപകര്‍ താമസിക്കുന്ന ക്വാര്ട്ടെര്സ്കള്ക്കിടയില്‍ ഒരു ഫ്ലോര്‍ മില്ലും ഉണ്ടായിരുന്നു. മോഷണം കുറവായത് കൊണ്ടു മെസ്സ് ബില്‍ കുറവായിരുന്നു. ചില എം ആര്‍ മാര്‍ ഉദാസീനരാനെങ്കില്‍ അവരെ മാറ്റാനും കഴിയുമായിരുന്നു. ആഴ്ച്ചയിലെ ഭക്ഷണക്രമം ( മെനു) എം ആര്‍ മാരാണ് തീരുമാനിക്കുക. ചില വീരന്മാര്‍ അവരവരുടെതായി ഒന്നും രണ്ടും ബിരിയാണി ചേര്ത്ത് ആഴ്ചയില്‍ അഞ്ചു ബിരിയാണി വരെ വൈകുന്നേരം ചില മെസ്സില്‍ ഉണ്ടായിരുന്നു. നെയ്യിനും ഡാല്‍ഡായ്ക്കും പകരം പാട്ടക്കണക്കിനു മേജര്‍ ഓയില്‍ ( ശുദ്ധീകരിച്ച കടലയെണ്ണ) ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇരുമ്പും ദഹിക്ക്ന്ന പ്രായം ആയ കുട്ടികള്ക്ക് ഇതൊക്കെ ദഹിക്കുമെന്നു സമാധാനം. പെണ്കുട്ടികളുടെ മെസ്സ് ബില്‍ വളരെ കുറവായിരുന്നു. ആദ്യകാലത്ത് അവര്ക്ക് സ്വന്തമായി ഹോസ്റ്റലും ഇല്ലായിരുന്നു, പകരം രണ്ടു നിലയില്‍ നാല് ക്വാര്ട്ടെര്സ് ഉള്ള ഒരു ഫ്ലാറ്റ് അവര്ക്ക് കൊടുത്തു. ലേഡീസ് ഹോസ്റ്റലില്‍ അന്നും ആണ്കുട്ടികളുടെ ഹോസ്റ്റലിലെ പകുതി മാത്രമേ മെസ്സ് ബില്‍ വരുകയുള്ളൂ. അവര്‍ കഞ്ഞിയും പയറും മാത്രം കഴിച്ചു വളരുന്നവരാകുന്നു എന്ന് കളിയാക്കു മായിരുന്നു.
ആദ്യകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ തമ്മില്‍ വഴക്കൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ജമ്മു കാശ്മീര്‍, ഉത്തര പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ കൂട്ടം കൂടി വഴക്ക് കൂടുമായിരുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ പുതുതായി വരുന്നവര്ക്ക് സ്വീകരണവും താമസത്തിനു വേണ്ട ഒത്താശയും ചെയ്തു വന്നത് പില്ക്കാലത്താ ണ്. ഇപ്പോഴൊക്കെ റാഗിങ്ങ് വരെ അതതു സംസ്ഥാനക്കാര്‍ തന്നെ ചെയ്യുന്നു എന്ന നില വന്നു. ഇപ്പോള്‍ മറ്റു സംസ്ഥാനത്ത് നിന്ന് വന്നവര്‍ റാഗ് ചെയ്‌താല്‍ ചിലപ്പോള്‍ വഴക്കിലവസാനിക്കും. സംസ്ഥാനങ്ങള്‍ തമ്മില്‍ സ്പോര്ട്സും ഗെയിമു കളും തുടങ്ങിയത് തെറ്റായ വഴക്കമായി. രഞ്ചി ട്രോഫി രീതിയില്‍ ഫുട്ബാളും ക്രിക്കറ്റും മറ്റും നടത്തുന്നത് സംസ്ഥാന ടീമുകള്‍ തമ്മില്‍ സ്പര്ദ്ധ വര്ദ്ധിിപ്പിച്ചു. ഇത്തരം തെറ്റായ വഴക്കങ്ങള്‍ കൊണ്ടു ദേശീയോദ്ഗ്രഥനത്തിനു പകരം തമ്മില്‍ തമ്മില്‍ മത്സരത്തിനും വഴക്കിനും കാരണമായി.
ചിത്രങ്ങള്‍ എന്‍ ഐ ടി വെബ്സൈറ്റില്‍ നിന്ന് (www.nitc.ac.in




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ