141 :ഭരണത്തിലിരിക്കുന്നവരുടെ പരിമിതികളും ഒരു സഹപ്രവര്‍ത്തകന്റെ വാശിയും (ഡീന്‍ ആയിരുന്ന കാലത്തേ അനുഭവങ്ങള്‍ - 4)
അകാഡമിക്കോ അല്ലാതെയോ ഒരു വകുപ്പിന്റെ ഭരണനേതൃ ത്വം വഹിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടു കളും ചില സഹപ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള വൈഷമ്യ ങ്ങളും കൂടി പറഞ്ഞുകൊള്ളട്ടെ.
ഭരണ സാരഥ്യം വഹിക്കുന്ന ഒരാള്‍ക്ക് നിയമങ്ങള്‍ അവ എത്ര ശരിയായാലും അല്ലെങ്കിലും അനുസ രിച്ചേ മതിയാവൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ ചില രാഷ്ട്രീയ നേതാ ക്കന്മാരെ പ്പോലെ ഞങ്ങള്‍ നിയമം ഉണ്ടാക്കും ജനങ്ങള്‍ക്ക് വേണ്ടി, പക്ഷെ അത് അനുസരിക്കേണ്ടത് നിങ്ങളു ടെ കടമ, ഞങ്ങള്‍ക്ക് ഞങ്ങള്‍ ഉണ്ടാക്കുന്ന നിയമ ങ്ങള്‍ സൌകര്യ പൂര്‍വ്വം മറക്കാനും അനുസരി ക്കാനും അധികാരമുണ്ട് എന്ന മനോഭാവം തിക ച്ചും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തില്‍ മുറുകെ പിടിക്കുന്ന തത്വങ്ങളില്‍ ഒന്നാണിത്. സമയ നിഷ്ഠ പോലെ മറ്റൊരു വിശ്വാസം .
എന്‍ ഐ റ്റി യില്‍ പി ജി ഡീന്‍ ആയായിരുന്ന പ്പോള്‍ ചില നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് എന്റെ സഹപ്രവര്‍ത്ത കനും ഞാന്‍ പഠിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരാ ളിന് തീരെ സഹിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ഞാന്‍ അദ്ധ്യക്ഷനായ പി ജി ബോര്‍ഡു മീറ്റിങ്ങു കളില്‍ ഇത്തരം വിഷയങ്ങളെപ്പറ്റി വാതോരാതെ പ്രസംഗിച്ചു മറ്റു കാര്യങ്ങളിലെ ചര്‍ച്ച തടസ്സപ്പെടു ത്തുമായിരുന്നു. ഉദാഹരണമായി കേന്ദ്ര സര്‍ക്കാ രിന്റെ ഗ്രാന്റില്‍ നിന്ന് ഓരോ മാസവും നിശ്ചി ത തുക എം ടെക് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ ഷിപ്പായി നല്‍കിയിരുന്നു. ആദ്യത്തെ സെമസ്റ്ററിനു ശേഷം ഈ സ്കോളര്‍ഷിപ്പ് പുതുക്കുന്നതിന് ചില നിബന്ധനകള്‍ ഈ സ്കോളര്‍ഷിപ്പിന്റെ നിയമാവ ലികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് സ്കോ ളര്‍ഷിപ്പ് രണ്ടാമത്തെ സെമസ്റ്ററില്‍ കിട്ടണമെ ങ്കില്‍ ആദ്യത്തെ സെമസ്റ്ററില്‍ പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം എന്നതായിരുന്നു ഇതിലൊന്ന്. ക്രെഡിറ്റ് സമ്പ്ര ദായം ആകുമ്പോള്‍ മാര്‍ക്കിനു പകരം ശരാശരി ഗ്രെയിഡ പോയിന്റ് (GPA) ആയി 6.5/10 കിട്ടിയിരി ക്കണമെന്നാണ് വ്യവസ്ഥ. എന്‍ ഐ റ്റി യില്‍ GPA രണ്ടു ദശാംശസ്ഥാനം വരെ കൃത്യമായി കണക്കാ ക്കിയാണ് റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. 6.5 നു പകരം 6.45 ആയാല്‍ പോലും സ്കോളര്‍ഷിപ്പ് തടഞ്ഞു വെക്കണം എന്നാണു നിയമം. ഇത് യുക്തിക്ക് നിരക്കുന്നതാണോ എന്നത് നോക്കിയിട്ട് കാര്യമില്ല. 6.5/10 അങ്ങനെ തന്നെ നോക്കിയേ കഴിയൂ എന്നായിരുന്നു എന്റെയും ഭരണത്തില്‍ ഉള്ളവരുടെയും നിലപാട്. എന്നാല്‍ നമ്മുടെ മേല്‍പ്പറഞ്ഞ സഹപ്രവര്ത്തകന് ഇത്തരം 6.4, 6.2 എന്നിങ്ങനെ GPA കിട്ടിയ ഒന്ന് രണ്ടു കുട്ടികളുടെ സഹായത്തിനെത്തി. അവര്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുക്കാതി രിക്കുന്നത് അനീതിയാണ്, മനുഷ്യ ത്വരഹിതമാണ് എന്നൊക്കെ വാദിച്ചു ഞാന്‍ പറഞ്ഞു ഭരണ നേതൃത്വം വഹിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് എഴുതി വച്ച നിയമം പാലിക്കാതെ നിവൃത്തി യില്ല , ഈ നിയമം ഈ രീതി യില്‍ പാലിക്കാനേ എനിക്ക് കഴിയൂ, ഡയരക്ടരോ മറ്റു മേലധി കാരികളോ 6.5 നു പകരം 6.2 നു മുകളില്‍ ഉള്ള എല്ലാവര്ക്കും സ്കോളര്‍ഷിപ്പ് കൊടുക്കാം എന്ന് എഴുതി തന്നാല്‍ സന്തോഷ പൂര്‍വം അനുസരിക്കാം “ എന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹം ഈ വിവരം മേലധികാരികളോട് ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെ സ്ഥിരമായി എന്റെ മീറ്റിങ്ങു കളില്‍ ശല്യപ്പെടുത്തി കൊണ്ടിരുന്നു. ക്ഷമകെട്ടു ഞാന്‍ അയാളോട് അല്‍പ്പം പരുഷമായി സംസാരിക്കേണ്ടി വന്നു. അയാള്‍ ദ്വേഷ്യപ്പെട്ടു മീറ്റിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി. അയാ ളെ മീറ്റിങ്ങില്‍ നിന്ന് ഞാന്‍ പുറത്താക്കിയെന്നു ഡയരക്ട രുടെ അടുത്തു ചെന്ന് പരാതിയും ബോധിപ്പിച്ചു. ഏതായാലും ഡയര ക്ടര്‍ക്ക് അയാളെയും എന്നെയും നല്ലത് പോലെ അറിയാവുന്ന തായിരുന്നത് കൊണ്ടു ഒന്നും സംഭവിച്ചില്ല. ചിലര്‍ അങ്ങനെ യാണ്, അവര്‍ക്ക് നിയമങ്ങളെക്കാള്‍ പ്രധാനം യുക്തിയും അനുക മ്പയുമാണ്. “സാര്‍ മനുഷ്യത്വം കാണിക്കുന്നില്ല” എന്ന് പരസ്യ മായ പ്രതികര ണവും പ്രസംഗവും കുട്ടികളുടെ ഇടയിലും മറ്റ ദ്ധ്യാപകരുടെ ഇടയിലും എന്നെ കര്‍ക്കശക്കാര നായ മനുഷ്യത്വം ഇല്ലാത്തവനായി ചിത്രീകരി ക്കാന്‍ അയാള്‍ ഉപയോഗിച്ചു “ലോക ത്തില്‍ എന്നെപ്പോലെ ഒരു മനുഷ്യസ്നേഹിയും ഇല്ല” എന്ന് സ്വയം പ്രചരിപ്പിച്ചു നടക്കുകയും ചെയ്തു.
കുറെ നാള്‍ അദ്ദേഹം എന്നോടു ശരിക്കും ഒരു ശത്രുതാ മനോ ഭാവം തന്നെ വച്ച് പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു സ്കൂട്ടര്‍ അപകടത്തില്‍ പെട്ട് മുറിവ് പറ്റി നഗരത്തിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ടപ്പോള്‍ അവിടെ എത്തിയ എന്നെയും ഭാര്യയേയും കാണാന്‍ കൂട്ടാക്കാതെ മുറി യില്‍ നിന് പുറത്താക്കാന്‍ വരെ അയാള്‍ കൂടെ ഉള്ളവരോട് ആവശ്യപ്പെട്ടു എന്നത് സത്യമാണ്. എന്റെ ഭാര്യ ഇത് കണ്ടു വിഷമിച്ചു, അയാള്‍ക്ക് ഇതിനു കാരണം മനസ്സിലാക്കി കൊടുകുവാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി. പണ സംബന്ധമായ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ നിയമം വളച്ചൊടിക്കാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയില്ല എന്നയാള്‍ക്ക് മനസ്സിലായിട്ടില്ല വിവര ദോഷത്തിനു മരുന്നില്ല എന്ന് ഞാന്‍ സമാധാനിച്ചു.
പിന്നീട് അദ്ദേഹത്തിന്റെ 'മനുഷ്യ സ്നേഹത്തി' ന്റെ മറ്റൊരു വശം എനിക്ക് മനസ്സിലാക്കാന്‍ അവസരം ഉണ്ടായി. അദ്ദേഹത്തിന്റെ മകന്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്കു വാങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. എന്നാല്‍ കേരള പ്രവേശന പരീക്ഷ അനുസരിച്ചുള്ള പ്രവേശനം സ്വാശ്രയ മാനെജ്മെന്റുകളുടെ കോടതി കയറല്‍ കാരണം കുറെ താമസിച്ചു പോയി. ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ കഴിവതും കുറെ പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് കൂടി പ്രവേശനം കിട്ടത്തക്ക രീതി യില്‍ പ്രവേശനനടപടികള്‍ കൊണ്ടു പോകുന്ന തിനു എതിരായി പ്രൈവറ്റ് മെഡിക്കല്‍ കോളേജിലെ അധി കാരികള്‍ കോടതിയെ സമീപിച്ചത് കൊണ്ടാണ് പ്രവേശനം താമസിച്ചത്. തന്റെ മകന്റെ മെഡിക്കല്‍ കോളേജിലെ ക്ലാസുകള്‍ ഏതാനും ആഴ്ചകള്‍ താമസിക്കുന്നതിനെക്കുറിച്ചു വേവലാതിപ്പെട്ടു കേരള സര്‍ക്കാരിനെ ചീത്ത പറഞ്ഞു നടന്നു കക്ഷി. അപ്പോള്‍ സഹതാപവും മനുഷ്യ സ്നേഹവും ഒക്കെ അത്രയേ ഉള്ളൂ. അവനവന്റെ കാര്യം വരുമ്പോള്‍ “ പാവപ്പെട്ടവര്‍ പോയി തുലയട്ടെ , എന്റെ മകന്റെ ഭാവിയാണ് വലുത് “ എന്നതായി കക്ഷിയുടെ തത്വം !!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ