2: ആര്‍ ഈ സിയിലെ ആദ്യ ദിവസങ്ങള്‍

ബുദ്ധിമുട്ടില്ലാതെ ആര്‍ ഈ സി യില്‍ ചേര്ന്നു എങ്കിലും പുതിയ സ്ഥലം, എല്ലാവരും പുതിയ ആള്ക്കാര്‍, സഹപ്രവര്ത്ത്കരും കുട്ടികളും എന്തിനു നാട്ടുകാര്‍ പോലും വ്യത്യസ്തര്‍ തന്നെ . 
ആദ്യത്തെ പ്രശ്നം താമസം തന്നെ. അന്ന് ആര്‍ ഈ സിയില്‍ അഞ്ചു ഹോസ്റ്റലുകള്‍ ഉണ്ടായി രുന്നു . A B C D E എന്നിവ. ഇതില്‍ D യില്‍ മെസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം നിയമനം കിട്ടിയവരില്‍ വിവാഹം കഴിക്കാത്ത അദ്ധ്യാപകരെല്ലാം ഹോസ്ടലില്‍ റെസിഡണ്ട് വാര്ഡന്‍ ആകണം എന്ന് നിര്ബന്ധം ആണ്. മറ്റുതാമസസൗകര്യം കുറവായതുകൊണ്ടു ഞങ്ങളില്‍ പലര്ക്കും ഇതൊരു ഉപകാരമായിരുന്നു. എനിക്ക് അങ്ങനെ മെസ്സ് മാത്രമുള്ള D ഹോസ്റ്റലിന്റെ റെസിഡണ്ട് വാര്ഡനായി നിയമനം കിട്ടി. D ഹോസറ്റല്‍ മെസ്സ് ഹാള്‍ മാത്രമായതുകൊണ്ട് മുറികള്‍ ഒന്നും ഇല്ല. അക്കാരണത്താല്‍ E ഹോസ്റ്റലിന്റെ പടിഞ്ഞാറെ മൂലയില്‍ ഒന്നാം നിലയില്‍ ഒരു മുറി കിട്ടി. താമസത്തിനു പണം കൊടുക്കേണ്ട. മെസ്സില്‍ നിന്ന് ഭക്ഷണം കഴിക്കാം. അതിനുള്ള പണം കൊടുത്താല്‍ മതി. അന്ന് റെസിഡണ്ട് വാര്ഡ്ന്മാര്ക്ക് കുളിമുറി അറ്റാച്ച് ചെയ്ത മുറിയില്ല. കുട്ടികളുടെകൂടെ പൊതുബാത്ത് റൂമില്‍ പോയി കുളിക്കുകയും മറ്റും ചെയ്യണം, വേറെ അസൌകര്യം ഒന്നുമില്ല. ജോലി കാര്യമായി ഒന്നുമില്ല. മാസാവസാനം സ്റ്റീവാര്ഡ് എഴുതി ക്കൊണ്ടുവരുന്ന മെസ്സ് ബില്‍ പരിശോധിച്ച് നോക്കണം., അത് മാത്രമേ ജോലിയായി ഉള്ളൂ.
ഡിപ്പാര്ട്ട്മെന്റില്‍ അന്ന് പുതിയതായി വന്ന അദ്ധ്യാപകര്ക്ക് ഇരിക്കാനിടം ഇല്ലായിരുന്നു. അന്ന് ആറീസിയില്‍ രണ്ടു പ്രധാന കെട്ടിടങ്ങളെ ഉള്ളൂ. ആദ്യം മുതലേ ഉള്ള മെയിന്‍ ബില്ഡിംഗും (MB) പിന്നീട് ഉണ്ടാക്കിയ ഡിപ്പാര്ട്ട്മെന്റല്‍ ബില്ഡിംഗും(DB) . മാത്തമാറ്റിക്സ്, കെമിസ്ട്രി , ഫിസിക്സ്, ഇംഗ്ലീഷ് വിഭാഗങ്ങള്‍ MB യിലും DB യുടെ രണ്ടറ്റത്തും ഇലക്ട്രിക്കല്‍ മെക്കാനി ക്കല്‍ വകുപ്പും നടുക്ക് സിവില്‍ എഞ്ചിനീയറിംഗ് വകുപ്പും. അന്ന് മൂന്നു ബ്രാഞ്ചുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ അദ്ധ്യാപകര്ക്കും ഇരിക്കാന്‍ മുറിയില്ല. സ്വാഭാവികമായും ഞങ്ങള്‍ അവസാനം ജോലിയില്‍ പ്രവേശിച്ചവര്ക്കു ഇരിക്കാന്‍ ഇടമില്ല എന്ന് വന്നു. മിക്കവര്ക്കും ലാബ് ക്ലാസ് മാത്രമേ ഉള്ളൂ. കൊല്ലത്തെ അദ്ധ്യാപനപരിചയം കണക്കാക്കി എനിക്ക് മാത്രം ഒരു വിഷയം പഠിപ്പിക്കാന്‍ കിട്ടി. മറ്റുള്ളവര്ക്ക് ലാബ്‌ ക്ലാസ് മാത്രം ലാബ് ക്ലാസ് ഇല്ലാത്തപ്പോള്‍ എവിടെ ഇരിക്കും എന്നത് പ്രശ്നമായിരുന്നു. ഭാഗ്യത്തിന് DB യില്‍ പടിഞ്ഞാറെ അറ്റത്തുള്ള ഒരു വലിയ ക്ലാസ് റൂം ആണ് അന്ന് സ്റ്റാഫ് ക്ലബ്ബിനു കൊടുത്തിരുന്നതു. പ്രത്യേകം ക്ലബ്ബു കെട്ടിടം പിന്നീടാണ് ഉണ്ടായത്.. അവിടെ വായിക്കാന്‍ ചില പത്രങ്ങളും മാസിക കളും ഉണ്ടാവും. ഞങ്ങളില്‍ ചിലര്‍ ക്ലാസ്സില്ലാ ത്തപ്പോളവിടെ പോയി ഇരിക്കും. ക്രമേണ ചിലര്‍ ചെസ്സ്‌ പോലെയുള്ള കളികളും മറ്റും തുടങ്ങി. ഞങ്ങളില്‍ ചിലര്‍ വെറും കൌതുകത്തിന് മറ്റുള്ളവര്‍ കളിക്കുന്നത് ചില പ്പോള്‍ നോക്കിയിരിക്കും.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഞങ്ങളുടെ തലവന്‍ ഞങ്ങളെ വിളിപ്പിച്ചു. എന്താ ജോലിസമയത്ത് ചെസ്സ്‌ കളിയാണല്ലേ? എന്ന് ചോദിച്ചു. കാര്യം മനസ്സിലായപ്പോള്‍ സംഭവം ഇതാണ്. ഒരു ദിവസം സിവില്‍ വിഭാഗത്തിലെ രണ്ടു പേര്‍ ചെസ്സ്‌ കളിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ ഒന്ന് രണ്ടു പേര്‍ അത് നോക്കിയിരിക്കുന്നു. ആ സമയത്താണ് സിവില്‍ വകുപ്പ് തലവന്‍ അവിടെ വന്നത്. അദ്ദേഹത്തിന്റെ വകുപ്പിലെ അദ്ധ്യാപകര്‍ കളിക്കുന്നത് കണ്ടു, നേരെ ചെന്ന് ഞങ്ങളുടെ തലവനോട് പറഞ്ഞു നിങ്ങളുടെ ജൂനിയര്‍ അദ്ധ്യാപകര്‍ അവിടെ ജോലി സമയത്ത് ചെസ്സ്‌ കളിക്കുന്നു എന്ന്. സത്യത്തില്‍ ഞങ്ങള്‍ വെറുതെ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ തലവനെ സത്യം അറിയിച്ചു. അദ്ദേഹം ഞങ്ങള്‍ പറഞ്ഞത് വിശ്വസിച്ചു എന്ന് തോന്നുന്നു. ഇനി ഇങ്ങനെ ഉണ്ടാവരുത് എന്ന് താക്കീത് തന്നു വിട്ടു. ഈ മാന്യദേഹം പല അസാ ധാരണ സ്വഭാവത്തിന്റെയും ഉടമയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ കുട്ടികള്‍ ആരും ചെന്നില്ല. കുട്ടികളാരും ഇല്ലാത്ത ക്ലാസ്സില്‍ അദ്ദേഹം ഒരു മണിക്കൂര്‍ പൂര്ണമായും ബെഞ്ചിനും ഡെസ്കിനും ക്ലാസ് എടുത്തു. അടുത്ത ദിവസം ക്ലാസില്‍ കുട്ടികള്‍ വന്നപ്പോള്‍ കഴിഞ്ഞക്ലാസ്സില്‍ പഠിപ്പിച്ച തെന്തൊക്കെയാണ് എന്ന് മാത്രം പറഞ്ഞു. പിന്നൊരിക്കല്‍ ഇദ്ദേഹം ചില സഹപ്രവര്ത്തകരെ ടൌണില്‍ സ്വന്തം കാറില്‍ കൊണ്ടു പോയി. പിറ്റേ ദിവസം കൂടെ യാത്ര ചെയ്തവര്ക്കെല്ലാം അന്നത്തെ പെട്രോള്‍ ചിലവിന്റെ തുക കൃത്യമായി വീതം വച്ച്, ഇത്ര തുക ഏല്പ്പിക്കാന്‍ പറഞ്ഞു. കൂടെ യാത്ര ചെയ്തവര്‍ വിചാരിച്ചത് അദ്ദേഹം വെറുതെ ലിഫ്റ്റ്‌ കൊടുത്തു എന്നായിരുന്നു. പലപ്പോഴും അദ്ദേഹം തികച്ചും നോര്‍മ്മലാണോ എന്ന് പോലും സംശയം തോന്നിയ സന്ദ്രര്‍ഭങ്ങള്‍ ഉണ്ടായിരു ന്നുവെന്നു പലരും പറഞ്ഞു. ( ക്ഷമിക്കണം, അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല, അദ്ദേഹത്തിന്റെ ആത്മാവ് എന്നോടു ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും