142:ഇന്‍ ചാര്‍ജു മാറി സ്ഥിരം ഡയരക്ടര്‍ (ഡീന്‍ ആയിരുന്ന കാലത്തേ അനുഭവങ്ങള്‍ - 5)
എന്‍ ഐ റ്റി കളിലെ ഡയരക്ടര്‍മാരെ കൂട്ട മായി പുറത്താക്കിയപ്പോള്‍ സീനിയര്‍ പ്രൊഫസറായി ചാര്‍ജെടുത്ത എന്റെ സുഹൃ ത്തായിരുന്നു എന്നെ വിജിലന്‍സ് എന്ന പോലീസ് പണിയില്‍ നിന്ന് മാറ്റി ഡീന്‍ ആയി നിയമിച്ചത് എന്ന് ഞാന്‍ മുമ്പെഴുതിയിരു ന്നു. കുറഞ്ഞ കാലം മാത്രം ഡയരക്ടര്‍ ആയിരുന്ന അദ്ദേഹം എന്‍ ഐ റ്റി യിലെ പല പ്രശ്നങ്ങള്‍ ക്കും ഉത്തരം കണ്ടെ ത്താന്‍ ശ്രമിച്ചു, ഇന്‍ ചാര്‍ജു എന്ന നില യില്‍ പരിമിതികള്‍ ഉണ്ടായിരുന്നു എങ്കിലും വെറും ‘മുട്ടുശാന്തി’ ആകാതെ പലതും അദ്ദേഹം ചെയ്തു. പൊതുവേ എല്ലാവര്ക്കും സന്തോഷവും ആയിരുന്നു. എന്‍ ഐ റ്റി കളുടെ ഭരണത്തി ന് ഇറക്കുമതി ചെയ്ത ഡയരക്ടര്മാരെക്കാള്‍ അകത്തു നിന്നു ള്ളവര്‍ ആയാല്‍ പലതും കുറച്ചുകൂടി നന്നാ യിത്തന്നെ ചെയ്യാന്‍ കഴിയും എന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു.
പുതിയ ഡയരക്ടര്‍മാരുടെ നിയമനം നട ക്കുന്നുണ്ടായിരുന്നു. വിജിലന്‍സ് ആഫീസര്‍ എന്ന നിലയില്‍ ചില സാമ്പത്തിക ക്രമക്കേ ടുകള്‍ ഞാന്‍ റിപ്പോര്ട്ടു ചെയ്ത ഡയര ക്ടര്‍ വീണ്ടും കോഴിക്കോട്ടു തന്നെ വര രുത് എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ തമ്മില്‍ അത്ര സ്വര ച്ചേര്‍ച്ച ഇല്ലെന്നു വ്യക്തമായ സ്ഥിതിയില്‍. ഏതായാലും മാനവശേഷി വിഭവ വികസന വകുപ്പിലെ വിജിലന്‍സ് ആഫീസരെ എനി ക്ക് അറിയാമായിരുന്നത് കൊണ്ടു നിയമന ഉത്തരവ് അയക്കുന്നതിനു മുമ്പ് ആരാണ് ഇവിടെക്ക് വരുന്നത് എന്നതിലുപരി പഴയ ആള്‍ തന്നെ യാണോ എന്നുറപ്പാക്കാന്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു. ബീഹാര്‍ ഐ എ എസ് കേഡറില്‍ നിന്നുള്ള ഒരു മലയാളി ആയിരുന്നു അദ്ദേഹം. ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ “അയ്യോ നിയമന കാര്യം ഞാനല്ലല്ലോ നോക്കുന്നത് , ഞാന്‍ ബന്ധപ്പെട്ട സെക്രട്ടറിയെ വിളിച്ചു ചോദിച്ചു വിവരം പറയാം ‘” എന്ന് അദ്ദേഹം പറഞ്ഞു. രാത്രി ആയിരുന്നു ഞാന്‍ വിളിച്ചത്. പത്തു മിനുട്ട് കഴിഞ്ഞു അദ്ദേഹം തിരിച്ചു വിളിച്ചു “ ഇത്തവണ ഇന്റര്‍വ്യു കഴിഞ്ഞു ഓരോ എന്‍ ഐ റ്റി യിലേ ക്കും മൂന്നോ നാലോ പേരുടെ ഒരു പാനലില്‍ നിന്നാണ് നിയമനം നടത്തു ന്നത്. ഏതായാലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആള്‍ കോഴിക്കോട് എന്‍ ഐ റ്റി യുടെ പാനലില്‍ ഇല്ല” എന്നുറപ്പായി പറ ഞ്ഞു. ഞാന്‍ നന്ദി പറഞ്ഞു ഫോണ്‍ താഴെ വച്ചു. ഏതായാലും പൂച്ചയുടെ സ്വഭാവം ഉള്ള മേല്‍പ്പറ ഞ്ഞ കക്ഷി പുറത്താക്കപ്പെട്ടെ ങ്കിലും വീണ്ടും മറ്റൊരു എന്‍ ഐ റ്റി യിലെ ഡയരക്ടര്‍ ആയി എന്ന് പിന്നീട് കേട്ടു.
കോഴിക്കോട്ടു എന്‍ ഐ റ്റി യില്‍ പുതിയ തായി വന്നത് വാറങ്കല്‍ ആര്‍ ഈ സി യില്‍ ജോലി ചെയ്തിരുന്ന ഫിസിക്സ് പ്രൊഫ സര്‍ ആയിരുന്നു. ആദ്യമായി ഒരു ദേശീയ എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ എഞ്ചിനീ യറിംഗ് ബിരുദം ഇല്ലാത്ത ഒരാള്‍ ഡയരക്ട ര്‍ ആയി വന്നത് തന്നെ അത്ഭുതം ആയി ത്തോന്നി ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും. അന്നത്തെ നിയമനങ്ങളില്‍ പല 'അത്ഭുത ങ്ങ'ളും നടക്കുന്നുണ്ടായിരുന്നു, അതില്‍ ഒന്ന് ഇതും. ഏതായാലും അദ്ദേഹം ചാര്‍ജെടുത് ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. പ്രധാന മന്ത്രി മാറുമ്പോള്‍ മന്ത്രിമാര്‍ മാറുന്നത് പോലെ ഞങ്ങള്‍ ഡീന്‍ന്മാര്‍ രാജി വെക്കാ ന്‍ സന്നദ്ധരായെങ്കിലും എല്ലാവരെയും അവരവരുടെ കാലാവധി തീരുന്നത് വരെ തുടരാന്‍ അദ്ദേഹം അനുവദിച്ചു. എനിക്ക് രണ്ട് വര്‍ഷത്തിലധികം ബാക്കി ഉണ്ടായി രുന്നു. ഈ രണ്ടു വര്‍ഷവും അക്കാദമിക് കാര്യങ്ങളില്‍ അദ്ദേ ഹം എനിക്ക് പൂര്‍ണ മായ സ്വാതന്ത്ര്യവും എന്റെ അഭിപ്രായങ്ങ ള്‍ക്ക് പ്രോത്സാഹനവും തന്നിരുന്നു. അദ്ദേഹ ത്തിന്റെയും പൂര്‍ണ സഹകരണത്തോടെ യാണ് പുതിയ എം ടെക് . എം എസ സി (ടെക്) പ്രോഗ്രാമുകള്‍ തുടങ്ങിയത് . അദ്ദേഹം തുടങ്ങിയ ബി ടെക് പ്രോഗ്രാ മുകള്‍ മാത്രം എന്റെ വകുപ്പില്‍ വരുന്നതാ യിരുന്നില്ല. ബി ടെക്കിനു അന്ന് മറ്റൊരു യു ജി ഡീന്‍ ഉണ്ടായിരുന്നു. കെമിക്കല്‍ എഞ്ചി നീയറിംഗ് , എഞ്ചിനീയറിംഗ് ഫിസിക്സ് എന്നീ ബി ടെക് കോഴ്സുകള്‍ അദ്ദേഹം ഡയര ക്ടര്‍ ആയിരുന്നപ്പോള്‍ തുടങ്ങിയതാ യിരുന്നു. പൊതു വേ കേരളത്തില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സ് ഏതാനും കോളേജുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ , അതും കൂടുതല്‍ ആവശ്യ ക്കാര്‍ ഇല്ലാത്ത ഒരു കൊഴ്സാ യിരുന്നു എന്ന് ഞങ്ങള്‍ പറഞ്ഞു എങ്കിലും ആ കോഴ്സും എഞ്ചിനീയറിംഗ് ഫിസിക്സ് കോഴ്സും അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യത്തില്‍ തുടങ്ങിയതായിരുന്നു. എഞ്ചിനീയറിംഗ് ഫിസിക്സ് ഇപ്പോഴും അവസാനം മാത്രം എടുക്കുന്ന കോഴ്സു ആയി തുടരുന്നു.
ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ മാത്രമേ ഒരു അഭി പ്രായ വ്യത്യാസം ഉണ്ടായുള്ളൂ. പൊതു വേ എം ടെക് കോഴ്സുകള്‍ക്ക് ആന്ധ്രയി ല്‍ നിന്നുള്ള കുട്ടികള്‍ ആയിരുന്നു കൂടുത ലും പ്രവേശനം നേടിയിരുന്നത്. അതിനു പ്രധാന കാരണം ആവിടെ എം ടെക് പ്രവേശനത്തിനുള്ള GATE പരീക്ഷയ്ക്ക് നല്ല കോച്ചിംഗ് കേന്ദ്രങ്ങള്‍ ഉള്ളതായിരുന്നു. പൊതുവേ ഇങ്ങ്ലീഷ് ഭാഷ കൈകാ ര്യം െയ്യാന്‍ പിന്നോക്കം ആയിരുന്ന ഇവരുടെ എണ്ണം കുറക്കാന്‍ ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു. GATE സ്കോര്‍ ഉപയോഗിച്ചു കുറെ കുട്ടികളെ തിരഞ്ഞെടുത്തു അതാതു വകുപ്പു കള്‍ നടത്തുന്ന ഒരു പ്രവേശന പരീക്ഷ കൂടി നടത്തി രണ്ടിനും കൂടി കിട്ടുന്ന മാര്‍ക്ക നുസരിച്ചു പ്രവേശനം നടത്തിയാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു. ചില ഐ ഐ റ്റി കളില്‍ ഇങ്ങനെയായിരുന്നു പ്രവേശനം നടത്തിയിരുന്നത് എന്നും പറഞ്ഞു . പെട്ടെന്ന് അദ്ദേഹത്തിന് എന്റെ ഉദ്ദേശം പിടി കിട്ടി, GATE എന്ന ദേശീയ പ്രവേശന പരീക്ഷ കൂടാതെ വേറെ പരീക്ഷയോ, വേണ്ടെ വേണ്ട എന്ന് ഉടനെ പറഞ്ഞു. കാരണം എന്തെന്ന് വ്യക്തമല്ലേ ?
എന്‍ ഐ റ്റി യില്‍ അദ്ധ്യാപക ജോലിക്ക് അപേക്ഷിച്ചവരുടെ അപേക്ഷകള്‍ സ്ക്രീന്‍ ചെയ്യുന്ന കമ്മറ്റിയുടെ അദ്ധ്യക്ഷനായി എന്നെ അദ്ദേഹം രണ്ടു പ്രാവശ്യം നിയമിച്ചു. നിയമങ്ങളും വ്യവസ്തകളും കര്‍ശനമായി പാലിക്കുന്ന ഒരു സീനിയര്‍ അദ്ധ്യാപകനെ ന്നതിന്റെ അംഗീകാരം ആയി ഞാനത് സ്വീകരിച്ചു. വിദേശത്ത് നിന്ന് വെറും ഒരു ഈ-മെയില്‍ മാത്രം അയച്ച ചിലരെ ഇന്റെര്വ്യുവിനു വിളിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിദേശങ്ങളില്‍ പോകുന്നവര്‍ എല്ലാവരും മഹാന്മാര്‍ അല്ലെന്ന കാര്യം നേരിട്ട് മനസിലാക്കിയിട്ടുള്ള ഞാന്‍ അവരുടെ ബിരുദ ബിരുദാന്തര ബിരുദ ങ്ങളുടെ പകര്‍പ്പ് പോലും കാണാതെ എങ്ങനെ അവരെ വിളിക്കുമെന്നു സംശയം പ്രകടിപ്പിച്ചു വെറുതെ ഒരു ഇലക്ട്രോണിക് ബയോ യൊ ഡാറ്റ മാത്രം പോരാ എന്ന് ഞാന്‍ എത്രുപ്പ് പ്രകടിപ്പിച്ചു. എനിക്ക് പൂര്‍ണ ബോദ്ധ്യം ഇല്ലാത്ത ഒരു കാര്യം ഞാന്‍ ചെയ്യില്ല എന്നുറപ്പായപ്പോള്‍ അദ്ദേഹം തനിക്കു താല്പര്യമുള്ളവരെ വിളിക്കാന്‍ വേണ്ടി വേറെ ഒരു സേര്‍ച്ച് കമ്മറ്റി ഉണ്ടാ ക്കി. ഈ സമാന്തര കമ്മറ്റിയുടെ സഹായ ത്തോടെ അങ്ങനെയുള്ള ചിലരെ വിഡിയോ കൊണ്ഫെരന്സില്‍ കൂടി ഇന്റെര്‍വ്യു ചെയ്തു എടുക്കാനും തീരുമാനിച്ചു. അടിസ്ഥാന തത്വങ്ങള്‍ ബലി കഴിക്കാന്‍ തയാറല്ല എന്ന് ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അദ്ദേഹത്തോട് പറയേണ്ടി വന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ